കൊച്ചി∙ ജനക്ഷേമസഖ്യത്തിന്റെ നിലപാട് തൃക്കാക്കരയില്‍ തിരിച്ചടിയാകില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍. ഉപതിരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും പിന്തുണയില്ലെന്ന് ജനക്ഷേമസഖ്യം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജയരാജന്റെ പ്രതികരണം. ആർക്കും..LDF, AAP

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ജനക്ഷേമസഖ്യത്തിന്റെ നിലപാട് തൃക്കാക്കരയില്‍ തിരിച്ചടിയാകില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍. ഉപതിരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും പിന്തുണയില്ലെന്ന് ജനക്ഷേമസഖ്യം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജയരാജന്റെ പ്രതികരണം. ആർക്കും പിന്തുണയില്ലെങ്കിലും അവർക്കൊരു നിലപാടുണ്ടെന്ന് ഇ.പി. ജയരാജൻ പറഞ്ഞു.

ജനക്ഷേമസഖ്യത്തിലെ പ്രധാന കക്ഷി ആം ആദ്മി പാർട്ടിയാണ്. ഡൽഹിയിലും പഞ്ചാബിലും കോൺഗ്രസിനെ തകർത്താണ് അവർ അധികാരത്തിലേറിയത്. എഎപിയും ട്വന്റി20യും ഒത്തുചേരുമ്പോൾ അവരുടെ രാഷ്ട്രീയ നിലപാട് വ്യക്തമാണ്. കുടുംബവാഴ്ചയെ ജനക്ഷേമ മുന്നണി എതിർക്കുന്നുണ്ട്. നാടിന്റെ നന്മയ്ക്കു വേണ്ടി വോട്ടു ചെയ്യണമെന്നാണ് അവർ അഭ്യർഥിച്ചത്. അതുകൊണ്ടു തന്നെ ജനക്ഷേമസഖ്യത്തിന്റെ നിലപാട് ഇടതുമുന്നണിക്ക് അനുകൂലമാകുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.

ADVERTISEMENT

തൃക്കാക്കരയില്‍ മനഃസാക്ഷി വോട്ടിനാണ് ജനക്ഷേമസഖ്യത്തിന്റെ ആഹ്വാനം. ആര്‍ക്കും പിന്തുണ നല്‍കില്ലെന്ന് ട്വന്റി20 ചീഫ് കോർഡിനേറ്റർ സാബു എം.ജേക്കബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രത്യേകിച്ച് മാറ്റങ്ങൾ ഉണ്ടാക്കില്ല. ഇക്കാരണത്താലാണ് സ്ഥാനാർഥികളെ നിർത്താത്തത്. രാഷ്ട്രീയ സാഹചര്യം വിലയിരുത്തി വോട്ട് ചെയ്യണമെന്നും സാബു എം. ജേക്കബ് പറഞ്ഞു.

English Summary: Thrikkakara Byelection: EP Jayarajan on AAP and Twenty20 Alliance's Stand