കൊച്ചി∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന്റെ പത്രിക തള്ളണമെന്നാവശ്യപ്പെട്ടു സ്വതന്ത്ര സ്ഥാനാർഥി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. റിട്ട് ഹർജി..Uma Thomas

കൊച്ചി∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന്റെ പത്രിക തള്ളണമെന്നാവശ്യപ്പെട്ടു സ്വതന്ത്ര സ്ഥാനാർഥി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. റിട്ട് ഹർജി..Uma Thomas

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന്റെ പത്രിക തള്ളണമെന്നാവശ്യപ്പെട്ടു സ്വതന്ത്ര സ്ഥാനാർഥി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. റിട്ട് ഹർജി നിലനിൽക്കുന്നതല്ല എന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എൻ.നഗരേഷ് ഹർജി തള്ളിയത്. തിരഞ്ഞെടുപ്പു ഹർജിയായാണു സമർപ്പിക്കേണ്ടതെന്നു കോടതി വ്യക്തമാക്കി. 

കടവന്ത്ര സ്വദേശി സി.പി.‌ദിലീപ് നായരാണ് ഉമ തോമസിന്റെ സ്ഥാനാർഥിത്വത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഉമയുടെ ഭർത്താവ് അന്തരിച്ച മുൻ എംഎൽഎ പി.ടി.തോമസിന്റെ ബാങ്ക് വായ്പ കുടിശികയും കൊച്ചി കോർപറേഷൻ ഡിവിഷനിലെ ഭൂനികുതിയും അടച്ചിട്ടില്ല എന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്. 

ADVERTISEMENT

സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക സമർപ്പിച്ചെങ്കിലും താൻ സ്ഥാനാർഥിത്വത്തിൽനിന്നു പിൻമാറുകയാണ് എന്ന് ദിലീപ് നായർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എൽഡിഎഫിനു വോട്ടു ചെയ്യുമെന്നും പ്രചാരണം നടത്തില്ലെന്നും വ്യക്തമാക്കി. അതേസമയം, നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞതിനാൽ വോട്ടിങ് യന്ത്രത്തിൽ ഇദ്ദേഹത്തിന്റെയും പേരുണ്ടാകും. 

English Summary: Petition Against Candidature of Uma Thomas at HighCourt