അൽവാർ∙ ഭാര്യയുടെ ഗാർഹിക പീഡനത്തിനെതിരെ കോടതിയെ സമീപിച്ച സ്കൂൾ പ്രിൻസിപ്പലായ ഭർത്താവിന് സംരക്ഷണം അനുവദിച്ച് കോടതി. രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ബിവാഡിയിലാണ് സർക്കാർ സ്കൂളിലെ പ്രിൻസിപ്പലായ അജിത് യാദവ് (32), ഭാര്യ സുമൻ യാദവിന്റെ....Viral Video

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അൽവാർ∙ ഭാര്യയുടെ ഗാർഹിക പീഡനത്തിനെതിരെ കോടതിയെ സമീപിച്ച സ്കൂൾ പ്രിൻസിപ്പലായ ഭർത്താവിന് സംരക്ഷണം അനുവദിച്ച് കോടതി. രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ബിവാഡിയിലാണ് സർക്കാർ സ്കൂളിലെ പ്രിൻസിപ്പലായ അജിത് യാദവ് (32), ഭാര്യ സുമൻ യാദവിന്റെ ശാരീരിക പീഡനെത്തിനെതിരെ പരാതി നൽകിയത്.

സുമൻ ക്രിക്കറ്റ് ബാറ്റ്, ഇരുമ്പ് പാൻ ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിച്ച് അജിത്തിനെ ആക്രമിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഭാര്യയുടെ ഉപദ്രവം സഹിക്കാനാവാതെ അജിത് വീട്ടിനുള്ളിൽ ഘടിപ്പിച്ച സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ഇതു സഹിതമാണ് അജിത് കോടതിയെ സമീപിച്ചത്.

ADVERTISEMENT

ഏഴു വർഷം മുൻപായിരുന്നു അജിത്തും സുമനും തമ്മിലുള്ള പ്രണയവിവാഹം. ഇരുവർക്കും ആറു വയസ്സുള്ള ഒരു ആൺകുട്ടിയുമുണ്ട്. കുട്ടിയുടെ മുൻപിൽവച്ച് ഉൾപ്പെടെ അജിത്തിനെ ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇപ്പോൾ ഹരിയാനയിലെ ഖർഖാര സർക്കാർ സ്കൂളിൽ ജോലി ചെയ്യുന്ന അജിത്, ഭാര്യയുമായി വേർപിരിഞ്ഞാണ് താമസിക്കുന്നത്.

കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഭാര്യ തന്നെ ഉപദ്രവിക്കുന്നുണ്ടെന്ന് അജിത് പരാതിയിൽ പറയുന്നു. ദാമ്പത്യജീവിതം സംരക്ഷിക്കുന്നതിനായാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്നും അജിത് പറഞ്ഞു. സംഭവത്തിൽ ഭാര്യയുടെ മൊഴിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ADVERTISEMENT

English Summary: School Principal Beaten By Wife, Court Orders Security After Plea