കടലാക്രമണം തടയാൻ വ്യാപകമായി നിർമിക്കുന്ന കടൽഭിത്തികൾ തീരത്തെ സംരക്ഷിക്കുകയല്ല, നശിപ്പിക്കുകയാണ് ചെയ്യുന്നത്. സാധാരണ നിലയിൽ തിരകൾ പതിയെ കരയിലേക്കു കയറി, അതുപോലെ പതിയെയാണ് തിരികെയിറങ്ങുന്നത്. എന്നാൽ അവിടെ കടൽഭിത്തി വരുന്നതോടെ തിരയുടെ ഗതി മാറുന്നു. കരയിലേക്കു കയറി സാവധാനം തിരികെയിറങ്ങേണ്ട തിരകൾ ഉയർന്നു പൊങ്ങി ശക്തമായി നിലത്തടിക്കുന്ന സ്ഥിതി വരുന്നു. കൂടുതൽ മണ്ണ് ഇളകാൻ ഇതു കാരണമാകും...Sea

കടലാക്രമണം തടയാൻ വ്യാപകമായി നിർമിക്കുന്ന കടൽഭിത്തികൾ തീരത്തെ സംരക്ഷിക്കുകയല്ല, നശിപ്പിക്കുകയാണ് ചെയ്യുന്നത്. സാധാരണ നിലയിൽ തിരകൾ പതിയെ കരയിലേക്കു കയറി, അതുപോലെ പതിയെയാണ് തിരികെയിറങ്ങുന്നത്. എന്നാൽ അവിടെ കടൽഭിത്തി വരുന്നതോടെ തിരയുടെ ഗതി മാറുന്നു. കരയിലേക്കു കയറി സാവധാനം തിരികെയിറങ്ങേണ്ട തിരകൾ ഉയർന്നു പൊങ്ങി ശക്തമായി നിലത്തടിക്കുന്ന സ്ഥിതി വരുന്നു. കൂടുതൽ മണ്ണ് ഇളകാൻ ഇതു കാരണമാകും...Sea

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടലാക്രമണം തടയാൻ വ്യാപകമായി നിർമിക്കുന്ന കടൽഭിത്തികൾ തീരത്തെ സംരക്ഷിക്കുകയല്ല, നശിപ്പിക്കുകയാണ് ചെയ്യുന്നത്. സാധാരണ നിലയിൽ തിരകൾ പതിയെ കരയിലേക്കു കയറി, അതുപോലെ പതിയെയാണ് തിരികെയിറങ്ങുന്നത്. എന്നാൽ അവിടെ കടൽഭിത്തി വരുന്നതോടെ തിരയുടെ ഗതി മാറുന്നു. കരയിലേക്കു കയറി സാവധാനം തിരികെയിറങ്ങേണ്ട തിരകൾ ഉയർന്നു പൊങ്ങി ശക്തമായി നിലത്തടിക്കുന്ന സ്ഥിതി വരുന്നു. കൂടുതൽ മണ്ണ് ഇളകാൻ ഇതു കാരണമാകും...Sea

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോക്കി നിൽക്കെ കടലെടുക്കുക– ശംഖുമുഖത്തെ കടലാക്രമണത്തെ ഇതിലും നന്നായി വിശേഷിപ്പിക്കാൻ കഴിയില്ല. സൂനാമി പോലും തൊട്ടിട്ടില്ലാത്ത തീരത്തെ താണ്ടി ശംഖുമുഖം എയർപോർട്ട് റോ‍ഡ് വീണ്ടും കടലെടുത്തത് ആശങ്കയുണ്ടാക്കുകയാണ്. 2003ൽ ശംഖുമുഖത്തെ ബീച്ച് റോഡിൽ നിന്ന് 200 മീറ്ററോളം ദൂരെ നീണ്ടു കിടന്ന തീരമാണ് 2019ൽ ചുരുങ്ങിച്ചുരുങ്ങി ഒടുവിൽ റോഡിന്റെ തന്നെ അന്തകനായി മാറിയത്. റോഡ് ശക്തിപ്പെടുത്തിയപ്പോഴാകട്ടെ അതും നാശത്തിന്റെ വക്കിലായി. കേരളത്തിന്റെ തെക്കൻ തീരത്ത് ഇതുവരെ നടത്തിയിട്ടുള്ള അശാസ്ത്രീയ പ്രവർത്തനങ്ങളുടെ ആകെ ഫലമാണ് ഇപ്പോൾ ശംഖുമുഖം ഉൾപ്പെടെയുള്ള തീരമേഖലയിൽ പ്രതിഫലിക്കുന്നത്. കടലാക്രമണത്തിന് ഒരു കാരണമല്ല, ഒരുപാട് കാരണങ്ങളാണുള്ളത്. അവയുടെയെല്ലാം സംയുക്ത ഫലമാണ് ഇപ്പോൾ ശംഖുമുഖം ബീച്ചിന്റെ അവസ്ഥ. ശംഖുമുഖം ബീച്ചിൽ മുൻപുണ്ടായിരുന്ന പടിക്കെട്ടു മുതൽ ശംഖുമുഖം എയർപോർട്ട് റോഡിനു ബലമേകാൻ ഇപ്പോൾ നിർമിച്ചവ ഉൾപ്പെടെ കടലാക്രമണം കൂട്ടുകയേ ഉള്ളൂവെന്നാണ് ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിൽ മറൈൻ സയൻസ് വിഭാഗത്തിന്റെ മേധാവിയായിരുന്ന കെ.വി.തോമസ് പറയുന്നത്. തീരത്തെ മണൽ കാർന്നെടുക്കലും തിരികെ നിക്ഷേപിക്കലും കടലിന്റെ സ്വാഭാവിക പ്രക്രിയയാണ്. ബീച്ച് എത്ര വലുതായാലും അതിൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ ഈ സ്വാഭാവിക പ്രക്രിയയ്ക്കു മാറ്റമുണ്ടാക്കും. മണൽത്തിട്ടകൾ തിരകളെ ശാന്തമാക്കുകയാണ് ചെയ്യുന്നത്. ഒരു മീറ്റർ ആഴമുള്ള സമുദ്ര ഭാഗത്ത് മുക്കാൽ മീറ്ററിലധികം തിര ഉയരില്ല. എന്നാൽ മനുഷ്യന്റെ നിർമാണ പ്രവർത്തനങ്ങളിലൂടെ കടലിന്റെ ആഴം കൂടുമ്പോൾ തിരയുടെ ഉയരവും ശക്തിയും കൂടുന്നു. കൂടുതൽ കരഭാഗത്തേക്കു തിരകളെത്താൻ ഇതു കാരണമാകും–കെ.വി.തോമസ് പറയുന്നു.

കടൽഭിത്തിയും പ്രശ്നം

ADVERTISEMENT

കടലാക്രമണം തടയാൻ വ്യാപകമായി നിർമിക്കുന്ന കടൽഭിത്തികൾ തീരത്തെ സംരക്ഷിക്കുകയല്ല, നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് കെ.വി.തോമസ് പറയുന്നു. സാധാരണ നിലയിൽ തിരകൾ പതിയെ കരയിലേക്കു കയറി, അതുപോലെ പതിയെയാണ് തിരികെയിറങ്ങുന്നത്. എന്നാൽ അവിടെ കടൽഭിത്തി വരുന്നതോടെ തിരയുടെ ഗതി മാറുന്നു. കരയിലേക്കു കയറി സാവധാനം തിരികെയിറങ്ങേണ്ട തിരകൾ ഉയർന്നു പൊങ്ങി ശക്തമായി നിലത്തടിക്കുന്ന സ്ഥിതി വരുന്നു. കൂടുതൽ മണ്ണ് ഇളകാൻ ഇതു കാരണമാകും.

കടൽക്ഷോഭത്തിൽ പൂർണമായും തകർന്ന ശംഖുമുഖം റോഡ് ഉദ്ഘാടനം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ റോഡിനു നടുവിൽ ഉണ്ടായ കുഴി. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

ഓഖി പ്രശ്നമായി

ശക്തിയേറിയ കാറ്റുകളുള്ളപ്പോഴോ കാലവർഷ സമയത്തോ ആണ് കേരള തീരത്തു കാര്യമായ രീതിയിൽ മണൽ കടലെടുക്കുന്നത്. കാലവർഷ സമയത്ത് ഇത്തരത്തിൽ കടലെടുക്കുന്ന മണ്ണ് തിരികെ നിക്ഷേപിക്കപ്പെടാൻ കുറഞ്ഞത് 2–3 മാസം എടുക്കും. ഓരോ വർഷവും ഇത്തരത്തിൽ തീരം കുറഞ്ഞും കൂടിയും മാറിക്കൊണ്ടേയിരിക്കും. എന്നാൽ ഓഖി വന്നപ്പോൾ തീരം കൂടുതലായി കടലെടുത്തു. കാലവർഷത്തിൽ കടലെടുത്ത മണ്ണ് തിരികെ നിക്ഷേപിക്കപ്പെടുന്നതിനു മുൻപെയാണ് ഓഖിയെത്തിയത്. അടുത്ത കാലവർഷത്തിനു മുൻപ് ഒലിച്ചു പോയ മണ്ണ് തിരികെ നിക്ഷേപിക്കപ്പെട്ടില്ല. കാലവർഷത്തിൽ തിര ശക്തിയായി അടിച്ചപ്പോഴും തീരം കൂടുതൽ ദുർബലമാവുകയാണുണ്ടായത്. അതിനെത്തുടർന്നാണ് ഇപ്പോഴും തുടരുന്ന കടലാക്രമണങ്ങൾ.

മണൽത്തിട്ടകൾ തിരകളെ ശാന്തമാക്കുകയാണ് ചെയ്യുന്നത്. ഒരു മീറ്റർ ആഴമുള്ള സമുദ്ര ഭാഗത്ത് മുക്കാൽ മീറ്ററിലധികം തിര ഉയരില്ല. എന്നാൽ മനുഷ്യന്റെ നിർമാണ പ്രവർത്തനങ്ങളിലൂടെ കടലിന്റെ ആഴം കൂടുമ്പോൾ തിരയുടെ ഉയരവും ശക്തിയും കൂടുന്നു

സംസ്ഥാനത്ത് അതിതീവ്ര കടലാക്രമണമുണ്ടാകുന്ന 10 പ്രദേശങ്ങൾ ഹോട്സ്പോട്ടുകളായി സംസ്ഥാന സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ശംഖുമുഖം, കൊല്ലംകോട്, കൊല്ലത്തെ ആലപ്പാട്, ആലപ്പുഴയിലെ ഒറ്റമശ്ശേരി, എറണാകുളത്തെ ചെല്ലാനം, തൃശൂരിലെ കൊടുങ്ങല്ലൂർ, മലപ്പുറത്തെ പൊന്നാനി, കോഴിക്കോട്ടെ കാപ്പാട്, കണ്ണൂരിലെ തലശ്ശേരി, കാസർകോട്ടെ വലിയപറമ്പ് എന്നിവയാണ് അതിതീവ്ര കടലാക്രമണമുണ്ടാകുന്ന കേന്ദ്രങ്ങൾ.

ശംഖുമുഖത്തുനിന്നുള്ള കാഴ്ച (ഫയൽ ചിത്രം)
ADVERTISEMENT

ഇവിടങ്ങളിൽ നിലവിലുള്ള താൽക്കാലിക നിർമാണങ്ങൾ നീക്കം ചെയ്യാനും കടലാക്രമണ പ്രതിരോധത്തിനു സ്ഥിരം സംവിധാനം ഒരുക്കാനുമാണ് ഹോട്സ്പോട്ടുകൾ നിശ്ചയിച്ചതെന്നാണു മന്ത്രി റോഷി അഗസ്റ്റിൻ അന്നു പറഞ്ഞത്. എന്നാൽ കടലാക്രമണ പ്രതിരോധ സംവിധാനം ശരിയായ രീതിയിലല്ല നിർമിക്കുന്നതെന്നതിന്റെ ഓർമപ്പെടുത്തലാണ് ശംഖുമുഖത്ത് ആവർത്തിക്കുന്ന കടലാക്രമണം.

പൂന്തുറ ഭാഗത്തു നിന്നു തുടങ്ങിയ തീര ശോഷണമാണ് ഇപ്പോൾ ശംഖുമുഖത്തെത്തിയതെന്നാണ് കെ.വി.തോമസ് പറയുന്നത്. കരമനയാർ വന്നു ചേരുന്ന ഭാഗത്ത് പൂന്തുറ പൊഴിയിൽ മനുഷ്യന്റെ ഇടപെടലുകൾ ഉണ്ടാക്കിയ മാറ്റമാണ് മൂല കാരണം. പൊഴികൾ മാറിമറിയുന്ന സ്വഭാവമുള്ളവയാണ്. അതിൽ മനുഷ്യൻ ഇടപെടുമ്പോൾ അതിന്റെ സ്വാഭാവിക പ്രവർത്തന രീതി മാറുകയും മറ്റു പ്രത്യാഘാതങ്ങളുണ്ടാവുകയും ചെയ്യും. അവിടെ കടലാക്രമണം തുടങ്ങിയപ്പോൾ കടൽഭിത്തി നിർമിച്ചു. ഒരിടത്തു കടൽ ഭിത്തി നിർമിച്ചാൽ അതിനു ശേഷമുള്ള ബീച്ച് ഭാഗം പതിയെ ഇല്ലാതാകുകയാണ് ചെയ്യുന്നത്. അത്തരത്തിൽ പതിയെ ബീച്ച് തന്നെ ഇല്ലാതാക്കുന്നതാണ് കടൽഭിത്തി. 

പൂന്തുറ ഭാഗത്ത് രണ്ടു മീറ്ററോളമാണ് കടൽഭിത്തിയുടെ ഉയരം. കടൽഭിത്തി തടസ്സമാകുന്നതോടെ മറ്റു തീരങ്ങളിലേക്കു കടലാക്രമണം വ്യാപിക്കും. അവിടെയും കടൽഭിത്തി നിർമിക്കുന്നതോടെ അടുത്ത തീരത്തേക്കു കടലാക്രമണം മാറുകയാണ് ചെയ്യുന്നത്. ഇത്തരത്തിലാണ് ശംഖുമുഖം തീരത്തേക്കും കടലാക്രമണം എത്തിയത്. അവിടെ നിർമിച്ച കടൽഭിത്തിയും ഇപ്പോൾ റോഡിന്റെ സുരക്ഷയ്ക്കായി നിർമിച്ച ഭിത്തിയും കടലാക്രമണത്തിന് ആക്കം കൂട്ടി. റോഡ് ശക്തിപ്പെടുത്തുക മാത്രമായിരുന്നു ഇപ്പോഴത്തെ ലക്ഷ്യം. ബീച്ച് കണക്കിലെടുത്തിട്ടില്ല. ബീച്ചിന്റെ സംരക്ഷണം കൂടി കണക്കിലെടുത്തു വേണമായിരുന്നു റോഡ് പുനർനിർമിക്കാൻ. ശംഖുമുഖത്തിന്റെ വടക്കു ഭാഗത്തുള്ള തീരങ്ങളിലേക്കും കടലാക്രമണം വ്യാപിക്കാൻ സാധ്യതയുണ്ട്. വിഴിഞ്ഞം തുറമുഖം നിർമാണത്തിന്റെ ഭാഗമായി ഡ്രജിങ് നടത്തുമ്പോൾ ആ കുഴിയിലേക്ക് അടുത്തുള്ള തീരങ്ങളിൽ നിന്നു മണ്ണ് ഒലിച്ചെത്താനും സാധ്യതയുണ്ട്. അതിനെപ്പറ്റി വിശദമായ പഠനങ്ങൾ നടത്തിയാലേ വ്യക്തമാകൂ– കെ.വി.തോമസ് പറഞ്ഞു.

ആശ്വാസമാകുമോ കടലിൽ ബ്രേക്ക് വാട്ടർ പദ്ധതി?

ADVERTISEMENT

തീര സംരക്ഷണത്തിനായി ഓഫ് ‍‍‍ഷോ‍ർ ബ്രേക്ക് വാട്ടർ പദ്ധതി‍ പൂന്തുറ മുതൽ ശംഖുമുഖം വരെയുള്ള 700 മീറ്റർ പ്രദേശത്ത് നിർമിക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നു. ആകെ ചെലവ് 19.70 കോടി രൂപ. തീരത്തു നിന്ന് 120 മീറ്റർ അകലത്തിൽ നിർമിക്കുന്ന കടൽ ഭിത്തിയിൽ തട്ടി തിരമാലകളുടെ ശക്തി കുറയും.

കടലാക്രമണം കുറയ്ക്കാൻ ഇത് സഹായകമാകും. കൂടാതെ തീരത്തി‍നും ബ്രേക്ക് വാട്ടറി‍നുമിടയിൽ തിരമാലകൾ‍ക്ക് ശക്തി കുറയുന്നതിനാൽ വള്ളങ്ങൾക്ക് അനായാസം കരയ്ക്കടുക്കുവാ‍നും സാധിക്കും. തീരത്തിനു സമാന്തരമായി 100 മീറ്റർ വീതം നീളമുള്ള 5 ബ്രേക്ക് വാ‍ട്ട‍റുകളാണ് ആദ്യം സ്ഥാപിക്കുക. ബ്രേക്ക് വാ‍ട്ടറുകൾക്കിടയിൽ 50 മീറ്റർ അകലം. വള്ളങ്ങൾക്ക് ഇതിലൂടെ പ്രവേശിക്കാൻ കഴിയും.

എന്നാൽ മതിയായ പഠന ഗവേഷണങ്ങളില്ലാതെ ബ്രേക്ക് വാട്ടർ പദ്ധതി നടപ്പാക്കിയാൽ വിപരീത ഫലമാകും. ബ്രേക്ക് വാട്ടർ തീരത്തെ സംരക്ഷിക്കാനുള്ളതാണെങ്കിലും അശാസ്ത്രീയമായ നിർമാണം ചിലപ്പോൾ തീരത്തിന്റെ ശോഷണത്തിനു തന്നെ കാരണമാകും. ഉള്ള മണ്ണു കൂടി കടലെടുക്കാം. അല്ലെങ്കിൽ ബ്രേക്ക് വാട്ടറിൽ തട്ടി തിരിയുന്ന തിരമാലകൾ സമീപ ബീച്ചുകളെ കാർന്നെടുക്കാം. ബ്രേക്ക് വാട്ടറിന്റെ ഉറപ്പ്, ഉയരം, ആകൃതി, സ്ഥാനം, ചരിവ് തുടങ്ങിയവയെല്ലാം വിശദമായ പഠനങ്ങൾക്കു ശേഷം മാത്രമേ നടത്താവൂ. ചിലപ്പോൾ ബ്രേക്ക് വാട്ടർ പദ്ധതി കൊണ്ടു മാത്രം തീരം സംരക്ഷിക്കാനാകില്ല. തീരത്ത് ആവശ്യത്തിനു മണൽ ഇല്ലെങ്കിൽ അവിടേക്കു മണൽ എത്തിക്കുക കൂടി വേണ്ടി വരും. കടൽ ഭിത്തിയെക്കാൾ കൂടുതൽ സംരക്ഷണം നൽകുക ബ്രേക്ക് വാട്ടർ ആകാമെന്നും കെ.വി.തോമസ് പറഞ്ഞു.

English Summary: Un-Scientific Development: Thiruvananthapuram's Shanghumugham Beach is Shrinking