കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ എനിക്കു വളരെ പരിചയമുള്ള ഒരു മുതിർന്ന കോൺഗ്രസ് നേതാവ് വിളിച്ചു. അദ്ദേഹത്തിന്റെ നമ്പർ എന്റെ ഫോണിൽ സേവ് ചെയ്തിട്ടുള്ളതാണ്. ഫോൺ എടുത്തപ്പോൾ ഞാൻ ചോദിച്ചു,...എന്തുണ്ട് വിശേഷം. ഓ, മാഷ് എന്റെ പേരൊക്കെ ഓർത്തിരിക്കുന്നുണ്ടല്ലേ. വളരെ സന്തോഷം. നമ്മുടെ … നേതാവ് പാർട്ടി വിട്ടത് അറിയാമല്ലോ. ഞങ്ങൾക്ക് മാഷിന്റെ ഉപദേശം വേണം....KV Thomas | Congress | Manorama News

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ എനിക്കു വളരെ പരിചയമുള്ള ഒരു മുതിർന്ന കോൺഗ്രസ് നേതാവ് വിളിച്ചു. അദ്ദേഹത്തിന്റെ നമ്പർ എന്റെ ഫോണിൽ സേവ് ചെയ്തിട്ടുള്ളതാണ്. ഫോൺ എടുത്തപ്പോൾ ഞാൻ ചോദിച്ചു,...എന്തുണ്ട് വിശേഷം. ഓ, മാഷ് എന്റെ പേരൊക്കെ ഓർത്തിരിക്കുന്നുണ്ടല്ലേ. വളരെ സന്തോഷം. നമ്മുടെ … നേതാവ് പാർട്ടി വിട്ടത് അറിയാമല്ലോ. ഞങ്ങൾക്ക് മാഷിന്റെ ഉപദേശം വേണം....KV Thomas | Congress | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ എനിക്കു വളരെ പരിചയമുള്ള ഒരു മുതിർന്ന കോൺഗ്രസ് നേതാവ് വിളിച്ചു. അദ്ദേഹത്തിന്റെ നമ്പർ എന്റെ ഫോണിൽ സേവ് ചെയ്തിട്ടുള്ളതാണ്. ഫോൺ എടുത്തപ്പോൾ ഞാൻ ചോദിച്ചു,...എന്തുണ്ട് വിശേഷം. ഓ, മാഷ് എന്റെ പേരൊക്കെ ഓർത്തിരിക്കുന്നുണ്ടല്ലേ. വളരെ സന്തോഷം. നമ്മുടെ … നേതാവ് പാർട്ടി വിട്ടത് അറിയാമല്ലോ. ഞങ്ങൾക്ക് മാഷിന്റെ ഉപദേശം വേണം....KV Thomas | Congress | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പ്രഫ.കെ.വി.തോമസ് പാർട്ടി വിട്ടതിന്റെ പേരിൽ ചീത്തവിളി കേൾക്കേണ്ടി വരുന്ന മറ്റൊരു കെ.വി.തോമസുണ്ട് കോഴിക്കോട്ട്. പ്രഫ.കെ.വി.തോമസിന്റെ അതേ പേരുകാരനായി പോയി എന്നതു കൊണ്ട് റിട്ട. അധ്യാപകനും എഴുത്തുകാരനുമായ പ്രഫ.കെ.വിതോമസിനും കിട്ടി കെട്ടുകണക്കിനു പൊങ്കാല.  ഒരേ പേരും ഏതാണ്ട് ഒരേ രൂപവുമുള്ളതിന്റെ പേരിൽ എറണാകുളത്തേക്കു പോകേണ്ട ചീത്തവിളികളും കുറ്റപ്പെടുത്തലും വണ്ടികയറി എത്തിയതു കോഴിക്കോട്ടേക്ക്. ഫോൺവിളിയായും വാട്സാപ് സന്ദേശങ്ങളായും ആളുകളുടെ ചീത്തവിളിയും ഉപദേശവും തുടർന്നപ്പോൾ ഒടുക്കം കെ.വി.തോമസ് മാഷ് ഫേസ്ബുക് പോസ്റ്റിട്ടു. ‘‘സുഹൃത്തുക്കളേ നിങ്ങൾ ഇപ്പോൾ ചീത്ത വിളിച്ചു കൊണ്ടിരിക്കുന്ന ഈ കെ.വി.തോമസ് ആ കെ.വി.തോമസ് അല്ല.’’ 

മലബാർ ക്രിസ്ത്യൻ കോളജ് റിട്ട.അധ്യാപകനും എഴുത്തുകാരനുമായ കെ.വി.തോമസ് ഒരു പേരു വരുത്തിവച്ച തമാശകളെ കുറിച്ചോർത്ത് ചിരിക്കുകയാണ്. 

ADVERTISEMENT

രാത്രി ആയിരിക്കും ഫോൺ വരുന്നത്. ഫോൺ എടുത്താൽ ഉടൻ കേൾക്കുന്നത് ഇങ്ങനെയാണ്. ‘‘അല്ല മാഷേ, നിങ്ങൾക്ക് ഇപ്പോൾ എത്ര വയസായി. കോൺഗ്രസ് പാർട്ടി നിങ്ങൾക്ക് എന്തൊക്കെ തന്നു, എംഎൽഎ ആയി, എംപിയായി, മന്ത്രിയായി. ഇനി എന്താണ് ഈ പാർട്ടി തരേണ്ടത്. പറയൂ, വയസ്സാം കാലത്ത് മനുഷ്യർക്ക് ഇത്രയും സ്ഥാനമോഹം പാടുണ്ടോ? എന്നിങ്ങനെ പോകും ചോദ്യങ്ങൾ’’. ആദ്യമൊന്നും എനിക്കും കാര്യം മനസിലായില്ല. പിന്നെ പിന്നെയാണു എറണാകുളത്തേക്കുള്ള ചീത്തവിളിയാണ് വഴി തിരിഞ്ഞ് ഇങ്ങോട്ട് വരുന്നതെന്നു മനസിലായത്. എന്തായാലും ഇപ്പോൾ ‘‘അല്ല മാഷേ നിങ്ങൾക്കു പാർട്ടി എന്തൊക്കെ തന്നു ?’’ എന്ന ചോദ്യം കേൾക്കുമ്പോഴേ ഞാൻ പറയും, സഹോദരാ ആ കെ.വി.തോമസ് അല്ല ഈ കെ.വി.തോമസ്. ഇതു വേറെ ആളാണ്. 

വിളിച്ചു കിട്ടാത്തതു കൊണ്ടാണോ എന്നറിയില്ല പലരും വാട്സാപ്പിൽ വോയ്സ് മെസേജ് അയയ്ക്കുകയാണ്. ‘മിസ്റ്റർ കെ.വി.തോമസ് സാർ, നിങ്ങൾ ഇപ്പോൾ കോൺഗ്രസ് പാർട്ടിയോട് കാണിച്ചത് നന്ദികേടാണ്. നിങ്ങൾ വാങ്ങിയ എംഎൽഎ, എംപി പെൻഷൻ വരെ ഈ പാർട്ടിയിൽ നിന്നുണ്ടായതാണ്. അതുകൊണ്ട് നിങ്ങൾ ഇപ്പോൾ പാർട്ടിയോടു കാണിക്കുന്നത് നന്ദികേടാണ്. നിങ്ങളോട് ദൈവം ചോദിക്കും’’– സാംപിൾ സന്ദേശം ഇങ്ങനെ. നിങ്ങൾ ഉദ്ദേശിച്ച കെ.വി.തോമസ് ഞാനല്ല എന്നു പറയുമ്പോൾ മിക്കവരും ക്ഷമ പറയാറുണ്ടെന്നു കെ.വി.തോമസ് പറയുന്നു. 

എഴുത്തുകാരനും പ്രഭാഷകനും എന്ന നിലയിൽ ഇപ്പോഴും സജീവമായി രംഗത്തുള്ളതിനാൽ ഇന്റർനെറ്റിൽ സെർച്ചു ചെയ്താൽ എന്റെ നമ്പർ കിട്ടും. കൂടെയുള്ള പടം കണ്ടാലും ചിലർക്കെങ്കിലും സംശയം തോന്നും. ഇതു കെ.വി.തോമസ് തന്നെയല്ലേ എന്ന്. മറ്റു ചില സുഹൃത്തുക്കളുടെ ഫോണിൽ ഞങ്ങളുടെ രണ്ടു പേരുടെയും പേരുണ്ട്. അവരും ചിലപ്പോൾ മാറി വിളിക്കും. ഇതു കുറേ വർഷങ്ങളായി എനിക്കു ശീലമുള്ള കാര്യമാണ്. 

കൊച്ചി പാലാരിവട്ടത്ത് എൽഡിഎഫ് തൃക്കാക്കര മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷനിലെത്തിയ കെ.വി.തോമസ്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ മനോരമ

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ എനിക്കു വളരെ പരിചയമുള്ള ഒരു മുതിർന്ന കോൺഗ്രസ് നേതാവ് വിളിച്ചു. അദ്ദേഹത്തിന്റെ നമ്പർ എന്റെ ഫോണിൽ സേവ് ചെയ്തിട്ടുള്ളതാണ്. ഫോൺ എടുത്തപ്പോൾ ഞാൻ ചോദിച്ചു,...എന്തുണ്ട് വിശേഷം. ഓ, മാഷ് എന്റെ പേരൊക്കെ ഓർത്തിരിക്കുന്നുണ്ടല്ലേ. വളരെ സന്തോഷം. നമ്മുടെ … നേതാവ് പാർട്ടി വിട്ടത് അറിയാമല്ലോ. ഞങ്ങൾക്ക് മാഷിന്റെ ഉപദേശം വേണം. പാർട്ടിയിൽ ഞങ്ങളുടെ കാര്യമൊക്കെ വലിയ അവഗണനയിലാണ്’.  ഇക്കാര്യത്തിൽ ഞാനെന്ത് ഉപദേശിക്കാനാണ് എന്നു ചോദിച്ചു.  

ADVERTISEMENT

വർഷങ്ങളോളം അധ്യാപകൻ ആയി കുട്ടികളെ ഉപദേശിച്ചതു കൊണ്ടുള്ള ജീവിതാനുഭവം കൊണ്ടാണോ എന്നൊക്കെ ഒരു നിമിഷം സംശയിച്ചു. എങ്കിലും രാഷ്ട്രീയത്തിലൊക്കെ എന്റെ ഉപദേശം വേണോ എന്ന് സംശയം തോന്നാതിരുന്നില്ല. നേതാവ് ഒടുവിൽ പറഞ്ഞു. ‘‘ഞങ്ങൾ കുറച്ചു പേർ ട്രെയിൻ കയറി നാളെ മാഷിന്റെ വീട്ടിലേക്കു വരാം’’. അപ്പോൾ എനിക്കു ചെറിയൊരു സംശയം. ഞാൻ ചോദിച്ചു ‘‘താങ്കൾ എവിടെ നിന്നാണു വരുന്നത്’’. കോഴിക്കോട്ടു നിന്നെന്നു മറുപടി. അതോടെ എനിക്കു കാര്യം മനസിലായി. ആളു മാറിയ കാര്യം ഞാൻ ഒതുക്കത്തിൽ പുള്ളിയോടു സൂചിപ്പിച്ചു. ഇടിവെട്ടേറ്റ ശബ്ദം ഫോണിന്റെ ഇങ്ങേ തലയ്ക്കൽ എനിക്കു കേൾക്കാമായിരുന്നു. ഈ വിവരം ഒരു ഈച്ച പോലും അറിയരുതേ എന്ന് ഓർമിപ്പിച്ചാണ് അദ്ദേഹം ഫോൺ വച്ചത്. വലിയൊരു പാർട്ടി രഹസ്യമാണു അന്നു കേട്ടെതെങ്കിലും ആരോടും പറഞ്ഞില്ല. 

കെ.വി.തോമസ് ആണെന്നു കരുതി പല രാഷ്ട്രീയക്കാരും ഇത്തരത്തിൽ മാറി വിളിക്കാറുണ്ട്. ഫോണിൽ രണ്ടു പേരുടെയും നമ്പർ സേവ് ചെയ്തു വെച്ചിട്ടുണ്ടാകും. വിളിച്ച് കാര്യം പകുതി പറഞ്ഞു കഴിഞ്ഞാണ് ആളു മാറിയ വിവരം അറിയുന്നത്. ഒരിക്കൽ എറണാകുളത്ത് ഒരു പരിപാടിക്കു പോയി. പരിപാടി കഴിഞ്ഞപ്പോൾ കുറച്ചു പേർ സ്റ്റേജിനരികെ കാത്തിരിക്കുന്നു. നോട്ടിസിൽ കെ.വി.തോമസ് എന്ന പേരു കണ്ട് മന്ത്രിയാണെന്നു കരുതി നിവേദനം നൽകാൻ വന്നവരാണ്. ഒരു വേദിയിൽ പങ്കെടുക്കുമ്പോൾ മറ്റൊരു പരിപാടിക്കു ക്ഷണിക്കാൻ വന്നവരുമുണ്ട്. 

ഒരിക്കൽ ഓസ്ട്രേലിയയിലെ മെൽബണിൽ ഞാനും എം.എൻ.കാരശ്ശേരി മാഷും കൂടി ഒരു പരിപാടിക്കു പോയി. പരിപാടിയുടെ സംഘാടകർ ഇടത് അനുഭാവികളാണ്. ഞാൻ വേദിയിൽ ഇരിക്കുമ്പോൾ പലരും എന്നെ നോക്കി കുശുകുശുക്കുന്നുണ്ട്. എന്താണു സംഭവമെന്ന് എനിക്കു മനസിലായില്ല. എന്നാലും ആ പറച്ചിലും നോട്ടവും അത്ര ശരിയല്ലല്ലോ എന്നൊരു തോന്നലുണ്ടായി. ഒടുവിൽ സംഘാടകരാണു വന്നുപറഞ്ഞത്. മാഷേ ഓഡിയൻസിൽ ചിലർക്ക് തെറ്റിദ്ധാരണയുണ്ടായി എന്ന്. ഇടതു വേദിയിൽ എന്തിനാണ് ഇങ്ങനെ കോൺഗ്രസുകാരെ ക്ഷണിച്ചു കൊണ്ടു വരുന്നത് എന്നായിരുന്നത്രെ അടക്കം പറച്ചിലിന്റെ ചുരുക്കം. ‘ആ കെ.വി.തോമസ് അല്ല ഈ കെ.വി.തോമസ്’ എന്നു മൈക്കിലൂടെ പറയാനും വയ്യല്ലോ. ഒടുവിൽ സംഘാടകർ സംശയാലുക്കളെ സ്റ്റേജിനു പുറകിലേക്കു വിളിച്ചു വരുത്തി സത്യം ബോധിപ്പിച്ചു. 

ചില വേദികളിൽ പോയാൽ സ്വാഗതപ്രാസംഗികൻ പുകഴ്ത്തലോടു പുകഴ്ത്തലാണ്. വിക്കിപീഡിയ നൽകിയ വിവരങ്ങൾ പ്രിന്റ് എടുത്താണ് സ്വാഗത പ്രാസംഗികന്റെ കാച്ചൽ. ‘‘കുമ്പളങ്ങി കഥകൾ എഴുതി നമ്മെ വിസ്മയിപ്പിച്ച തോമസ് മാഷിന് സ്വാഗതം എന്നൊക്കെ പറയും. തിരുത്താമെന്നുവച്ചാലും ഒരു ഗ്യാപ് തരാതെ കക്ഷി കത്തിക്കയറുകയായിരിക്കും. എന്തു ചെയ്യാം, നിവൃത്തിയില്ലാതെ കേട്ടിരിക്കുക തന്നെ. ചിലർ പരിപാടി കഴിഞ്ഞാൽ ഒന്നു കേറ്റി അടിക്കും. സാറിന്റെ കുമ്പളങി കഥകൾ വായിച്ചു. ഗംഭീരമായിട്ടുണ്ട്. എഴുത്തിലൊക്കെ നല്ല ഭാവിയുണ്ട് കേട്ടോ!

കെ.വി.തോമസ്(ചിത്രം∙ ഫെയ്സ്ബുക്)
ADVERTISEMENT

എന്നെ കെ.വി.തോമസിന്റെ അപരനായി പലരും കാണുന്ന വിവരം അദ്ദേഹത്തിനും അറിയാം. ഞാൻ ഇടയ്ക്ക് ഇക്കാര്യം പറഞ്ഞിരുന്നു. ഞാൻ ഇടത് അനുഭാവിയായ ഒരാളാണ്. എന്നാലും അദ്ദേഹത്തെ പരിചയമുണ്ട്. ഒരിക്കൽ അദ്ദേഹം എന്റെ പുസ്തകം പ്രകാശനം ചെയ്തിട്ടുണ്ട്. പ്രഫ. കെ.വി.തോമസിന്റെ പുസ്തകം പ്രഫ.കെ.വി.തോമസ് പ്രകാശനം ചെയ്യുന്നു എന്നായിരുന്നു അന്നത്തെ വിശേഷം. പിന്നീടൊരിക്കൽ ഹെർമൻ ഗുണ്ടർട്ടിന്റെ പേരിലുള്ള അവാർഡ് എനിക്കു സമ്മാനിച്ചത് കെ.വി.തോമസ് ആയിരുന്നു. 

അദ്ദേഹം പാർട്ടി വിട്ടപ്പോൾ മനസു വേദനിച്ച കുറേ കോൺഗ്രസുകാരാണ് എന്നെ വിളിച്ചത്. ഞാൻ അതൊക്കെ അവരുടെ ആത്മാർഥതയായും കുറച്ചൊക്കെ തമാശയായുമാണു കണ്ടത്. എന്തായാലും ഫേസ്ബുക് പോസ്റ്റ് ഇട്ടതിനു ശേഷം അധികമൊന്നും ഇപ്പോൾ വിളി വരുന്നില്ല. പൊതുവേ പേരിന്റെ കൂടെ അധികം ആടയാഭരണങ്ങൾ ചേർക്കാൻ ഇഷ്ടപ്പെടാത്ത ഒരാളാണ് ഞാൻ. എന്നാലും നിലവിലെ സാഹചര്യത്തിൽ തടി കേടാകാതിരിക്കാൻ പേരിനൊപ്പം ഡോക്ടർ എന്നു ചേർത്തിട്ടുണ്ട്. നോട്ടിസിലും മറ്റും പേരു വയ്ക്കുമ്പോൾ ഡോ.കെ.വി.തോമസ് എന്നു വയ്ക്കുന്നുണ്ട്. 

‘‘എന്തായാലും ഞാനും എന്റെ പേരുകാരനുമായി ശുണ്ഠയൊന്നുമില്ല. ഗൂഗിളിൽ സെർച്ച് ചെയ്യുന്നവരുടെ മുന്നിൽ ഞങ്ങളുടെ പേരുകൾ ഒന്നിച്ചാവിർഭവിക്കുന്നതു മൂലം ചില്ലറ പ്രശ്നങ്ങൾ ഇല്ലാതില്ല. എന്തായാലും ഇക്കഴിഞ്ഞ ദിവസങ്ങളിലെ അനുഭവങ്ങൾ കൊണ്ട്, വിനയത്തിൽ പൊതിഞ്ഞു തെറി പറയാൻ കോൺഗ്രസുകാർ പഠിച്ചു എന്ന് എനിക്ക് ഉറപ്പിച്ചു പറയാനാകും. ഭാഷ നന്നാവുന്നതു നല്ല കാര്യം തന്നെ. ഞാനിത്ര ചീത്ത വിളി കേൾക്കുന്ന സ്ഥിതിക്ക് അദ്ദേഹത്തിന്റെ അവസ്ഥ എന്തായിരിക്കും ഈശ്വരന്മാരേ! എന്തായാലും തൃക്കാക്കര തിരഞ്ഞെടുപ്പ് ഒന്നു വേഗം കഴിഞ്ഞു കിട്ടിയാൽ മതിയായിരുന്നു‘‘ എന്നു പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്. 

മലബാർ ക്രിസ്ത്യൻ കോളജ് മുൻ മലയാളം അധ്യാപകനും എഴുത്തുകാരനുമായ ഡോ.കെ.വി.തോമസ് മാഷ് കോഴിക്കോട് എരഞ്ഞിപ്പാലത്താണു താമസം. ഇപ്പോൾ ഇടതു പക്ഷത്തേക്കു വന്ന കെ.വി.തോമസ് മാഷ് ഇനി എങ്ങാൻ ഇടതു പക്ഷം വിട്ടാലുള്ള അവസ്ഥ! അന്നു വണ്ടി കയറി വരുന്ന പൊങ്കാലയെ കുറിച്ചോർത്ത് ‍‌നെഞ്ചിൽ ഒരു മുഴക്കം ഇല്ലാതില്ല.

English Summary : Dr. K.V Thomas talks about the problem he faced having name and physical features similar to congress leader KV Thomas