കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തുമ്പോൾ രണ്ടാഴ്ചത്തേക്കെന്നായിരുന്നു പ്രഖ്യാപനം. ഇതു ദീർഘമായി നീളുക മാത്രമല്ല പല തവണയായി പ്രഖ്യാപിക്കുകയും ചെയ്തു. മാസ്ക് ധരിക്കേണ്ടതില്ലെന്ന് ആദ്യം പറഞ്ഞവർ പിന്നീടതു മാറ്റി. തുണി മാസ്ക് ഫലപ്രദമാണെന്ന് ഒരു ഘട്ടത്തിൽ പറഞ്ഞവർ പിന്നീടു എൻ95 മാസ്ക് വേണമെന്നു വാദിച്ചു. പിന്നീട് ഇരട്ടമാസ്ക് ആണ് ഭേദമെന്നു പറഞ്ഞു. കോവിഡ് ചികിത്സയിൽ സുപ്രധാനമായ...

കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തുമ്പോൾ രണ്ടാഴ്ചത്തേക്കെന്നായിരുന്നു പ്രഖ്യാപനം. ഇതു ദീർഘമായി നീളുക മാത്രമല്ല പല തവണയായി പ്രഖ്യാപിക്കുകയും ചെയ്തു. മാസ്ക് ധരിക്കേണ്ടതില്ലെന്ന് ആദ്യം പറഞ്ഞവർ പിന്നീടതു മാറ്റി. തുണി മാസ്ക് ഫലപ്രദമാണെന്ന് ഒരു ഘട്ടത്തിൽ പറഞ്ഞവർ പിന്നീടു എൻ95 മാസ്ക് വേണമെന്നു വാദിച്ചു. പിന്നീട് ഇരട്ടമാസ്ക് ആണ് ഭേദമെന്നു പറഞ്ഞു. കോവിഡ് ചികിത്സയിൽ സുപ്രധാനമായ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തുമ്പോൾ രണ്ടാഴ്ചത്തേക്കെന്നായിരുന്നു പ്രഖ്യാപനം. ഇതു ദീർഘമായി നീളുക മാത്രമല്ല പല തവണയായി പ്രഖ്യാപിക്കുകയും ചെയ്തു. മാസ്ക് ധരിക്കേണ്ടതില്ലെന്ന് ആദ്യം പറഞ്ഞവർ പിന്നീടതു മാറ്റി. തുണി മാസ്ക് ഫലപ്രദമാണെന്ന് ഒരു ഘട്ടത്തിൽ പറഞ്ഞവർ പിന്നീടു എൻ95 മാസ്ക് വേണമെന്നു വാദിച്ചു. പിന്നീട് ഇരട്ടമാസ്ക് ആണ് ഭേദമെന്നു പറഞ്ഞു. കോവിഡ് ചികിത്സയിൽ സുപ്രധാനമായ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകമെങ്ങും കോവിഡ്സ്ഥിതി ആശ്വാസ തീരത്തേക്ക് അടുക്കുമ്പോൾ, ഈ മഹാമാരിയെയും അതിനെ ചെറുക്കാൻ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളെയും ചോദ്യമുനയിലാക്കുന്നൊരു റിപ്പോർട്ട് ലോകശ്രദ്ധയിലേക്കു വരികയാണ്. ‘കോവിഡ്, സത്യമെന്ത്?’ എന്ന തലക്കെട്ടോടെ യുഎസ്സിലെ പ്രമുഖ ന്യൂറോസർജൻ റസൽ എൽ. ബ്ലേലോക് ‘സർജിക്കൽ ന്യൂറോളജി ഇന്റർനാഷനൽ’ എന്ന ജേണലിൽ എഴുതിയ ലേഖനമാണു ചർച്ചകൾക്ക് അടിസ്ഥാനം. കൊറോണവൈറസിലൂടെയുണ്ടായ കോവിഡ് ഭീകരത യുഎസ് ഭരണകൂടത്തിന്റെ സൃഷ്ടിയാണെന്നും എത്രമാത്രം അശാസ്ത്രീയമായാണ് ഈ പകർച്ചവ്യാധിയെ കൈകാര്യം ചെയ്തതെന്നുമാണ് ഡോ. റസൽ ഇതിലൂടെ സമർഥിക്കുന്നതാണ്. കോവിഡ് പ്രതിരോധം ഒരു തട്ടിപ്പായിരുന്നോ? മഹാമാരിയെ സൃഷ്ടിച്ചെടുത്തതാണോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം പഠനത്തിലൂടെ റസ്സൽ വിശദമാക്കുമ്പോഴും അദ്ദേഹം പറയുന്നതെല്ലാം യാഥാർഥ്യമാണോയെന്ന മറുചോദ്യവും യുഎസിൽ ഉയരുന്നുണ്ട്. യുഎസിലെ സ്ഥിതി അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിലെ ശരിതെറ്റുകളെക്കുറിച്ചു ഭിന്നാഭിപ്രായങ്ങളുണ്ടാകാമെങ്കിലും സമാന ആരോപണങ്ങൾ ഇന്ത്യയിലെയും ആരോഗ്യവിദഗ്ധർ പല ഘട്ടങ്ങളിലായി ഉന്നയിച്ചിരുന്നുവെന്ന് മനസ്സിലാക്കുമ്പോൾ ഇതിന്റെ ഗൗരവമേറുന്നു. 

∙ കോവിഡ് തട്ടിപ്പാണോ?

ADVERTISEMENT

ചരിത്രത്തിലെ തന്നെ ഏറ്റവും വളച്ചൊടിക്കപ്പെട്ടൊരു മഹാമാരിയാണ് കോവിഡെന്നാണ് റസൽ ആരോപിക്കുന്നത്. സർക്കാരും മെഡിക്കൽ അസോസിയേഷനുകളും മെഡിക്കൽ ബോർഡുകളും മാധ്യമങ്ങളും രാജ്യാന്തര ഏജൻസികളും ഔദ്യോഗിക നുണകൾ കൊണ്ടു സൃഷ്ടിച്ചെടുത്തതാണതെന്നും മെഡിക്കൽ ചികിത്സാകാര്യങ്ങളിലെ അനാവശ്യമായ കടന്നുകയറ്റം ഇതിനെ കൂടുതൽ ദുഷ്കരമാക്കിയെന്നും ആരോപിക്കുന്നു. കോവിഡ് മുന്നോട്ടുവയ്ക്കുന്ന പുതിയ രീതികളെ സംശയദൃഷ്ടിയോടെയാണ് റസലും സംഘവും കാണുന്നത്. 

പരമ്പരാഗത ആരോഗ്യപരിചരണ രീതിയെ മാറ്റിയെഴുതിക്കൊണ്ട്, ഭരണകൂടവും ഉദ്യോഗസ്ഥവൃന്ദവും കോവിഡിനെ അവരുടെ വഴിക്കാക്കി മാറ്റി. ‘സൃഷ്ടിച്ചെടുത്ത കോവിഡ് മഹാമാരി’ ആരോഗ്യപരിചരണ രംഗത്തെ ഒറ്റരാത്രി കൊണ്ടു മാറ്റിമറിച്ചു. പല ഉദാഹരണങ്ങൾ ഇതിനായി ചൂണ്ടിക്കാട്ടാൻ കഴിയും

കോവിഡിനു മുൻപുണ്ടായിരുന്ന സാധാരണജീവിതത്തിലേക്കുള്ള മടങ്ങിപ്പോക്ക് ഇനിയില്ലെന്നും പകരം ‘ന്യൂ നോർമലാണ്’ മുന്നിലുള്ളതെന്നും പലരും വാദിക്കുന്നുണ്ട്. പുതിയൊരു ലോകക്രമം സൃഷ്ടിക്കാനുള്ള ഗൂഢ അജൻഡ ഇതിനു പിന്നിലുണ്ട്. ‘വേൾഡ് എക്കണോമിക് ഫോറം’ എക്സിക്യൂട്ടീവ് ചെയർമാൻ ക്ലൗസ് ച്വാബ് എഴുതിയ ‘കോവിഡ് ദ് ഗ്രേറ്റ് റീസെറ്റ്’ എന്ന പുസ്തകത്തിൽനിന്ന് ഈ പുതിയ ലോകത്തെക്കുറിച്ചുള്ള വ്യക്തത കിട്ടും. കാര്യങ്ങളെ വഴിതിരിച്ചുവിടുന്ന ഒരുകൂട്ടം ആളുകൾ കാലങ്ങളായി ഇവരുടെ പദ്ധതിയിലുണ്ട്.– തുടങ്ങിയ വാദങ്ങളാണ് റസൽ തന്റെ റിപ്പോ‍ർട്ടിലൂടെ മുന്നോട്ടുവയ്ക്കുന്നത്.

∙ യുഎസിന്റെ കഥ (ലോകത്തിന്റെയും)?

യുഎസിലെ ആരോഗ്യപരിചരണ രംഗത്തു കാലങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന അട്ടിമറിയെക്കുറിച്ചും പരാമർശങ്ങളുണ്ട്. ‘‘പരമ്പരാഗത ആരോഗ്യപരിചരണ രീതിയെ മാറ്റിയെഴുതിക്കൊണ്ട്, ഭരണകൂടവും ഉദ്യോഗസ്ഥവൃന്ദവും കോവിഡിനെ അവരുടെ വഴിക്കാക്കി മാറ്റി. ‘സൃഷ്ടിച്ചെടുത്ത കോവിഡ് മഹാമാരി’ ആരോഗ്യപരിചരണ രംഗത്തെ ഒറ്റരാത്രി കൊണ്ടു മാറ്റിമറിച്ചു. പല ഉദാഹരണങ്ങൾ ഇതിനായി ചൂണ്ടിക്കാട്ടാൻ കഴിയും. ആശുപത്രിയുടെ ഭരണാധികാരികൾ പെട്ടെന്നൊരു ദിവസം ആരോഗ്യചികിത്സാരംഗത്തെ സ്വേച്ഛാധിപതിമാരായി മാറി. 

ADVERTISEMENT

വൈറസുകളെ ചികിത്സിച്ചു കിട്ടുന്ന പരിചയം വഴി രൂപപ്പെടുത്തിയ പ്രോട്ടോകോളിനു പകരം ഒരു രോഗിയെ പോലും ചികിത്സിച്ചിട്ടില്ലാത്ത ഉദ്യോഗസ്ഥർ തയാറാക്കിയ ചികിത്സാപ്രോട്ടോകോളുകൾ അവതരിപ്പിക്കപ്പെട്ടു. ഇവ ഡോക്ടർമാർക്ക് തിട്ടൂരമായി എത്തി’. ഉദാഹരണത്തിന്, ഐസിയുവിലുള്ള കോവിഡ് രോഗികൾക്കെല്ലാം റെസ്പിറേറ്റർ ഉപയോഗം നിർബന്ധപൂർവം നടപ്പാക്കി. ഫലപ്രാപ്തിക്കുറവ്, സങ്കീർണത തുടങ്ങിയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും റെംഡിസിവിർ ഉപയോഗം കർശനമാക്കി. ഇവയെ എതിർത്ത ഡോക്ടർമാരെ ഒഴിവാക്കി. ചികിത്സയിലായിരിക്കുന്ന രോഗികളെ പൂർണമായും ഒറ്റപ്പെടുത്തി. ബന്ധുക്കൾക്കു വിലക്കേർപ്പെടുത്തിയതു ഗുരുതര പിഴവാണ്. ഇതെല്ലാം പോരാഞ്ഞിട്ട് മരണശേഷമുള്ള അന്ത്യ കർമങ്ങളിൽ നടപ്പാക്കിയ കർശന പ്രോട്ടോകോളും സ്ഥിതി ഗുരുതരമാക്കി. 

ശാസ്ത്രീയ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലുള്ള പ്രതിരോധ പ്രവർത്തനമാണ് കോവിഡിനെതിരെ വേണ്ടത്. ഇതു പലയിടത്തും നടക്കുന്നില്ല. അതുപോലെ തന്നെ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുകയും വേണം

വൻകിട വ്യാപാരസ്ഥാപനങ്ങൾ നിയന്ത്രിത അളവിൽ പ്രവർത്തിക്കാൻ അനുവദിച്ചു. നഴ്സിങ് ഹോമുകളിലെ രോഗികൾക്കും ബന്ധുക്കളുടെ സന്ദർശനം വിലക്കപ്പെട്ടു. പ്രായം ചെന്ന കോവിഡ് രോഗികളെ ആശുപത്രികളിൽ നിന്നു നഴ്സിങ് ഹോമുകളിലേക്കു മാറ്റി. നഴ്സിങ് ഹോമുകൾ കേന്ദ്രീകരിച്ചു മരണസംഖ്യ കൂടുന്നതിലേക്ക് ഇതു വഴിവച്ചു. ലോകാരോഗ്യ സംഘടനയിൽ നിന്നുൾപ്പെടെ കോവിഡിന്റെ തുടക്കം മുതൽ പലതരം നുണകൾ കേൾക്കേണ്ടി വന്നു. ഡോക്ടർമാരും വിഷയവിദഗ്ധരും കൂട്ടായി ചേർന്നു രൂപം നൽകിയ സ്വതന്ത്ര പരിഹാര നിർദേശങ്ങൾ അവഗണിക്കപ്പെട്ടു, അവഹേളിക്കപ്പെട്ടു. – റിപ്പോർട്ട് വ്യക്തമാക്കുന്നു.

∙ ഫൗച്ചിക്കും വിമർശനം

ശാസ്ത്രീയ അടിത്തറയോ അനുഭവപരിചയം പോലുമില്ലാതെ പ്രസിഡന്റും ഗവർണറും മേയറും ആശുപത്രികൾ ഭരിക്കുന്നവരും ചേർന്നു മരുന്നും ചികിത്സയും നൽകിയത് യുഎസിന്റെ തന്നെ ചരിത്രത്തിൽ ആദ്യമായിരുന്നുവെന്നാണ് ആരോപണം. യുഎസിലെ കോവിഡ് പ്രതിരോധ പരിപാടികൾക്കു ചുക്കാൻ പിടിച്ച അന്റോണിയോ ഫൗച്ചിക്കു വ്യക്തിപരമായി നേട്ടമുണ്ടായ കമ്പനികളുടെ മരുന്നുകളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ആദ്യം മാസ്ക് ഉപയോഗത്തെ പരിഹസിച്ചു തള്ളിയ അദ്ദേഹം പിന്നീട് ഇതിനു വേണ്ടി വാദിച്ചു. അശാസ്ത്രീയമായ ഈ നിലപാടുകളൊന്നും ചോദ്യം ചെയ്യപ്പെട്ടില്ല. ബിൽ ഗേറ്റ്സ് അടക്കമുള്ളവരുടെ ഇടപെടലുകളെയും സംശയദൃഷ്ടിയോടെയാണു റിപ്പോർട്ടിൽ കാണുന്നത്.

ADVERTISEMENT

∙ ‘തുടക്കചികിത്സ’ പ്രധാനം

വൈറസ് ബാധയുടെ തുടക്കത്തിൽ ഉറപ്പാക്കേണ്ട ചികിത്സ ബോധപൂർവം ഒഴിവാക്കി. ആധുനിക ചികിത്സാശാസ്ത്രത്തിൽ തന്നെ ഇങ്ങനൊരു സമീപനം കാണാൻ കഴിയില്ല. 80% രോഗികളുടെയും ജീവൻ രക്ഷിക്കാൻ തുടക്കചികിത്സ (ഏർലി മെഡിക്കൽ ട്രീറ്റ്മെന്റ്) സഹായിക്കുന്നുവെന്ന് ഈ രീതി അവലംബിച്ചു ചികിത്സ നടത്തിയ സ്വതന്ത്ര ഡോക്ടർമാർ നൽകിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.

∙ നിയന്ത്രണമില്ലാതെയും അതേ ഫലം

കോവിഡ് കാലത്തു കൈക്കൊണ്ട കർക്കശമായ പ്രതിരോധ നടപടികളെയും റിപ്പോർട്ടിൽ വിമർശിക്കുന്നു. ലോക്ഡൗണുകളും കോവിഡ് ലക്ഷണമോ മറ്റോ ഇല്ലാത്തവരിൽ വ്യാപകമായി നടത്തിയ കോവിഡ് പരിശോധനയും കൃത്യതയില്ലാത്ത പരിശോധന രീതികളെ ആശ്രയിച്ചതും കൊണ്ടു കാര്യമായ ഫലമില്ലെന്നു മുൻകാല മഹാമാരികളിൽ തന്നെ തെളിഞ്ഞതാണ്. കോവിഡ് കാലത്ത് ഇവ കർശനമായി നടപ്പാക്കിയ സ്ഥലങ്ങളിലേതു പോലുള്ള സ്ഥിതി തന്നെയായിരുന്നു ഇവ തീർത്തും അവഗണിച്ച സ്ഥലങ്ങളിലും. സ്വീഡനെ പോലെ ചില രാജ്യങ്ങളും ഉദാഹരണമായുണ്ട്. കോവിഡിലെ പതിവു പ്രതിരോധ മാർഗങ്ങളെല്ലാം അവഗണിച്ച ഇവിടെയും സ്ഥിതി മറ്റിടങ്ങളിലേതിനു സമാനമായിരുന്നു. ‌‌

സാമൂഹികാവസ്ഥയിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കിയ ഇത്തരം മാർഗങ്ങളുടെ യഥാർഥ ഫലമെന്തെന്ന കാര്യത്തിൽ തെളിവുകളും ഇല്ലാതെ പോയി. എന്നിട്ടും ഇവ നടപ്പാക്കിയതു വഴിയുണ്ടായ സാമ്പത്തിക തകർച്ച ഉൾപ്പെടെ ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ചും പരാമർശിക്കപ്പെടുന്നു. കുട്ടികളുടെ വളർച്ചയിൽ ഈ മഹാമാരി തീർത്ത തടസ്സത്തിനും മറുപടിയില്ല. ആത്മഹത്യകൾ, വിഷാദരോഗം, അമിതവണ്ണം ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾ, അമിത മദ്യപാനവും മയക്കുമരുന്നുപയോഗവും പോലുള്ള പ്രശ്നങ്ങൾ തുടങ്ങിയവയും അശാസ്ത്രീയമായ കോവിഡ് പ്രതിരോധ നടപടികളുടെ ബാക്കിപത്രമായി.

∙ കോവിഡ് മരണം എന്ന വീഴ്ച

കൊറോണ വൈറസ് ബാധ മൂലമല്ല, മറിച്ചു ചികിത്സാപിഴവു മൂലമായിരുന്നു കോവിഡ് മരണങ്ങളിൽ ഏറെയുമെന്നു വൈകിയെങ്കിലും പലരും മനസ്സിലാക്കിത്തുടങ്ങുന്നു. കാൻസറും പ്രമേഹവും ഹൃദ്രോഗ പ്രശ്നങ്ങളുമുള്ളവരുടെ കാര്യത്തിൽ കോവിഡ് കാലത്തു സമയോചിതമായ പരിചരണമോ തുടർ പരിശോധനയോ ഉണ്ടായില്ല. അടിയന്തര ശസ്ത്രക്രിയകൾ മാറ്റിവയ്ക്കപ്പെട്ടു. ഇവയെല്ലാം കോവിഡ് മരണനിരക്കു കൂട്ടുന്നതിനു വഴിവച്ചു. യുഎസിലെ കണക്കുപ്രകാരം, കോവിഡിതര മരണങ്ങളായിരുന്നു ഈ കാലഘട്ടത്തിൽ കൂടിയതെന്നും ഇവർ പറയുന്നു. വാക്സീനുകൾ അവതരിപ്പിക്കപ്പെടുമ്പോഴേക്കും കോവിഡ് മരണനിരക്ക് കുറയുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, പ്രകടമായ മാറ്റം വാക്സീനുകൾക്കു മുൻപും ശേഷവുമുള്ള കാലം പരിഗണിക്കുമ്പോൾ കോവിഡ് മൂലമുള്ള (ചികിത്സാ അവഗണനയോ പിഴവോ മൂലമല്ല) മരണനിരക്കിൽ കാര്യമായ വ്യത്യാസമില്ല.

∙ അവസാനിക്കാത്ത നുണകൾ

കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തുമ്പോൾ രണ്ടാഴ്ചത്തേക്കെന്നായിരുന്നു പ്രഖ്യാപനം. ഇതു ദീർഘമായി നീളുക മാത്രമല്ല പല തവണയായി പ്രഖ്യാപിക്കുകയും ചെയ്തു. മാസ്ക് ധരിക്കേണ്ടതില്ലെന്ന് ആദ്യം പറഞ്ഞവർ പിന്നീടതു മാറ്റി. തുണി മാസ്ക് ഫലപ്രദമാണെന്ന് ഒരു ഘട്ടത്തിൽ പറഞ്ഞവർ പിന്നീടു എൻ95 മാസ്ക് വേണമെന്നു വാദിച്ചു. പിന്നീട് ഇരട്ടമാസ്ക് ആണ് ഭേദമെന്നു പറഞ്ഞു. കോവിഡ് ചികിത്സയിൽ സുപ്രധാനമായ റെസ്പിറേറ്റർ ക്ഷാമമുണ്ടെന്ന് അധികൃതർ പ്രഖ്യാപിച്ചു. എന്നാൽ ഇവ ഗോഡൗണുകളിൽ ഉപയോഗശൂന്യമായി കെട്ടിക്കിടക്കുന്നുവെന്ന് ബോധ്യപ്പെട്ടു.

വാക്സീനെടുക്കാത്തവർ വൈറസ് ബാധിതരായി ആശുപത്രികളിൽ നിറയുന്നുവെന്നായിരുന്നു പിന്നീടുള്ള പ്രചാരണം. ഇതിനു നേരെ വിപരീതമായ കാര്യമാണ് നടക്കുന്നതെന്നു തെളിഞ്ഞു. വാക്സീനുകൾക്ക് 95 ശതമാനം ഫലപ്രാപ്തിയുണ്ടെന്നു പറഞ്ഞതും തെറ്റായിരുന്നുവെന്നു വ്യക്തമായി. ഗർഭിണികൾ വാക്സീനെടുക്കുന്നതിനെക്കുറിച്ചൊന്നും വ്യക്തമായ പഠനങ്ങൾ നടന്നില്ല. എന്നാൽ ഡോ.റസലിന്റെ വാദങ്ങളെ ‘ഫാക്ട് ചെക്ക്’ ചെയ്ത് ഒട്ടേറെ വിദഗ്ധരും യുഎസിൽ രംഗത്തെത്തിയിട്ടുണ്ട്.

യുഎസിൽ ന്യൂറോസർജനും അധ്യാപകനുമായിരുന്ന റസൽ  ആരോഗ്യ,ചികിത്സാ രംഗത്തെ ലേഖനങ്ങളിലൂടെ ശ്രദ്ധയേനായ ആളാണ്. ഭക്ഷണപഥാർങ്ങളിലെ അധിക ചേരുവകളെക്കുറിച്ചും അതിന്റെ അപകടങ്ങളെക്കുറിച്ചും 1994-ൽ എഴുതിയ എക്സൈറ്റോടോക്സിൻസ്, ദ് ടേസ്റ്റ് ദാറ്റ് കിൽസ് യു എന്ന പുസ്തകം ഏറെ പ്രസിദ്ധമാണ്. പല വിഷയങ്ങളിലും വ്യത്യസ്ത നിലപാടു പറയുന്ന റസലിന്റെ നിരീക്ഷണങ്ങൾ നേരത്തെയും വൈദ്യശാസ്ത്രരംഗത്തു വലിയ ഒച്ചപ്പാടുകളുണ്ടാക്കിയിരുന്നു. 

∙ ആരോപണങ്ങൾ ഇന്ത്യയ്ക്ക് ബാധകമോ?

യുഎസിലെ ആശുപത്രികളിലെ അവസ്ഥ സൂചിപ്പിച്ചുള്ള കുറ്റപ്പെടുത്തൽ ഏറെക്കുറെ ഇന്ത്യയിലും ബാധകമായിരുന്നു. ഇന്ത്യയിലെ അറിയപ്പെടുന്ന വൈറോളജിസ്റ്റ് ഡോ. ഗഗൻദീപ് കാങ് കഴിഞ്ഞ വർഷം മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞ കാര്യം റസൽ ഉന്നയിക്കുന്ന ആരോപണങ്ങളോടു ചേർത്തുവായിചേർത്തുവായിക്കണം. ഡോ. ഗഗൻദീപ് കാങ് പറഞ്ഞതിങ്ങനെ: 

‘ശാസ്ത്രീയ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലുള്ള പ്രതിരോധ പ്രവർത്തനമാണ് കോവിഡിനെതിരെ വേണ്ടത്. ഇതു പലയിടത്തും നടക്കുന്നില്ല. അതുപോലെ തന്നെ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുകയും വേണം. ‘ഫ്ലാറ്റൻ ദ് കർവ്’ നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങൾ പ്രധാനമാണ്. ഇതു വിവേകപൂർണമായി തീരുമാനിക്കപ്പെടണം. ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യമോർക്കുക. അവരെ കൈവിട്ടുകള‍ഞ്ഞു. അതും വൈറസ് വ്യാപനത്തിൽ അപകടകരമായ സ്ഥിതിയാണ്. ആരോഗ്യ പരിചരണത്തിനൊപ്പം സാമൂഹികപരമായ പിന്തുണയും നൽകണം. ചരുക്കി പറഞ്ഞാൽ, സർക്കാർ വിദഗ്ധരെ കേൾക്കണം, ശാസ്ത്രീയ വഴിയിൽ നീങ്ങണം’

English Summary: Is 'Covid Terror' a Truth or Not? Russell L. Blaylock's Study Reveals Much