161 വർഷങ്ങൾക്കു മുൻപ്, കൃത്യമായി പറഞ്ഞാൽ 1861 മാർച്ച് 12. കേരളത്തിന്റെ മണ്ണിലേക്ക് തീവണ്ടി ചൂളം വിളിച്ചെത്തിയത് അന്നായിരുന്നു. മലബാറിലെ ഏറ്റവും വലിയ തുറമുഖമായ ബേപ്പൂരിൽ നിന്ന് കേരളത്തിലെ വലിയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തിരൂരിലേക്കായിരുന്നു ആ ട്രെയിൻ സർവീസ്.ബ്രിട്ടനിൽനിന്നു മദ്രാസ് വഴി കപ്പലിലാണ് തീവണ്ടിയുടെ എൻജിനും കോച്ചും ചാലിയത്ത് എത്തിച്ചത്. പുറങ്കടലിൽവച്ച് അവ പത്തേമാരികളിലേക്ക് മാറ്റി..

161 വർഷങ്ങൾക്കു മുൻപ്, കൃത്യമായി പറഞ്ഞാൽ 1861 മാർച്ച് 12. കേരളത്തിന്റെ മണ്ണിലേക്ക് തീവണ്ടി ചൂളം വിളിച്ചെത്തിയത് അന്നായിരുന്നു. മലബാറിലെ ഏറ്റവും വലിയ തുറമുഖമായ ബേപ്പൂരിൽ നിന്ന് കേരളത്തിലെ വലിയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തിരൂരിലേക്കായിരുന്നു ആ ട്രെയിൻ സർവീസ്.ബ്രിട്ടനിൽനിന്നു മദ്രാസ് വഴി കപ്പലിലാണ് തീവണ്ടിയുടെ എൻജിനും കോച്ചും ചാലിയത്ത് എത്തിച്ചത്. പുറങ്കടലിൽവച്ച് അവ പത്തേമാരികളിലേക്ക് മാറ്റി..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

161 വർഷങ്ങൾക്കു മുൻപ്, കൃത്യമായി പറഞ്ഞാൽ 1861 മാർച്ച് 12. കേരളത്തിന്റെ മണ്ണിലേക്ക് തീവണ്ടി ചൂളം വിളിച്ചെത്തിയത് അന്നായിരുന്നു. മലബാറിലെ ഏറ്റവും വലിയ തുറമുഖമായ ബേപ്പൂരിൽ നിന്ന് കേരളത്തിലെ വലിയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തിരൂരിലേക്കായിരുന്നു ആ ട്രെയിൻ സർവീസ്.ബ്രിട്ടനിൽനിന്നു മദ്രാസ് വഴി കപ്പലിലാണ് തീവണ്ടിയുടെ എൻജിനും കോച്ചും ചാലിയത്ത് എത്തിച്ചത്. പുറങ്കടലിൽവച്ച് അവ പത്തേമാരികളിലേക്ക് മാറ്റി..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

161 വർഷങ്ങൾക്കു മുൻപ്, കൃത്യമായി പറഞ്ഞാൽ 1861 മാർച്ച് 12. ഇന്നുള്ള കേരളത്തിന്റെ മണ്ണിലേക്ക് തീവണ്ടി ചൂളം വിളിച്ചെത്തിയത് അന്നായിരുന്നു. മലബാറിലെ ഏറ്റവും വലിയ തുറമുഖമായ ബേപ്പൂരിൽനിന്ന് കേരളത്തിലെ വലിയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തിരൂരിലേക്കായിരുന്നു ആ ട്രെയിൻ സർവീസ്. 30.5 കിലോമീറ്ററാണ് ബേപ്പൂരൂനിന്ന് തിരൂരിലേക്കുള്ള ദൂരം. ബ്രിട്ടനിൽനിന്നു മദ്രാസ് വഴി കപ്പലിലാണ് തീവണ്ടിയുടെ എൻജിനും കോച്ചും ചാലിയത്ത് എത്തിച്ചത്. പുറങ്കടലിൽവച്ച് അവ പത്തേമാരികളിലേക്ക് മാറ്റി. പല ഭാഗങ്ങളായി കൊണ്ടുവന്ന യന്ത്രങ്ങൾ പിന്നീട് കൂട്ടിയിണക്കി. തിരുച്ചിറപ്പള്ളി ആസ്‌ഥാനമായി പ്രവർത്തിച്ചിരുന്ന സൗത്ത് ഇന്ത്യൻ റെയിൽവേ കമ്പനിയാണ് പാളം നിർമിച്ച് പദ്ധതി യാഥാർഥ്യമാക്കിയത്. അന്ന് കേരളത്തിന്റെ റെയിൽവേ കൂവി തുടങ്ങുകയായിരുന്നു.

161 വർഷങ്ങൾക്കു ശേഷം കോട്ടയം വഴിയുള്ള പാത കൂടി ഇരട്ടിപ്പിച്ചതോടെ ഇപ്പോൾ കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ വൈദ്യുതീകരിച്ച ഇരട്ടപ്പാതയിലൂടെ ട്രെയിൻ കുതിച്ച് പായുന്നു, ചില്ലറ തടസ്സങ്ങൾ മാത്രമാണിനി ബാക്കി.

ADVERTISEMENT

ആ ചില്ലറ തടസ്സം!

കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ജംക്‌ഷനായ ഷൊർണൂരിൽ നിന്നു പാലക്കാട് റൂട്ടിലും തൃശൂർ റൂട്ടിലും ഓരോ കിലോമീറ്റർ ഇപ്പോഴും ഒറ്റവരിപ്പാതയാണ്. ഇത് ഇരട്ടിപ്പിക്കാനുള്ള പദ്ധതിക്കു റെയിൽവേ ബോർഡ് അംഗീകാരം നൽകിയെങ്കിലും അത് മുടങ്ങി. എറണാകുളം- ഷൊർണൂർ മൂന്നാം റെയിൽ പാതയ്ക്കു ബദലായി റെയിൽവേ ബോർഡ് അംഗീകരിച്ച പാക്കേജിൽ ഇതിനു പരിഹാരം നിർദേശിച്ചിരുന്നു. ഷൊർണൂർ ജംക്‌ഷൻ യാർഡ് റീമോഡലിങ്, വള്ളത്തോൾ നഗറിനു സമീപത്തു നിന്നു പാലക്കാട് ഭാഗത്തേക്കും ഷൊർണൂർ ജംക്‌ഷൻ ഭാഗത്തേക്കും ഇരട്ടപ്പാതകൾ, ഭാരതപ്പുഴയ്ക്കു കുറുകെ റെയിൽവേ മേൽപാലം എന്നിവയാണു പാക്കേജിലുണ്ടായിരുന്ന പദ്ധതികൾ. എന്നാൽ, വള്ളത്തോൾ നഗർ സ്റ്റേഷനു സമീപത്തുനിന്നു പാലക്കാട് ഭാഗത്തേക്കും ഷൊർണൂർ ജംക്‌ഷൻ ഭാഗത്തേക്കുമുള്ള ഇരട്ടപ്പാതകൾ ക്രോസ് മൂവ്മെന്റിനു കാരണമാകുമെന്നാണു പിന്നീട് കണ്ടെത്തിയത്.

ഇനി വീണ്ടും ചരിത്രത്തിലേക്ക്

‘‘വേപ്പൂർ മുതൽ ചിന്നപട്ടണം വരെക്കും കിഴക്കു പടിഞ്ഞാറൻ ഇരിമ്പു പാതയിൽ കൂടിയ പുകവണ്ടി വലികൾ കിഴക്കോട്ടു പോകും’’
ഇത് മലയാളം തന്നെയാണ്, ഒന്നര നൂറ്റാണ്ട് മുൻപ് ഒരു റെയിൽവേ അറിയിപ്പിലെ മലയാളം ഏതാണ്ട് ഇങ്ങനെയാണ്. മലബാറിൽ ട്രെയിൻ ഓടിത്തുടങ്ങിയ കാലത്തെ ഒരു അറിയിപ്പാണിത്. ഈ അറിയിപ്പിന്റെ അർഥം ഏതാണ്ട് ഇങ്ങനെയാണ്: ബേപ്പൂരിൽനിന്ന് (അതായത് കോഴിക്കോട്) ചെന്നൈയിലേക്കു ട്രെയിൻ സർവീസ് ഉണ്ട്. വേപ്പൂരിൽ നിന്ന് ഉച്ചയ്ക്കു മുൻപ് 8.15ന് ട്രെയിൻ പുറപ്പെടും. പരപ്പനങ്ങാടി, താനിയൂർ (താനൂർ) തിരൂർ, കുറ്റിപ്പുറം, പട്ടാമ്പി, ചെറുവണ്ണൂർ (ഷൊർണൂരിന്റെ യഥാർഥ നാമം), ഒറ്റപ്പാലം, ലക്കിടി, പറളി എന്നീ പുകവണ്ടി സ്ഥാനങ്ങളിൽ (റെയിൽവേ സ്റ്റേഷൻ) നിർത്തി പാലക്കാടെത്തുന്നത് 12.36ന്. 12.50ന് ചിന്ന പട്ടണത്തിലേക്ക് (ചെന്നൈ പട്ടണം) വണ്ടി പുറപ്പെടും. ഇനി ഒരു ട്രെയിൻ കൂടിയുണ്ട്. ഉച്ച തിരിഞ്ഞ് 12.30ന് ഈ ട്രെയിൻ വേപ്പൂരിൽ നിന്ന് തിരിക്കും. 4.57ന് പാലക്കാട്ടെത്തും. എഴുപത്തി നാലേകാൽ മൈൽ യാത്ര ചെയ്താണ് ട്രെയിൻ ബേപ്പൂരിൽ നിന്ന് പാലക്കാട്ടെത്തുന്നത്.

ADVERTISEMENT

ഞായറാഴ്ചകളിൽ ഒരു ട്രെയിനേ ഉള്ളൂ. ഒന്ന്, രണ്ട്, മൂന്ന് എന്നീ ക്ലാസുകളുള്ള ട്രെയിനുകളാണ് ഇതെന്ന് പ്രത്യേകം പറയുന്നുണ്ട്. ചോലാർപ്പേട്ടയ്ക്കു (ജോലാർപ്പേട്ട) കോയമ്പത്തൂരിൽ നിന്ന് മൂന്നാം തരക്കാരേയും എടുക്കും എന്ന് പ്രത്യേകമായി പറയുന്നു. തൃശൂർ പാസഞ്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.കൃഷ്ണകുമാറിന് ലഭിച്ച അപൂർണവും അമൂല്യവുമായ അറിയിപ്പിലാണ് ഈ വിവരം. ഈ ട്രെയിനാണ് ഇന്നത്തെ 12601/2 എന്ന മംഗളൂരു–ചെന്നൈ സൂപ്പർഫാസ്റ്റ് മെയിൽ. അതേവർഷം തന്നെ തിരൂരിൽനിന്നു കുറ്റിപ്പുറത്തേക്ക് മേയ് ഒന്നിനും കുറ്റിപ്പുറത്തുനിന്നു പട്ടാമ്പി വരെ സെപ്‌റ്റംബർ 23നും വണ്ടിയെത്തി. 1862 ഏപ്രിൽ 14ന് പട്ടാമ്പി പോത്തനൂർ പാത തുറന്നു. മേയ് 12ന് മദ്രാസിൽനിന്നു ചാലിയം വരെ വൺ മെയിൽ ഓടിയെത്തി. 1888 ജനുവരി രണ്ടിന് കോഴിക്കോട് വരെ പാത പൂർത്തിയാക്കി. 1902ൽ കണ്ണൂരിലെത്തിയ ട്രെയിൻ 1910 ആയപ്പോഴേക്കും മംഗളൂരു വരെ നീണ്ടു. നിലമ്പൂരിലേക്കും പൊള്ളാച്ചിയിലേക്കും താമസിയാതെ ട്രെയിനെത്തി. മലബാറിലെ യാത്രാ സൗകര്യം വർധിപ്പിക്കുകയായിരുന്നില്ല, മറിച്ച് കോഴിക്കോട്ടെ അമൂല്യ സമ്പത്തുകൾ കടത്തുക എന്നതായിരുന്നു സായിപ്പിന്റെ ഉന്നം എന്നത് മറ്റൊരു കാര്യം.

വ്യത്യസ്തരായ മഹാരാജാക്കന്മാർ

ADVERTISEMENT

ഇവിടെയാണ് പ്രജാക്ഷേമ തൽപരനായ കൊച്ചി രാജാവ് വ്യത്യസ്തനാവുന്നത്. സ്വന്തം രാജ്യത്ത് വികസനം കൊണ്ടുവരാൻ എന്തിനും അദ്ദേഹം തയാറായി. ട്രെയിൻ കൊണ്ടു വരുന്നത് വൻ സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുമെന്ന് പറഞ്ഞ ബ്രിട്ടിഷുകാരോട് ‘അത് ഞാനേറ്റു’ എന്ന് പറയാൻ അദ്ദേഹത്തിനായി. തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ഉൽസവത്തിന് ആനകളെ അണിയിക്കാൻ ഉപയോഗിച്ചിരുന്ന 14 സ്വർണ നെറ്റിപ്പട്ടങ്ങൾ മഹാരാജാവ് വിറ്റു. കൊച്ചിയിലെ ജൂത, ഗുജറാത്തി, കൊങ്കണി വ്യാപാരികളും രാജനെ സഹായിച്ചു. ഈ പണംകൊണ്ട് രൂപീകരിച്ച കൊച്ചിൻ സ്‌റ്റേറ്റ് റയിൽവേ കമ്പനി 65 മൈൽ നീളമുള്ള ഷൊർണൂർ- കൊച്ചിൻ മീറ്റർഗേജ് പാത പണി തീർത്തത് 1902ൽ.

ഇപ്പോഴത്തെ ഹൈക്കോടതിയായിരുന്നു അന്നത്തെ കൊച്ചി ടെർമിനസ്. 1902 ജൂൺ രണ്ടിന് ചരക്കു വണ്ടികളും ജൂലൈ 16ന് യാത്രാവണ്ടികളും കൊച്ചിയിലെത്തി. 1934 ആയപ്പോഴേക്കും മദ്രാസ്- കൊച്ചി ബ്രോഡ്‌ഗേജ് ബന്ധമായി. കൊച്ചി പാത വരുന്ന സമയത്തു തന്നെ ചെങ്കോട്ടയിൽ നിന്ന് കൊല്ലത്തേക്ക് പാത പണിയാൻ വേണാട് രാജാവും ബ്രിട്ടിഷുകാരുമായി ബന്ധപ്പെട്ടിരുന്നു. തൂത്തുക്കുടിയിൽ നിന്ന് ട്രെയിനിനായുള്ള സാമഗ്രികൾ കപ്പലിലാണ് കൊല്ലത്തെത്തിച്ചത്. തുടർന്ന് അത് കൂട്ടിയിണക്കി 1902ൽ തന്നെ ഓടിച്ചു. തിരുവനന്തപുരം ചാക്കയിലെ ടെർമിനസിലേക്ക് ട്രെയിനോടിയത് 1918 പുതുവർഷ ദിനത്തിൽ.

വർത്തമാന കാലത്തേക്ക്

സ്വതന്ത്ര ഇന്ത്യയിൽ റെയിൽവേയുടെ കേരളത്തിലെ ആദ്യ പ്രവൃത്തി കൊല്ലത്തെയും എറണാകുളത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാതയുടെ നിർമാണമായിരുന്നു. 1952 ഡിസംബർ 24ന് എറണാകുളം- കൊല്ലം മീറ്റർഗേജ് പാത നിർമാണം പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു ഉദ്‌ഘാടനം ചെയ്‌തു. കേരളപ്പിറവിക്ക് ആഴ്‌ചകൾക്കു മുൻപ് ആദ്യ കോട്ടയം വണ്ടിക്കു പച്ചക്കൊടി കാട്ടിയത് അന്നത്തെ റെയിൽവേമന്ത്രി ലാൽബഹാദൂർ ശാസ്‌ത്രി. 1958ൽ പണി പൂർത്തിയാക്കിയ ഈ ലൈൻ 1975 നവംബറിലാണ് ബ്രോഡ്‌ഗേജാക്കി തുറന്നു കൊടുത്തത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി. ഇതിനുശേഷമാണ് ആലപ്പുഴ ലൈനും(1989– 1991) ഗുരുവായൂർ ലൈനും (1994 ജനുവരി) വന്നത്. പിന്നെ പടിപടിയായി കേരളത്തിലെ പാതകൾ ഓരോന്നും ഇരട്ടിപ്പിച്ചു, ഇപ്പോഴിതാ കോട്ടയം പാത വരെ.

English Summary: History of Railway and Trains in Kerala: Unknown Stories