ചെന്നൈ∙ ജനം നോക്കിനില്‍ക്കെ ചെന്നൈ നഗരത്തില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നതിനു പിന്നില്‍ പൂര്‍വവൈരാഗ്യമെന്നു പൊലീസ്gang hacks BJP leader to death in Chennai, Balachandran Murder, Chennai, Chennai News, Tamil Nadu, Tamil Nadu News, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayala Manorama News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙  ജനം നോക്കിനില്‍ക്കെ ചെന്നൈ നഗരത്തില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നതിനു പിന്നില്‍ പൂര്‍വ വൈരാഗ്യമെന്നു പൊലീസ്. ബിജെപി ദലിത് മോര്‍ച്ച മധ്യ ചെന്നൈ ജില്ലാ സെക്രട്ടറി ബാലചന്ദ്രനെ ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ചിന്താന്ദ്രിപ്പെട്ടിൽ ബൈക്കുകളിലെത്തിയ സംഘം വെട്ടിക്കൊന്നത്. 

ബാലചന്ദ്രന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരന്‍ ചായകുടിക്കാനായി മാറിയപ്പോഴായിരുന്നു തക്കംപാര്‍ത്തിരുന്ന സംഘം  കൊല നടത്തിയത്. സംഭവത്തിൽ സഞ്ജയ്ന്‍, കലൈവാണന്‍, പ്രദീപ് എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. ബാലചന്ദ്രനും പ്രദീപും തമ്മില്‍ നേരത്തെ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. ബാലചന്ദറിന്റെ സഹോദരന്റെ തുണിക്കടയില്‍ നിന്നു മാമൂല്‍ പിരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. തുടർന്നു കോടതിയെ സമീപിച്ച് ബാലചന്ദ്രന്‍ പൊലീസ് സംരക്ഷണം നേടിയിരുന്നു.

ADVERTISEMENT

ബാലചന്ദ്രന്‍ നല്‍കിയ കേസില്‍ അറസ്റ്റിലായിരുന്ന പ്രദീപ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. മുന്‍വൈരാഗ്യമാണു കൊലയ്ക്കു കാരണമെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു. അതേസമയം കൊലപാതകങ്ങളുടെ തലസ്ഥാനമായി  ചെന്നൈ മാറിയെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി. അക്രമികളെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ മാധ്യമങ്ങളോട് പറഞ്ഞു. 

English Summary: Gang hacks BJP leader to death in Chennai;Three booked