സ്ത്രീധന നിരോധന നിയമം നടപ്പാക്കി ആറു പതിറ്റാണ്ടു കഴിഞ്ഞിട്ടും നിയമം എത്രത്തോളം നിഷ്ഫലമാണെന്നതിനു തെളിവു തേടി മറ്റെങ്ങും പോകണ്ട. ചുറ്റും ഒന്നു കണ്ണോടിക്കൂ. വിവാഹപ്രായമെത്തിയ പെൺമക്കളുള്ള രക്ഷിതാക്കളുടെ നെട്ടോട്ടം, വിവാഹ മാർക്കറ്റിൽ ആൺമക്കളെ വച്ചുള്ള വിലപേശൽ... വിസ്മയ, ഉത്ര കേസുകൾക്കു ശേഷം ചില കോണുകളിൽ നിന്നെങ്കിലും സ്ത്രീധന വിപത്തിനെതിരെ മുന്നേറ്റം ഉണ്ടായി എന്നതു മറന്നുകൂടാ. പക്ഷേ... Vismaya

സ്ത്രീധന നിരോധന നിയമം നടപ്പാക്കി ആറു പതിറ്റാണ്ടു കഴിഞ്ഞിട്ടും നിയമം എത്രത്തോളം നിഷ്ഫലമാണെന്നതിനു തെളിവു തേടി മറ്റെങ്ങും പോകണ്ട. ചുറ്റും ഒന്നു കണ്ണോടിക്കൂ. വിവാഹപ്രായമെത്തിയ പെൺമക്കളുള്ള രക്ഷിതാക്കളുടെ നെട്ടോട്ടം, വിവാഹ മാർക്കറ്റിൽ ആൺമക്കളെ വച്ചുള്ള വിലപേശൽ... വിസ്മയ, ഉത്ര കേസുകൾക്കു ശേഷം ചില കോണുകളിൽ നിന്നെങ്കിലും സ്ത്രീധന വിപത്തിനെതിരെ മുന്നേറ്റം ഉണ്ടായി എന്നതു മറന്നുകൂടാ. പക്ഷേ... Vismaya

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീധന നിരോധന നിയമം നടപ്പാക്കി ആറു പതിറ്റാണ്ടു കഴിഞ്ഞിട്ടും നിയമം എത്രത്തോളം നിഷ്ഫലമാണെന്നതിനു തെളിവു തേടി മറ്റെങ്ങും പോകണ്ട. ചുറ്റും ഒന്നു കണ്ണോടിക്കൂ. വിവാഹപ്രായമെത്തിയ പെൺമക്കളുള്ള രക്ഷിതാക്കളുടെ നെട്ടോട്ടം, വിവാഹ മാർക്കറ്റിൽ ആൺമക്കളെ വച്ചുള്ള വിലപേശൽ... വിസ്മയ, ഉത്ര കേസുകൾക്കു ശേഷം ചില കോണുകളിൽ നിന്നെങ്കിലും സ്ത്രീധന വിപത്തിനെതിരെ മുന്നേറ്റം ഉണ്ടായി എന്നതു മറന്നുകൂടാ. പക്ഷേ... Vismaya

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീധന പീഡനത്തെ തുടർന്നു കൊല്ലം സ്വദേശി വിസ്മയ ജീവനൊടുക്കിയ കേസിൽ പ്രതിയും ഭർത്താവുമായ കിരൺകുമാറിനു 10 വർഷം തടവുശിക്ഷ വിധിച്ച കോടതി വിധി തൃപ്തികരമാണോ? മലയാള മനോരമ നിയമകാര്യ ലേഖിക റോസമ്മ ചാക്കോ വിലയിരുത്തുന്നു. വിസ്മയയുടെ കുടുംബത്തിനു നീതി ലഭിച്ചുവെന്നു പ്രോസിക്യൂഷൻ പറയുന്നു. പ്രതീക്ഷിച്ച ശിക്ഷ ലഭിച്ചില്ലെന്ന് അമ്മ പരാതിപ്പെടുന്നു. ഏതായാലും പ്രതിയെ ശിക്ഷിച്ചുവല്ലോ എന്ന ആശ്വാസത്തിലാണു പൊതുസമൂഹം. സ്ത്രീധന മരണ കുറ്റം തെളിയിക്കുന്നതും ശിക്ഷയിൽ എത്തിക്കുന്നതും അത്ര എളുപ്പമല്ലെന്ന അനുഭവമാണു നിയമലോകം പങ്കുവയ്ക്കുന്നത്. വിവാഹിതയായി 7 വർഷത്തിനകം സ്ത്രീധനവുമായി ബന്ധപ്പെട്ടു ഭർത്താവിന്റെയോ ഭർതൃബന്ധുക്കളുടെയോ ക്രൂരമായ പെരുമാറ്റം മൂലം ഒരു സ്ത്രീ തീപ്പൊള്ളലേറ്റോ പരുക്കേറ്റോ അസ്വാഭാവിക സാഹചര്യത്തിലോ മരിച്ചാൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ സ്ത്രീധന മരണമെന്ന കുറ്റത്തിനു കേസെടുക്കാം. ഇന്ത്യൻ ശിക്ഷാ നിയമം 304 ബി വകുപ്പു പ്രകാരം 7 വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പക്ഷേ, സംഭവിക്കുന്നത് എന്താണ്? സ്ത്രീധനത്തിന്റെ പേരിലുള്ള അസ്വാഭാവിക മരണങ്ങൾ ചർച്ചയാകുന്നതു തന്നെ വിരളം. ആത്മഹത്യയിലേക്കും അസ്വാഭാവിക മരണത്തിലേക്കും നയിച്ചതു സ്ത്രീധന പീഡനമാണെന്നു തെളിയിക്കുക ഏറെ ദുഷ്കരം; പല കേസുകളിലും പ്രതികൾ രക്ഷപ്പെടുകയാണു പതിവ്. 1961ൽ സ്ത്രീധന നിരോധന നിയമം നടപ്പാക്കി ആറു പതിറ്റാണ്ടു കഴിഞ്ഞിട്ടും നിയമം എത്രത്തോളം നിഷ്ഫലമാണെന്നതിനു തെളിവു തേടി മറ്റെങ്ങും പോകണ്ട. ചുറ്റും ഒന്നു കണ്ണോടിച്ചാൽ മാത്രം മതി. വിവാഹപ്രായമെത്തിയ പെൺമക്കളുള്ള രക്ഷിതാക്കളുടെ നെട്ടോട്ടം, വിവാഹ മാർക്കറ്റിൽ ആൺമക്കളെ വച്ചുള്ള വിലപേശൽ... വിസ്മയ, ഉത്ര കേസുകൾക്കു ശേഷം ചില കോണുകളിൽ നിന്നെങ്കിലും സ്ത്രീധന വിപത്തിനെതിരെ ഒരു മുന്നേറ്റം ഉണ്ടായി എന്നതു മറന്നുകൂടാ. പക്ഷേ സമൂഹം ഒറ്റക്കെട്ടായി ഇതിനെതിരെ നിലകൊള്ളുന്ന കാലം എന്നുണ്ടാകും? സ്ത്രീധനം വാങ്ങില്ലെന്നു പറയാൻ നമ്മുടെ ആൺമക്കൾ എന്നു തയ്യാറാകുമോ, സ്ത്രീധനം ആവശ്യപ്പെടുന്ന പുരുഷനെ വേണ്ടെന്നു പറയാൻ നമ്മുടെ പെൺമക്കൾ എന്നു ധൈര്യം കാട്ടുമോ, അതു വരെ നമ്മുടെ കുടുംബങ്ങളിൽ ഈ വിപത്ത് തുടരും. സ്കൂൾതലം മുതൽ കുട്ടികൾക്കു ബോധവൽക്കരണം നൽകേണ്ട വിഷയമാണിത്. ബന്ധപ്പെട്ട നിയമങ്ങളെ കുറിച്ച് പൊതുസമൂഹത്തിന് അവബോധം ഉണ്ടാകുകയും വേണം. എന്താണ് സ്ത്രീധന നിരോധന നിയമം? സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനത്തെ നിയന്ത്രിക്കാൻ ഈ നിയമത്തിലൂടെ നിലവിൽ സാധിക്കുന്നുണ്ടോ? നിയമമുണ്ടായിട്ടും കേരളത്തിൽ എന്തുകൊണ്ടാണ് സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട മരണങ്ങൾ ഏറുന്നത്? ഈ നിയമത്തിൽ എന്തെങ്കിലും പോരായ്മകളുണ്ടോ? വിലയിരുത്തുകയാണിവിടെ...

പ്രതീകാത്മക ചിത്രം: AFP

∙ സ്ത്രീധന നിരോധന നിയമവും സമ്മാനങ്ങളും!

ADVERTISEMENT

സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും അതിനു പ്രേരിപ്പിക്കുന്നതും സ്ത്രീധനം ആവശ്യപ്പെടുന്നതും സ്ത്രീധന നിരോധന നിയമപ്രകാരം കുറ്റകരമാണ്. 5 വർഷം തടവും പിഴയും ശിക്ഷ വരാം. നേരിട്ടോ അല്ലാതെയോ സ്ത്രീധനം ആവശ്യപ്പെട്ടാൽ 6 മാസം മുതൽ 2 വർഷം വരെ തടവും പിഴയും വരാം. എന്നാൽ, വിവാഹ സമയത്തു നൽകുന്ന സമ്മാനങ്ങൾ സ്ത്രീധന പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമ്മാനങ്ങളുടെ ലിസ്റ്റ് സൂക്ഷിക്കണമെന്നു മാത്രം. സമ്മാനത്തിന്റെ മൂല്യം സാമ്പത്തിക സാഹചര്യത്തിന് ആനുപാതികമാവുകയും വേണം. 

∙ സംഭവിക്കുന്നത് എന്താണ്?

നിയമത്തിൽ എന്തൊക്കെ പറഞ്ഞാലും സമ്മാനം നൽകാമെന്ന വ്യവസ്ഥയുടെ മറവിൽ സ്ത്രീധനം നിർബാധം തുടരുന്നു. വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമായതിനാൽ പരാതികളും കുറവ്. സ്ത്രീധനം ചോദിച്ചതും വാങ്ങിയതുമായ കുറ്റകൃത്യങ്ങളിൽ കേസ് നടപടി ഫലപ്രാപ്തിയിലെത്തുന്നതു വിരളമാണ്. തെളിവുകളും രേഖകളും വേണ്ടത്ര ഉണ്ടാവാറില്ലെന്നതാണു പ്രശ്നം. പരാതിക്കാർ തന്നെ പിന്നോട്ടു പോകുന്ന സംഭവങ്ങളും കുറവല്ല. സ്ത്രീധന നിരോധനം കാര്യക്ഷമമായി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട സ്ത്രീധന നിരോധന ഓഫിസർ (ഡൗറി പ്രൊഹിബിഷൻ ഓഫിസർ) തസ്തിക സൃഷ്ടിച്ചതുതന്നെ കഴിഞ്ഞ വർഷമാണ്. സ്ത്രീധന വിപത്തിനു വിധേയമായി പെൺകുട്ടികളുടെ ജീവൻ പൊലിഞ്ഞ സമീപകാല സംഭവങ്ങൾ സമൂഹത്തിലുണ്ടാക്കിയ ചലനത്തിന്റെ ഭാഗമായിരുന്നു സർക്കാർ തലത്തിലെ നടപടി.  

വിസ്മയയും കിരണും.

∙ നിയമത്തിന്റെ പോരായ്മകൾ

ADVERTISEMENT

സ്ത്രീധനം നൽകുന്നയാളും ശിക്ഷിക്കപ്പെടും എന്നത് നിയമത്തിന്റെ ഏറ്റവും വലിയ പോരായ്മയായി ചൂണ്ടിക്കാട്ടുന്ന നിയമ‍ജ്ഞരുമുണ്ട്. പരാതികൾ കുറയാനുള്ള പ്രധാന കാരണം ഇതു തന്നെയാണ്. 1983ൽ സംയുക്ത പാർലമെന്ററി കമ്മിറ്റി ഇത് ഒഴിവാക്കാൻ ശുപാർശ ചെയ്തിട്ടും നടപ്പായില്ല. നിയമം നടപ്പാക്കാൻ 2004ൽ സംസ്ഥാനം കൊണ്ടുവന്ന ചട്ടത്തിന്റെ 3–ാം വകുപ്പിൽ സ്ത്രീധന നിരോധന ഓഫിസർമാരെ നിയമിക്കണമെന്നു വ്യവസ്ഥയുണ്ടായിട്ടും ആ പോസ്റ്റിൽ നിയമനം നടന്നതു കഴിഞ്ഞ വർഷം മാത്രമാണ്. ഇന്നും അതേക്കുറിച്ച് എത്ര പേർക്ക് അറിയാം? 

സർക്കാർ ജീവനക്കാർ സ്ത്രീധനം വാങ്ങിയിട്ടില്ലെന്നുള്ള സത്യവാങ്മൂലം ഭാര്യയുടെ ഒപ്പു സഹിതം മേലധികാരിക്കു നൽകണമെന്ന് ചട്ടത്തിലെ 7(4) വ്യവസ്ഥയിൽ പറയുന്നു. കേരളത്തിലെ എത്ര സർക്കാർ ഉദ്യോഗസ്ഥർ ഇതു നടപ്പാകുന്നുണ്ട്? 1985ലെ കേന്ദ്ര ചട്ടമനുസരിച്ച് വിവാഹ വേളയിൽ കിട്ടുന്ന സമ്മാനങ്ങൾ, ഏകദേശ മൂല്യം നിർണയിച്ചു ലിസ്റ്റ് ചെയ്തു സമർപ്പിക്കണമെന്നുണ്ട്. ‌ഇതു നടപ്പാകുന്നുണ്ടോ? സത്യസന്ധമായി ലിസ്റ്റ് നൽകാൻ ഏതു പെൺകുട്ടിക്കു ധൈര്യമുണ്ടാകും? സ്ത്രീധന നിരോധന ചട്ടങ്ങളിൽ കാലോചിതമായ ഭേദഗതികളും കോടതി ഇടപെടലുകളും ഉണ്ടാകണം എന്ന കാര്യത്തിൽ തർക്കമില്ല. 

∙ കോടതി ഇടപെട്ടതെങ്ങനെ?

സർക്കാർ ഉദ്യോഗസ്ഥർക്കു സ്ത്രീധന വിരുദ്ധ സാക്ഷ്യപത്രം നിർബന്ധമാക്കിയും സംസ്ഥാന, ജില്ലാ സ്ത്രീധന നിരോധന ഓഫിസർമാരെ നിയമിച്ചും സംസ്ഥാന സർക്കാർ ഉത്തരവിറക്കിയതു ഹൈക്കോടതി ഇടപെട്ട ശേഷമാണ്. പെരുമ്പാവൂർ സ്വദേശി ഡോ. ഇന്ദിര രാജൻ നൽകിയ പൊതുതാൽപര്യ ഹർജിയിലായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ ഇടപെടൽ. നിയമം വന്ന് 24 വർഷം കഴിഞ്ഞ് 1985ലാണു കേന്ദ്രം ചട്ടമുണ്ടാക്കിയത്. പിന്നെയും വർഷങ്ങൾ കഴിഞ്ഞ് 2004ലാണു സംസ്ഥാനം ചട്ടം കൊണ്ടുവന്നത്. ചട്ടങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഹർജി. സ്ത്രീധന മരണം സംഭവിക്കുന്ന സ്ത്രീയുടെ വീട്ടുകാർക്കു സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും പ്രതികളുടെ സ്വത്തിൽ നിന്നു തുക ഈടാക്കണമെന്നും ഉൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. 

Representative Image
ADVERTISEMENT

ഹർജിക്കാരി ചൂണ്ടിക്കാട്ടിയ, നാണക്കേടിന്റെ ചില കണക്കുകൾ ഇങ്ങനെ: സ്ത്രീധന മരണങ്ങൾ ഏറെ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ഇറാൻ എന്നിവിടങ്ങളിൽ; മുന്നിൽ നിൽക്കുന്നത് ഇന്ത്യ. രാജ്യത്ത് സ്ത്രീ നരഹത്യയുടെ 50–60 ശതമാനവും സ്ത്രീധന മരണങ്ങൾ. 2005–2019ൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 85,609 സ്ത്രീധന മരണങ്ങൾ. സ്ത്രീധനം നിർബാധം തുടർന്നിട്ടും 2021 വരെ പൊലീസ് റജിസ്റ്റർ ചെയ്തത് 15ൽ താഴെ കേസുകൾ. കുടുംബക്കോടതികളിലെ ആയിരക്കണക്കിനു കേസുകളിൽ തർക്കവിഷയം വിവാഹ വേളയിൽ നൽകിയ പണവും ആഭരണങ്ങളും സമ്മാനങ്ങളും– ഈ നിയമം തൊലിപ്പുറമേ പോലും സമൂഹത്തെ സ്പർശിച്ചിട്ടില്ലെന്നു മനസ്സിലാക്കാൻ ഈ കണക്കുകൾ തന്നെ ധാരാളം. 

∙ മാറ്റത്തിന്റെ കാറ്റ്

സംസ്ഥാന സർക്കാർ 2021 ജൂലൈ 14നു ചട്ടങ്ങൾ ഭേദഗതി ചെയ്ത്, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറെ മുഖ്യ സ്ത്രീധന നിരോധന ഓഫിസറാക്കുകയും ജില്ല തോറും ഓഫിസർമാരെ നിയോഗിക്കുകയും ചെയ്തു. സർക്കാർ ഉദ്യോഗസ്ഥർക്കു സാക്ഷ്യപത്രം നിർബന്ധമാക്കി 2021 ജൂലൈ 16ന് ഉത്തരവിറക്കി. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്നുള്ള സാക്ഷ്യപത്രം വിവാഹത്തിന്റെ ഒരു മാസത്തിനുള്ളിൽ ഉദ്യോഗസ്ഥരിൽനിന്നു സ്ഥാപന മേധാവികൾ വാങ്ങി സൂക്ഷിക്കണമെന്നാണു നിർദേശം. നവംബർ 26 സ്ത്രീധന നിരോധന അവബോധന ദിനം ആചരിക്കണമെന്നും ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾ സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുക്കണമെന്നും സർക്കാരിന്റെ സർക്കുലറിൽ പറയുന്നുണ്ട്. 

Representative Image

സ്ത്രീധനം ഉൾപ്പെട്ട സംഭവങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ബന്ധപ്പെട്ട കക്ഷികളും സമൂഹവും കാണിക്കുന്ന താൽപര്യക്കുറവാണു മറ്റൊരു പ്രധാന പ്രശ്നം. ഒരു കാര്യത്തിൽ തർക്കമില്ല– മാറ്റം ഉണ്ടാകണമെങ്കിൽ നിയമത്തിന്റെ കരങ്ങൾ മുറുകണം. ജോലി നഷ്ടപ്പെടുന്നതും സമൂഹത്തിൽ ഒറ്റപ്പെടുന്നതും മാത്രമല്ല, നിയമപ്രകാരമുള്ള കഠിന ശിക്ഷ കൂടി കിട്ടുമെന്നു വന്നാൽ മാത്രമേ പെൺകുട്ടികളുടെ ജീവൻ അമ്മാനമാടിയുള്ള ഈ തേരോട്ടം ‘കിരൺകുമാർമാർ’ അവസാനിപ്പിക്കൂ.

English Summary: How Much Effective is Dowry Prohibition Act and its Implementation in Kerala?