കല്യാണത്തിന്റെ തൊട്ടു തലേന്ന് രാത്രി അവിടെ കയറി ജോയ് 30 പവൻ കവർന്നു. സംശയം തോന്നാതിരിക്കാൻ തൊണ്ടിമുതൽ ഒളിപ്പിച്ച ശേഷം കുറച്ചുദിവസം കൂടി നാട്ടിൽ തന്നെ തുടരാൻ തീരുമാനിച്ചു. പിറ്റേന്ന് കല്യാണവീട്ടിൽ ഒന്നും അറിയാത്തവനെപ്പോലെ എത്തി. ആളും ബഹളവും കണ്ടപ്പോൾ തന്നെ മോഷണവിവരം നാട്ടുകാർ അറിഞ്ഞെന്നു മനസ്സിലായി.സ്വർണം നൽകാൻ ഇല്ലാത്തതിനാൽ കല്യാണം മുടങ്ങി. അവിടെനിന്ന് ഇറങ്ങാൻ നിന്നപ്പോഴാണ് ആ വാർത്ത അറിയുന്നത്..

കല്യാണത്തിന്റെ തൊട്ടു തലേന്ന് രാത്രി അവിടെ കയറി ജോയ് 30 പവൻ കവർന്നു. സംശയം തോന്നാതിരിക്കാൻ തൊണ്ടിമുതൽ ഒളിപ്പിച്ച ശേഷം കുറച്ചുദിവസം കൂടി നാട്ടിൽ തന്നെ തുടരാൻ തീരുമാനിച്ചു. പിറ്റേന്ന് കല്യാണവീട്ടിൽ ഒന്നും അറിയാത്തവനെപ്പോലെ എത്തി. ആളും ബഹളവും കണ്ടപ്പോൾ തന്നെ മോഷണവിവരം നാട്ടുകാർ അറിഞ്ഞെന്നു മനസ്സിലായി.സ്വർണം നൽകാൻ ഇല്ലാത്തതിനാൽ കല്യാണം മുടങ്ങി. അവിടെനിന്ന് ഇറങ്ങാൻ നിന്നപ്പോഴാണ് ആ വാർത്ത അറിയുന്നത്..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല്യാണത്തിന്റെ തൊട്ടു തലേന്ന് രാത്രി അവിടെ കയറി ജോയ് 30 പവൻ കവർന്നു. സംശയം തോന്നാതിരിക്കാൻ തൊണ്ടിമുതൽ ഒളിപ്പിച്ച ശേഷം കുറച്ചുദിവസം കൂടി നാട്ടിൽ തന്നെ തുടരാൻ തീരുമാനിച്ചു. പിറ്റേന്ന് കല്യാണവീട്ടിൽ ഒന്നും അറിയാത്തവനെപ്പോലെ എത്തി. ആളും ബഹളവും കണ്ടപ്പോൾ തന്നെ മോഷണവിവരം നാട്ടുകാർ അറിഞ്ഞെന്നു മനസ്സിലായി.സ്വർണം നൽകാൻ ഇല്ലാത്തതിനാൽ കല്യാണം മുടങ്ങി. അവിടെനിന്ന് ഇറങ്ങാൻ നിന്നപ്പോഴാണ് ആ വാർത്ത അറിയുന്നത്..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നൂറിലധികം ക്ഷേത്രങ്ങളിൽ മോഷണം, പിടിക്കപ്പെട്ടാൽ കേസ് സ്വയം വാദിക്കും, വിവിധ കേസുകളിലായി 26 വർഷം തടവു ശിക്ഷ, മോഷണമുതൽ വീതം വയ്ക്കുന്നതിൽ ‘നീതിമാൻ’, മോഷണത്തിൽ നിന്ന് ‘ബ്രേക്ക്’ എടുക്കുമ്പോൾ ‘പാർട് ടൈം’ ആയി കോളജ് കന്റീൻ നടത്തിപ്പും മീൻ കച്ചവടവും..! തെക്കൻ കേരളത്തിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണ പരമ്പരകളിലെ മുഖ്യ പ്രതി പൂവരണി ജോയ് (54) എന്നറിയപ്പെടുന്ന കോട്ടയം പൂവരണി സ്വദേശി ജോയ് ജോസഫിന്റെ ജീവിതം റോബിൻഹുഡ് ചിത്രങ്ങളെ വെല്ലുന്ന ത്രില്ലറാണ്. കഴിഞ്ഞ ദിവസമാണ് വിവിധ ക്ഷേത്രങ്ങളിലെ മോഷണത്തിന് ജോയിയും സംഘവും പൊലീസിന്റെ പിടിയിലായത്. മോഷണം നടത്തി മടങ്ങുമ്പോൾ മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ ജോയിയുടെ മുഖം പതിയുകയായിരുന്നു. ജോയിയുടെ ‘പിൽക്കാല ചരിത്രം’ നന്നായി അറിയാവുന്ന പൊലീസ് ഇയാൾക്കു പിന്നാലെ പോയി, കേസിൽ തുമ്പുണ്ടാക്കുകയും ചെയ്തു.

∙ മാനസാന്തരം വന്ന കള്ളൻ

ADVERTISEMENT

തന്റെ പത്തൊൻപതാം വയസ്സിൽ കോട്ടയത്തെ ഒരു കല്യാണ വീട്ടിൽനിന്നാണ് ജോയ് തസ്കര ജീവിതം ആരംഭിക്കുന്നത്. തന്റെ പ്രദേശത്തെ സാമാന്യം ഭേദപ്പെട്ട ഒരു കുടുംബത്തിൽ കല്യാണം നടക്കാൻ പോകുന്ന വിവരം ജോയ് അറിഞ്ഞു. സാമ്പത്തികമായി ഞെരുക്കത്തിലായിരുന്ന ജോയ്, തന്റെ എല്ലാ സാമ്പത്തിക പ്രശ്നങ്ങളും തീർക്കാൻ ഈയൊരു മോഷണത്തിലൂടെ സാധിക്കുമെന്ന വിശ്വാസത്തിലാണ് ആദ്യമായി കള്ളന്റെ വേഷമണിയുന്നത്. കല്യാണത്തിന് 3 ദിവസം മുൻപ് കല്യാണവീടും പരിസരവും പഠിക്കാനായി പുറംപണിക്കാരന്റെ വേഷത്തിൽ ജോയ് അവിടെയെത്തി. 

ചുറ്റുപാട് കൃത്യമായി മനസ്സിലാക്കി. കല്യാണത്തിന്റെ തൊട്ടു തലേന്ന് രാത്രി അവിടെ കയറി 30 പവൻ കവർന്നു. സംശയം തോന്നാതിരിക്കാൻ തൊണ്ടിമുതൽ ഒളിപ്പിച്ച ശേഷം കുറച്ചുദിവസം കൂടി നാട്ടിൽ തന്നെ തുടരാൻ ജോയ് തീരുമാനിച്ചു. പിറ്റേന്ന് കല്യാണവീട്ടിൽ ഒന്നും അറിയാത്തവനെപ്പോലെ ജോയ് എത്തി. ആളും ബഹളവും കണ്ടപ്പോൾ തന്നെ മോഷണവിവരം നാട്ടുകാർ അറിഞ്ഞെന്നു ജോയിക്ക് മനസ്സിലായി. കുറച്ചു കഴിഞ്ഞപ്പോൾ സ്വർണം നൽകാൻ ഇല്ലാത്തതിനാൽ കല്യാണം മുടങ്ങിയ കാര്യവും ജോയ് അറിഞ്ഞു. 

തന്നെ ആർക്കും ഒരു സംശയവും ഇല്ലെന്നുറപ്പിച്ച് അവിടെനിന്ന് ഇറങ്ങാൻ നിന്നപ്പോഴാണ് ആ വാർത്ത ജോയ് അറിയുന്നത്. കല്യാണം മുടങ്ങിയ വിഷമത്തിൽ പെണ്ണിന്റെ അച്ഛൻ ആത്മഹത്യ ചെയ്തു. അത് ജോയിയെ ‍ഞെട്ടിച്ചു. ജോയ് മാനസികമായി തകർന്നുപോയി. അതോടെ ഇനി ഒരിക്കലും മോഷ്ടിക്കില്ലെന്നും അഥവാ മോഷ്ടിക്കേണ്ടിവ ന്നാൽ കല്യാണവീടുകളിൽ ഒരു കാരണവശാലും കയറില്ലെന്നും ജോയ് പ്രതിജ്ഞ ചെയ്തു. അതിൽ പിന്നെ ഇന്നേവരെ ഒരു കല്യാണവീട്ടിലും ജോയ് മോഷണം നടത്തിയിട്ടില്ല. പക്ഷേ, അതോടെ മോഷണം മുഴുവൻ ദേവാലയങ്ങൾ, പ്രത്യേകിച്ച് അമ്പലങ്ങൾ കേന്ദ്രീകരിച്ചായി!

∙ സെഞ്ചറി തികച്ച മോഷ്ടാവ്!

ADVERTISEMENT

തന്റെ ‘തസ്കര കരിയറിൽ’ നൂറിലധികം അമ്പലങ്ങളിൽ ജോയ് മോഷണം നടത്തിയിട്ടുണ്ട്. ഓരോ മോഷണ ശേഷവും കുറച്ചുകാലം അവധിയെടുക്കും. അന്വേഷണച്ചൂട് അൽപം തണുക്കാനായി കാത്തിരിക്കും. അതിനു ശേഷമായിരിക്കും അടുത്ത മോഷണം. അമ്പലങ്ങളിൽ കയറി മോഷ്ടിച്ചാൽ അവിടുത്തെ നിലവിളക്ക് കൊളുത്തിവയ്ക്കുന്ന പതിവും ഇയാൾക്കുണ്ട്. ഈ മോഷണങ്ങളിലെല്ലാമായി 26 വർഷം ജോയ് ജയിലിൽ കിടന്നിട്ടുണ്ട്. ഓരോ തവണ പരോളിൽ പുറത്തിറങ്ങുമ്പോഴും അടുത്ത മോഷണത്തെക്കുറിച്ച് പ്ലാൻ ചെയ്യും. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ തന്റെ പ്ലാനിന് ആവശ്യമായ ആൾക്കാരെ സംഘടിപ്പിച്ചു കാര്യം നടത്തും. മോഷണശ്രമങ്ങളിലൊന്നും യാതൊരു വിധ അക്രമവും ജോയ് നടത്താറില്ല. പിടിക്കപ്പെട്ടാൽ ശിക്ഷയിൽ ഇളവു കിട്ടാനാണ് ഈ ‘അഹിംസാ രീതി’. നമുക്ക് വേണ്ടത് നമ്മൾ എടുക്കുക, അതിന് മറ്റുള്ളവരെ എന്തിനു പ്രയാസപ്പെടുത്തണം എന്നതാണ് ഇയാളുടെ ‘എത്തിക്സ്’ എന്നു പൊലീസുകാർ പറയുന്നു.

∙ മിസ്റ്റർ ‘നീതിമാൻ’

മോഷണ സംഘങ്ങളിൽ ഏറ്റവും നീതിമാനായ നേതാവായാണു ജോയ് അറിയപ്പെടുന്നത്. സംഘം ചേർന്ന് ഒരു അമ്പലത്തിൽ മോഷണം നടത്തിയാൽ തന്റെ ടീമിലെ ‘സഹതാരങ്ങളുടെ’ വലുപ്പച്ചെറുപ്പവും മോഷണ രംഗത്തെ ‘പാരമ്പര്യവും’ നോക്കാതെ കിട്ടിയ പണവും സ്വർണവും കൃത്യമായി വീതിച്ചു നൽകും. നേതാവായതിന്റെ പേരിൽ ഒരു രൂപ പോലും ജോയ് അധികം എടുക്കില്ല. ഇത്തരത്തിൽ നീതിമാനായ നേതാവായതുകൊണ്ടുതന്നെ ഒരു തവണ ഇയാളുടെ സംഘത്തിൽ എത്തിപ്പെട്ടാൽ പിന്നെ തിരിച്ചുപോകാൻ മറ്റ് മോഷ്ടാക്കൾക്ക് മനസ്സുവരില്ല. അതുകൊണ്ടുതന്നെ പലരും ഇയാൾക്കൊപ്പം വർഷങ്ങളായി തുടരുന്നവരാണ്. മോഷണ സമയത്തെ ‘അഹിംസാ വാദവും’ ഇയാളെ മോഷ്ടാക്കൾക്കിടയിലെ നീതിമാനാക്കുന്നു.

∙ പക്കാ പ്ലാനിങ്

ADVERTISEMENT

ഒരു സ്ഥലത്ത് മോഷണം നടത്താൻ തീരുമാനിച്ചാൽ അതിന്റെ മുന്നൊരുക്കങ്ങൾ മാസങ്ങൾക്കു മുൻപു നടത്തുന്നതാണ് ജോയിയുടെ രീതി. ആദ്യം ടീമിൽ ആരൊക്കെ വേണമെന്നു നിശ്ചയിക്കും. മോഷണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്തെക്കുറിച്ച് വ്യക്തമായി പഠിക്കും. എല്ലാ ആഴ്ചയിലും തങ്ങളുടെ പ്ലാൻ ചർച്ച ചെയ്യാൻ ആൾത്തിരക്ക് കൂടുതലുള്ള, അധികം ആരും ശ്രദ്ധിക്കാൻ സാധ്യതയില്ലാത്ത സ്ഥലങ്ങളിൽ ഒത്തുചേരും. ടീം റെഡിയായിക്കഴിഞ്ഞാൽ പിന്നെ മൊബൈൽ വഴി ആരും പരസ്പരം ബന്ധപ്പെടരുതെന്നു ജോയ് കർശന നിർദേശം നൽകും. ഭാവിയിൽ പിടിക്കപ്പെട്ടാൽ അന്വേഷണ സമയത്ത് പ്രതികൾ തമ്മിൽ നിരന്തരം ബന്ധപ്പെട്ടിരുന്നു എന്ന് തെളിയിക്കാൻ മൊബൈൽ വിളികൾ സഹായിക്കുമെന്നു ബോധ്യമുള്ളതിനാലാണ് ഈ തീരുമാനം. നേരിട്ടു കാണുമ്പോൾ മാത്രമായിരിക്കും ടീമിലെ മറ്റ് അംഗങ്ങൾക്ക് പ്ലാൻ വിശദീകരിച്ചു നൽകുന്നതും കാര്യങ്ങൾ തീരുമാനിക്കുന്നതും.

∙ ‘എനിക്കു വേണ്ടി ഞാൻ വാദിക്കും’

പിടിക്കപ്പെടുന്ന കേസുകളിലെല്ലാം വിചാരണ സമയത്ത് സ്വയം വാദിക്കുന്ന രീതിയാണ് ജോയിയുടേത്. കാര്യമായ വിദ്യാഭ്യാസമില്ലെങ്കിലും വർഷങ്ങളായി കോടതിയും കേസുകളുമെല്ലാം കണ്ട പ്രായോഗിക പരിജ്ഞാനം ഉപയോഗപ്പെടുത്തിയാണ് ജോയ് കേസുകൾ സ്വയം വാദിക്കുന്നത്. വാദിക്കുന്ന സമയത്ത് കേസ് തോൽക്കുമെന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നതെങ്കിൽ ഉടൻ തന്നെ കുറ്റസമ്മതം നടത്തും. മോഷണസമയത്ത് കാര്യമായ ആക്രമണങ്ങൾ ഒന്നും നടത്താത്തതിനാലും വിചാരണ സമയത്ത് തികച്ചും സൗമ്യനായി പെരുമാറുന്നതിനാലും കേസിൽ കാര്യമായ ശിക്ഷ ലഭിക്കില്ലെന്നാണ് ജോയിയുടെ കണക്കുകൂട്ടൽ. പലപ്പോഴും ഈ കണക്കുകൂട്ടൽ ശരിയാകാറുണ്ടെന്നതും വാസ്തവം.

∙ താമസം മെഡിക്കൽ കോളജിൽ

സ്ഥിരമായി ഒരു താമസസ്ഥലം ഇല്ലാത്തയാളാണ് ജോയ്. മോഷണവുമായി ബന്ധപ്പെട്ട് തെക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ താമസിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ആലപ്പുഴ കേന്ദ്രീകരിച്ചാണ് മോഷണം. അതുകൊണ്ടുതന്നെ താമസത്തിനായി തിരഞ്ഞെടുത്ത് ആലപ്പുഴ മെഡിക്കൽ കോളജും! മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരൻ എന്ന വ്യാജേന വരാന്തയിലും മറ്റും കിടക്കാറാണു പതിവ്. രാത്രി വൈകി വന്ന് കിടന്നതിനു ശേഷം രാവിലെ നേരത്തേ എഴുന്നേറ്റുപോകും. എല്ലാവരോടും നല്ല പെരുമാറ്റമായതിനാൽ ആർക്കും ഒരു സംശയവും തോന്നില്ല. തന്റെ ബൈക്ക് സ്ഥിരമായി മെഡിക്കൽ കോളജിന്റെ പാർക്കിങ്ങിലാണ് ജോയ് നിർത്തിയിട്ടിരുന്നത്. ഈ വണ്ടി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് മെഡിക്കൽ കോളജിലെ താവളം കണ്ടെത്താൻ സഹായിച്ചത്.

∙ മീൻ വിൽപന മുതൽ കന്റീ‍ൻ നടത്തിപ്പുവരെ!

ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാൽ കുറച്ചുകാലത്തേക്ക് ജോയ് ‘നല്ല കുട്ടി’യാകും. പുറത്തിറങ്ങിയാലും ക്രിമിനൽ പശ്ചാത്തലമുള്ള തന്നെ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്ന് ഉത്തമ ബോധ്യമുള്ളതിനാലാണ് ഈ ‘നല്ല കുട്ടി’ ചമയൽ. അവസാനമായി 2017ലാണ് ജോയ് ജയിൽമോചിതനാകുന്നത്. അതിനുശേഷം 3 വർഷത്തോളം പൊലീസ് രഹസ്യമായി ഇയാളെ നിരീക്ഷിച്ചുവന്നു. ഈ കാലയളവിൽ ആലപ്പുഴയിലെ ഒരു സ്വകാര്യ കോളജിൽ കന്റീൻ ഏറ്റെടുത്തു നടത്തുകയായിരുന്നു. പിന്നീട് ആ ജോലി ഉപേക്ഷിച്ച് മീൻ കച്ചവടത്തിലേക്കു തിരിഞ്ഞു. ഇതെല്ലാം കണ്ടപ്പോൾ ജോയ് നല്ലവനായെന്നും മാനസാന്തരം വന്നെന്നും പൊലീസുകാർ കരുതിയിരിക്കണം. 

പതിയെ ജോയിയുടെ മേലെയുള്ള നിരീക്ഷണം കുറഞ്ഞു. ഈ അവസരം മുതലാക്കിയാണ് ഇയാൾ വീണ്ടും തന്റെ ‘കർമരംഗത്തേക്ക്’ തിരിയുന്നത്. രണ്ട് വർഷത്തിനിടെ 25ൽ അധികം ക്ഷേത്രങ്ങളിൽ ജോയിയും സംഘവും മോഷണം നടത്തി. ഈ കേസുകളിലെല്ലാം പൊലീസിന് ജോയിയെ സംശയമുണ്ടായിരുന്നെങ്കിലും മീൻ വിൽപനയും മറ്റുമായി ജീവിച്ചിരുന്ന ജോയിയെ പൊലീസ് കാര്യമായി പരിഗണിച്ചില്ല. എന്നാൽ അവസാനമായി മോഷണം നടത്തി മടങ്ങുമ്പോൾ മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ ജോയിയുടെ മുഖം പതിഞ്ഞു. ഇതോടെയാണ് വീണ്ടും അന്വേഷണം ഇയാളിലേക്ക് തിരിഞ്ഞത്. അധികം വൈകാതെ ജോയി പിടിയിലാവുകയും ചെയ്തു. ജോയി ഉൾപ്പെടെ അഞ്ചംഗ സംഘമാണ് കായംകുളം ഡിവൈഎസ്‌പി അലക്സ് ബേബിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ വലയിലായത്.

English Summary: Temple Theft Cases: The Notorious Story of Thief Poovarani Joy