ന്യൂഡൽഹി∙ കോൺഗ്രസ് വിട്ട മുതിർന്ന നേതാവും പ്രമുഖ അഭിഭാഷകനുമായ കപിൽ സിബലിനെ പരിഹസിച്ച് യുപി മന്ത്രിയും ബിജെപി നേതാവുമായ ജിതിൻ പ്രസാദ... Kapil Sibal, Jitin Prasada, G23, Congress, Rajyasabha

ന്യൂഡൽഹി∙ കോൺഗ്രസ് വിട്ട മുതിർന്ന നേതാവും പ്രമുഖ അഭിഭാഷകനുമായ കപിൽ സിബലിനെ പരിഹസിച്ച് യുപി മന്ത്രിയും ബിജെപി നേതാവുമായ ജിതിൻ പ്രസാദ... Kapil Sibal, Jitin Prasada, G23, Congress, Rajyasabha

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കോൺഗ്രസ് വിട്ട മുതിർന്ന നേതാവും പ്രമുഖ അഭിഭാഷകനുമായ കപിൽ സിബലിനെ പരിഹസിച്ച് യുപി മന്ത്രിയും ബിജെപി നേതാവുമായ ജിതിൻ പ്രസാദ. മുൻപ് ജിതിൻ പ്രസാദ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നപ്പോൾ കപിൽ സിബൽ പരിഹസിച്ചിരുന്നു. സിബൽ ഉപയോഗിച്ച വാക്ക് തിരിച്ചുപയോഗിച്ചാണ് ജിതിന്‍ പ്രസാദയും മറുപടി നൽകിയത്.

കോൺഗ്രസിൽ സമൂല മാറ്റം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ 23 നേതാക്കളിൽപ്പെട്ടവരാണ് കപിൽ സിബലും ജിതിൻ പ്രസാദയും. ട്വിറ്ററിൽ ജിതിൻ പ്രസാദ കുറിച്ചത് ഇങ്ങനെ: ‘പ്രസാദം’ എങ്ങനെയുണ്ട് മിസ്റ്റർ സിബൽ!

ADVERTISEMENT

യുപി നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾക്കുമുൻപ് ബിജെപിയിൽ ചേർന്ന സമയം ജിതിൻ പ്രസാദയെ ട്വിറ്ററിലൂടെ സിബൽ പരിഹസിച്ചത് ഇങ്ങനെയാണ്: ‘ജിതിൻ പ്രസാദ ബിജെപിയിൽ ചേർന്നു. ബിജെപിയിൽനിന്ന് അദ്ദേഹത്തിന് പ്രസാദം കിട്ടുമോ അതോ യുപി തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള നീക്കം മാത്രമോ? ഇത്തരം ഇടപാടുകളിൽ ‘ആശയങ്ങൾ’ പ്രശ്നമാകാറില്ലെങ്കിൽ മാറ്റം എളുപ്പമാണ്’.

ബിജെപിയിൽ ചേർന്നതുകൊണ്ട് എന്തൊക്കെ നേട്ടങ്ങളാണ് ജിതിനുണ്ടാകുക എന്നതാണ് ഈ ട്വീറ്റുകൊണ്ട് കപിൽ സിബൽ ചോദിച്ചത്. അതേ വാക്കുകൾ ഉപയോഗിച്ചാണ് ജിതിൻ പ്രസാദയുടെ മറുപടിയും.

ADVERTISEMENT

English Summary: PAYBACK time! BJP's Jitin Prasada digs at Kapil Sibal after he quits Congress, asking 'how's the 'prasad!'