ജൂലൈയിൽ ഇന്ത്യയുടെ ആകാശത്ത് ചില ആഹ്ളാദക്കാഴ്ചകൾ കാണാം. കാലവർഷ മേഘങ്ങൾക്കിടയിൽ തിരിച്ചുവരവിന്റെ തിളക്കവുമായി ജെറ്റ് എയർവേയ്സിന്റെയും പുതുമയുടെ ഭംഗിയുമായി ആകാശ എയറിന്റെയും വിമാനങ്ങൾ പറന്നു തുടങ്ങുന്ന മാസമാണത്. ഇതോടൊപ്പം തന്നെ ടാറ്റയ്ക്കു കീഴിൽ എയർഇന്ത്യയും ചിറകൊരുക്കുകയാണ്. ഇന്ത്യൻ ആകാശത്ത് ഇനി ആഭ്യന്തര–വിദേശ സർവീസുകളുടെ പൂക്കാലമായിരിക്കും.കോവിഡിനിപ്പുറം ഈ വിമാന സർവീസുകളുടെ ഭാവി തെളിച്ചമേറിയതാകുമോ?

ജൂലൈയിൽ ഇന്ത്യയുടെ ആകാശത്ത് ചില ആഹ്ളാദക്കാഴ്ചകൾ കാണാം. കാലവർഷ മേഘങ്ങൾക്കിടയിൽ തിരിച്ചുവരവിന്റെ തിളക്കവുമായി ജെറ്റ് എയർവേയ്സിന്റെയും പുതുമയുടെ ഭംഗിയുമായി ആകാശ എയറിന്റെയും വിമാനങ്ങൾ പറന്നു തുടങ്ങുന്ന മാസമാണത്. ഇതോടൊപ്പം തന്നെ ടാറ്റയ്ക്കു കീഴിൽ എയർഇന്ത്യയും ചിറകൊരുക്കുകയാണ്. ഇന്ത്യൻ ആകാശത്ത് ഇനി ആഭ്യന്തര–വിദേശ സർവീസുകളുടെ പൂക്കാലമായിരിക്കും.കോവിഡിനിപ്പുറം ഈ വിമാന സർവീസുകളുടെ ഭാവി തെളിച്ചമേറിയതാകുമോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൂലൈയിൽ ഇന്ത്യയുടെ ആകാശത്ത് ചില ആഹ്ളാദക്കാഴ്ചകൾ കാണാം. കാലവർഷ മേഘങ്ങൾക്കിടയിൽ തിരിച്ചുവരവിന്റെ തിളക്കവുമായി ജെറ്റ് എയർവേയ്സിന്റെയും പുതുമയുടെ ഭംഗിയുമായി ആകാശ എയറിന്റെയും വിമാനങ്ങൾ പറന്നു തുടങ്ങുന്ന മാസമാണത്. ഇതോടൊപ്പം തന്നെ ടാറ്റയ്ക്കു കീഴിൽ എയർഇന്ത്യയും ചിറകൊരുക്കുകയാണ്. ഇന്ത്യൻ ആകാശത്ത് ഇനി ആഭ്യന്തര–വിദേശ സർവീസുകളുടെ പൂക്കാലമായിരിക്കും.കോവിഡിനിപ്പുറം ഈ വിമാന സർവീസുകളുടെ ഭാവി തെളിച്ചമേറിയതാകുമോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൂലൈയിൽ ഇന്ത്യയുടെ ആകാശത്ത് ചില ആഹ്ലാദക്കാഴ്ചകൾ കാണാം. കാലവർഷ മേഘങ്ങൾക്കിടയിൽ തിരിച്ചുവരവിന്റെ തിളക്കവുമായി ജെറ്റ് എയർവേയ്സിന്റെയും പുതുമയുടെ ഭംഗിയുമായി ആകാശ എയറിന്റെയും വിമാനങ്ങൾ പറന്നു തുടങ്ങുന്ന മാസമാണത്. ഇന്ത്യയുടെ വ്യോമയാനരംഗം വളർച്ചയുടെ പാതയിൽ നേരിട്ട ഏതാനും തിരിച്ചടികൾ മറികടന്ന് വിജയപാതയിലേക്കു പോകുന്ന കാലത്താണ് ജെറ്റും ആകാശയും ചിറകുവിരിക്കുന്നത്. ഇതോടൊപ്പം തന്നെ ടാറ്റയ്ക്കു കീഴിൽ എയർഇന്ത്യയും ചിറകൊരുക്കുകയാണ്. വ്യോമയാന വിപണിയിൽ, യാത്രക്കാരുടെ എണ്ണത്തിൽ വൻ മുന്നേറ്റവുമായി ഇൻഡിഗോ ഉള്‍പ്പെടെ ഇപ്പോഴും പറക്കുമ്പോള്‍ ആകാശത്ത് ഇനി ആഭ്യന്തര–വിദേശ സർവീസുകളുടെ പൂക്കാലമായിരിക്കും. കോവിഡിനിപ്പുറം ഈ വിമാന സർവീസുകളുടെ ഭാവി തെളിച്ചമേറിയതാകുമോ? എന്തെല്ലാം മാറ്റങ്ങളായിരിക്കും ഇന്ത്യന്‍ ആകാശത്ത് പുതിയതായി വരാനിരിക്കുന്നതും തഴക്കവും പഴക്കവുമുള്ളതുമായ എയർലൈനുകൾ കൊണ്ടുവരിക? ഇന്ധനവിലവർധന ഉള്‍പ്പെടെയുള്ള വെല്ലുവിളികളെ വിമാനക്കമ്പനികൾ എങ്ങനെ നേരിടും? ആശ്വാസത്തിനൊപ്പം ആശങ്കയുടെ ആകാശത്തുമുണ്ട് ചോദ്യങ്ങളേറെ...

∙ ജെറ്റ് വീണ്ടും ചിറകുവിരിക്കുമ്പോൾ..

ADVERTISEMENT

കടബാധ്യതയിൽപ്പെട്ട് പറക്കൽ നിലച്ചുപോയ ജെറ്റ് എയർവേയ്സിന്, അതേ വിധി നേരത്തേ അനുഭവിച്ച കിങ്ഫിഷറിന്റെ സ്ഥിതിയുണ്ടായില്ലെന്നതുതന്നെ വ്യോമയാന രംഗത്ത് ആശ്വാസമേകിയിരുന്നു. ജെറ്റ് ഏറ്റെടുക്കാൻ ആളുണ്ടായി. 2019 ഏപ്രിലിൽ പ്രവർത്തനം അവസാനിപ്പിച്ച ജെറ്റിനെ യുകെ ആസ്ഥാനമായ കാൽറോക്ക് ക്യാപിറ്റലും യുഎഇ വ്യവസായി മുരാരി ലാൽ ജലാനും ചേർന്ന കൺസോർഷ്യമാണ് ഏറ്റെടുത്തത്. പരീക്ഷണപ്പറക്കലിനുശേഷം വിമാന സർവീസ് നടത്താൻ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ)  ഈ മാസം അനുമതിയും നൽകി. 

മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ ജെറ്റ് എയർവേയ്സ് വിമാനങ്ങൾ. ഫയൽ ചിത്രം: PUNIT PARANJPE / AFP

ഡൽഹി– മുംബൈ റൂട്ടിലായിരിക്കും ആദ്യ സർവീസ്. പ്രതാപ കാലത്തെയത്ര വിമാനങ്ങളൊന്നും ഉടൻ പ്രതീക്ഷിക്കാനാകില്ലെങ്കിലും വൈകാതെ, വിദേശ സർവീസുകളും ആരംഭിക്കാനാണു ശ്രമം. ഡൽഹി ആയിരിക്കും കമ്പനിയുടെ ആസ്ഥാനം. സഞ്ജീവ് കപൂർ ആണു ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ. നേരത്തേ, എയർ ഇന്ത്യ പോലെ ‘ഫുൾ സർവീസ് എയർലൈൻ’ രീതിയിലായിരുന്നു മുഖ്യമായും ജെറ്റിന്റെ സർവീസ്. ഇൻഡിഗോയും ഗോ എയറും സ്പൈസ്‌ജെറ്റും പോലെയുള്ള ലോ–കോസ്റ്റ് എയർലൈനുകളിൽനിന്നു വിഭിന്നമായി യാത്രക്കാർക്ക് ഭക്ഷണം നൽകുകയൊക്കെ ചെയ്യുന്ന, ഉയർന്ന ടിക്കറ്റ് നിരക്കുള്ള രീതിയാണ് ഫുൾ സർവീസ് എയർലൈനുകളുടേത്. വ്യോമയാനരംഗത്തു വളരെ പ്രശസ്തമായ ‘9ഡബ്ല്യു’ എന്ന എയർലൈൻ കോഡുമായിത്തന്നെ സർവീസ് പുനഃരാരംഭിക്കുമ്പോൾ പഴയ ബിസിനസ് രീതി തുടരുമോ മൽസരം നേരിടാൻ നിരക്കു കുറഞ്ഞ സർവീസ് നടത്തുമോ എന്നു വ്യക്തമല്ല. 

∙ ജുൻജുൻവാലയുടെ ആകാശ എയർ

ആകാശ എയർ ആരംഭിക്കുന്നത് ഇന്ത്യയിലെ ഏറ്റവും പ്രമുഖ ഓഹരി നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയുടെ നേതൃത്വത്തിലുള്ള സംരംഭമാണ്. അദ്ദേഹത്തിന് 40 ശതമാനവും ജെറ്റ് എയർവേയ്സിന്റെ മുൻ തലവൻ (സിഇഒ) വിനയ് ദുബെയ്ക്ക് 15 ശതമാനവും ഓഹരിയുള്ള ആകാശ, പ്രവർത്തനച്ചെലവും ടിക്കറ്റ് നിരക്കും കുറഞ്ഞ ലോ–കോസ്റ്റ് എയർലൈൻ രീതിയാണു സ്വീകരിക്കുക. 72 ബോയിങ് വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുള്ള ആകാശയുടെ ആദ്യവിമാനം ജൂലൈയിൽ സർവീസ് നടത്താൻ പാകത്തിന് കൈവശമെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. അടുത്ത മാർച്ചിനകം 18 വിമാനങ്ങളാണ് അമേരിക്കയിലെ ബോയിങ്ങിൽനിന്ന് കിട്ടേണ്ടത്. ‘ക്യുപി’ എന്ന എയർലൈൻ കോഡിലാണ് ആകാശ പ്രവർത്തിക്കുക. 

ADVERTISEMENT

∙ നാല് എയർലൈനുമായി ടാറ്റ

ആകാശയും ജെറ്റും വരുന്നത് ഇന്ത്യയുടെ വ്യോമയാനചരിത്രം തന്നെ മാറ്റിയെഴുതിയ ഒരു സംഭവത്തിനുശേഷമാണെന്നതാണ് ഏറ്റവും പ്രധാനം. ടാറ്റ കുടുംബം തുടക്കമിടുകയും പിന്നീട് സർക്കാർ സ്വന്തമാക്കുകയും ചെയ്ത എയർഇന്ത്യ, കടബാധ്യത കാരണം മുന്നോട്ടുപോകാനാകാത്ത സ്ഥിതിയിലെത്തിയപ്പോൾ സർക്കാർ വിൽപനയ്ക്കു വയ്ക്കുകയും അത് ടാറ്റ ഗ്രൂപ്പ് തന്നെ സ്വന്തമാക്കുകയും ചെയ്തു എന്ന അപൂർവ ഇടപാട് ഇന്ത്യൻ വ്യോമയാന വ്യവസായത്തിനു വലിയ ആശ്വാസവും ആവേശവുമാണു നൽകിയിരിക്കുന്നത്.

ഉന്നതങ്ങളിലെ അഴിമതിയും കാര്യശേഷിക്കുറവും കാരണമാണ് എയർഇന്ത്യ ഇതുവരെ നഷ്ടത്തിലേക്കു കൂപ്പുകുത്തിയതെങ്കിൽ, ഇപ്പോൾ ബിസിനസ് കാര്യക്ഷമതയ്ക്കു പേരുകേട്ട ടാറ്റ ഗ്രൂപ്പിന്റെ കൈകളിലാണത്. എയർഇന്ത്യയ്ക്കൊപ്പം എയർഇന്ത്യ എക്സ്പ്രസിന്റെയും ഉടമസ്ഥത ടാറ്റയ്ക്കാണ്. മാത്രമോ, മലേഷ്യൻ കമ്പനിയായ എയർ ഏഷ്യയുമായിച്ചേർന്നു തുടങ്ങിയ എയർഏഷ്യ ഇന്ത്യയുടെ ഉടമയും സിംഗപ്പൂർ എയർലൈൻസുമായുള്ള സംയുക്തസംരംഭമായ വിസ്താരയുടെ നടത്തിപ്പുകാരും ടാറ്റ തന്നെ. 4 എയർലൈൻ ബ്രാൻഡുകൾ ടാറ്റയുടെ കുടക്കീഴിൽ അണിനിരക്കുമ്പോൾ അത് മറ്റുള്ളവർക്കു കനത്ത വെല്ലുവിളി തന്നെയാണ്. 

നാലെണ്ണത്തിൽ, എയർഏഷ്യ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നിരക്കു കുറഞ്ഞ എയർലൈനുകളാകയാൽ അവ ഒരുമിപ്പിക്കാനുള്ള സാധ്യതയാണ് വ്യവസായ നിരീക്ഷകർ കാണുന്നത്. വിസ്താരയും എയർഇന്ത്യയും ഒരേ രീതിയിലുള്ള  ഫുൾ സർവീസ് എയർലൈനുകളാണെങ്കിലും അവ ഉടൻ ലയിപ്പിക്കാനാകുമെന്നു കരുതുന്നില്ല. കാരണം, വിസ്താരയിൽ പകുതി ഓഹരി പങ്കാളിത്തമുള്ള സിംഗപ്പൂർ എയർലൈൻസിന് അതിൽ വലിയ താൽപര്യമില്ല. എന്തായാലും, എയർ ഇന്ത്യ പൊതുമേഖലാ സ്ഥാപനമായിരുന്നപ്പോഴത്തെ വീഴ്ചകളൊക്കെ മാറ്റിയാകും ടാറ്റ നടത്തിക്കൊണ്ടുപോകുക. ജെറ്റ് എയർവേയ്സും എയർ ഇന്ത്യയും മാത്രം ഫുൾ സർവീസ് എയർലൈനുകൾ നടത്തിയിരുന്ന കാലത്ത്, സ്വകാര്യമേഖലയുടെ മികവ് ജെറ്റ് പ്രകടിപ്പിച്ചപ്പോൾ അവർ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തുകപോലും ചെയ്തിരുന്നു. ഇപ്പോൾ എയർഇന്ത്യയും വിസ്താരയും അതേ മികവുമായി നിൽക്കുമ്പോഴാണ് ജെറ്റ് എയർവേയ്സ് വീണ്ടുമെത്തുന്നത്.

ADVERTISEMENT

∙ തോൽപിക്കാനാകുമോ ഇൻഡിഗോയെ!

വ്യോമയാന വിപണിയിൽ, യാത്രക്കാരുടെ എണ്ണത്തിൽ 55% വിഹിതമുള്ള ഇൻഡിഗോ മറ്റുള്ളവരേക്കാൾ ബഹുദൂരം മുന്നിലാണ്. 275 വിമാനങ്ങളുമായി 1600 പ്രതിദിന സർവീസുകൾ നടത്തുന്ന കമ്പനി, ഇന്ത്യയിൽ 75 സ്ഥലങ്ങളിലേക്കും വിദേശത്ത് 25 ഇടങ്ങളിലേക്കും പറന്നെത്തുന്നു. പ്രശസ്ത ഡച്ച് എയർലൈൻ ആയ കെഎൽഎമ്മിന്റെ സിഇഒ ആയ പീറ്റർ എൽബേഴ്സ് ആണ് ഒക്ടോബർ 1 മുതൽ ഇൻഡിഗോയെ നയിക്കുക. ഇപ്പോഴത്തെ സിഇഒ റണജോയ് ദത്ത റിട്ടയർ ചെയ്യുന്നതോടെയാണിത്. പീറ്റർ എൽബേഴ്സിന്റെ രാജ്യാന്തര പരിചയസമ്പത്ത് ഇൻഡിഗോയെ, വിദേശ സർവീസുകളുടെ കാര്യത്തിൽ പുതിയ ഉയരങ്ങളിലെത്തിക്കാം. 

കുഷനിങ് തീരെക്കുറഞ്ഞ സീറ്റുകളും ലോ–കോസ്റ്റ് രീതിയുമൊക്കെയാണെങ്കിലും സമയം പാലിക്കുന്നതിലുള്ള മികവും രാജ്യത്തെവിടേക്കും ലഭ്യമായ സർവീസുകളും താരതമ്യേന കുറഞ്ഞ നിരക്കും ഇൻഡിഗോയുടെ പ്ലസ് പോയിന്റുകളാകുന്നു. ടാറ്റയുടെ കയ്യിൽ എയർഇന്ത്യ എക്സ്പ്രസും എയർഏഷ്യ ഇന്ത്യയും പ്രവർത്തനം വിപുലീകരിക്കുകയും ആകാശ എയർ പ്രധാന റൂട്ടുകളിൽ സജീവമാകുകയും ചെയ്യുമ്പോഴേ ഇൻഡിഗോയ്ക്ക് മൽസരം കടുക്കൂ.

∙ ഗോ ഫസ്റ്റ് മൂലധന സമാഹരണത്തിന്

ഇൻഡിഗോ പോലെ ലോ കോസ്റ്റ് എയർലൈനുകളായ സ്പൈസ്ജെറ്റ്, ഗോ ഫസ്റ്റ് (നേരത്തേ ‘ഗോ എയർ’) എന്നിവയിൽ സ്പൈസ്‌ജെറ്റ് സാമ്പത്തികപ്രതിസന്ധിയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിലും ഗോ ഫസ്റ്റ് ഓഹരിവിപണിയിൽനിന്നു പണം സമാഹരിച്ച് കടബാധ്യതകൾ കുറയ്ക്കാൻ ആദ്യ ഓഹരി വിൽപന (ഐപിഒ) നടത്താൻ ഒരുങ്ങുകയാണ്. 3600 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്ന ഐപിഒ ജൂലൈയിൽ പ്രഖ്യാപിക്കാനാണ് ആലോചന. 10 വിമാനം കൂടി വാങ്ങി അടുത്ത മാർച്ചോടെ ആകെ 62 വിമാനങ്ങൾ എന്ന നിലയിലെത്തുകയാണു കമ്പനിയുടെ പദ്ധതി. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് സ്പൈസ്ജെറ്റാണ് യാത്രക്കാരുടെ എണ്ണത്തിൽ രണ്ടാമത്. എയർ ഇന്ത്യ, ഗോഫസ്റ്റ്, എയർഏഷ്യ ഇന്ത്യ, വിസ്താര എന്നീ ക്രമത്തിലാണു മറ്റുള്ളവരുടെ സ്ഥാനം. 

∙ വളരുന്ന വിപണി

ഇന്ത്യയ്ക്കുള്ളിലെ വിമാനയാത്രക്കാരുടെ എണ്ണം മികച്ച വളർച്ചയോടെ കുതിക്കുകയാണ്. ചെറുനഗരങ്ങളെ ബന്ധിപ്പിച്ചുള്ള ഉഡാൻ പദ്ധതി ഇതിൽ കാര്യമായ പങ്കു വഹിച്ചിച്ചിട്ടുണ്ട്. തൊഴിൽ ആവശ്യങ്ങൾക്കായും വിനോദയാത്രയ്ക്കായും വിമാനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുകയാണ്. 1.09 കോടി യാത്രക്കാരാണ് ഇക്കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യയ്ക്കുള്ളിൽ യാത്ര ചെയ്തത്. കോവിഡിനു മുൻപുള്ള കാലത്ത്, ദിവസം 4.15 ലക്ഷം യാത്രക്കാർ എന്ന നിലയിലെത്തിയിരുന്നു. ഇക്കൊല്ലം അതു മറികടക്കുമെന്നാണു വിലയിരുത്തൽ.

∙ വലിയ വെല്ലുവിളി

ലോകത്തെവിടെയും വ്യോമയാനരംഗത്തിന് ഇന്ധനവിലക്കയറ്റം വലിയ വെല്ലുവിളിയാവുകയാണ്. കഴിഞ്ഞ മേയിലേക്കാൾ 89% കൂടുതലാണ് ഇപ്പോഴത്തെ വിമാന ഇന്ധന (ഏവിയേഷൻ ടർബൈൻ ഫ്യുവൽ–എടിഎഫ്) വില. ലീറ്ററിന് 123 രൂപ കടന്നു. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ പകുതിയോളം വരും ഇന്ധനച്ചെലവ് എന്നതിനാൽ യാത്രാ നിരക്ക് കൂട്ടുകയാണ് അവർക്കു മുന്നിലുള്ള പ്രധാന വഴി. ടിക്കറ്റ് നിരക്ക് പിടിവിട്ടുയരുമ്പോൾ യാത്രക്കാരുടെ എണ്ണം കുറയാനും സാധ്യതയുണ്ട്. വിദേശ സർവീസുകളുടെ എണ്ണം കൂട്ടി വരുമാന വർധനയ്ക്കുള്ള ശ്രമവും എല്ലാ എയർലൈനുകളും നടത്തുന്നുണ്ട്.

English Summary: Comeback of Jet Airways and Launch of Akasa Air: Indian Airlines Flies to New Heights