കാലാവസ്ഥാ പ്രവചനം നടത്തുന്നവർക്കു വെല്ലുവിളിയുടെ നാളുകളാണ് വരാനിരിക്കുന്നതെന്നു പറയുന്നു കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം ഡയറക്ടർ കെ.സന്തോഷ്. ആഗോളതാപനത്തിന്റെ ഫലമായി കാലാവസ്ഥയിൽ അടിക്കടി മാറ്റമുണ്ടാകും. കേരള തീരത്ത് കൂടുതൽ ന്യൂനമർദങ്ങളും ചുഴലിക്കാറ്റുകളും രൂപപ്പെടുന്ന സാഹചര്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. എന്താണ് കേരളത്തില്‍ പെട്ടെന്നിങ്ങനെയൊരു കാലാവസ്ഥാ മാറ്റം? Weather . Kerala Rain Updates

കാലാവസ്ഥാ പ്രവചനം നടത്തുന്നവർക്കു വെല്ലുവിളിയുടെ നാളുകളാണ് വരാനിരിക്കുന്നതെന്നു പറയുന്നു കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം ഡയറക്ടർ കെ.സന്തോഷ്. ആഗോളതാപനത്തിന്റെ ഫലമായി കാലാവസ്ഥയിൽ അടിക്കടി മാറ്റമുണ്ടാകും. കേരള തീരത്ത് കൂടുതൽ ന്യൂനമർദങ്ങളും ചുഴലിക്കാറ്റുകളും രൂപപ്പെടുന്ന സാഹചര്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. എന്താണ് കേരളത്തില്‍ പെട്ടെന്നിങ്ങനെയൊരു കാലാവസ്ഥാ മാറ്റം? Weather . Kerala Rain Updates

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥാ പ്രവചനം നടത്തുന്നവർക്കു വെല്ലുവിളിയുടെ നാളുകളാണ് വരാനിരിക്കുന്നതെന്നു പറയുന്നു കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം ഡയറക്ടർ കെ.സന്തോഷ്. ആഗോളതാപനത്തിന്റെ ഫലമായി കാലാവസ്ഥയിൽ അടിക്കടി മാറ്റമുണ്ടാകും. കേരള തീരത്ത് കൂടുതൽ ന്യൂനമർദങ്ങളും ചുഴലിക്കാറ്റുകളും രൂപപ്പെടുന്ന സാഹചര്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. എന്താണ് കേരളത്തില്‍ പെട്ടെന്നിങ്ങനെയൊരു കാലാവസ്ഥാ മാറ്റം? Weather . Kerala Rain Updates

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഗോളതാപനത്തിന്റെ ഫലമായി കാലാവസ്ഥയിൽ അടിക്കടി മാറ്റമുണ്ടാകുമെന്നും കേരള തീരത്ത് കൂടുതൽ ന്യൂനമർദങ്ങളും ചുഴലിക്കാറ്റുകളും രൂപപ്പെടുന്ന സാഹചര്യമാണെന്നും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം ഡയറക്ടർ കെ.സന്തോഷ്. എന്താണ് കേരളത്തില്‍ പെട്ടെന്നിങ്ങനെയൊരു കാലാവസ്ഥാ മാറ്റം? ഇത് ഏതെല്ലാം തരത്തിൽ കേരളത്തിനു ഭീഷണിയാകും? കാലാവസ്ഥാ പ്രവചനം നടത്തുന്നവർക്കു വെല്ലുവിളിയുടെ നാളുകളാണ് വരാനിരിക്കുന്നതെന്നും സന്തോഷ് പറയുന്നു. കാലാവസ്ഥയിൽ പെട്ടെന്നു മാറ്റങ്ങൾ സംഭവിക്കുന്നതിനാൽ കേരളത്തിലെ മുന്നറിയിപ്പ് സംവിധാനങ്ങൾ മെച്ചപ്പെടുത്താനാണ് ശ്രമം. അങ്ങിനെയെങ്കിൽ എന്തെല്ലാം മാറ്റങ്ങളായിരിക്കും വരിക? കേരളത്തിലെ മഹാപ്രളയസമയത്ത് കാലാവസ്ഥാ പ്രവചനങ്ങൾ നൽകിയതു സംബന്ധിച്ച് സർക്കാരും കാലാവസ്ഥാ വകുപ്പുമായി ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിരുന്നു. കേരളത്തിൽ മഴ കനക്കുകയാണ്. കാലവർഷം എത്തും മുന്‍പേ പലയിടത്തും വെള്ളപ്പൊക്ക ഭീഷണിയും ശക്തം. വരുംനാളുകളിലും സർക്കാരുമായുള്ള ആശയവിനിമയത്തിൽ ആശയക്കുഴപ്പമുണ്ടാകുമോ? അതിനെ എങ്ങനെയായിരിക്കും കാലാവസ്ഥാ വകുപ്പ് മറികടക്കുക? പുതിയ കാലാവസ്ഥാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ മനോരമ ഓൺലൈനുമായി സംസാരിക്കുകയാണ് കെ.സന്തോഷ്.

കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം ഡയറക്ടർ കെ.സന്തോഷ്. ചിത്രം: ANI

∙ കേരളത്തിൽ പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തിന്റെ കാരണങ്ങൾ എന്തൊക്കെയാണ്?

ADVERTISEMENT

ആഗോള താപനമാണ് കാലാവസ്ഥാ മാറ്റത്തിന്റെ പ്രധാന കാരണം. കടൽ ചൂടുപിടിക്കുമ്പോൾ അന്തരീക്ഷത്തിൽ ഈർപ്പം തങ്ങി നിൽക്കുന്നത് കൂടും. ഈർപ്പം കൂടുമ്പോൾ കൂടുതൽ മേഘങ്ങൾ രൂപപ്പെടും. മേഘങ്ങളുടെ ഉയരം വർധിക്കുന്നതോടെ അതിൽ നിന്നുള്ള മഴയുടെ അളവും കൂടും. അതാണ് കേരളത്തിൽ സംഭവിക്കുന്നത്. മഴയാണെങ്കിൽ ഇവിടെ കനത്ത മഴയായിരിക്കും. ചൂടാണെങ്കിൽ കനത്ത ചൂടും. ഇനിയുള്ള കാലം അങ്ങനെയായിരിക്കും സാഹചര്യം. അടിക്കടി കാലാവസ്ഥ മാറും.  

∙ കാലാവസ്ഥ മാറുമ്പോൾ കേരള തീരം ഭീഷണിയുടെ നിഴലിലാണോ?

അടിക്കടി കാലാവസ്ഥ മാറുന്നതിന്റെ ഭീഷണി കേരളത്തിനുണ്ട്. കേരള തീരത്തും പടിഞ്ഞാറൻ തീരം മുഴുവനുമായും ന്യൂനമർദങ്ങൾ കൂടുതലായി രൂപപ്പെടാം. അറബിക്കടൽ ചൂടുപിടിക്കുമ്പോഴാണ് കേരള തീരത്ത് ന്യൂനമർദങ്ങൾ വർധിക്കുന്നത്. നേരത്തേ ബംഗാൾ ഉൾകടലായിരുന്നു കൂടുതൽ ചൂടായി നിന്നിരുന്നത്. അപ്പോൾ തമിഴ്നാട്, ആന്ധ്ര പ്രദേശ്, ഒഡീഷ തീരങ്ങളിലായിരുന്നു ചുഴലിക്കാറ്റിന്റെയും മഴയുടേയും ഭീഷണി. സമുദ്രതാപനില കൂടുമ്പോഴാണ് ചുഴലിക്കാറ്റടക്കമുള്ളവയ്ക്ക് അനുകൂല സാഹചര്യമുണ്ടാകുന്നത്. പടിഞ്ഞാറൻ തീരത്ത് ചുഴലിക്കാറ്റുകൾ കൂടുതലായി പ്രതീക്ഷിക്കാം. ഓഖി ചുഴലിക്കാറ്റു വന്നത് പെട്ടെന്നായിരുന്നു. ശ്രീലങ്കയുടെ ഭാഗത്തുനിന്ന് നീങ്ങി ലക്ഷദ്വീപിലേക്കു വന്നു കേരളതീരത്തിനു സമാന്തരമായി പോവുകയായിരുന്നു. കഴിഞ്ഞ വർഷവും ഇത്തരത്തിൽ ചുഴലിക്കാറ്റ് രൂപപ്പെട്ട് കേരള തീരത്തിന് 500 കിലോമീറ്ററിന് അടുത്തെത്തി തീരത്തിനു സമാന്തരമായി വടക്കോട്ടു പോയിരുന്നു. 

∙ കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം കേരളത്തിൽ വർധിക്കുമെന്നും കരുതൽ വേണമെന്നുമാണ് ചില പഠനങ്ങളിൽ പറയുന്നത്..?

ADVERTISEMENT

കൂമ്പാര മേഘങ്ങൾ രൂപപ്പെടുന്നത് വർധിക്കുന്നുണ്ട്. താപനില വർധിക്കുമ്പോൾ മേഘങ്ങൾ കൂടുതലായി രൂപം കൊള്ളും. പെട്ടെന്നുള്ള വേനൽമഴയ്ക്കു കാരണം കൂമ്പാര മേഘങ്ങളാണ്. അത്തരം മേഘങ്ങൾ രൂപപ്പെട്ട് വളരെ ഉയരേക്കു പോകുമ്പോഴാണ് കുറഞ്ഞ സമയം കൊണ്ടു കൂടുതൽ മഴ ലഭിക്കുന്നത്. കാലവർഷത്തിലും തുടർച്ചയായി മേഘപാളികള്‍ കേരള തീരത്തേക്കു അടുത്തുവരുമ്പോള്‍ നല്ല മഴ കിട്ടും. 2018ൽ ഈ സാഹചര്യമായിരുന്നു. മൺസൂണിന്റെ ഭാഗമായി തുടർച്ചയായ ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിച്ചു. വലിയ അളവിൽ നീരാവി നിറഞ്ഞ കാറ്റിനെ പശ്ചിമഘട്ടം തടഞ്ഞു നിർത്തി തുടർച്ചയായി മഴ പെയ്യിച്ചു. വരും കാലങ്ങളിൽ ഇത്തരത്തിലുള്ള പ്രകൃതിക്ഷോഭങ്ങളാണ് പ്രതീക്ഷിക്കേണ്ടത്. നമ്മൾ മുൻകരുതൽ എടുക്കണം.

∙ അടിക്കടി കാലാവസ്ഥ മാറുന്ന സാഹചര്യത്തിൽ കാലാവസ്ഥാ പ്രവചനത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തുന്നത്?

കാലാവസ്ഥാ വകുപ്പിനു പ്രവചനം നടത്താനേ കഴിയൂ. തയാറെടുപ്പുകൾ നടത്തേണ്ടത് ബന്ധപ്പെട്ട സർക്കാർ വകുപ്പുകളാണ്. കാലാവസ്ഥാ മുന്നറിയിപ്പു സംവിധാനം മെച്ചപ്പെടുത്താനാണ് നോക്കുന്നത്. പെട്ടെന്നാണ് കാലാവസ്ഥാ മാറ്റങ്ങൾ സംഭവിക്കുന്നത്. വളരെ അപ്രതീക്ഷിതമായി കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുന്നതിനാൽ കൂടുതൽ ജാഗ്രത വേണം. നിരീക്ഷണ സംവിധാനങ്ങൾ‌ കൂടുതൽ മെച്ചപ്പെടുത്തണം. തുടർച്ചയായി പ്രവചനങ്ങൾ നൽകാനാകണം. 12 മണിയോടെയാണ് കാലാവസ്ഥാ ബുള്ളറ്റിൻ ഇറക്കുന്നത്. വൈകുന്നേരത്തോടെ പെട്ടെന്ന് കാലാവസ്ഥ മാറാം. ആ സമത്തും കൃത്യമായി മുന്നറിയിപ്പ് നൽകാൻ കഴിയണം. പെട്ടെന്നുള്ള മാറ്റങ്ങൾ വരുമ്പോൾ പെട്ടെന്നു മുന്നറിയിപ്പുകൾ നൽകാനാകണം.

∙ കൃത്യമായ കാലാവസ്ഥാ പ്രവചനത്തിനു കൂടുതൽ കാലാവസ്ഥാ നീരീക്ഷണ സ്റ്റേഷനുകൾ ആവശ്യമല്ലേ? ഇപ്പോഴുള്ളത് പര്യാപ്തമാണോ?

ADVERTISEMENT

സർക്കാർ ആവശ്യപ്പെട്ട 100 ഓട്ടമാറ്റിക് കാലാവസ്ഥാ സ്റ്റേഷനുകളിൽ 15 എണ്ണം സ്ഥാപിച്ചു. ഈ വർഷം തന്നെ മുഴുവനും സ്ഥാപിക്കും. ഇപ്പോൾ 32 ഓട്ടമാറ്റിക് മഴമാപിനികളും 32 ഓട്ടമാറ്റിക്  കാലാവസ്ഥാ സ്റ്റേഷനുകളുമുണ്ട്. കാലാവസ്ഥാ നെറ്റ്‌വർക്ക് കുറവാണ് എന്ന പ്രചാരണം തെറ്റാണ്. മഴയുണ്ടെങ്കിലേ ഇന്റർനെറ്റിൽ സ്റ്റേഷന്റെ ഡിസ്പ്ലേ കാണിക്കൂ. അല്ലാത്ത സമയങ്ങളിൽ കാണാനാകില്ല. 32 എണ്ണം വച്ചതായി കാലാവസ്ഥാവകുപ്പ് പറയുന്നുണ്ടെങ്കിലും അത്രയും കാണാനാകുന്നില്ല എന്ന പ്രചാരണത്തിനു പിന്നിൽ ഇതാണ്. 

കാലവർഷത്തിലും തുടർച്ചയായി മേഘപാളികള്‍ കേരള തീരത്തേക്കു അടുത്തുവരുമ്പോള്‍ നല്ല മഴ കിട്ടും. 2018ൽ ഈ സാഹചര്യമായിരുന്നു. വരും കാലങ്ങളിൽ ഇത്തരത്തിലുള്ള പ്രകൃതിക്ഷോഭങ്ങളാണ് പ്രതീക്ഷിക്കേണ്ടത്.

ജലസേചനം, ഡാം  മാനേജ്മെന്റ് എന്നിവയ്ക്ക് കൂടുതൽ ഉപകരണങ്ങൾ ഒരു പ്രദേശത്തു സ്ഥാപിക്കേണ്ടതുണ്ട്.  കാലാവസ്ഥാ നീരീക്ഷണത്തിന് അടുത്തടുത്ത് അത്ര ഉപകരണങ്ങളോ സ്റ്റേഷനോ ആവശ്യമില്ല. 600–900 സ്ക്വയർ കിലോമീറ്ററിൽ ഒരു മഴ മാപിനി മതിയെന്നാണ് ലോക കാലാവസ്ഥാ സംഘടന പറയുന്നത്. കേരളത്തിൽ ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന സംവിധാനങ്ങൾ പര്യാപ്തമാണ്. ഡാമിലാണെങ്കിൽ വൃഷ്ടിപ്രദേശത്താണ് മഴ ലഭിക്കുന്നത്. അവിടെ മഴ അളക്കാനുള്ള സംവിധാനം ഉണ്ടെങ്കിൽ കൃത്യമായി നിരീക്ഷിക്കാൻ കഴിയും. ഇതിനു നിബിഢ വനങ്ങളിൽ മഴ മാപിനി സ്ഥാപിക്കുന്നതിനു പരിമിതിയുണ്ട്. വന്യമൃഗങ്ങൾ നശിപ്പിക്കും. വനത്തിൽ ഓട്ടമാറ്റിക് സ്റ്റേഷനുകൾ സ്ഥാപിച്ചാലും നിലനിൽക്കാനുള്ള സാധ്യതയില്ല.

∙ പ്രളയസമയത്ത് കാലാവസ്ഥാ പ്രവചനങ്ങൾ നൽകിയതു സംബന്ധിച്ച് സർക്കാരും കാലാവസ്ഥാ വകുപ്പുമായി ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിരുന്നു. ആശയവിനിമയം മെച്ചപ്പെടുത്താന്‍ നടപടികളുണ്ടായോ?

ആശയവിനിമയം മികച്ച രീതിയിൽ തന്നെയാണ്. കാലാവസ്ഥാ പ്രവചനം ഉൾപ്പെടുത്തിയ ബുള്ളറ്റിൻ വകുപ്പിന്റെ വെബ്സൈറ്റിൽ ഇടുന്നതാണ് പെട്ടെന്നു ചെയ്യാൻ കഴിയുന്ന നടപടി. എല്ലാ വകുപ്പുകൾക്കും അത് ഉടനടി ലഭ്യമാകും. കാലാവസ്ഥാ വകുപ്പിന്റെ സൈറ്റ് നോക്കേണ്ട കാര്യംപോലുമില്ല. ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്കു അപ്പോൾതന്നെ ഇ മെയിൽ പോകുന്നുണ്ട്. ആശയവിനിമയ സംവിധാനങ്ങൾ മെച്ചപ്പെട്ടു. കാലാവസ്ഥാ വകുപ്പിന്റെ സമൂഹമാധ്യമത്തിലെ അക്കൗണ്ടുകളിലൂടെ അപ്പപ്പോൾ തന്നെ വിവരങ്ങൾ കൈമാറുന്നുണ്ട്.

English Summary: Climate Change Knocks Hard at Doors of Kerala- Interview with IMD State Director K Santhosh