ജലീലിനെ കാണാതായതിന്റെ പിറ്റേന്ന് ബന്ധുവിനെ വിളിച്ച് ജലീലിന്റെ സാമ്പത്തിക ഇടപാടികളെക്കുറിച്ച് സംസാരിച്ച അട്ടപ്പാടിയിലെ റിസോർട്ട് ഉടമയും പ്രതികളും തമ്മിലുള്ള ബന്ധമെന്ത്? തുടങ്ങിയ ചോദ്യങ്ങൾ ഏറെ ബാക്കിയാക്കിയാണ് പാലക്കാട് അഗളി വാക്യത്തൊടി പരേതനായ മുഹമ്മദ് എന്ന വാപ്പുവിന്റെ മകൻ അബ്ദുൽ ജലീൽ (42) വെള്ളിയാഴ്ച പുലർച്ചെ 12.15ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ മരിച്ചത്...Agali Abdul Jaeel Death | Manorama News

ജലീലിനെ കാണാതായതിന്റെ പിറ്റേന്ന് ബന്ധുവിനെ വിളിച്ച് ജലീലിന്റെ സാമ്പത്തിക ഇടപാടികളെക്കുറിച്ച് സംസാരിച്ച അട്ടപ്പാടിയിലെ റിസോർട്ട് ഉടമയും പ്രതികളും തമ്മിലുള്ള ബന്ധമെന്ത്? തുടങ്ങിയ ചോദ്യങ്ങൾ ഏറെ ബാക്കിയാക്കിയാണ് പാലക്കാട് അഗളി വാക്യത്തൊടി പരേതനായ മുഹമ്മദ് എന്ന വാപ്പുവിന്റെ മകൻ അബ്ദുൽ ജലീൽ (42) വെള്ളിയാഴ്ച പുലർച്ചെ 12.15ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ മരിച്ചത്...Agali Abdul Jaeel Death | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജലീലിനെ കാണാതായതിന്റെ പിറ്റേന്ന് ബന്ധുവിനെ വിളിച്ച് ജലീലിന്റെ സാമ്പത്തിക ഇടപാടികളെക്കുറിച്ച് സംസാരിച്ച അട്ടപ്പാടിയിലെ റിസോർട്ട് ഉടമയും പ്രതികളും തമ്മിലുള്ള ബന്ധമെന്ത്? തുടങ്ങിയ ചോദ്യങ്ങൾ ഏറെ ബാക്കിയാക്കിയാണ് പാലക്കാട് അഗളി വാക്യത്തൊടി പരേതനായ മുഹമ്മദ് എന്ന വാപ്പുവിന്റെ മകൻ അബ്ദുൽ ജലീൽ (42) വെള്ളിയാഴ്ച പുലർച്ചെ 12.15ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ മരിച്ചത്...Agali Abdul Jaeel Death | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ സൗദിയിൽനിന്നു നാട്ടിലേക്കു പുറപ്പെട്ട് കഴിഞ്ഞ 15നു രാവിലെ 9.45ന് നെടുമ്പാശേരിയിൽ എത്തിയ ശേഷം ദുരൂഹ സാഹചര്യത്തിൽ കാണാതായ പ്രവാസി വെള്ളിയാഴ്ച പുലർച്ചെ ആശുപത്രിയിൽ മരിച്ച സംഭവത്തിൽ ഉത്തരം ലഭിക്കേണ്ട ചോദ്യങ്ങൾ ഏറെ. ദേഹമാസകലം കത്തികൊണ്ടു വരഞ്ഞ പരുക്കുകളോടെ അബോധാവസ്ഥയിൽ ഇദ്ദേഹത്തെ വ്യാഴാഴ്ച രാവിലെ 7.30ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത് ആര്? ആശുപത്രിയിൽ എത്തിച്ച വിവരം ഭാര്യയെ നെറ്റ്കോളിൽ വിളിച്ച് അറിയിച്ചത് ആര്? നെടുമ്പാശേരിയിൽ വിമാനം ഇറങ്ങി സുഹൃത്തിനൊപ്പം പെരിന്തൽമണ്ണയിലേക്ക് എത്തിക്കോളാമെന്നും അവിടേക്കു വണ്ടിയുമായി വരണമെന്നും ഭാര്യയോട് പറഞ്ഞ ജലീൽ ഭാര്യയും മകനും മണ്ണാർക്കാട് എത്തിയപ്പോൾ വീട്ടിലേക്കു മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടത് എന്തിന്?. ജലീലിനെ കാണാതായതിന്റെ പിറ്റേന്ന് ബന്ധുവിനെ വിളിച്ച് ജലീലിന്റെ സാമ്പത്തിക ഇടപാടികളെക്കുറിച്ച് സംസാരിച്ച അട്ടപ്പാടിയിലെ റിസോർട്ട് ഉടമയും പ്രതികളും തമ്മിലുള്ള ബന്ധമെന്ത്? തുടങ്ങിയ ചോദ്യങ്ങൾ ഏറെ ബാക്കിയാക്കിയാണ് പാലക്കാട് അഗളി വാക്യത്തൊടി പരേതനായ മുഹമ്മദ് എന്ന വാപ്പുവിന്റെ മകൻ അബ്ദുൽ ജലീൽ (42) വെള്ളിയാഴ്ച പുലർച്ചെ 12.15ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ മരിച്ചത്. 

പ്രതീകാത്മക ചിത്രം

ജലീലിനെ ആശുപത്രിയിൽ എത്തിച്ചത് മലപ്പുറം സ്വദേശിയായ യഹ്‌യ എന്ന ആളാണെന്ന് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായതായി പൊലീസ് പറയുന്നു. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി. 6 പേർ പൊലീസിന്റെ കസ്റ്റഡിയിലുള്ളതായും സൂചനയുണ്ട്. മലപ്പുറം ജില്ലയിലെ ആക്കപ്പറമ്പിൽ വഴിയരികിൽ രക്തംവാർന്നു കിടക്കുകയായിരുന്നുവെന്ന് പറഞ്ഞാണ് ഒരാൾ ജലീലിനെ ഇന്നലെ ആശുപത്രിയിൽ എത്തിച്ചത്. ഇദ്ദേഹം ഒരു ഫോൺ നമ്പർ അടക്കം നൽകിയാണ് ആശുപത്രിയിൽനിന്നു പോയത്. ഇതിനു പിന്നാലെ ഒരാൾ ജലീലിന്റെ ഭാര്യ മുബഷിറയെ നെറ്റ്കോളിൽ വിളിച്ച് ഭർത്താവിനെ ആശുപത്രിയിലാക്കിയ വിവരം അറിയിക്കുകയും ചെയ്തു. 

ADVERTISEMENT

ദുരൂഹമായി പെരിന്തൽമണ്ണ യാത്ര

ജിദ്ദയിൽ ഹൗസ് ഡ്രൈവറായി ജോലിചെയ്യുന്ന ജലീൽ കഴിഞ്ഞ 15നു രാവിലെ 9.45നാണു നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്. സുഹൃത്തിനൊപ്പം പെരിന്തൽമണ്ണയിലേക്ക് എത്താമെന്നും തന്നെ കൂട്ടിക്കൊണ്ടുപോകാൻ വാഹനവുമായി അങ്ങോട്ടു വന്നാൽ മതി എന്നും കുടുംബത്തെ അറിയിച്ചിരുന്നു. ഇതുപ്രകാരം ഭാര്യയും മകനും കാർ വിളിച്ച് പെരിന്തൽമണ്ണയിലേക്കു പുറപ്പെട്ടിരുന്നു. ഇവർ മണ്ണാർക്കാട് എത്തിയപ്പോൾ ജലീൽ വിളിച്ച് വീട്ടിലേക്കു മടങ്ങിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു. കസ്റ്റംസിന്റെ പിടിയിലാണെന്നും വരാൻ വൈകുമെന്നുമാണ് അറിയിച്ചത്. മറ്റു വിശദാംശങ്ങൾ ഒന്നും പറയാനും തയാറായില്ല. പെരിന്തൽമണ്ണയിൽ ഇത്തരമൊരു സുഹൃത്ത് ഉള്ളതായി കുടുംബത്തിനു വിവരം ഇല്ല. കസ്റ്റംസിന്റെ പിടിയിൽ ആണെങ്കിൽ എങ്ങനെ വിഡിയോ കോളിൽ ഭാര്യയെ വിളിക്കും എന്ന ചോദ്യം ബാക്കിയാണ്.

കസ്റ്റംസിന്റെ പിടിയിലാകാൻ കാരണം എന്ത് എന്ന കാര്യവും ദുരൂഹം. പെരിന്തൽമണ്ണ കേന്ദ്രീകരിച്ചുള്ള ഏതെങ്കിലും സ്വർണക്കടത്തു സംഘം  ജലീലിനെ ഇരയാക്കിയതാണോ എന്നാണു കുടുംബത്തിന്റെ സംശയം. കഴിഞ്ഞ 10 വർഷമായി സൗദി അറേബ്യയിലെ ജിദ്ദയിൽ ഹൗസ് ഡ്രൈവർ വീസയിൽ ജോലി ചെയ്യുന്ന ജലീലിന് മറ്റു ഇടപാടുകൾ ഒന്നും ഉള്ളതായി കുടുംബത്തിന് അറിവില്ല. എന്നാൽ ഇദ്ദേഹത്തിന് സാമ്പത്തിക ഇടപാടുകളും ദുരൂഹമായ ബന്ധങ്ങളും ഉള്ളതായി കഥകൾ പ്രചരിക്കുന്നതിന്റെ സങ്കടത്തിലാണ് ഇപ്പോൾ കുടുംബം. 

സ്വന്തമായി ചെറിയ വീട് മാത്രമാണു സമ്പാദ്യം. ലളിതമായ അവസ്ഥയിലാണു കുടുംബത്തിന്റെ ജീവിതമെന്നും ബന്ധുക്കൾ പറയുന്നു. ഭാര്യയും 20, 15, 12 വയസ്സുകാരായ മൂന്ന് ആൺമക്കളും പ്രായമായ മാതാവും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ജലീൽ. പിതാവ് മരിച്ചിട്ട് അധികകാലം ആയിട്ടില്ല. സാധാരണ പോലെ രണ്ടു വർഷം ജോലി ചെയ്ത ശേഷം അവധിക്കു നാട്ടിലേക്കു പുറപ്പെട്ട യുവാവാണ് പാതിവഴിയിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്. 

ADVERTISEMENT

റിസോർട്ട് ഉടമയുടെ വിളി

ജലീലിന് ചില സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും വീട്ടിലെത്തിയോ എന്നും അന്വേഷിച്ച് ജലീലിനെ കാണാതായതിന്റെ പിറ്റേ ദിവസം (മേയ് 16) അട്ടപ്പാടിയിലെ ഒരു റിസോർട്ട് ഉടമ ജലീലിന്റെ ബന്ധുവിനെ വിളിച്ചിരുന്നു. ഇതു സംബന്ധിച്ച് പിന്നീട് ബന്ധുക്കൾ റിസോർട്ട് ഉടമയെ ബന്ധപ്പെട്ടെങ്കിലും കൂടുതൽ ഒന്നും അറിയില്ലെന്നും തന്റെ റിസോർട്ടിൽ താമസിക്കാൻ എത്തിയ പരിചയത്തിൽ ചിലർ ജലീലിനെക്കുറിച്ച് തന്നോട് അന്വേഷിച്ചിരുന്നുവെന്നുമാണ് ഇയാൾ പറഞ്ഞത്. ഈ വിഷയത്തിൽ അഗളി പൊലീസ് ബന്ധുവിന്റെ മൊഴി അടക്കം രേഖപ്പെടുത്തി അന്വേഷണം നടത്തി എങ്കിലും ദുരൂഹതകൾ ഇല്ലെന്നാണ് സ്പെഷൽ ബ്രാഞ്ച് പൊലീസ് അൽപം മുൻപ് ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്. 

വീടിനു മുന്നിൽ പൊലീസ് സ്റ്റേഷൻ; പരാതി പിൻവലിക്കാൻ ‘ആവശ്യപ്പെട്ട്’ ജലീൽ 

കാണാതായതിന്റെ പിറ്റേ ദിവസമായ കഴിഞ്ഞ 16നു രാത്രി ഭാര്യയോട് ജലീൽ ഫോണിൽ സംസാരിച്ചിരുന്നു. പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ടെങ്കിൽ പിൻവലിക്കണമെന്നാണ് അന്ന് ആവശ്യപ്പെട്ടത്. ജലീലിന്റെ വീടിന്റെ എതിർവശത്താണ് അഗളി പൊലീസ് സ്റ്റേഷൻ. തലേ ദിവസം രാവിലെ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ജലീൽ പിറ്റേന്നു രാവിലെയായിട്ടും വീട്ടിലെത്താത്ത കാര്യം വീട്ടുകാർ പൊലീസിൽ അറിയിച്ചിരുന്നു. എന്നാൽ ഫോണിൽ ജലീൽ ഭാര്യയുമായി കോൺടാക്ട് ചെയ്യുന്നതിനാൽ പൊലീസ് കൂടുതൽ അന്വേഷണത്തിലേക്കു കടന്നിരുന്നില്ല. ജലീൽ ഫോണിൽ ബന്ധപ്പെടുന്നതിനാൽ മാൻ മിസ്സിങ് കേസ് റജിസ്റ്റർ ചെയ്യാനും സാധിക്കുമായിരുന്നില്ല. 

ADVERTISEMENT

പൊലീസിൽ പരാതിപ്പെട്ട കാര്യം ജലീൽ ബന്ധപ്പെട്ടിരുന്ന നമ്പറിലേക്ക് വാട്സാപ് സന്ദേശമായി ഭാര്യ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പരാതി പിൻവലിക്കാ‍ൻ ആവശ്യപ്പെട്ട് ജലീൽ വിളിച്ചതെന്നാണ് വീട്ടുകാർ പറയുന്നത്. എന്നാൽ ജലീലിനെക്കൊണ്ട് ആരോ നിർബന്ധിച്ചു വിളിപ്പിച്ചതാണെന്നാണു വീട്ടുകാർ സംശയിക്കുന്നത്. അഞ്ചോ ആറോ സെക്കൻഡുകൾ മാത്രം നീളുന്ന കോളുകളാണ് ജലീൽ വിളിച്ചിരുന്നത് എന്നതു സംശയം ബലപ്പെടുത്തുന്നു. 17നു രാത്രിയാണ് അവസാനമായി ജലീൽ വിളിച്ചത്. 

സ്വീകരിക്കാൻ കാത്തിരുന്നു; എത്തിയത് മൃതപ്രായനായി

രണ്ടു വർഷം മുൻപ് സന്തോഷത്തോടെ ജിദ്ദയിലേക്കു യാത്രയാക്കിയ ഭാര്യയും മക്കളും പ്രായമായ അമ്മയും കഴിഞ്ഞ 15 മുതൽ 5 ദിവസം വഴിക്കണ്ണുമായി ജലീലിനെ കാത്തിരിക്കുകയായിരുന്നു. 15നു രാവിലെ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ശേഷം ദുരൂഹ സംഭവങ്ങൾ ഏറെ ഉണ്ടായെങ്കിലും ഭർത്താവ് ഉടൻ എത്തുമെന്ന കണക്കുകൂട്ടലിലായിരുന്നു ഭാര്യ. 

വെള്ളിയാഴ്ച രാവിലെ അജ്ഞാതൻ നെറ്റ്കോളിൽ വിളിച്ച് അറിയിച്ച പ്രകാരം 9.30ന് പെരിന്തയിൽമണ്ണയിലെ ആശുപത്രിയിൽ എത്തിയപ്പോഴാണ് ജലീലിനെ കുടുംബം കാണുന്നത്. ശരീരമാസകലം മർദനമേറ്റ പരുക്കുണ്ടായിരുന്നു. ‘മീൻ വരഞ്ഞ പോലെ കത്തികൊണ്ട് വരഞ്ഞ ശരീരമാണു കണ്ടത്’– ജലീലിന്റെ ബന്ധുക്കളിലൊരാൾ സങ്കടത്തോടെ പറയുന്നു.  രക്ഷപ്പെടാനുള്ള സാധ്യത 30 ശതമാനം മാത്രമേ ഉള്ളൂ എന്ന് ഡോക്ടർമാർ അപ്പോൾ തന്നെ അറിയിച്ചിരുന്നു. ശരീരമാസകലം മുറിവേറ്റതിന്റെ ആഘാതത്താൽ വൃക്കകൾ തകരാറിലായതാണു ചികിത്സയ്ക്കു തടസ്സമായത്. 

മലപ്പുറം ജില്ലയിലെ മേലാറ്റൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട സ്ഥലത്താണ് റോഡരികിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത് എന്നതിനാൽ മേലാറ്റൂർ പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഭാര്യയുടെ മൊഴി വ്യാഴാഴ്ച തന്നെ രേഖപ്പെടുത്തിയിരുന്നു. ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്നത് അടക്കം എല്ലാ വശങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്വർണക്കടത്തുകാരുടെ പങ്കും അന്വേഷിക്കുന്നുണ്ട്. പെരിന്തൽമണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അഗളി പൊലീസും സഹായിക്കുന്നുണ്ട്. 

പിന്നിൽ സ്വർണക്കടത്തു സംഘമോ?

ജലീലിന്റെ മരണത്തിൽ സ്വർണക്കടത്തു സംഘങ്ങൾക്ക് പങ്കുണ്ടോ എന്നതു സംബന്ധിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്. കേസിൽ പൊലീസ് അന്വേഷിക്കുന്ന ചിലർക്ക് ഹവാല–തട്ടിക്കൊണ്ടു പോകൽ സംഘവുമായി ബന്ധമുണ്ടെന്നാണ് സൂചന. ഇതാണ് സംശയത്തിന് അടിസ്ഥാനം. സ്വർണക്കടത്തു സംഘം ജലീലിനെ തട്ടിക്കൊണ്ടുപോയി, കഴിഞ്ഞദിവസങ്ങളിൽ ക്രൂരമായ മർദനത്തിനിരയാക്കുകയായിരുന്നുവെന്നും സംശയമുണ്ട്.

അബ്ദുൾ ജലീലിന്റെ ഭാര്യ മുബഷിറ

സ്വർണം കൊണ്ടു വരുന്നവരാണ് കാരിയർമാർ. എന്നാൽ സ്വർണവുമായി മുങ്ങുന്ന കാരിയർമാരെ കണ്ടെത്താൻ ഗൾഫിലെ സ്വർണക്കടത്തുകാർക്ക് കൂട്ടായ്മയുണ്ട്. ‘പൊട്ടിക്കൽ’ എന്നാണ് കള്ളക്കടത്തു സ്വർണം തട്ടിക്കൊണ്ടുപോകുന്നതിന്റെ പേര്. മാഫിയ നൽകുന്നതാണ് ഈ പേരുകൾ. പൊട്ടിക്കൽ വ്യാപകമായതും ചില കാരിയർമാർ ബോധപൂർവം പൊട്ടിക്കൽ സംഘത്തിനൊപ്പം മുങ്ങുന്നത് ആവർത്തിക്കുകയും ചെയ്തതോടെയാണു കള്ളക്കടത്തു സംഘങ്ങൾ ദുബായിൽ കൂട്ടായ്മ രൂപീകരിച്ചത്. മുങ്ങാനിടയുള്ളതു മാത്രമല്ല, മിക്ക കാരിയർമാരുടെയും ഫോട്ടോയും വിശദാംശങ്ങളും പരസ്പരം കൈമാറുകയും മുങ്ങാൻ സാധ്യതയുണ്ടോയെന്നു പരസ്പരം ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്. 

English Summary : Mystry continues behind the death of Agali native Abdul Jaleel