വരവു ചെലവു കൃത്യമായി സൂക്ഷിക്കാത്തതിനാൽ ആറു സ്ഥലത്തുനിന്നു കണക്കു ചോദിച്ചാൽ ആറു തരം ഉത്തരം കിട്ടും. അഴിമതി സംരക്ഷിക്കാം എന്നതാണ് അതിന്റെ മെച്ചം. ടയർ അടക്കമുള്ള വാഹനഭാഗങ്ങൾ വാങ്ങുന്നതിൽ ആണ് ഏറ്റവും വലിയ അഴിമതി. ടയറിന്റെ കാര്യം പ്രത്യേകം പറയണം. ബസിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണെങ്കിലും നല്ല കമ്പനിയിൽ നിന്ന് ടയർ വാങ്ങില്ല.... KSRTC, KERALA

വരവു ചെലവു കൃത്യമായി സൂക്ഷിക്കാത്തതിനാൽ ആറു സ്ഥലത്തുനിന്നു കണക്കു ചോദിച്ചാൽ ആറു തരം ഉത്തരം കിട്ടും. അഴിമതി സംരക്ഷിക്കാം എന്നതാണ് അതിന്റെ മെച്ചം. ടയർ അടക്കമുള്ള വാഹനഭാഗങ്ങൾ വാങ്ങുന്നതിൽ ആണ് ഏറ്റവും വലിയ അഴിമതി. ടയറിന്റെ കാര്യം പ്രത്യേകം പറയണം. ബസിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണെങ്കിലും നല്ല കമ്പനിയിൽ നിന്ന് ടയർ വാങ്ങില്ല.... KSRTC, KERALA

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വരവു ചെലവു കൃത്യമായി സൂക്ഷിക്കാത്തതിനാൽ ആറു സ്ഥലത്തുനിന്നു കണക്കു ചോദിച്ചാൽ ആറു തരം ഉത്തരം കിട്ടും. അഴിമതി സംരക്ഷിക്കാം എന്നതാണ് അതിന്റെ മെച്ചം. ടയർ അടക്കമുള്ള വാഹനഭാഗങ്ങൾ വാങ്ങുന്നതിൽ ആണ് ഏറ്റവും വലിയ അഴിമതി. ടയറിന്റെ കാര്യം പ്രത്യേകം പറയണം. ബസിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണെങ്കിലും നല്ല കമ്പനിയിൽ നിന്ന് ടയർ വാങ്ങില്ല.... KSRTC, KERALA

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുശീൽ ഖന്നയെന്ന പേര് മലയാളികൾക്കു നന്നായറിയും. കെഎസ്ആർടിസിയെ കരകയറ്റാൻ സുശീൽ ഖന്നയുടെ മാന്ത്രിക റിപ്പോർട്ടിന് കഴിയുമെന്നും ഇല്ലെന്നും ഉള്ള തമ്മിലടി അവർ എത്രയോ കേട്ടിരിക്കുന്നു. അങ്ങനെയൊരാളുണ്ട്, കൊൽക്കത്ത ഐഐഎം പ്രഫസർ. കെഎസ്ആർടിസിയെ പറ്റി പഠിക്കാൻ വന്നകാലത്ത് സുശീൽ ഖന്ന ഒരു മുറിയിൽ കയറിച്ചെന്ന് ഉദ്യോഗസ്ഥനോട് ചോദിച്ചു: നിങ്ങളുടെ കംപ്യൂട്ടർ പ്രവർത്തിക്കുമോ? സർ എന്തെങ്കിലും കാര്യം നടത്തിയെടുക്കാനാണെങ്കിൽ. ഇല്ല സാർ. സുശീൽ ഖന്ന ചിരിച്ചുകൊണ്ട് തിരിച്ചുപോയി.

സുശീൽ ഖന്ന

സമ്പൂർണ കംപ്യൂട്ടർവൽക്കരണം നടപ്പാക്കണം എന്നായിരുന്നു സുശീൽ ഖന്ന റിപ്പോർട്ടിലെ ഒരു പ്രധാന ശുപാർശ. 2016– 17 കാലത്തായിരുന്നു അദ്ദേഹത്തിന്റെ പഠനം. വർഷങ്ങൾ കടന്നുപോയി. എല്ലാം പഴയപടി തന്നെയാണ്. ഒന്നും മാറിയിട്ടില്ല. പണ്ടുപണ്ടേ, കംപ്യൂട്ടർ വാങ്ങിയ സ്ഥാപനമാണ് കെഎസ്ആർടിസി. 2000–2001 കാലത്ത്. പല സ്ഥാപനങ്ങളും ആ സമയത്ത് കംപ്യൂട്ടറിൽ പിച്ചവയ്ക്കുന്നതേയുണ്ടായിരുന്നുള്ളു. പക്ഷേ അതേ കംപ്യൂട്ടറുകളുമായാണു സ്ഥാപനം ഇപ്പോഴും മുന്നോട്ടുപോകുന്നത്! കംപ്യൂട്ടർ വന്നകാലത്തു ചില ഉദ്യോഗസ്ഥരെ അതിനുമുന്നിൽ പിടിച്ചിരുത്തി, കംപ്യൂട്ടർ മേഖല വളർന്നു വികസിച്ചു. ഉദ്യോഗസ്ഥർക്ക് വികസനം ഉണ്ടായില്ല. അതുകൊണ്ട് കംപ്യൂട്ടർ വൽക്കരണം തുടങ്ങിയ ഇടത്തുതന്നെ നിന്നു.

ADVERTISEMENT

ഏതെങ്കിലും ഒരു കണക്കു ചോദിച്ചെന്നിരിക്കട്ടെ, എ ഫോർ സൈസ് പേപ്പറിൽ നാലു പേജുള്ള മറുപടി ലഭിക്കും. ശരാശരി അഞ്ച് രൂപയാണ് ഇങ്ങനെ പ്രിന്റെടുക്കാൻ ചെലവ്. കംപ്യൂട്ടർ ഉണ്ടെങ്കിൽ ഒരു മെസ്സേജ് അയക്കുന്ന ബുദ്ധിമുട്ടേ ഉള്ളൂ. നഷ്ടം കൂട്ടാൻ പലവഴികളിൽ ഒന്ന്. ഇത്രയും വലിയ സ്ഥാപനം ആണെങ്കിലും ഒരു കംപ്യൂട്ടർ യൂണിറ്റ് കെഎസ്ആർടിസിയിൽ ഇല്ല. കംപ്യൂട്ടർ വാങ്ങാൻ പറഞ്ഞു, വാങ്ങി അത്ര തന്നെ. കെഎസ്ആർടിസിയിലെ മൊത്തം കളികൾ പഠിക്കാൻ ഒരു സുശീൽ ഖന്ന തന്നെ മതിയാവുകയില്ല എന്നതാണു വസ്തുത.

അഴിമതിക്കാര്യം എന്തായി?

കെഎസ്ആർടിസിയിലെ അഴിമതി ഇപ്പോൾ എവിടെ നിൽക്കുന്നു? പണ്ടു പറഞ്ഞുതുടങ്ങിയേടത്തു തന്നെ. ഹെഡ് ഓഫിസിൽ ടയർ വാങ്ങുന്നതിന്റെ കണക്ക് കൃത്യമായി എഴുതി വച്ച ഉദ്യോഗസ്ഥനോടു മേലുദ്യോഗസ്ഥൻ ചോദിച്ചു: ‘ഇങ്ങനെ കണക്ക് എഴുതിവയ്ക്കാൻ തന്നോട് ആരാ പറഞ്ഞത്?’ ‘സ്റ്റോറിന്റെ ചുമതലയുള്ളതിനാൽ എഴുതി.’പറയുന്ന ജോലി മാത്രം ചെയ്താൽ മതിയെന്നായിരുന്നു ജീവനക്കാരനുള്ള മറുപടി.

ടയർ സപ്ലൈ ചെയ്യുന്ന കമ്പനിക്കാർ പറയുന്നതാണു കണക്ക്. 5000 ടയർ നൽകി എന്നുപറഞ്ഞ് അവർ ഏതെങ്കിലും വഴിയിൽ കൂടി പണം വാങ്ങി പോകും. 5000 ടയർ വന്നില്ലെന്നു കണക്കു സൂക്ഷിച്ചാൽ കുഴപ്പം തന്നെയല്ലേ? ഓടാത്ത വണ്ടികൾക്കും കൃത്യമായി സ്പെയർ പാർട്സ് വാങ്ങും. ലോകത്തെങ്ങും ഇല്ലാത്ത പർച്ചേസാണ് ഈ സ്ഥാപനത്തിൽ.

ADVERTISEMENT

വരവു ചെലവു കൃത്യമായി സൂക്ഷിക്കാത്തതിനാൽ ആറു സ്ഥലത്തുനിന്നു കണക്കു ചോദിച്ചാൽ ആറു തരം ഉത്തരം കിട്ടും. അഴിമതി സംരക്ഷിക്കാം എന്നതാണ് അതിന്റെ മെച്ചം. ടയർ അടക്കമുള്ള വാഹനഭാഗങ്ങൾ വാങ്ങുന്നതിൽ ആണ് ഏറ്റവും വലിയ അഴിമതി. ടയറിന്റെ കാര്യം പ്രത്യേകം പറയണം. ബസിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണെങ്കിലും നല്ല കമ്പനിയിൽ നിന്ന് ടയർ വാങ്ങില്ല. ഒരിക്കൽ ഈ അഴിമതികണ്ടു സഹികെട്ട് ഒരു ഉദ്യോഗസ്ഥർ ബിർളയുമായി കരാറുണ്ടാക്കി. അവർ നല്ല ടയറുകൾ നൽകുകയും മൈലേജ് ഉറപ്പുവരുത്തുകയും കേടുപാടുള്ള ടയർ മാറ്റി കൊടുക്കാൻ തയാറാകുകയും ചെയ്തു. ഗുണമേൻമ കണ്ടതോടെ എല്ലാ ഡിപ്പോകളിൽ നിന്നും ബിർളയുടെ ടയർ മതി എന്ന ആവശ്യമുയർന്നു. ആ കരാർ അധികം മുന്നോട്ടുപോയില്ല.  വില കുറഞ്ഞ ടയറുകൾ വാങ്ങാനാണു മാനേജ്മെന്റിനു താൽപര്യം. അറിയപ്പെടുന്ന കമ്പനികളെ അവർ അകറ്റിനിർത്തും. ഫലത്തിൽ 70,000 കിലോമീറ്റർ വരെ ഓടേണ്ട ടയറുകൾ 25,000 കഴിയുമ്പോൾ പണിമുടക്കാൻ തുടങ്ങും.

പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന ബസുകൾ

പെയിന്റിന്റെ കഥയും അങ്ങനെയാണ്. ഒരു നിറം തന്നെ ഒരു വർഷം ശരാശരി 35,000 ലീറ്റർ എങ്കിലും വേണ്ടിവരും. നിലവാരം കുറഞ്ഞ കമ്പനികളിൽ നിന്നായിരിക്കും അതും വാങ്ങുക. അല്ലെങ്കിൽ പേരെടുത്ത കമ്പനിയുടെ പാട്ടയിൽ ലോക്കൽ പെയിന്റ് വരും. ഇങ്ങനെ കോടിക്കണക്കിനു രൂപയുടെ പർച്ചേസ് ആണ് ഓരോ മാസവും മാനേജ്മെന്റ് നടത്തുന്നത്. എങ്കിലും വണ്ടി ഓടണം എങ്കിൽ ലോക്കൽ പർച്ചേസ് തന്നെ വേണമെന്നതാണ് അവസ്ഥ. ഓരോ ഡിപ്പോയും സ്വന്തമായി വാങ്ങുകയാണു ചെയ്യുന്നത്. അതിനാൽ തന്നെ പലതരം ഗുണനിലവാരത്തിൽ ഉള്ള ഭാഗങ്ങളുമായാണ് ഓരോ വണ്ടിയും ഓടുന്നത്. ചുരുക്കത്തിൽ നീണ്ട കാലം നിൽക്കുന്ന ഒന്നും വാങ്ങില്ല എന്നൊരു വാശി. ഗുണനിലവാരം ഉറപ്പുവരുത്താനുള്ള സംവിധാനങ്ങളും ഇല്ല.

മാനേജ്മെന്റ്– ഒരു വിചിത്ര സംവിധാനം

‘സ്ഥാപനത്തിലെ വരവു ചെലവു നോക്കലും ശമ്പളം കൊടുക്കലും മന്ത്രിയുടെ പണിയല്ല. അതിനാണു മാനേജ്മെന്റിനെ വച്ചിട്ടുള്ളത്’– ഇങ്ങനെ തുറന്നടിച്ചത് മന്ത്രി ആന്റണി രാജു ആണ്. മന്ത്രിയെ എല്ലാവരും വിമർശിച്ചെങ്കിലും ആ പറഞ്ഞതാണു സത്യം. മാനേജ്മെന്റ് അവരുടെ ജോലി ചെയ്യാത്തതു തന്നെയാണ് എക്കാലത്തും കെഎസ്ആർടിസിയിലെ പ്രശ്നങ്ങളുടെ കാരണം. ഓരോ വട്ടവും പൊതുഖജനാവിൽ നിന്ന് കോടികൾ എടുത്തുകൊടുക്കുമ്പോൾ ‘ലാഭത്തിലാക്കണം’ എന്നു സർക്കാർ താക്കീതു നൽകും. ഉടൻ യോഗം കൂടി ചർച്ച നടത്തും. അങ്ങനെ കൂടിയിരിക്കുന്നവരാണ് മാനേജ്മെന്റ്. അതിൽ പലരും കെഎസ്ആർടിസിയെ പറ്റി അനുഭവം ഉള്ളവരല്ല. സെക്രട്ടേറിയറ്റിൽ നിന്ന് നിയോഗിക്കുന്ന ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ട്.

ADVERTISEMENT

സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്നും തിരുവനന്തപുരത്തേക്കാണ് കൂടുതൽ ആളുകൾ വരുന്നത്. എങ്കിലും ആരോടോ വാശി തീർക്കുന്നതുപോലെ എല്ലാ ‘മുക്കിലും മുടുക്കിലും’  ഒരുമാസം വണ്ടിയോടിക്കും. നഷ്ടം മനസ്സിലാക്കുമ്പോൾ അവസാനിപ്പിക്കും. കോട്ടയത്തുനിന്ന് കൊട്ടാരക്കരയിലേക്ക് ഓടിക്കുന്ന ബസ് തിരുവനന്തപുരത്തേക്ക് ആയിരുന്നുവെങ്കിൽ കൂടുതൽ ആളുകയറുമായിരുന്നു. അങ്ങനെയൊന്നും ചെയ്യില്ല. ‘പറയുന്നു, നടപ്പാക്കി, നഷ്ടം വന്നപ്പോൾ ഒഴിവാക്കി’–  ഇതിനു പറയുന്ന പേരാണ് മാനേജ്മെന്റ്.

ബസ് പണിമുടക്കിനെ തുടർന്ന് നിർത്തിയിട്ടിരിക്കുന്ന ബസുകൾ

ഇനി മാനേജ്മെന്റ് അത്ര മോശമല്ല എന്ന് അഭിപ്രായമുള്ളവരുണ്ടെങ്കിൽ അവർക്ക് ഇപ്പോൾ സുവർണാവസരമാണ്. സ്വിഫ്റ്റ് ലാഭത്തിൽ ആക്കി കാണിക്കാം. പുതിയ പദ്ധതി ആണ്. തൊഴിലാളികളുടെയോ യൂണിയന്റെയോ ഇടപെടലും ഇല്ല. അതും നഷ്ടം തന്നെയായി അവസാനിക്കും എന്നുള്ളതിൽ തൽക്കാലം സംശയം വേണ്ട. അതാണു ചരിത്രം. മാനേജ്മെന്റ് എന്ന പേരിൽ നൂറുകണക്കിന് ആളുകളാണു ശമ്പളം വാങ്ങുന്നത്. പുതുതായി മന്ത്രിയും എംഡിയും വരുമ്പോൾ യൂണിയൻകാരാണ് എല്ലാത്തിനും ഇടംകോലിടുന്നതെന്നും ഇല്ലെങ്കിൽ ഞങ്ങൾ ലാഭവിഹിതം സർക്കാരിനു നൽകിയേനെ എന്നും ധരിപ്പിക്കും. കംപ്ലീറ്റ് മണ്ടന്മാർ എന്നു യൂണിയൻകാരും തിരിച്ച് ആരോപിക്കുന്നു.

സുശീൽ ഖന്ന പറഞ്ഞു: തൊഴിലാളിയുടെ മെക്കിട്ട് കേറിയിട്ടു കാര്യമില്ല. തൊഴിലാളി കുഴപ്പക്കാരൻ ആണെങ്കിൽ അവനെ നിയന്ത്രിക്കുകയും നേർവഴിക്കു കൊണ്ടുപോവുകയും ചെയ്യേണ്ട ഉത്തരവാദിത്തം മാനേജ്മെന്റിന് അല്ലേ? അപ്പോൾ പരാജയം മാനേജ്മെന്റിന്റേത് അല്ലേ?ഏതു സ്ഥാപനം നന്നാവണമെങ്കിലും നല്ല മാനേജ്മെന്റ് വേണം. വൈദഗ്ധ്യവും കഴിവും ഉള്ളവരെ ഉൾപ്പെടുത്തണം. 

∙ എന്നും എന്നും പരീക്ഷണം

‘മിന്നൽ’ എന്നത് ഒരു കെഎസ്ആർടിസി സർവീസിന്റെ പേരാണ്. തകർന്നുകിടക്കുന്ന റോഡുകളിലൂടെ പായിച്ച് പല യാത്രക്കാരുടെയും നട്ടെല്ലിലൂടെ മിന്നൽ പായിച്ചതാണ് ഈ സർവീസ്. സമാനമായ രീതികളിൽ, പല പേരുകളിൽ നിരന്തരം പരീക്ഷണം നടത്തുന്ന സ്ഥാപനമാണ് കെഎസ്ആർടിസി. ഒരു പരീക്ഷണവും വിജയിച്ചിട്ടില്ല എന്നുള്ളതും ഈ സ്ഥാപനത്തിന്റെ മാത്രം പ്രത്യേകത. ലാഭത്തിലാക്കാനുള്ള ‘തിടുക്ക’ത്തിലാണ് ഓരോ തവണയും പുതിയ പരീക്ഷണങ്ങൾ വരുന്നത്. ഇതിനിടെ കാലാകാലങ്ങളിൽ കേന്ദ്രത്തിൽനിന്നു പലതരം മാനദണ്ഡങ്ങളും വരും. ഈ മാനദണ്ഡങ്ങൾ എല്ലാം അനുസരിച്ചും പരീക്ഷണം നടത്തും. ആരാണ് ഇതെല്ലാം ആവിഷ്കരിക്കുന്നത് എന്നു ചോദിച്ചാൽ അവിടെയും അതാ കടന്നുവരുന്നു, മാനേജ്മെന്റ്.

മാനദണ്ഡങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ഇതെല്ലാം ദുർബലമായ ശരീരത്തിനു യോജിക്കുന്നതാണോയെന്നു സാമാന്യബോധം ഉപയോഗിച്ചു ചിന്തിക്കാറില്ല. കെഎസ്ആർടിസി അതിന്റെ സൗകര്യങ്ങൾ ഉപയോഗിച്ചാൽ ശരാശരി 25 ലക്ഷം രൂപയ്ക്ക് ഒരു പുതിയ ബസ് ഇറങ്ങും. അതേസമയം മാനദണ്ഡങ്ങൾ ഒക്കെ പാലിച്ചു ഇറക്കുമ്പോൾ 60 ലക്ഷം രൂപ വരെ ആകും. ഇതിനുപുറമേയാണു പുറത്തുനിന്നു ശരാശരി ഒരു കോടി രൂപവരെ മുടക്കി പുതിയ വണ്ടികൾ എടുത്ത് ഓടിക്കുന്നത്. ഇതെങ്ങനെ ലാഭകരമാകും? ആരോട് ചോദിക്കാൻ.

മലപ്പുറം ഡിപ്പോയിൽ ബസുകൾ നിർത്തിയിട്ടിരിക്കുന്നു

∙ അഴിമതിക്കാരെ എന്നെങ്കിലും പിടിക്കുമോ?

ഇല്ലേയില്ല. ഓരോ എംഡി വരുമ്പോഴും അഴിമതിയുടെ കഥകൾ പുറത്തുവിടും. കുറച്ചുകഴിയുമ്പോൾ അത് ഏതു വഴിക്ക് പോകുന്നതായി ആരും അറിയില്ല. ഇന്നേവരെ ആരെങ്കിലും അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടത് ആയിട്ടും അറിയില്ല. സംശയമുള്ളവർക്കു ജീവനക്കാരോടു തന്നെ ചോദിച്ചുനോക്കാം. പുതിയ എംഡി വന്നപ്പോൾ 100 കോടി രൂപ കാണാനില്ല എന്ന സംഭ്രമജനകമായ വിവരം പുറത്തുവിട്ടു. മാധ്യമങ്ങൾ തുടർച്ചയായി എഴുതി, ചർച്ച ചെയ്തു. ഹൈക്കോടതിയിൽ കേസ് എത്തിയപ്പോൾ കണക്കു ചോദിച്ചു. കണക്കെഴുതിവച്ചിട്ടില്ല എന്ന് മറുപടി കിട്ടിയപ്പോൾ പ്രായാധിക്യവും (80 വയസ്സ് ആയി) ദാരിദ്ര്യാവസ്ഥയും കണ്ടാവാം ‘ഒരു ഇരുന്നുറു പേജ് നോട്ട് ബുക്ക് വാങ്ങി കണക്കെഴുതി വയ്ക്കൂ’ എന്ന് ഉപദേശിച്ച് വിട്ടയച്ചു. കോടിയിലേറെ രൂപ വരുന്ന ലോ ഫ്ലോർ ബസിൽ എൻജിൻ ഓയിലിനു പകരം സോപ്പ് ഓയിൽ നിറച്ചുവിട്ട വിരുതനുണ്ട്. ബസ് തീപിടിച്ചു. ബന്ധപ്പെട്ട വ്യക്തി ശിക്ഷിക്കപ്പെട്ടിട്ടില്ല.

മാനേജ്മെന്റിന് സുശീൽ ഖന്ന നൽകിയ മുന്നറിയിപ്പ് ഇങ്ങനെയായിരുന്നു: ‘ഇനിയും കടം വാങ്ങരുത്. തിരിച്ചടയ്ക്കാനുള്ള കഴിവ് കെഎസ്ആർടിസിക്കില്ല. വായ്പയെടുത്തു പുതിയ ബസുകൾ വാങ്ങുന്നതിനു പകരം ചെറിയ കേടുപാടുകൾ മൂലം ഓടാതെ കിടക്കുന്ന ബസുകൾ നിരത്തിലിറക്കാനാണു ശ്രമിക്കേണ്ടത്’. അതു ചെയ്തില്ല. വാസ്തവത്തിൽ ഒരു മാസത്തെ വരുമാനത്തിൽ നിന്ന് ശമ്പളവും പെൻഷനും നൽകാൻ കഴിയും. പക്ഷേ കടം തിരിച്ചടവോ? അവിടെയാണ് ആകെ കുഴയുന്നത്. കടം എടുത്തവരുടെ തലയിൽ തന്നെ ആ ഭാരം വയ്ക്കണമെന്നാണ് ജീവനക്കാരുടെ പക്ഷം. 

∙ ലേറ്റസ്റ്റ്  ടെക്നോളജി

ഇപ്പോഴും കൈകൊണ്ട് പെയിന്റ് അടിക്കുകയും ചവിട്ടി വലിച്ച് നട്ടു മുറുക്കുകയും ചെയ്യുന്ന ലോകത്തെ അപൂർവ സ്ഥാപനങ്ങളിലൊന്നാണ് കെഎസ്ആർടിസി. എൻജിൻ പൊളിക്കണം എന്ന് പറഞ്ഞാൽ ചുറ്റികയെടുത്ത് അടിച്ചുപൊളിക്കും. തിരിച്ച് ഫിറ്റ് ചെയ്യുന്ന കാര്യം അറിയില്ല. ഇടയ്ക്കിടെ ആധുനികവൽക്കരിക്കാനും സർക്കാർ ആവശ്യപ്പെടാറുണ്ട്. തോമസ് ഐസക് ധനമന്ത്രി ആയിരിക്കെ ഡിപ്പോ വികസനത്തിന് കോടികൾ അനുവദിച്ചു. ഒരു ഡിപ്പോയ്ക്ക് കിട്ടിയത് ഇരുപത്തയ്യായിരം രൂപ. ഡിപ്പോയിൽ നിന്ന് ഏതാനും തെങ്ങുകൾക്കു തടമെടുത്താണ് ആധുനികവൽക്കരണം നടപ്പാക്കിയത്. 

സ്വിഫ്റ്റ് ആധുനിക ടെക്നോളജി ഉപയോഗിക്കുന്ന വണ്ടിയാണ്. ഈ വണ്ടിയെ പറ്റി അറിയാവുന്ന ആരും അവിടെ ഉണ്ടാവില്ല എന്ന കാര്യത്തിൽ സംശയം വേണ്ട. കാരണം പോളിടെക്നിക്കിൽ പഠിച്ച് ജോലിക്ക് കയറിയ മെക്കാനിക്കുകൾ അവർ കയറിയ സമയത്തെ ടെക്നോളജിയുമായാണു നിൽക്കുന്നത്. പിന്നീട് പഠിക്കാൻ തയാറായിട്ടില്ല. കംപ്യൂട്ടറിന്റെ കാര്യം പറഞ്ഞതുപോലെ തന്നെ ടെക്നോളജിയുടെ കാര്യവും.

∙ ഒരു ലോ ഫ്ലോർ പരാജയ ഗാഥ

രണ്ടുമുതൽ രണ്ടര കോടി രൂപ വരെയാണ് ലോഫ്ളോർ വണ്ടിക്ക് ചെലവാകുന്നത്. മൂന്നര ലക്ഷം രൂപയ്ക്ക് ലൈലാൻഡ് എൻജിൻ കിട്ടുന്ന സ്ഥാനത്ത് 65 ലക്ഷം രൂപയാണ് ഈ വണ്ടിയുടെ എൻജിൻ വില. ഈ വണ്ടി പുറത്തിറങ്ങണമെങ്കിൽ പിന്നെയും ലക്ഷങ്ങൾ ചെലവാക്കണം. കേന്ദ്രത്തിലുള്ളവർ വൻകിട വാഹനകമ്പനികളുമായി നടത്തുന്ന ‘ഉടമ്പടി’കളുടെ ഭാഗമായാണ് ഇങ്ങനെ വണ്ടികൾ വാങ്ങി സംസ്ഥാനങ്ങൾക്കു സംഭാവനയായി നൽകുന്നതത്രേ. ഈ രണ്ടരക്കോടി ഉണ്ടെങ്കിൽ 100 വണ്ടി ഇറക്കാൻ കെഎസ്ആർടിസിക്ക് കഴിയും. അതു പക്ഷേ കേന്ദ്രം സമ്മതിക്കില്ല. തൂക്കി വിറ്റാൽ അത്രയും ലാഭം എന്നാണ് തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നത്. അടുത്തിടെ എറണാകുളം ഡിപ്പോയിൽ ലോ ഫ്ലോർ വണ്ടികൾ കാടുകയറിക്കിടന്നു നശിക്കുന്നതിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. സങ്കടകരമെന്ന് നാട്ടുകാർ ഒരേപോലെ പറഞ്ഞു. പക്ഷേ കട്ടപ്പുറത്തിരിക്കുന്നതാണു തൽക്കാലം കെഎസ്ആർടിസിക്ക് ലാഭമത്രേ.

‘നല്ല പുത്തൻ വണ്ടികൾ വാങ്ങി സൗജന്യമായി തരാം’ എന്നു കേന്ദ്രം തമിഴ്നാടിനോടും പറഞ്ഞു. അപകടം മണത്തതുകൊണ്ട് ‘ഞങ്ങൾക്ക് വേണ്ട പകരം ആ പണം ഇങ്ങോട്ട് തന്നാൽ മതി’ എന്ന് അവർ പറഞ്ഞു. അതുകൊണ്ട് അവർ രക്ഷപ്പെട്ടു. തമിഴ്നാട്ടുകാരുടെ മറ്റൊരു ബുദ്ധിയും കെഎസ്ആർടിസി മനസ്സിലാക്കേണ്ടതാണ്. അവിടെ എല്ലാ വണ്ടിയും ഒരേപോലുള്ളതാണ്. അതായത് ലൈലാൻഡ് കമ്പനിയുടേതു മാത്രം. കേരളത്തെപ്പോലെ നൂറുകണക്കിന് കമ്പനികളുടെ വണ്ടികൾ ഇല്ല. അതിന്റെ ഗുണം മറ്റൊന്നാണ്. എല്ലാ വണ്ടികൾക്കും വേണ്ടി സ്പെയർപാർട്സ് ഒരേപോലുള്ളതു വാങ്ങാം. കേരളം രണ്ടു മുതൽ രണ്ടര കോടി വരെ വിലവരുന്ന ബസ്സുകൾ സൗജന്യമായി കിട്ടിയതു വാങ്ങിയിരുന്നു. ഇതിന്റെ സ്പെയർപാർട്സും മറ്റും വാങ്ങിത്തന്നെ മുടിഞ്ഞു. 

ഉപയോഗിക്കാതെ നിർത്തിയിട്ടിരിക്കുന്ന കെയുആർടിസി ബസുകൾ

കേന്ദ്രത്തിന്റെ പാര ബസ് ബോഡിയുടെ പേരിലും ഉണ്ടായി. സംസ്ഥാനത്ത് കെഎസ്ആർടിസിക്ക് അഞ്ച് വർക്ക് ഷോപ്പ് ഉണ്ട്. ഈ അഞ്ചിടത്തും ബോഡി നിർമാണം പാടില്ല എന്നാണ് കേന്ദ്രത്തിനു നിലപാട്. പുതിയ കേന്ദ്ര മാനദണ്ഡം പാലിക്കാൻ കഴിയാത്തതാണു കാരണം. കോഴിക്കോട്ടെ ഒരു സ്വകാര്യസ്ഥാപനത്തിനു‌ മാത്രമേ നിലവിൽ വന്ന ബോഡി നിർമാണത്തിന് കേന്ദ്ര അനുമതിയുള്ളൂ. കേന്ദ്ര മാനദണ്ഡങ്ങൾ പാലിച്ച് രണ്ടു വണ്ടി കെഎസ്ആർടിസി നിർമിച്ചു. രണ്ടും ടെസ്റ്റ് പാസായി. എന്നാലും അനുമതി നൽകിയിട്ടില്ല. പണം കൊടുത്താൽ കിട്ടുമായിരിക്കുമെന്നാണു പറയപ്പെടുന്നത്. ചുരുക്കത്തിൽ 15 ലക്ഷത്തിന് ഒരു വണ്ടി ഇറങ്ങുന്ന സ്ഥാനത്ത് 60 ലക്ഷം രൂപ വേണ്ടിവരുന്നു.

∙ ഇപ്പോഴത്തെ പ്രശ്നം വാശി

മന്ത്രിക്ക് യൂണിയനെ മര്യാദ പഠിപ്പിക്കണം. തിരിച്ചു മന്ത്രിയെ മര്യാദ പഠിപ്പിക്കണമെന്ന് യൂണിയനുകൾക്കും വാശി. അല്ലാതെ പെട്ടെന്നൊരു വരുമാനക്കുറവ് ഉണ്ടായതൊന്നുമല്ല ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. എണ്ണവില കൂടിയപ്പോൾ സ്വാഭാവികമായും ഉണ്ടായ ചെലവു കൂടുതൽ നഷ്ടം വർധിപ്പിച്ചു. അതു മറികടക്കാൻ സുപ്രീം കോടതിയെ വരെ സമീപിച്ചിട്ടുണ്ട്. പ്രശ്നം പരിഹരിക്കുന്നതിനു പകരമാണ് ഒരു വിഭാഗം സമരം എടുത്തിട്ടത്. അടുത്തിടെ ഐഎൻടിയുസിയും എഐടിയുസിയും ദുർബലമാകുകയും ബിഎംഎസ് ഒന്ന് പുഷ്ടിപ്പെടുകയും ചെയ്തു. അവർ സമരം ചെയ്യുമ്പോൾ അവരുടെ കൂടെ ആളു പോകുമെന്ന് സിഐടിയുവിന് ഭയം. അത് ശരിയുമായിരുന്നു. കാരണം ആദ്യദിവസം 99 ശതമാനം ജീവനക്കാരും പണിമുടക്കി. ഏതെങ്കിലും ആനുകൂല്യത്തിനു വേണ്ടിയുള്ളതല്ല, ചെയ്ത ജോലിക്കുള്ള കൂലിക്കു വേണ്ടിയുള്ള സമരമാണ് എന്നുവന്നതോടെ ജീവനക്കാർ ഒന്നടങ്കം പങ്കെടുത്തു. മന്ത്രിക്ക് ആകട്ടെ തൊഴിലാളി പ്രസ്ഥാനത്തെ പറ്റി വലിയ പിടിപാടില്ല എന്നതിനാൽ പ്രശ്നം ആകെ കുഴഞ്ഞു.

ചുരുക്കത്തിൽ ഇന്നലെ ഇല്ലാതിരുന്ന ഒരു പ്രശ്നവും കെഎസ്ആർടിസിയിൽ ഇന്നില്ല. ആകെയുള്ളത് ഡീസൽ വിലവർധന മാത്രമാണ്. അക്കാര്യത്തിൽ  വേണ്ടതു ചെയ്തു കൊടുക്കേണ്ട ചുമതല സർക്കാരിന്റേതുമാണ്. ഡീസലിലെ കളി നേരിടാൻ സർക്കാർ ശക്തമായി തന്നെ രംഗത്തുവരാതെ സാധിക്കില്ല. സാധാരണ ഏറ്റവും വലിയ ഉപഭോക്താവിന് വിലകുറച്ചു കൊടുക്കുകയാണ് മറ്റുകമ്പനികൾ ചെയ്യുന്നതെങ്കിൽ കൂടുതൽ ഉപയോഗിക്കുന്നവനു കൂടിയ വില എന്നതാണ് എണ്ണക്കമ്പനികളുടെ പോളിസി. 100 മുതൽ 110 കോടി രൂപയുടെ വരെ ഡീസൽ ആണ് ഒരുമാസം കെഎസ്ആർടിസി വാങ്ങുന്നത്. ലീറ്ററിന് 13 രൂപ വരെ കൂട്ടിയാണ് അവർക്ക് കൊടുക്കുന്നത്. ഇതുതന്നെ വലിയ നഷ്ടമുണ്ടാക്കുന്നു. കപിൽ സിബൽ അടക്കമുള്ള അഭിഭാഷകരാണ് സുപ്രീം കോടതിയിൽ കെഎസ്ആർടിസിക്കു വേണ്ടി വാദിക്കുന്നത്. ഉയർന്ന വില പൊതുമേഖലാ സ്ഥാപനത്തിൽ നിന്ന് ഈടാക്കുന്നത് ശരിയാണോ എന്ന് സുപ്രീം കോടതിയും ചോദിച്ചിട്ടുണ്ട്. 

∙ യൂണിയനുകൾ കുഴപ്പമുണ്ടാക്കിയോ?

അടുത്തിടെയായി കഷ്ടനഷ്ടങ്ങൾ സഹിക്കാൻ തൊഴിലാളികൾ തയാറാണ്. ഉദാഹരണത്തിന് 2016 ൽ നടത്തിയ ശമ്പളപരിഷ്കരണം 2021ൽ പോലും നടപ്പാക്കിയിട്ടില്ല. എങ്കിലും ആരും ഒന്നും പറഞ്ഞില്ല. വന്നു പെട്ടുപോയില്ലേ, ജീവിച്ചു പോകണ്ടേ എന്നുള്ള നിലപാടെടുത്തു. ഒ. ഭരതനെ പോലെ കെഎസ്ആർടിസിയുടെ ആദ്യാവസാന പ്രശ്നങ്ങൾ അറിയാമായിരുന്ന ട്രേഡ് യൂണിയൻ നേതാക്കൾ ഇപ്പോൾ ഇല്ല എന്നതു വസ്തുതതന്നെയാണ്. എങ്കിലും തൊഴിലാളികൾ സഹകരിക്കുന്നു. പക്ഷേ മണ്ടത്തരം കാണിക്കുന്ന മാനേജ്മെന്റും സ്ഥാപനത്തെപ്പറ്റി അറിയാത്ത മന്ത്രിയും ചേർന്ന് ഇത്തവണ എല്ലാം കുഴപ്പത്തിലാക്കിയെന്നാണ് അവരുടെ നിലപാട്.

ശമ്പള പരിഷ്കരണം നടപ്പാക്കിയതുകൊണ്ടാണ് 50 കോടിയുടെ വർധനവ് ചെലവിൽ വന്നതെന്ന് എംഡി ബിജു പ്രഭാകർ പറയുന്നുണ്ട്. അതേസമയം ജോലി ചെയ്ത ഡ്രൈവർക്കും കണ്ടക്ടർക്കും ഏതു സാഹചര്യത്തിലാണെങ്കിലും പ്രതിഫലം നൽകില്ല എന്നു പറയുന്നത് ഉത്തരവാദിത്തമുള്ളവർക്കു ചേർന്നതുമല്ല. 

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കണ്ണൂരിൽ പ്രതിഷേധിക്കുന്ന ജീവനക്കാർ (ഫയൽ ചിത്രം)

ഇപ്പോഴത്തെ പ്രതിസന്ധിയെപ്പറ്റി സുശീൽ ഖന്ന പറയുന്നത് ഇങ്ങനെയാണ്: ‘മാനേജ്മെന്റിന്റെ പിടിപ്പുകേടാണ് ഇന്നത്തെ സ്ഥിതിയിൽ എത്തിച്ചത്. ട്രേഡ് യൂണിയനുകളുടെ സമ്മർദങ്ങൾ പലതിലും ഉണ്ടാകാം. അതു മറികടക്കേണ്ട ഉത്തരവാദിത്തം മാനേജ്മെന്റിനാണ്. എല്ലാ കാര്യത്തിനും ട്രേഡ് യൂണിയനെ കുറ്റപ്പെടുത്തിയാൽ ഒരു സ്ഥാപനവും നടത്താൻ കഴിയില്ല.  സ്പെയർപാർട്സും ഇന്ധനവും വാങ്ങാൻ പണമില്ലാത്തത് മാനേജ്മെന്റിന്റെ പിടിപ്പുകേടാണ്.’ 

∙ എന്താണ് പരിഹാരം?

ഏറ്റവും ചുരുങ്ങിയ ചെലവിൽ ബസ് നിർമിക്കുകയും ഏറ്റവും ചുരുങ്ങിയ ചെലവിൽ അത് ഓടിക്കുകയും വേണം. ബാക്കിയുള്ള പരീക്ഷണങ്ങൾ ഒന്നും ജനങ്ങൾക്ക് ആവശ്യമുള്ളതല്ല. അത് കെഎസ്ആർടിസി മാനേജ്മെന്റിനു മാത്രമേ ഗുണം ചെയ്യുന്നുള്ളൂ. ജീവനക്കാരനെക്കാൾ കൂടുതൽ അറിവുള്ള മാനേജ്മെന്റ് ഉണ്ടാകണം. സെക്രട്ടേറിയേറ്റിൽ നിന്ന് ആരെയെങ്കിലും തസ്തിക കയ്യേറാൻ അങ്ങോട്ടു പറഞ്ഞു വിടുന്ന രീതി ഒഴിവാക്കണം. ലാഭം ഉണ്ടാക്കുന്നത് എങ്ങനെയെന്നു തൊട്ടടുത്ത തമിഴ്നാട്ടിൽ പോയി എന്തുകൊണ്ടു പഠിക്കുന്നില്ല എന്നതു മന്ത്രി തന്നെ ചോദിക്കേണ്ട ചോദ്യമാണ്.

വലിയ വലിയ ഉദ്യോഗസ്ഥരുടെ ഇടപെടലല്ല, പ്രായോഗിക ബുദ്ധിയുള്ള സാധാരണക്കാരനു പരിഹരിക്കാവുന്ന പ്രശ്നമാണ് ഇപ്പോഴും കെഎസ്ആർടിസിയിലുള്ളത്. കണ്ടക്ടർമാരിൽ നിന്നും ഡ്രൈവർമാരിൽ നിന്നും കഴിവു തെളിയിച്ചവരെ പ്രൊമോട്ട് ചെയ്ത് ഉത്തരവാദിത്തം കൊടുത്താൽ അടിസ്ഥാനപ്രശ്നങ്ങൾ പലതും പരിഹരിക്കപ്പെടും.

ഇത്രയും വലിയ ഒരു സ്ഥാപനം ആണെങ്കിലും കെഎസ്ആർടിസിയിൽ ഒരു റിസർച്ച് യൂണിറ്റ് ഇല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. എന്തായിരിക്കണം നമ്മുടെ ലക്ഷ്യം, എങ്ങനെയുള്ള ബസുകൾ നിർമിക്കണം, എങ്ങനെ കുറഞ്ഞ ചെലവിൽ ഇത് ഓടിക്കാം തുടങ്ങിയ കാര്യങ്ങൾ ആരെങ്കിലും പഠിക്കേണ്ടതാണ്. പല രാജ്യങ്ങൾ അവരുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ബസ്സുകളാണ് നിർമിക്കുന്നത്. തണുപ്പ് രാജ്യങ്ങളിൽ പൂർണമായും ഗ്ലാസ് നിർമിതം ആയിരിക്കും. അത്തരം ബസ്സുകൾ ഇവിടെ കൊണ്ടുവന്ന് അതിൽ എസി ഫിറ്റ് ചെയ്തു ഓടിക്കുന്ന പരിഹാസ്യതയാണു തൽക്കാലം നടന്നുവരുന്നത്.

English Summary: Wrongdoings of management, corruption, trade union, problems in KSRTC continues