ടോക്കിയോ∙ തായ്‌വാനിൽ ചൈന അധിനിവേശം നടത്തിയാൽ യുഎസ് സൈന്യം പ്രതിരോധിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ. ചൈന അപകടകരമായ നീക്കം നടത്തുകയാണെന്നും....Taiwan, Taiwan China, Biden on Taiwan, Taiwan Chinan invasion, quad summit,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടോക്കിയോ∙ തായ്‌വാനിൽ ചൈന അധിനിവേശം നടത്തിയാൽ യുഎസ് സൈന്യം പ്രതിരോധിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ. ചൈന അപകടകരമായ നീക്കം നടത്തുകയാണെന്നും ബൈഡൻ ആരോപിച്ചു. ജപ്പാനിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയുടെ മുന്നോടിയായി ജപ്പാൻ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ബൈഡന്റെ പരാമർശം.

‘‘റഷ്യ, യുക്രെയ്നിൽ നടത്തിയ അധിനിവേശത്തെത്തുടർന്ന് യുഎസും ജപ്പാനും ശക്തമായ നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്. ചൈനയും റഷ്യയും ചേർന്നു നടത്തുന്ന നാവിക വിന്യാസങ്ങൾ  സംയുക്തമായി നിരീക്ഷിച്ചുവരികയാണ്. ‘ഏക ചൈന’ നയത്തോട് യോജിക്കുന്നു. എന്നാൽ ബലം പ്രയോഗിച്ച് പിടിച്ചെടുക്കുന്നത് ശരിയല്ല. യുക്രെയ്നിൽ റഷ്യ നടത്തിയതിനു സമാനമായ അധിനിവേശമായിരിക്കും അത്. തന്ത്രപരമായ സേനാമുന്നേറ്റമാണ് ചൈന നടത്തുന്നത്. യുക്രെയ്നിൽ അധിനിവേശം നടത്തിയതിന് റഷ്യ ദീർഘകാലാടിസ്ഥാനത്തിൽ പിഴ ഒടുക്കേണ്ടി വരും. തായ്‌വാൻ കീഴടക്കാൻ ശ്രമിക്കുന്ന ചൈനയ്ക്കുള്ള സൂചനയാണിത്’’– ബൈഡൻ പറഞ്ഞു. 

ADVERTISEMENT

സ്വയംഭരണം നടത്തുന്ന തായ്‌വാൻ ചൈനയുടെ ഭാഗമാണെന്നാണ് ചൈന കമ്യൂണിസ്റ്റ് പാർട്ടിയുടെ വീക്ഷണം. ചൈനയുടെ അധികാരകേന്ദ്രത്തിനു കീഴിലാക്കാനുള്ള ശ്രമം നടത്തുമെന്നും പാർട്ടി പ്രഖ്യാപിച്ചിരുന്നു. 

English Summary: US Will Defend Taiwan If Invaded: Biden