ഉണ്ടായിരുന്ന 29 ലക്ഷം യാത്രക്കാരിൽ ശരാശരി 19 ലക്ഷം യാത്രക്കാരുമായാണ് നിലവിലെ കെഎസ്‌ആർടിസി യാത്ര. ബാക്കി 10 ലക്ഷം പേർ എങ്ങോട്ടു പോയി? ഇവരെ മടക്കിക്കൊണ്ടു വരാൻ കെഎസ്ആർടിസിക്കു സാധിക്കുമോ? വിദേശ സെമിനാറിൽ പങ്കെടുത്ത് മടങ്ങിയെത്തിയ കെഎസ്ആർടിസി എംഡിക്ക് മുന്നിൽ പുതിയ വഴികൾ തെളിഞ്ഞോ? അതോ, ശമ്പളം പോലും കൊടുക്കാൻ പണമില്ലാതെ നട്ടം തിരിയുന്ന കോർപറേഷന് ഇരട്ടി പ്രഹരമാകുമോ യാത്രക്കാരുടെ ഈ കൊഴിഞ്ഞുപോക്ക്? KSRTC

ഉണ്ടായിരുന്ന 29 ലക്ഷം യാത്രക്കാരിൽ ശരാശരി 19 ലക്ഷം യാത്രക്കാരുമായാണ് നിലവിലെ കെഎസ്‌ആർടിസി യാത്ര. ബാക്കി 10 ലക്ഷം പേർ എങ്ങോട്ടു പോയി? ഇവരെ മടക്കിക്കൊണ്ടു വരാൻ കെഎസ്ആർടിസിക്കു സാധിക്കുമോ? വിദേശ സെമിനാറിൽ പങ്കെടുത്ത് മടങ്ങിയെത്തിയ കെഎസ്ആർടിസി എംഡിക്ക് മുന്നിൽ പുതിയ വഴികൾ തെളിഞ്ഞോ? അതോ, ശമ്പളം പോലും കൊടുക്കാൻ പണമില്ലാതെ നട്ടം തിരിയുന്ന കോർപറേഷന് ഇരട്ടി പ്രഹരമാകുമോ യാത്രക്കാരുടെ ഈ കൊഴിഞ്ഞുപോക്ക്? KSRTC

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉണ്ടായിരുന്ന 29 ലക്ഷം യാത്രക്കാരിൽ ശരാശരി 19 ലക്ഷം യാത്രക്കാരുമായാണ് നിലവിലെ കെഎസ്‌ആർടിസി യാത്ര. ബാക്കി 10 ലക്ഷം പേർ എങ്ങോട്ടു പോയി? ഇവരെ മടക്കിക്കൊണ്ടു വരാൻ കെഎസ്ആർടിസിക്കു സാധിക്കുമോ? വിദേശ സെമിനാറിൽ പങ്കെടുത്ത് മടങ്ങിയെത്തിയ കെഎസ്ആർടിസി എംഡിക്ക് മുന്നിൽ പുതിയ വഴികൾ തെളിഞ്ഞോ? അതോ, ശമ്പളം പോലും കൊടുക്കാൻ പണമില്ലാതെ നട്ടം തിരിയുന്ന കോർപറേഷന് ഇരട്ടി പ്രഹരമാകുമോ യാത്രക്കാരുടെ ഈ കൊഴിഞ്ഞുപോക്ക്? KSRTC

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡിനു േശഷം കെഎസ്ആർടിസിക്ക് എന്തു പറ്റി? പ്രതിസന്ധിയിൽനിന്നു പ്രതിസന്ധിയിലേക്ക് പോയി എന്നതാണ് ഉത്തരം. പിന്നെയും അന്വേഷിച്ചാൽ ഒരു കാര്യം വ്യക്തം–കെഎസ്ആർടിസിയെ കൈവിട്ട 10 ലക്ഷം യാത്രക്കാർ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ദിവസവും 29 ലക്ഷം യാത്രക്കാരിലൂടെയായിരുന്നു കോവിഡിന് മുൻപ് കെഎസ്ആർടിസിയുടെ വരുമാനം. ഇവരായിരുന്നു കെഎസ്ആർടിസിയെ പിടിച്ചുനിർത്തിയിരുന്നത്. എന്നാൽ കോവിഡും ലോക്ഡൗണും കാരണം ബസുകളെല്ലാം ഓട്ടം നിർത്തിയപ്പോൾ സ്ഥിരം യാത്രക്കാരില്‍ വലിയൊരു പങ്ക് കെഎസ്ആർടിസിയെ കൈവിട്ടു. നിലവില്‍ കോവിഡ് ഒന്നൊതുങ്ങി എല്ലാം പഴയപടിയായിത്തുടങ്ങിയപ്പോഴും ആ യാത്രക്കാരിൽ പലരും തിരിച്ചെത്തിയിട്ടില്ല. കൃത്യമായി പറഞ്ഞാൽ 10 ലക്ഷത്തോളം യാത്രക്കാർ കെഎസ്ആർടിസിയെ കൈവിട്ടു. അവർ കണ്ടെത്തിയ ബദൽ സംവിധാനങ്ങളിലാണ് ഇപ്പോഴും യാത്ര. മിക്കവരും ഇരുചക്ര വാഹനങ്ങളിലേക്കും കാറുകളിലേക്കും മടങ്ങി. അതിന്റെ ഉദാഹരണം വാഹന വിപണിയിലും കണ്ടു. സെക്കൻഡ് ഹാൻഡ് സ്കൂട്ടറുകളും ബൈക്കുകളും പോലും കിട്ടാനില്ല. കാർ വിൽപനയും കുതിക്കുന്നു‌. ഇരുചക്ര വാഹന വിപണിയിൽ ഉൽപാദനം ഇരട്ടിയിലേറെയായി. പുതിയ വാഹനങ്ങളുടെ റജിസ്ട്രേഷനുകളും മുൻപെങ്ങുമില്ലാത്ത വിധം തകൃതി. അതോടെ കെഎസ്ആർടിസി കുടുങ്ങി. ഉണ്ടായിരുന്ന 29 ലക്ഷം യാത്രക്കാരിൽ ശരാശരി 19 ലക്ഷം യാത്രക്കാരുമായാണ് നിലവിലെ യാത്ര. ബാക്കി 10 ലക്ഷം പേർ യഥാർഥത്തിൽ എങ്ങോട്ടു പോയി? ഇവരെ മടക്കിക്കൊണ്ടു വരാൻ കെഎസ്ആർടിസിക്കു സാധിക്കുമോ? വിദേശ സെമിനാറിൽ പങ്കെടുത്ത് മടങ്ങിയെത്തിയ കെഎസ്ആർടിസി എംഡിക്ക് മുന്നിൽ പുതിയ വഴികൾ തെളിഞ്ഞോ? അതോ, ശമ്പളം പോലും കൊടുക്കാൻ പണമില്ലാതെ നട്ടം തിരിയുന്ന കോർപറേഷന് ഇരട്ടി പ്രഹരമാകുമോ യാത്രക്കാരുടെ ഈ കൊഴിഞ്ഞുപോക്ക്? എന്താണിനി കെഎസ്ആർടിസിയുടെ ഭാവി?

കെഎസ്ആർടിസിയുടെ ട്രാവൽ കാർഡ്. 2020ല്‍ തിരുവനന്തപുരത്താണ് ഇതാദ്യമായി നടപ്പാക്കിയത്. റീചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന കാർഡാണിത്. കാർഡ് റീഡറും ബസിലുണ്ടാകും.

∙ യാത്രക്കാരെ ആകർഷിക്കാൻ പദ്ധതിയുണ്ടോ?

ADVERTISEMENT

ഇക്കാര്യത്തിൽ കെഎസ്ആർടിസിക്കു വേണ്ടത് പുനരാലോചനയാണ്. ലോകത്ത് മറ്റു രാജ്യങ്ങൾ പൊതുഗതാഗതസംവിധാനത്തിലേക്ക് യാത്രക്കാരെ ആകർഷിക്കാൻ ഓഫറുകളുടെ പെരുമഴയാണ് നൽകുന്നത്. യാത്രാച്ചെലവ് കുറച്ചു മാത്രമല്ല, പതിവായി യാത്ര ചെയ്യുന്നവർക്ക് സൂപ്പർ മാർക്കറ്റിൽ ഇളവ് വരെ നൽകുന്ന പദ്ധതികളുണ്ട്. കാർബൺ മലിനീകരണം കുറയ്ക്കാൻ പരമാവധി സ്വകാര്യവാഹനങ്ങളെ നിരത്തിൽനിന്ന് ഒഴിവാക്കി പൊതുഗതാഗതത്തിന് വലിയ പ്രാധാന്യം കൊടുക്കാനാണ് പല വിദേശരാജ്യങ്ങളും ശ്രമിക്കുന്നത്. കേരളത്തിൽ ആയിരം പേർക്ക് 450 വാഹനം എന്ന തോതിൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ വാഹന ശരാശരിയിലേക്ക് വളരുകയാണ്. എല്ലാവർക്കും വീട്ടിൽ 2 കാർ എന്ന മുദ്രാവാക്യത്തിലേക്ക് പോകുന്നുവെന്നും കണക്കുകൾ പറയുന്നു. 

കോവിഡിനു ശേഷം കേരളത്തിൽ സ്വകാര്യവാഹനങ്ങളുടെ വർധന 22% എന്നാണ് ഔദ്യോഗിക കണക്കുകൾ. ഇതിൽത്തന്നെ ബൈക്കുകളാണ് കൂടുതലും. റോഡിൽ കുരുക്ക് കൂടുന്നുവെന്ന് പരാതി പറയുന്നവർ പൊതുഗതാഗതത്തിനുണ്ടായ ദുരവസ്ഥ കൂടി തിരിച്ചറിയണം. കോവിഡിനു ശേഷം പല റൂട്ടുകളിലും സ്വകാര്യ ബസ് സർവീസ് പോലുമില്ല. അത്തരം ഘട്ടത്തിൽ ഇരുചക്ര വാഹനങ്ങളോ കാറോ അല്ലാതെ എന്തിനെ ആശ്രയിക്കും പൊതുജനം? എല്ലാവീട്ടിലും കാറും ബൈക്കും സ്കൂട്ടറും വന്നതോടെ റോഡും നിറഞ്ഞു. 25,000 സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്ന കേരളത്തിൽ ഇപ്പോൾ വെറും 7000 സ്വകാര്യബസുകളാണുള്ളത്. ഈ സാഹചര്യത്തിൽ യാത്രക്കാരെ തിരികെ പൊതുഗതാഗതത്തിലേക്ക് കൊണ്ടുവരാൻ ആകർഷകമായ യാത്രാ സൗകര്യവും കൂടുതൽ സർവീസുകളും സൗജന്യ നിരക്കുകളും പ്രഖ്യാപിക്കുകയേ മാർഗമുള്ളൂ.

∙ സർക്കാരിന്റെ ബാധ്യതയല്ല, കടമ 

കെഎസ്ആർടിസി ലാഭത്തിലാണോ എന്നാണ് എല്ലാവരുടെയും ചോദ്യം. കെഎസ്ആർടിസിയെന്നല്ല രാജ്യത്തെ ഒരു സർക്കാർ ട്രാൻസ്പോർട്ട് കോർപറേഷനും ലാഭത്തിലല്ലെന്നതാണ് സത്യം. സർക്കാരിന്റെ കടമയാണ് പൗരന്റെ യാത്രാസൗകര്യം മെച്ചപ്പെടുത്തേണ്ടതെന്നതാണ് ഒരു വാദം. എത്രനാൾ നഷ്ടം സഹിച്ച് ഇങ്ങനെ ജനസേവനത്തിനു സാധിക്കുമെന്ന ചോദ്യത്തിനു പ്രസക്തിയില്ലെന്നും വാദമുണ്ട്. പക്ഷേ സർക്കാർ സഹായിക്കുമെന്നതിന്റെ മറവിൽ ജീവനക്കാരും മാനേജ്മെന്റും തോന്നുംപടി ചെയ്യാതെ ലോകത്തു നടക്കുന്ന മാറ്റങ്ങൾ കണ്ട്, ലാഭകരമായ യാത്രാ സൗകര്യങ്ങൾ നാട്ടിലേക്ക് എത്തിക്കുകയല്ലേ വേണ്ടത്! 

ADVERTISEMENT

∙ ലോകത്തെ മാറ്റങ്ങളെന്തൊക്കെ?

ആംസ്റ്റർഡാമിൽ ‘വൃത്തിയുള്ള ബസ്’ എന്ന വിഷയത്തില്‍ സെമിനാറിൽ പങ്കെടുക്കാൻ പോയി തിരിച്ചെത്തിയ കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിന്റെ കയ്യിലുണ്ട് ഇതിനുത്തരം. ലോകം ഇലക്ട്രിക് ബസുകളും കഴിഞ്ഞ് ഹൈഡ്രജൻ ബസുകൾക്കൊപ്പമാണിപ്പോൾ യാത്ര ചെയ്യുന്നത്. അതിൽ കേരളും പങ്കാളിയാവുകയാണ്. കെഎസ്ആർടിസി 10 ഹൈഡ്രജൻ ബസുകളാണ് വാങ്ങിക്കുന്നത്. ഇന്ധനവില കുതിച്ചുയർന്നതോടെയാണ് കെഎസ്ആർടിസി മറ്റു പരീക്ഷണങ്ങളിലേക്കു പോകുന്നതെങ്കിൽ യൂറോപ്യൻ രാജ്യങ്ങൾ ഇന്ധനം മാറ്റി പരീക്ഷിക്കുന്നതിനു പിന്നിൽ കാർബൺ മലിനീകരണത്തിൽ നിന്ന് രക്ഷനേടുകയെന്ന ലക്ഷ്യമുണ്ട്. 

കാലത്തിനനുസരിച്ച് കെഎസ്ആർടിസി മാറിയില്ലെങ്കിൽ ഇൗ സ്ഥാപനം 2030 കടക്കില്ല. എന്നും പൊതുഗതാഗതത്തിനായി സർക്കാർ പണം മുടക്കാനുണ്ടെന്ന് കരുതി സ്ഥാപനം എങ്ങനെയും നടത്തിക്കൊണ്ടുപോകാനാകില്ല. ഉൽപാദനക്ഷമത ഇല്ലാത്ത ഒരു സ്ഥാപനവും ഇനി നിലനിൽക്കില്ലെന്ന് ജീവനക്കാരും സംഘടനകളുമൊക്കെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇലക്ട്രിക് വാഹനങ്ങൾക്കു പുറമേ ഹൈഡ്രജൻ ബസുകളിലേക്ക് യൂറോപ്യൻ രാജ്യങ്ങൾ തിടുക്കപ്പെട്ടു പോകുന്നതിനു പിന്നിൽ യുക്രെയ്ൻ യുദ്ധവുമുണ്ട്. റഷ്യയെ ഇന്ധനത്തിനായി കൂടുതൽ ആശ്രയിക്കേണ്ട എന്ന യൂറോപ്യൻ രാജ്യങ്ങളുടെ തീരുമാനമാണ് അതിനു പിന്നില്‍. ഹൈഡ്രജൻ പ്ലാന്റുകൾക്കായി വൻതോതിൽ പണം മുടക്കുകയാണ് യൂറോപ്യൻ രാജ്യങ്ങൾ. പത്ത് ഹൈഡ്രജൻ ബസുകൾ വാങ്ങുന്ന കെഎസ്ആർടിസിക്കുള്ള ഉപദേശവും അവർ നൽകുന്നു– 100 ബസുകളെങ്കിലും വാങ്ങിയാൽ മാത്രമേ ഹൈഡ്രജൻ പ്ലാന്റുകൾ സ്ഥാപിച്ച് സർവീസുകൾ ലാഭകരമാക്കാൻ സാധിക്കൂ. 2028ൽ യൂറോപ്യൻ രാജ്യങ്ങളിൽ ഹൈഡ്രജൻ ബസുകൾ വ്യാപകമായി ഓടിത്തുടങ്ങും. 

സിഎൻജി ബസ്

കെഎസ്ആർടിസി സിഎൻജി ബസുകളിലേക്കു കൂടി കടക്കുകയാണ്. 700 സിഎൻജി ബസുകൾ കെഎസ്ആർടിസി ഉടൻ തന്നെ വാങ്ങാൻ തിരുമാനിച്ചു. പക്ഷേ 45 രൂപയിൽ കിടന്ന സിഎൻജി ഇന്ധനത്തിന്റെ വില ഇപ്പോൾ 85–90 കടന്നിരിക്കുന്നു. വരുന്ന കാലത്ത് ഇത് എങ്ങനെ കൈകാര്യം ചെയ്യുമെന്നതായിരിക്കും കെഎസ്ആർടിസിയുടെ തലവേദന. ഇൗ പ്രശ്നം പരിഹരിക്കാൻ വിദേശരാജ്യങ്ങൾ നേരത്തേ തന്നെ വഴി കണ്ടുപിടിച്ചിരിക്കുന്നു. മാലിന്യത്തിൽ നിന്നും ബയോഗ്യാസ് ഉണ്ടാക്കുന്ന സിവിജി പ്ലാന്റുകളുണ്ട്. അവിടെ നിന്നും സിവിജിയെ സിഎൻജിയാക്കി പരിവർത്തനം ചെയ്താണ് ഇപ്പോൾ വിദേശത്ത് സിഎൻജി ബസുകൾ ഓടുന്നത്. കേരളത്തിൽ കൊല്ലത്തും ബ്രഹ്മപുരത്തും ഇത്തരത്തിൽ വലിയ മാലിന്യനിർമാർജനവും ഒപ്പം ബയോഗ്യാസ് ഉൽപാദനവും ലക്ഷ്യമിട്ട് പ്ലാന്റുകൾ സ്ഥാപിക്കുകയാണ്. ഇൗ പ്ലാന്റുകളിൽനിന്ന് സിവിജിയെടുത്ത് സിഎൻജിയായി പരിവർത്തനം ചെയ്യുകയാണ് പോംവഴി– ബിജു പ്രഭാകർ വ്യക്തമാക്കുന്നു. കേരളത്തിൽ കൂടിക്കൂടി വരുന്നതാണ് മാലിന്യം എന്നതിനാൽ ഇത്തരം പരീക്ഷണത്തിന് അനന്തസാധ്യതകളുമുണ്ട്. ഒപ്പം, പരമാവധി ഇലക്ട്രിക് ബസുകളിലേക്കും മാറുന്നതാണ് കെഎസ്ആർടിസിയ്ക്കു മുന്നോട്ടുള്ള ഭാവിയെന്നു നിസ്സംശയം പറയാം. നഗര സർവീസുകളെല്ലാം ഇലക്ട്രിക് ബസുകളിലേക്കു മാറുകയാണ് ലക്ഷ്യമിടുന്നത്. 115 ഇലക്ട്രിക് ബസുകളാണ് ഉടനടി കെഎസ്ആർടിസി വാങ്ങുന്നത്. 

ADVERTISEMENT

∙ ‘ഇനിയെങ്കിലും ഭാവിയിലേക്കു നോക്കാം’

കാലത്തിനനുസരിച്ച് കെഎസ്ആർടിസി മാറിയില്ലെങ്കിൽ ഇൗ സ്ഥാപനം 2030 കടക്കില്ലെന്ന മുന്നറിയിപ്പു നൽകുന്നു കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ. എന്നും പൊതുഗതാഗതത്തിനായി സർക്കാർ പണം മുടക്കാനുണ്ടെന്ന് കരുതി സ്ഥാപനം എങ്ങനെയും നടത്തിക്കൊണ്ടുപോകാനാകില്ല. ഉൽപാദനക്ഷമത ഇല്ലാത്ത ഒരു സ്ഥാപനവും ഇനി നിലനിൽക്കില്ലെന്ന് ജീവനക്കാരും സംഘടനകളുമൊക്കെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ആ മാറ്റം ഇനി സ്ഥാപനത്തിലുണ്ടാകണം. ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പരിഷ്കാരങ്ങൾ കൊണ്ടുവരുന്നത് ജനത്തിനു വേണ്ടിയാണ്. ജീവനക്കാരെയും മനസ്സില്‍ കരുതിയാകും അതെല്ലാം നടപ്പാക്കുക. 

കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ.

കാലത്തിനനുസരിച്ച് മാറ്റം വരും. 2000 ഇലക്ട്രിക് ബസുകളിലാണ് കെഎസ്ആർടിസിയുടെ ഭാവിയെന്ന് തിരിച്ചറിയുന്നുണ്ട്. അതിനായി ശ്രമങ്ങൾ തുടങ്ങും. കെഎസ്ആർടിസിക്കു ട്രാവൽ കാർഡുകൾ കൊണ്ടുവരും. നഷ്ടപ്പെട്ട യാത്രക്കാരെ കെഎസ്ആർടിസിയിലേക്ക് തിരിച്ചെത്തിക്കാൻ കൂടുതൽ ബസുകൾ വരും. സ്വിഫ്റ്റ് സർവീസുകൾ ദീർഘദൂരത്തേക്കുള്ളതാണ്. ദീർഘദൂരയാത്രക്കാരെ സമയത്ത് എത്തിക്കുകയെന്ന പ്രാഥമിക കടമ കെഎസ്ആർടിസിക്കുണ്ട്. നഗര സർവീസുകൾക്ക് പ്രത്യേക സംവിധാനം കൊണ്ടുവരും. കെഎസ്ആർടിസിയെ പുനരുജീവിപ്പിക്കുന്ന പദ്ധതിക്കു സർക്കാരിന്റെ പിന്തുണയുണ്ട്. പക്ഷേ തൊഴിലാളികളുടെ പിന്തുണ വേണം. തൊഴിലാളികൾക്കു വരുമാന വർധനവിനും മാനേജ്മെന്റ് പദ്ധതിയൊരുക്കുന്നുണ്ട്–ബിജു പ്രഭാകർ പറഞ്ഞുനിർത്തി.

English Summary: 10 Lakhs Travelers are Missing: What will be KSRTC's Revival Model?