കൊച്ചി ∙ സഭ മാത്രം വിചാരിച്ചാല്‍ തൃക്കാക്കരയില്‍ ഒരു സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ കഴിയില്ലെന്ന് ഇടതുസഹയാത്രികനായ സെബാസ്റ്റ്യൻ പോൾ. അങ്ങനെയായിരുന്നെങ്കില്‍ 2016ല്‍ തൃക്കാക്കരയില്‍ താന്‍ വിജയിക്കുമായിരുന്നു. എല്‍ഡിഎഫിന്‍റെ ഇപ്പോഴത്തെ Thrikkakkara byelection, Sebastian Paul, Election, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സഭ മാത്രം വിചാരിച്ചാല്‍ തൃക്കാക്കരയില്‍ ഒരു സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ കഴിയില്ലെന്ന് ഇടതുസഹയാത്രികനായ സെബാസ്റ്റ്യൻ പോൾ. അങ്ങനെയായിരുന്നെങ്കില്‍ 2016ല്‍ തൃക്കാക്കരയില്‍ താന്‍ വിജയിക്കുമായിരുന്നു. എല്‍ഡിഎഫിന്‍റെ ഇപ്പോഴത്തെ പ്രചാരണത്തിന്‍റെ ഒരംശം അന്നുണ്ടായിരുന്നെങ്കില്‍ ജയിക്കാനാകുമായിരുന്നെന്ന് തോന്നിയിട്ടുണ്ട്. നിലവില്‍ എല്‍ഡിഎഫിനാണ് വിജയ സാധ്യതെയന്നും അദ്ദേഹം വ്യക്തമാക്കി.

ജാതിയും സമുദായവും നോക്കി മാത്രം ഒരു സ്ഥാനാര്‍ഥിക്ക് ജയിക്കാനാവില്ലെന്ന് തനിക്കുണ്ടായ അനുഭവം ഉദാഹരിച്ചാണ് സെബാസ്റ്റ്യന്‍ പോൾ വ്യക്തമാക്കുന്നത്. ‘എല്‍ഡിഎഫിന്റെ ഇപ്പോഴത്തെ ആവേശം കാണുമ്പോള്‍ മത്സരിക്കാന്‍ എനിക്ക് ഒരവസരം കൂടി കിട്ടിയിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്. അന്ന് ഇതിന്‍റെ പകുതി പോലും പ്രവര്‍ത്തനം നടത്താതിരുന്നിട്ടും നല്ല രീതിയില്‍ വോട്ട് സമാഹരിക്കാന്‍ കഴിഞ്ഞു. എന്‍റെ തോല്‍വിയില്‍ ഒരന്വേഷണവും നടന്നിട്ടില്ല. സ്ഥാനാര്‍ഥിത്വം നഷ്ടപ്പെട്ടതില്‍ അരുണ്‍കുമാറിന് വിഷമമുണ്ടായിരിക്കും. പക്ഷേ, ഒരു കമ്യൂണിസ്റ്റുകാരന്‍ ഒരിക്കലും അത് പ്രകടിപ്പിക്കില്ല. കെ.വി.തോമസിന്‍റേത് സ്വാര്‍ഥമായ നിലപാടാണ്.’– സെബാസ്റ്റ്യൻ പോൾ പറഞ്ഞു.

ADVERTISEMENT

പി.ടി.തോമസും ‍ഞാനും ഏറ്റുമുട്ടിയത് മാതൃകാപരമായിത്തന്നെയാണ്. ആ രീതിയില്‍ നല്ല ബന്ധം പി.ടിയുമായുണ്ടായിരുന്നു. ഒൗദ്യോഗികമായി എന്ത് നിലപാടെടുത്താലും ട്വന്‍റി20 വോട്ടുകള്‍ എല്‍ഡിഎഫിന് കിട്ടുമെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

English Summary: Sebastian Paul on Thrikkakkara byelection