പാർട്ടിയിൽ വലിയ മാറ്റം കൊണ്ടുവരുമെന്നു പ്രതീക്ഷിക്കുന്ന ‘ചിന്തൻ ശിബിര’ത്തിനു തൊട്ടുപിന്നാലെയായിരുന്നു കപിൽ സിബൽ കോണ്‍ഗ്രസ് വിട്ടത്. പലർക്കും ഇതു വലിയൊരു ഞെട്ടലുമായിരുന്നു. എന്നാൽ ഈ യാത്രപറച്ചിൽ അനിവാര്യമായിരുന്നെന്ന സൂചനയാണ് കപിൽ സിബൽ നൽകുന്നത്. താനും കോൺഗ്രസും തമ്മിൽ കഴിഞ്ഞ 6 വർഷമായി യാതൊരു വിധത്തിലുള്ള ആശയവിനിമയവും നടന്നിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. പടിയിറങ്ങും മുൻപ് സോണിയ ഗാന്ധിയെ..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പാർട്ടിയിൽ വലിയ മാറ്റം കൊണ്ടുവരുമെന്നു പ്രതീക്ഷിക്കുന്ന ‘ചിന്തൻ ശിബിര’ത്തിനു തൊട്ടുപിന്നാലെയായിരുന്നു രാജ്യസഭാംഗവും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബൽ കോണ്‍ഗ്രസ് വിട്ടത്. പലർക്കും ഇതു വലിയൊരു ഞെട്ടലുമായിരുന്നു. എന്നാൽ ഈ യാത്രപറച്ചിൽ അനിവാര്യമായിരുന്നെന്ന സൂചനയാണ് കപിൽ സിബൽ നൽകുന്നത്. താനും കോൺഗ്രസും തമ്മിൽ കഴിഞ്ഞ 6 വർഷമായി യാതൊരു വിധത്തിലുള്ള ആശയവിനിമയവും നടന്നിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. പടിയിറങ്ങും മുൻപ് സോണിയ ഗാന്ധിയെ കണ്ടതിനെപ്പറ്റിയും അദ്ദേഹം മനസ്സു തുറക്കുന്നു. എന്തുകൊണ്ടാണ് മൂന്നു പതിറ്റാണ്ടു നീണ്ട കോൺഗ്രസ് ബന്ധം കപില്‍ സിബൽ ഉപേക്ഷിച്ചത്? കോൺഗ്രസ് വിട്ട് സമാജ്‍വാദി പാർട്ടിയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി രാജ്യസഭയിലേക്കു മത്സരിക്കുന്ന സിബൽ, മലയാള മനോരമ ന്യൂഡൽഹി ബ്യൂറോ ചീഫ് റിപ്പോർട്ടർ മിഥുൻ എം.കുര്യാക്കോസിനോടു സംസാരിക്കുന്നു...

∙ എന്തുകൊണ്ടാണ് താങ്കൾ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചത്?

ADVERTISEMENT

30–31 വർഷം നീണ്ട ബന്ധം വിടുക എളുപ്പമായിരുന്നില്ല. പക്ഷേ, അതിനുള്ള സമയമായി എന്നു തോന്നി. പാർലമെന്റിൽ സ്വതന്ത്രമായി പ്രവർത്തിക്കണമെന്ന ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ ഭാഗമായി നിൽക്കുക തടവിൽ കഴിയുന്നതു പോലെയാണ്. എന്റെ കാലുകൾ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു. അതിലൊരു മാറ്റം വേണമെന്നു തോന്നി. 

സ്വതന്ത്ര വഴി തിരഞ്ഞെടുത്ത എനിക്കു കോൺഗ്രസിനോട് ദേഷ്യമാണെന്നു താങ്കൾ കരുതുന്നുണ്ടങ്കിൽ അതു തെറ്റാണ്

കപിൽ സിബൽ (ഫയൽ ചിത്രം) (Photo by DIBYANGSHU SARKAR / AFP)

∙ കോൺഗ്രസ് താങ്കളെ വീണ്ടും രാജ്യസഭയിലേക്ക് അയയ്ക്കില്ലെന്ന് അറിയാമായിരുന്നില്ലേ? അതും കാരണമായോ?

സീറ്റ് വേണമെന്ന് ഞാൻ കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നില്ല. സീറ്റുമായി കോൺഗ്രസ് എന്നെ സമീപിച്ചിട്ടുമില്ല. കഴിഞ്ഞ 6 വർഷമായി കോൺഗ്രസ് നേതൃത്വവുമായി ആശയവിനിമയം പോലും നടക്കുന്നുണ്ടായിരുന്നില്ല. ആ സാഹചര്യത്തിൽ സീറ്റിനുള്ള ചോദ്യം പോലും ഉദിക്കുന്നില്ല.

∙ കഴിഞ്ഞ 6 വർഷമായി താങ്കളും നേതൃത്വവും തമ്മിൽ ഭിന്നതകളുണ്ടായിരുന്നോ?

ADVERTISEMENT

ഭിന്നതകൾ ഉണ്ടായിരുന്നുവെന്നല്ല, ആശയവിനിമയം നടക്കുന്നുണ്ടായിരുന്നില്ല. കോൺഗ്രസിന് ഏതു രീതിയിലും ഉൾപ്പാർട്ടി പരിഷ്കാരങ്ങൾ നടത്താൻ അവകാശമുണ്ട്. ഞാൻ പാർട്ടിയിലുണ്ടായിരുന്നപ്പോൾ ചോദ്യങ്ങൾ ഉന്നയിച്ചു. ഇപ്പോൾ, പാർട്ടി വിട്ട സ്ഥിതിക്ക് ഇനി അതേക്കുറിച്ച് പറയാൻ ഞാൻ ആളല്ല. 

കപിൽ സിബൽ ഓഫിസിൽ. ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ

∙ മേയ് 16നാണു താങ്കൾ രാജിവച്ചത്. രാഹുൽ ഗാന്ധിയെ വീണ്ടും നായകനായി ഉയർത്തിക്കാട്ടിയ ചിന്തൻ ശിബിരത്തിന്റെ പിറ്റേന്ന്...

ചിന്തൻ ശിബിരത്തെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല. ഞാൻ ഇപ്പോൾ പാർട്ടിയുടെ ഭാഗമല്ലല്ലോ.

∙ മൂന്നു പതിറ്റാണ്ട് നീണ്ട ബന്ധമാണ് ‘സ്വതന്ത്രനാവാൻ’ വേണ്ടി ഉപേക്ഷിച്ചത്..? 

ADVERTISEMENT

ആ തീരുമാനത്തിൽ എനിക്ക് കുറ്റബോധമില്ല. കോൺഗ്രസ് എനിക്കും ഞാൻ കോൺഗ്രസിനും ചെയ്ത കാര്യങ്ങൾ നന്ദിയോടെ ഒാർക്കുന്നു. സ്വതന്ത്ര വഴി തിരഞ്ഞെടുത്ത എനിക്കു കോൺഗ്രസിനോട് ദേഷ്യമാണെന്നു താങ്കൾ കരുതുന്നുണ്ടങ്കിൽ അതു തെറ്റാണ്. പടിയിറങ്ങും മുൻപ് ഞാൻ സോണിയ ഗാന്ധിയെ കണ്ടിരുന്നു. ഊഷ്മളമായിരുന്നു ആ കൂടിക്കാഴ്ച. 

Kapil Sibal, India's minister of Communications and Information Technology, speaks during a press conference at the Japan National Press Club in Tokyo on February 14, 2013. Sibal spoke about the present conditions of the information-communication industries in India. AFP PHOTO / KAZUHIRO NOGI (Photo by KAZUHIRO NOGI / AFP)

∙ ഗാന്ധികുടുംബം നേതൃത്വത്തിൽനിന്നു മാറി നിൽക്കണമെന്ന് ജി23 അംഗമെന്ന നിലയിൽ താങ്കൾ ആവശ്യപ്പെട്ടിരുന്നല്ലോ?

അത് പഴയകഥയാണ്. അതിലേക്കു തിരിച്ചുപോകാൻ എനിക്കു താൽപര്യമില്ല. കോൺഗ്രസ് വിടാനുള്ള എന്റെ തീരുമാനവും അതും തമ്മിൽ ബന്ധമില്ല. 

∙ പ്രതിപക്ഷ ഐക്യത്തിനായി പ്രവർത്തിക്കുമെന്നു പറഞ്ഞു. ബിജെപിയെയും നരേന്ദ്ര മോദിയെയും വീഴ്ത്താനുള്ള കെൽപ് പ്രതിപക്ഷത്തിനുണ്ടോ?

എല്ലാ പ്രതിപക്ഷ കക്ഷികളെയും ഒന്നിപ്പിക്കുക വളരെ ബുദ്ധിമുട്ടാണ്. ഒാരോ പ്രാദേശിക കക്ഷിക്കും സ്വന്തം കാഴ്ചപ്പാടുകളും നിലപാടുകളുമുണ്ട്. 2024ലെ തിരഞ്ഞെടുപ്പിൽ മോദിക്കെതിരെ പോരാടാൻ സ്വന്തം താൽപര്യങ്ങൾ മാറ്റിവച്ച് പ്രതിപക്ഷം ഒന്നിക്കേണ്ട സമയമായി. എന്നാൽ ഐക്യം എങ്ങനെ രൂപപ്പെടത്തണമെന്ന ചർച്ചകൾ പോലും ആരംഭിച്ചിട്ടില്ല. ഐക്യം രൂപീകരിക്കാൻ കോൺഗ്രസ് ഉൾപ്പെടയുള്ള കക്ഷികളുമായി ഞാൻ സംസാരിക്കും. 

∙ പ്രതിപക്ഷ നിരയിൽ രാഹുൽ ഗാന്ധിയുടെ റോൾ എന്തായിരിക്കും?

വ്യക്തികളെക്കുറിച്ച് ഇപ്പോള്‍ എന്തിനാണു സംസാരിക്കുന്നത്. ഞാൻ രാഷ്ട്രീയ കക്ഷികളെക്കുറിച്ചാണു പറയുന്നത്.

English Summary: Exclusive Interview with Former Congress Leader Kapil Sibal