പിഎസ്‍സി ഒരു തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുമ്പോൾ ക്രിമിനൽ കേസിൽ പ്രതിയാണോ, ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ചോദിക്കാറുണ്ട്. അപേക്ഷയിൽ ഇതിനു പ്രത്യേക കോളമുണ്ട്. അപേക്ഷകൻ ശിക്ഷിക്കപ്പെട്ട വിവരം വ്യക്തമാക്കിയാലും പിഎസ്‍സി പരീക്ഷ എഴുതാൻ അനുവദിക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തും...Vismaya case, Vismaya death, Vismaya Suicide, Vismaya murder,

പിഎസ്‍സി ഒരു തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുമ്പോൾ ക്രിമിനൽ കേസിൽ പ്രതിയാണോ, ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ചോദിക്കാറുണ്ട്. അപേക്ഷയിൽ ഇതിനു പ്രത്യേക കോളമുണ്ട്. അപേക്ഷകൻ ശിക്ഷിക്കപ്പെട്ട വിവരം വ്യക്തമാക്കിയാലും പിഎസ്‍സി പരീക്ഷ എഴുതാൻ അനുവദിക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തും...Vismaya case, Vismaya death, Vismaya Suicide, Vismaya murder,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിഎസ്‍സി ഒരു തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുമ്പോൾ ക്രിമിനൽ കേസിൽ പ്രതിയാണോ, ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ചോദിക്കാറുണ്ട്. അപേക്ഷയിൽ ഇതിനു പ്രത്യേക കോളമുണ്ട്. അപേക്ഷകൻ ശിക്ഷിക്കപ്പെട്ട വിവരം വ്യക്തമാക്കിയാലും പിഎസ്‍സി പരീക്ഷ എഴുതാൻ അനുവദിക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തും...Vismaya case, Vismaya death, Vismaya Suicide, Vismaya murder,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺ കുമാറിനെ സർവീസിൽ നിന്നു പിരിച്ചു വിട്ടതു വഴി സർക്കാർ പൊതു സമൂഹത്തിനു നൽകുന്ന സന്ദേശമെന്ത് ? സർക്കാർ ജീവനക്കാർ തെറ്റു ചെയ്താൽ ശിക്ഷയും കടുത്തതാകണം എന്നാകാം സർക്കാർ ഈ നടപടി വഴി ഉദ്ദേശിക്കുന്നത്. അതോടൊപ്പം ഒരു ചോദ്യം കൂടി ഉയരുന്നു. സർക്കാർ ജീവനക്കാരൻ സ്ത്രീധനം വാങ്ങാമോ ?

ഉയർന്ന വിദ്യാഭ്യാസവും ജോലിയുമുള്ള ഉദ്യോഗസ്ഥൻ തന്നെ കടുത്ത തെറ്റു ചെയ്യുമ്പോള്‍ ശിക്ഷയും വലുതായിരിക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് 45 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി സർക്കാർ കിരൺ കുമാറിനെ പിരിച്ചു വിട്ടത്. അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എന്ന തസ്തികയിലിരുന്നുകൊണ്ടു സ്ത്രീധനത്തിനായി ഭർത്താവ് കിരൺ കുമാർ ക്രൂരമായ പീഡനങ്ങൾ നടത്തിയതാണു വിസ്മയ കേസ് കേരളമൊട്ടാകെ ചർച്ചയായതിനു പിന്നിലെ പ്രധാന ഘടകം. ഉയർന്ന സർക്കാർ ജോലിയുള്ള ചെറുപ്പക്കാരൻ സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചതു വലിയ ജനരോഷം ഉയർത്തിയതോടെ സർക്കാരും നടപടിയുമായി രംഗത്തെത്തി. 

കൊല്ലം കോടതിയിൽ നിന്നും കുറ്റക്കാരനെന്നു വിധി വന്ന ശേഷം കിരൺകുമാറിനെ ജില്ലാ ജയിലിലേക്ക് കൊണ്ടു പോകുന്നു. ചിത്രം : അരവിന്ദ് വേണുഗോപാൽ∙മനോരമ
ADVERTISEMENT

സ്ത്രീധന പീഡനത്തിന്റെ പേരിൽ ഭാര്യ ആത്മഹത്യ ചെയ്തതിനെ തുടർന്നു പിരിച്ചു വിടുന്ന ആദ്യ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു കിരൺ കുമാർ. സർക്കാർ ഉദ്യോഗസ്ഥൻ സർക്കാരിന്റെ പ്രതിനിധിയായതിനാൽ, സ്ത്രീധന പീഡനം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയാകുന്ന ഉദ്യോഗസ്ഥർക്കു കടുത്ത ശിക്ഷയാണു നിയമങ്ങളിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. 

പിരിച്ചു വിടാം, പക്ഷേ നടപടി പാലിക്കണം 

സർക്കാർ ഉദ്യോഗസ്ഥൻ ക്രിമിനൽ കേസിൽ പ്രതിയായാൽ പിരിച്ചു വിടുന്നതിനു നടപടി ക്രമങ്ങളുണ്ട്. ഉദ്യോഗസ്ഥനെ പിരിച്ചു വിടുന്നതിനു മുൻപു സർക്കാർ പിഎസ്‌സിയോട് അനുമതി തേടണം. എന്നാൽ, വകുപ്പു തലത്തിലെ പിരിച്ചു വിടലുകൾക്കു പിഎസ്‍സിയുടെ അംഗീകാരം വേണ്ട. ഉദാഹരണത്തിന്, കിരൺകുമാറിനെ പിരിച്ചു വിട്ടതു ഗതാഗത കമ്മിഷണറാണെങ്കിൽ പിഎസ‍്‍സിയുടെ അനുമതി ആവശ്യമില്ല. കാരണം, ഗതാഗത കമ്മിഷണറുടെ നടപടിക്കെതിരെ അയാൾക്ക് സർക്കാരിന് അപ്പീൽ നൽകാനുള്ള അവസരമുണ്ട്. എന്നാൽ, സർക്കാർ പിരിച്ചു വിടുമ്പോൾ നടപടിക്രമങ്ങളിൽ എന്തെങ്കിലും വീഴ്ചയുണ്ടായാൽ പിന്നെ സർക്കാരിന് അപ്പീൽ നൽകാൻ കഴിയില്ല. സര്‍ക്കാർ നടപടികൾ ചട്ടപ്രകാരം ശരിയാണെന്ന് ഉറപ്പാക്കാനാണ് പിഎസ്‍സിയുടെ അംഗീകാരം വാങ്ങുന്നത്. പിരിച്ചു വിടുന്നതുമായി ബന്ധപ്പെട്ട ഫയൽ മൊത്തത്തിൽ പിഎസ്‍സിക്ക് അയക്കും. നടപടിക്രമങ്ങളിൽ വീഴ്ച ഇല്ലെങ്കിൽ പിഎസ്‍സി അനുമതി നൽകും. പിഎസ്‍സി അനുമതി നൽകിയില്ലെങ്കിലും മന്ത്രിസഭാ അംഗീകാരത്തോടെ പിരിച്ചു വിടാം.

കിരണും വിസ്മയയും

സർക്കാർ ഉദ്യോഗസ്ഥൻ സ്ത്രീധനം വാങ്ങാമോ?

ADVERTISEMENT

പിരിച്ചു വിടുന്നതിനു മുൻപ് ഉദ്യോഗസ്ഥനു തന്റെ ഭാഗം വിശദീകരിക്കാൻ അനുമതി നൽകണമെന്ന് കേരള സിവിൽ സർവീസ് ആൻഡ് ക്ലാസിഫിക്കേഷൻ അപ്പീൽ റൂൾസിൽ പറയുന്നുണ്ട്. പിരിച്ചുവിട്ടശേഷം കോടതി കുറ്റവിമുക്തനാക്കിയാൽ സർവീസിൽ എല്ലാ അനുകൂല്യങ്ങളും നൽകി തിരിച്ചെടുക്കണം. സ്ത്രീ വിരുദ്ധവും സാമൂഹിക വിരുദ്ധവുമായ പ്രവൃത്തി, ലിംഗനീതിക്കു നിരക്കാത്ത നടപടി, ഗുരുതര നിയമലംഘനം, പെരുമാറ്റ ദൂഷ്യം, സർക്കാരിന്റെയും വകുപ്പിന്റെയും അന്തസ്സിനു കളങ്കമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് കിരൺ കുമാറിനെ 2021 ഓഗസ്റ്റ് 7ന് ഗതാഗതവകുപ്പിൽനിന്ന് പിരിച്ചു വിടുന്നതായി മന്ത്രി ആന്റണി രാജു വ്യക്തമാക്കിയത്.

കിരൺ

കോടതി വെറുതേ വിട്ടാലും വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പിരിച്ചു വിടൽ നിലനിൽക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. കേരള ഗവൺമെന്റ് സർവന്റ്സ് കോണ്ടക്ട് റൂൾസ് (1960) ലെ 93 (സി) അനുസരിച്ച് സർക്കാർ ഉദ്യോഗസ്ഥനു സ്ത്രീധനം വാങ്ങാനോ കൊടുക്കാനോ കഴിയില്ല. കുറ്റം തെളിഞ്ഞാൽ സർക്കാരിനു സർവീസിൽനിന്ന് പിരിച്ചു വിടാം. സ്ത്രീധന നിരോധന നിയമപ്രകാരം പൊതുജനത്തിനും സ്ത്രീധനം കൊടുക്കാനോ വാങ്ങാനോ കഴിയില്ല. എന്നാൽ, പരാതികളില്ലാത്തതിനാൽ നടപടി ഉണ്ടാകാറില്ല. 2000 രൂപയിൽ കൂടുതല്‍ പിഴ ശിക്ഷ ലഭിച്ചാലും സർക്കാർ ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് പിരിച്ചുവിടാൻ കഴിയും.

കിരണിന്റെയും വിസ്മയയുടേയും വിവാഹ ഫോട്ടോ

തിൻമയ്ക്കെതിരെയുള്ള വലിയ സന്ദേശമാണ് വിസ്മയ കേസിലെ വിധിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വിധി പുറത്തു വന്നശേഷം പ്രതികരിച്ചു. വിസ്മയയുടെ ഭർത്താവ് മുൻ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺ കുമാറിനെ 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി പിരിച്ചു വിട്ട സർക്കാർ നടപടി ശരിയാണെന്നു തെളിഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർക്ക് ഈ വിധി പാഠമാകണമെന്നും മന്ത്രി പ്രതികരിച്ചു.

കിരണിന് വേണമെങ്കിൽ ഇനിയും പിഎസ്‌സി പരീക്ഷ എഴുതാം 

ADVERTISEMENT

ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടു സർവീസിൽനിന്നു പിരിച്ചുവിട്ട ആളിനു വീണ്ടും പിഎസ്‍സി പരീക്ഷ എഴുതുന്നതിനു തടസമില്ല. പിഎസ്‍സി ഒരു തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുമ്പോൾ ക്രിമിനൽ കേസിൽ പ്രതിയാണോ, ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ചോദിക്കാറുണ്ട്. അപേക്ഷയിൽ ഇതിനു പ്രത്യേക കോളമുണ്ട്. അപേക്ഷകൻ ശിക്ഷിക്കപ്പെട്ട വിവരം വ്യക്തമാക്കിയാലും പിഎസ്‍സി പരീക്ഷ എഴുതാൻ അനുവദിക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തും. അഡ്വൈസ് അയയ്ക്കുന്നതിനു മുൻപ് പിഎസ്‍സിയിലെ നിയമവിഭാഗത്തിന്റെ അഭിപ്രായം തേടും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അഡ്വൈസ് മെമ്മോ അയയ്ക്കണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്. അഡ്വൈസ് അയച്ചാലും സർക്കാർ ജോലികളിൽ പൊലീസ് പരിശോധനയുണ്ട്. ഉദ്യോഗാർഥിയുടെ വീടു സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അയാളെ സംബന്ധിച്ച വിവരങ്ങൾ സർക്കാരിനു കൈമാറണം. ക്രിമിനൽ കേസുണ്ടെങ്കിൽ ആ വിവരം സർക്കാരിലെത്തുമെന്നതിനാല്‍ ജോലി ലഭിക്കില്ല. ക്രിമിനൽ കേസിൽ പ്രതിയായ കാര്യം പിഎസ്‍സിയില്‍നിന്നു മറച്ചു വച്ചാണു പട്ടികയിൽ ഇടം പിടിച്ചതെങ്കിലും പൊലീസ് പരിശോധനയിൽ വെളിപ്പെടും. ശിക്ഷ കോടതി റദ്ദാക്കി വെറുതേ വിടാതെ പിന്നീടൊരിക്കലും സർക്കാർ ജോലി ചെയ്യാനാകില്ല. 

സ്ത്രീധന പീഡനം കൂടുന്നു, ശിക്ഷിക്കപ്പെടുന്നവർ കുറവ്

കേരളത്തില്‍ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതായാണ് പൊലീസിന്റെ കണക്ക്‌. സ്ത്രീധന നിരോധന നിയമപ്രകാരം റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം കൂടുന്നുണ്ട്. എന്നാൽ 2016ന് ശേഷം റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണമെടുത്താൽ ശിക്ഷിക്കപ്പെട്ടത് ഒരാൾ മാത്രം. സ്ത്രീധന നിരോധന നിയമപ്രകാരം 2016ൽ 14, 2017ൽ 20, 2018ൽ 11, 2019ൽ 15, 2020ൽ 11, 2021ൽ 71 കേസുകളാണ് റജിസ്റ്റർ ചെയ്തത്. 2018ൽ റജിസ്റ്റർ ചെയ്ത കേസിൽ മാത്രമാണ് ഒരാൾ ശിക്ഷിക്കപ്പെട്ടത്. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് 2020ൽ ആറുപേരാണു മരിച്ചത്. 2021ൽ ഇത് പത്തായി ഉയർന്നു. ബലാൽസംഗ കേസുകളുടെ എണ്ണം 2020ൽ 1880 ആയിരുന്നു. 2021ൽ 2318 ആയി ഉയർന്നു. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ഉപദ്രവം സംബന്ധിച്ച് 2020ൽ റജിസ്റ്റർ ചെയ്തത് 2707 കേസുകൾ. 2021ൽ  ഇത് 5016 ആയി ഉയർന്നു. തട്ടികൊണ്ടുപോകൽ കേസുകളുടെ എണ്ണം 2020ൽ 151 ആയിരുന്നത് 2021ൽ 195 ആയി ഉയർന്നു.

English Summary: Vismaya death case; Kiran's suspension