ടോക്കിയോ∙ ക്വാഡ് ഉച്ചകോടി നടക്കുന്നതിനിടെ ചൈനീസ്, റഷ്യൻ യുദ്ധവിമാനങ്ങൾ ജപ്പാന്റെ സമീപത്തുകൂടി സംയുക്ത പറക്കൽ നടത്തിയതായി റിപ്പോർട്ട്. ജപ്പാൻ വിദേശകാര്യ മന്ത്രി നോബുവോ കിഷിയാണ് ആരോപണം ഉന്നയിച്ചത്... Quad Summit, Russia, Japan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടോക്കിയോ∙ ക്വാഡ് ഉച്ചകോടി നടക്കുന്നതിനിടെ ചൈനീസ്, റഷ്യൻ യുദ്ധവിമാനങ്ങൾ ജപ്പാന്റെ സമീപത്തുകൂടി സംയുക്ത പറക്കൽ നടത്തിയതായി റിപ്പോർട്ട്. ജപ്പാൻ വിദേശകാര്യ മന്ത്രി നോബുവോ കിഷിയാണ് ആരോപണം ഉന്നയിച്ചത്. ഈ സംഭവത്തിൽ ജപ്പാൻ ഭരണകൂടം റഷ്യയോടും ചൈനയോടും അതൃപ്തി വ്യക്തമാക്കിയെന്നും മന്ത്രി പറഞ്ഞു. 

യുദ്ധവിമാനങ്ങൾ അതിർത്തി ലംഘിച്ചില്ല. എന്നാൽ കഴിഞ്ഞ നവംബറിനുശേഷം ഇതു നാലാം തവണയാണു ജപ്പാനു സമീപം ഇരു രാജ്യങ്ങളുടെയും യുദ്ധവിമാനം പറക്കുന്നത്. മേഖലയിലെ തൽസ്‌ഥിതി മാറ്റാൻ ചില രാജ്യങ്ങൾ മനഃപൂർവം ശ്രമിക്കുന്നെന്ന് ക്വാഡ് നേതാക്കൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. 

ADVERTISEMENT

'റഷ്യയുടെ യുക്രെയ്ൻ യുദ്ധത്തിനെതിരെ ലോകരാജ്യങ്ങൾ പ്രതികരണം ഉയർത്തുന്ന സാഹചര്യത്തിൽ അവരുമായി ചേർന്ന് ചൈന ഇത്തരമൊരു നടപടിക്കു മുതിർന്നത് വളരെ ആശങ്കാജനകമാണ്. ഇതിനെ നിസ്സാരമായി തള്ളിക്കളയാനാവില്ല. ജപ്പാൻ കടലിനു മുകളിലും കിഴക്കൻ ചൈന കടലിനു മുകളിലുമായാണ് ഇരു രാജ്യങ്ങളുടെയും യുദ്ധവിമാനങ്ങൾ അഭ്യാസ പ്രകടനം നടത്തിയത്. നാലു വിമാനങ്ങൾ ഉണ്ടായിരുന്നു. രണ്ടെണ്ണം ചൈനയുടെയും രണ്ടെണ്ണം റഷ്യയുടെയും.' - ജപ്പാൻ പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തു

English Summary: China, Russia Fighter Jets Fly Nearby As Quad Met, Says Japan