തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതിക്കായി അതിരടയാള കല്ലുകൾ നൽകുന്ന കമ്പനികളുമായി കെ-റെയിൽ കോർപറേഷൻ ചർച്ച നടത്തും. പദ്ധതിക്കെതിരെ പ്രതിഷേധമുള്ള സ്ഥലങ്ങളിൽ കല്ലിടേണ്ടെന്ന് സർക്കാർ തീരുമാനിച്ചതോടെയാണ് കമ്പനികളുമായി ചർച്ച നടത്താൻ കോർപറേഷൻ... K Rail | Survey Stone | Silverline | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതിക്കായി അതിരടയാള കല്ലുകൾ നൽകുന്ന കമ്പനികളുമായി കെ-റെയിൽ കോർപറേഷൻ ചർച്ച നടത്തും. പദ്ധതിക്കെതിരെ പ്രതിഷേധമുള്ള സ്ഥലങ്ങളിൽ കല്ലിടേണ്ടെന്ന് സർക്കാർ തീരുമാനിച്ചതോടെയാണ് കമ്പനികളുമായി ചർച്ച നടത്താൻ കോർപറേഷൻ തീരുമാനിച്ചത്. പ്രതിഷേധം ഇല്ലാത്ത സ്ഥലങ്ങളിൽ കല്ലുകളിട്ട് സർവേ നടത്താനാണ് സർക്കാർ തീരുമാനം. കല്ലിടുന്നതിന് ഉടമസ്ഥർ അനുമതി നൽകുന്ന സ്ഥലങ്ങൾ വളരെ ചുരുക്കമായതിനാൽ നേരത്തെ നിശ്ചയിച്ചതിലും കുറവു കല്ലുകൾ മതിയാകും. 

ആകെ 20,000 കല്ലുകൾ സ്ഥാപിക്കാനാണ് കെ-റെയിൽ കോർപറേഷൻ ആലോചിച്ചത്. ഇതുവരെ 6020 കല്ലുകൾ സ്ഥാപിച്ചതായി കോർപറേഷൻ പറയുന്നു. സ്ഥാപിച്ച കല്ലുകളിൽ പലതും വീട്ടുകാരും പ്രതിഷേധക്കാരും പിഴുതുമാറ്റി. കല്ലുകൾ വിതരണം ചെയ്യുന്നതിനു പുതിയ നടപടിക്രമങ്ങൾ നിശ്ചയിക്കാനാണ് കമ്പനികളുമായി ചർച്ച നടത്തുന്നത്. രണ്ടു കമ്പനികളാണ് കെ–റെയിൽ കോർപറേഷന് അതിരടയാള കല്ലുകൾ നൽകുന്നത്. കല്ലുകൾ കുറച്ചു മതിയെന്നതിനാൽ നേരത്തെ ഏർപ്പെട്ട കരാറിൽ മാറ്റം വരുത്തേണ്ടിവരും. ജിയോ ടാഗിങ്ങിനും ജിപിഎസ് സർവേയ്ക്കുമുള്ള സംവിധാനങ്ങൾ ഇപ്പോൾതന്നെ കോർപറേഷനുണ്ട്.

ADVERTISEMENT

955.13 ഹെക്ടർ ഭൂമിയാണ് സിൽവർലൈൻ പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. സിൽവര്‍ലൈനിന്റെ ആകെ ദൂരം 530 കിലോമീറ്ററാണ്. ഇതിൽ 190 കിലോമീറ്ററിലാണ് കല്ലിടൽപൂർത്തിയായത്. കല്ലിടുന്ന പ്രവർത്തനങ്ങൾക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പരിസ്ഥിതി ആഘാത പഠനത്തിനായി ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കാൻ റവന്യു വകുപ്പ് ഉത്തരവിറക്കിയത്.

English Summary : K Rail corporation to held discussion with companies providing survey stones