കൊച്ചി∙ വർഗീയ ശക്തികൾ രാജ്യത്ത് അഴിഞ്ഞാടുകയാണെന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ. രാജ്യത്തെ മതസൗഹാർദം തകർക്കാനാണു ബിജെപി ശ്രമിക്കുന്നത്. ഇവർ രാജ്യത്തിന്റെ അഖണ്ഡതയ്ക്കു ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു... Sharad Pawar, NCP

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ വർഗീയ ശക്തികൾ രാജ്യത്ത് അഴിഞ്ഞാടുകയാണെന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ. രാജ്യത്തെ മതസൗഹാർദം തകർക്കാനാണു ബിജെപി ശ്രമിക്കുന്നത്. ഇവർ രാജ്യത്തിന്റെ അഖണ്ഡതയ്ക്കു ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. എൻസിപി സംസ്‌ഥാന പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പവാർ. കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ കടുത്ത വിമർശനമാണു പവാർ ഉയർത്തിയത്.

'കശ്മീര്‍ ഫയൽസ് എന്ന ചിത്രത്തിലൂടെ രാജ്യത്തിന്റെ മതസൗഹാർദം തകർക്കാൻ ശ്രമമുണ്ടായി. രാജ്യം ഭരിക്കുന്ന പാർട്ടിയുമായി അണിയറ പ്രവര്‍ത്തകര്‍ക്കു ബന്ധമുണ്ട്. സിനിമയ്ക്കു പ്രചാരം നൽകിയത് അവരാണ്. കശ്മീരിലെ ഹിന്ദുക്കളെയും മുസ്‍ലിംകളെയും ഭിന്നിപ്പിക്കാനുള്ള ഹീനമായ ശ്രമങ്ങൾക്കു കേന്ദ്ര സർക്കാർ ഒത്താശ ചെയ്യുകയാണ്. രാഷ്ട്രീയവും മതപരവുമായ വേർതിരിവാണ് ബിജെപി ആഗ്രഹിക്കുന്നത്. 

എൻസിപി സംസ്ഥാന പ്രതിനിധി സമ്മേളന വേദിയിലെ കാഴ്‌ച.
ADVERTISEMENT

അയോധ്യ പ്രശ്നം പരിഹരിച്ചാൽ രാജ്യത്ത് സമാധാനം ഉണ്ടാകുമെന്നു വിശ്വസിച്ചു. എന്നാൽ അയോധ്യയിൽ പുതിയ പ്രശ്നം ഉണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. വാരാണസിയിൽ പള്ളിയും ക്ഷേത്രവും ഉണ്ട്. 400 വർഷമായി പള്ളി പ്രശ്നമായിരുന്നില്ല. എന്നാൽ ഇപ്പോൾ അതു പ്രശ്നമാക്കാൻ ശ്രമിക്കുകയാണ്. അയോധ്യയ്ക്കുശേഷം വാരാണസി പുതിയ പ്രശ്നമാക്കി ഉയർത്താൻ ബിജെപി ശ്രമിക്കുന്നു. താജ്മഹലും കുത്തബ് മിനാറും ഉയർത്തിയും പ്രശ്നമുണ്ടാക്കാനാണ് ശ്രമം. പ്രശ്നങ്ങൾ സൃഷ്ടിച്ചു ന്യൂനപക്ഷങ്ങളെ അസ്വസ്‌ഥരാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഇന്ധന വിലവർധന അടക്കമുള്ള വിഷയങ്ങളിൽ ജനശ്രദ്ധ തിരിക്കാൻ ബോധപൂർവമായ ശ്രമമാണ് ബിജെപി നടത്തുന്നത്. മതേതര പാർട്ടികളെ അണിനിരത്തി ബിജെപിക്കെതിരായ പോരാട്ടത്തിന് എൻസിപി മുൻകൈ എടുക്കും’ – അദ്ദേഹം പറഞ്ഞു. 

കേരളത്തിലെ പാർട്ടിയിൽ അംഗബലം വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കേരളത്തിലെ പാർട്ടി ഏറെ മാറിയിട്ടുണ്ട്. ഇതിനായി പ്രയത്നിക്കുന്ന സംസ്‌ഥാന അധ്യക്ഷൻ പി.സി. ചാക്കോയെ അഭിനന്ദിക്കുന്നതായും ശരദ് പവാർ പറഞ്ഞു.

എൻസിപി സംസ്ഥാന പ്രതിനിധി സമ്മേളന വേദിയിലെ കാഴ്‌ച.
ADVERTISEMENT

പാർട്ടിയുടെ കേരള ഘടകത്തിൽ അച്ചടക്കലംഘനം അനുവദിക്കില്ലെന്നും നേതൃത്വത്തിന്റെ അനുമതിയില്ലാതെ മാധ്യമങ്ങളെ കാണരുതെന്നും സംസ്‌ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ പ്രതിനിധികൾക്കു മുന്നറിയിപ്പു നൽകി. പ്രശ്‌നങ്ങൾ പാർട്ടി ഫോറത്തിൽ ഉന്നയിക്കണം. മുതിർന്ന നേതാക്കൾ ഇതിനായി ഇടപെടണം. പരാതിയുമായി ആരും മാധ്യമങ്ങൾക്ക്  മുന്നിലേക്കോ പൊതുജനങ്ങൾക്ക് മുന്നിലേക്കോ അല്ല പോകേണ്ടത്. വ്യത്യസ്ത അഭിപ്രായങ്ങൾ  സ്വാഭാവികമാണ്. എന്നാൽ ഇത് പാർട്ടി ഫോറങ്ങളിലാണ് ചർച്ച ചെയ്യേണ്ടത്. അല്ലാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

English Summary: NCP national chief Sharad Pawar slams BJP over religious unity issue