തിരുവനന്തപുരം∙ പെട്രോൾ, ഡീസൽ വില കുറച്ച കേന്ദ്രസർക്കാർ നടപടിയെ സ്വാഗതം ചെയ്ത് ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ. കേന്ദ്ര സർക്കാർ ഭീമമായ തോതിൽ വർധിപ്പിച്ച പെട്രോൾ, ഡീസൽ നികുതിയിൽ ഭാഗികമായ കുറവു വരുത്തിയത് സംസ്ഥാന സർക്കാർ സ്വാഗതം ചെയ്യുന്നതായി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ധനമന്ത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പെട്രോൾ, ഡീസൽ വില കുറച്ച കേന്ദ്രസർക്കാർ നടപടിയെ സ്വാഗതം ചെയ്ത് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കേന്ദ്ര സർക്കാർ ഭീമമായ തോതിൽ വർധിപ്പിച്ച പെട്രോൾ, ഡീസൽ നികുതിയിൽ ഭാഗികമായ കുറവു വരുത്തിയത് സംസ്ഥാന സർക്കാർ സ്വാഗതം ചെയ്യുന്നതായി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ധനമന്ത്രി അറിയിച്ചത്. കേന്ദ്ര സർക്കാർ വില കുറച്ചതിന്റെ തുടർച്ചയായി സംസ്ഥാന സർക്കാർ പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും കുറയ്ക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

‘കേന്ദ്രസർക്കാർ ഭീമമായ തോതിൽ വർധിപ്പിച്ച പെട്രോൾ/ഡീസൽ നികുതിയിൽ ഭാഗികമായ കുറവു വരുത്തിയിരിക്കുകയാണ്. ഇതിനെ സംസ്ഥാന സർക്കാർ സ്വാഗതം ചെയ്യുന്നു. ഇതിന്റെ ഭാഗമായി പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്ക്കുന്നതാണ്,’ – ബാലഗോപാൽ കുറിച്ചു.

ADVERTISEMENT

നേരത്തെ, കേന്ദ്ര സർക്കാർ പെട്രോളിനു 10 രൂപയും ഡീസലിന് 8 രൂപയും നികുതി കുറച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാരും 10 രൂപ വീതം നികുതി കുറയ്ക്കാൻ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. മറ്റു സംസ്ഥാനങ്ങളെല്ലാം കേരളത്തേക്കാൾ കുറഞ്ഞ നികുതി ഈടാക്കുമ്പോൾ, സംസ്ഥാന സർക്കാർ കൊള്ള നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. കഴിഞ്ഞ തവണ കേന്ദ്രം നികുതി കുറച്ചപ്പോഴും സംസ്ഥാനം നികുതി കുറച്ചിരുന്നില്ല. നികുതി കുറച്ച് ബസ് - ടാക്സി ചാർജ് കുറയ്ക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.

പെട്രോൾ വിലയിലുള്ള എക്സൈസ് തീരുവ ലീറ്ററിന് എട്ടു രൂപയും ഡീസൽ ലീറ്ററിന് ആറു രൂപയുമാണ് കേന്ദ്രസർക്കാർ കുറച്ചത്. കേന്ദ്രധനമന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ നവംബറിലും കേന്ദ്രസർക്കാർ ഇന്ധനവിലയിലുള്ള എക്‌സൈസ് തീരുവ കുറിച്ചിരുന്നു.

ADVERTISEMENT

English Summary: Kerala Finance Minister KN Balagopal Responds To Cut In Fuel Price