വിഷു ബംപറാണ് സംഗതി. പത്തു കോടി ഒന്നാം സമ്മാനം. ഞായറാഴ്ച ഫലം പ്രഖ്യാപിച്ചിട്ടും ഇതുവരെയും ഒന്നാം സമ്മാനമായ HB 727990 എന്ന ടിക്കറ്റിന്റെ ഉടമ പ്രത്യക്ഷപ്പെട്ടിട്ടില്ല. ആ ഭാഗ്യവാൻ ആരെന്നറിയാനാണ് നാട് കാത്തിരിക്കുന്നത്......Vishu bumper, Lottery ticket, Vishu bumper Malayalam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഇങ്ങനെയൊരു സസ്പെൻസ് ഉണ്ടോ എന്നാണ് ഭാഗ്യാന്വേഷികളെല്ലാം ചോദിക്കുന്നത്. പലർക്കും കാത്തിരുന്നു കാത്തിരുന്നു കണ്ണു കഴയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. ഇനി ഭാഗ്യവാനെങ്ങാനും ‘കിലുക്ക’ത്തിലെ ഇന്നസെന്റിനെപ്പോലെ നമ്പർ ഒത്തുനോക്കി ഒത്തുനോക്കി വിശ്വാസം വരാതെ ഇരിക്കുകയാണോ എന്നും ചിലർ സംശയിക്കുന്നു. 

വിഷു ബംപറാണ് സംഗതി. പത്തു കോടി ഒന്നാം സമ്മാനം. ഞായറാഴ്ച ഫലം പ്രഖ്യാപിച്ചിട്ടും ഇതുവരെയും ഒന്നാം സമ്മാനമായ HB 727990 എന്ന ടിക്കറ്റിന്റെ ഉടമ പ്രത്യക്ഷപ്പെട്ടിട്ടില്ല. ആ ഭാഗ്യവാൻ ആരെന്നറിയാനാണ് നാട് കാത്തിരിക്കുന്നത്. 

ADVERTISEMENT

വിറ്റതു തലസ്ഥാനത്ത് 

തിരുവനന്തപുരത്തു ​പഴവങ്ങാടിയിലെ ചൈതന്യ ലക്കി സെന്‍ററില്‍ നിന്നാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റുപോയത്. ഇവിടെ നിന്നും ടിക്കറ്റ് വാങ്ങി വിറ്റത് ഗംഗൻ എന്ന ചില്ലറ വിൽപനക്കാരനാണ്. ടിക്കറ്റ് ഏതു വഴി വിറ്റുപോയെന്ന് ഗംഗനും അറിയില്ല. ഗംഗനും ഇതിലൂടെ സമ്മാനത്തിന്‍റെ ഒരു ഭാഗം ലഭിക്കും. ഒന്നാം സമ്മാനമടിച്ച ഭാഗ്യവാൻ ആരെന്നറിയാൻ ഇയാളും കാത്തിരിക്കുകയാണ്.

ടിക്കറ്റ് വിമാനം കയറിയോ? 

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റതെന്നാണു സൂചനയെന്നു ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടർ ബി. സുരേന്ദ്രൻ പറഞ്ഞു. യാത്രക്കാരോ യാത്രക്കാരെ എത്തിച്ച ടാക്സിക്കാരോ അല്ലെങ്കിൽ പ്രദേശവാസികളോ ആയിരിക്കാം ടിക്കറ്റ് വാങ്ങിയിരിക്കാൻ സാധ്യത. ടിക്കറ്റെടുത്ത യാത്രക്കാരൻ വിമാനം കടന്നിട്ടുണ്ടെങ്കിലോ എന്നുമൊരു ചോദ്യമുണ്ട്. അങ്ങനെയെങ്കിൽ സമ്മാനം ഏതെങ്കിലുമൊരു പ്രവാസി മലയാളിക്കായിരിക്കാനും സൂചനയുണ്ട്. 

ഫയൽ ചിത്രം: മനോരമ
ADVERTISEMENT

എങ്ങാനും ലോട്ടറിയെടുത്താൽ ഓർത്തിരിക്കേണ്ടത്  

ലോട്ടറിയുടെ സമ്മാനം 5,000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക വാങ്ങിയെടുക്കാം. 5,000 രൂപയില്‍ കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫിസിലോ ബാങ്കിലോ ഏല്‍പിക്കണം. ഫലം ഗസറ്റുമായി ഒത്തുനോക്കി ഉറപ്പുവരുത്തുകയും വേണം. ഇത്തരത്തിൽ സമ്മാനാർഹൻ ഒരിടത്തും എത്തിയതായി സൂചനയില്ലെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. 30 ദിവസത്തിനുള്ളിൽ സമ്മാനാർഹമായ ടിക്കറ്റ് ഏൽപ്പിക്കണമെന്നാണു വ്യവസ്ഥ. 

ഇത്തവണ കച്ചവടം പൊടിച്ചു 

43,86,000 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. 43,69,202 ടിക്കറ്റുകൾ വിറ്റഴിഞ്ഞു. കഴിഞ്ഞ വിഷുവിന് 22,80,000 ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയിരുന്നു.

ADVERTISEMENT

ഭാഗ്യക്കുറിയാണ്, ഭാഗ്യം മാറിമറിയാം

അതെ, ഭാഗ്യക്കുറിയാണ്. അടിച്ചാലടിച്ചു. മേൽപറഞ്ഞതൊക്കെ സൂചനകൾ മാത്രം. യഥാർഥ ഭാഗ്യവാനു മാത്രം ഇപ്പോൾ താനാണു വിജയിയെന്നറിയാം. പക്ഷേ അതേറെക്കാലം മറച്ചുവയ്ക്കാനാവില്ല. ആ പ്രത്യക്ഷപ്പെടൽ കാത്തിരിക്കുകയാണ് ലോട്ടറി എടുത്തവരും എടുക്കാത്തവരും എടുക്കാൻ കൊതിച്ചിരിക്കുന്നവരും.

English Summary: No takers for Vishu bumper winning ticket in Kerala; Where is the winner hiding?