എങ്ങനെയെങ്കിലും മടങ്ങിപ്പോകാനാണ് കേരളത്തിൽ തുടരുന്ന പ്രവാസികൾ ആലോചിക്കുന്നത്. ഇവിടെ സ്ഥിരമായ തൊഴിലും മെച്ചപ്പെട്ട വരുമാനവും ഇല്ലാത്തതാണ് അതിനു കാരണം. ഇവരെ പുനരധിവസിപ്പിക്കുന്നതിനും മടങ്ങിപ്പോകാൻ തയാറുള്ളവർക്ക് അതിനുള്ള സാഹചര്യം ഒരുക്കണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. എന്നാൽ അതിന് സഹായിക്കാൻ കേരളത്തിൽ ഇപ്പോൾ സംവിധാനങ്ങളുണ്ടോ? മടങ്ങിപ്പോകാനാകാത്ത പ്രവാസികളെ എങ്ങനെ സർക്കാരിനു സഹായിക്കാനാകും?

എങ്ങനെയെങ്കിലും മടങ്ങിപ്പോകാനാണ് കേരളത്തിൽ തുടരുന്ന പ്രവാസികൾ ആലോചിക്കുന്നത്. ഇവിടെ സ്ഥിരമായ തൊഴിലും മെച്ചപ്പെട്ട വരുമാനവും ഇല്ലാത്തതാണ് അതിനു കാരണം. ഇവരെ പുനരധിവസിപ്പിക്കുന്നതിനും മടങ്ങിപ്പോകാൻ തയാറുള്ളവർക്ക് അതിനുള്ള സാഹചര്യം ഒരുക്കണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. എന്നാൽ അതിന് സഹായിക്കാൻ കേരളത്തിൽ ഇപ്പോൾ സംവിധാനങ്ങളുണ്ടോ? മടങ്ങിപ്പോകാനാകാത്ത പ്രവാസികളെ എങ്ങനെ സർക്കാരിനു സഹായിക്കാനാകും?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എങ്ങനെയെങ്കിലും മടങ്ങിപ്പോകാനാണ് കേരളത്തിൽ തുടരുന്ന പ്രവാസികൾ ആലോചിക്കുന്നത്. ഇവിടെ സ്ഥിരമായ തൊഴിലും മെച്ചപ്പെട്ട വരുമാനവും ഇല്ലാത്തതാണ് അതിനു കാരണം. ഇവരെ പുനരധിവസിപ്പിക്കുന്നതിനും മടങ്ങിപ്പോകാൻ തയാറുള്ളവർക്ക് അതിനുള്ള സാഹചര്യം ഒരുക്കണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. എന്നാൽ അതിന് സഹായിക്കാൻ കേരളത്തിൽ ഇപ്പോൾ സംവിധാനങ്ങളുണ്ടോ? മടങ്ങിപ്പോകാനാകാത്ത പ്രവാസികളെ എങ്ങനെ സർക്കാരിനു സഹായിക്കാനാകും?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് കാലത്ത് കേരളത്തിലേക്ക് 14.71 ലക്ഷം പേർ തിരികെ എത്തിയതായി കണ്ടെത്തിയത് മുൻ ധനകാര്യ കമ്മിഷൻ അധ്യക്ഷൻ ഡോ. ബി.എ. പ്രകാശിന്റെ നേതൃത്വത്തിലുള്ള സിഡിഎസ് പഠനസംഘമാണ്. ഇതിൽ 77 ശതമാനംപേർ തിരികെപ്പോയി. 3.32 ലക്ഷം പേർക്കു മടങ്ങിപ്പോകാൻ കഴിഞ്ഞിട്ടില്ല. ഇവരുടെ കുടുംബങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലുമാണ്. എങ്ങനെയെങ്കിലും മടങ്ങിപ്പോകാനാണ് കേരളത്തിൽ തുടരുന്ന പ്രവാസികൾ ആലോചിക്കുന്നത്. ഇവിടെ സ്ഥിരമായ തൊഴിലും മെച്ചപ്പെട്ട വരുമാനവും ഇല്ലാത്തതാണ് അതിനു കാരണം. ഇവരെ പുനരധിവസിപ്പിക്കുന്നതിനും മടങ്ങിപ്പോകാൻ തയാറുള്ളവർക്ക് അതിനുള്ള സാഹചര്യം ഒരുക്കണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. എന്നാൽ അതിന് സഹായിക്കാൻ കേരളത്തിൽ ഇപ്പോൾ സംവിധാനങ്ങളുണ്ടോ? മടങ്ങിപ്പോകാനാകാത്ത പ്രവാസികളെ എങ്ങനെ സർക്കാരിനു സഹായിക്കാനാകും? ഇതേപ്പറ്റി മനോരമ ഓൺലൈൻ അഭിമുഖ പരമ്പരയായ ‘ദി ഇൻസൈഡറിനോടു’ സംവദിക്കുകയാണ് ഡോ. ബി.എ. പ്രകാശ്. 

ഡോ.ബി.എ.പ്രകാശ്

∙ കൂടുതൽ സൗദിയിൽ നിന്ന്

ADVERTISEMENT

കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലെ ആറ് ഗ്രാമ പഞ്ചായത്തുകളിലെയും അഞ്ച് മുനിസിപ്പാലിറ്റികളിലെയും മടങ്ങി വന്ന 404 കേരളീയ പ്രവാസി തൊഴിലാളികളെ നേരിട്ട് കണ്ട് അഭിമുഖം നടത്തിയാണ് സർവേ തയാറാക്കിയത്. കോവിഡ് പ്രതിസന്ധി കാരണം വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ സർക്കാർ ഏർപ്പെടുത്തിയ ‘വന്ദേ ഭാരത് മിഷൻ’ പ്രകാരം 2021 ഏപ്രിൽ 30 വരെ 40.24 ലക്ഷം പേർക്ക് ജിസിസി രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്താനായി. നോർക്കയുടെ കണക്കനുസരിച്ച്, ജിസിസി രാജ്യങ്ങളിൽ നിന്ന് കോവിഡ്19 പ്രതിസന്ധി മൂലം മടങ്ങിയെത്തിയ മൊത്തം കേരളീയ പ്രവാസികളുടെ എണ്ണം 2021 ജൂൺ വരെ 14.71 ലക്ഷമാണ്. 

ഇവരിൽ 59.3 ശതമാനം പേർ യുഎഇയിൽ നിന്നാണ്. 11.7 ശതമാനം പേർ സൗദി അറേബ്യയിൽ നിന്നും, 9.7 ശതമാനം പേർ ഖത്തറിൽ നിന്നും, 9.1 ശതമാനം പേർ ഒമാനിൽ നിന്നും, 2.9 ശതമാനം പേർ ബഹ്‌റൈനിൽ നിന്നും, 3.5 ശതമാനം പേർ കുവൈത്തിൽ നിന്നും എത്തിയവരാണ്. മറ്റു രാജ്യങ്ങളിൽ നിന്ന് 3.8 ശതമാനം പേരും മടങ്ങി വന്നു.  2020-ന്റെ മധ്യത്തിൽ ജിസിസി രാജ്യങ്ങളിലെ മൊത്തം കേരളീയ കുടിയേറ്റക്കാർ ഏകദേശം 23.9 ലക്ഷത്തിനും 28.7 ലക്ഷത്തിനും ഇടയിൽ വരും. കോവിഡ് മൂലമുള്ള പ്രതിസന്ധി കാരണം കേരളത്തിലേക്ക് മടങ്ങിവന്ന14.71 ലക്ഷം പ്രവാസി തൊഴിലാളികളിൽ ഏകദേശം 77 ശതമാനം ഇതിനകം മടങ്ങിപ്പോയി. ബാക്കിയുള്ള 23 ശതമാനം പേർ തിരികെ പോകാൻ പറ്റാതെ കേരളത്തിൽ തന്നെ തുടരുന്നു. ഏകദേശം 3.32 ലക്ഷം പേർ. ഇതിൽ ഏറ്റവും കൂടുതൽ പേർ  സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയവരാണ്. ഏകദേശം 80 ശതമാനം.

∙ മടങ്ങിപ്പോകാൻ വഴിതേടി

പ്രവാസികൾ മടങ്ങിവരുന്നതിന് മുൻപ് അവരുടെ കുടുംബങ്ങളുടെ സാമ്പത്തിക നില മെച്ചമായിരുന്നു. കാരണം അവർ വീടുകളിലേക്കു പ്രതിമാസം അല്ലെങ്കിൽ സ്ഥിരമായി വിദേശപ്പണം അയച്ചിരുന്നു. ഔപചാരിക മാർഗങ്ങളിലൂടെയും അനൗപചാരിക മാർഗങ്ങളിലൂടെയും 2017-ൽ വിദേശത്തുനിന്ന് ഇത്തരത്തിൽ ലഭിച്ച ആകെ തുക 1,02,110 കോടി രൂപയാണ്. സർവേയിൽ പങ്കെടുത്ത 404 പേരിൽ, 19 ശതമാനം പേർ പ്രതിമാസം അയച്ചിരുന്നത് 8,000 മുതൽ 12,000 രൂപയ്ക്കും ഇടയിലുള്ള തുകയാണ്. 48 ശതമാനം പേർ പ്രതിമാസം 12,000 രൂപയ്ക്കും 20,000 രൂപയ്ക്കും ഇടയിലുള്ള തുകയും. 22 ശതമാനം പേർ പ്രതിമാസം 20,000 രൂപയ്ക്ക് മുകളിൽ തുകയും അയയ്ക്കുമായിരുന്നു. 

ADVERTISEMENT

ഈ കണക്കനുസരിച്ച് ഒരു കുടുംബത്തിന് 1.47 ലക്ഷം മുതൽ 2.32 ലക്ഷം രൂപ വരെ വാർഷിക വരുമാനം ലഭിച്ചിരുന്നു. ഇവർ മടങ്ങി വന്നതുകൊണ്ട് വിദേശ പണലഭ്യത നിലച്ചു. ഇതു മൂലം വിദേശ വരുമാനത്തെ പ്രധാനമായി ആശ്രയിച്ചിരുന്ന ഈ കുടുംബങ്ങൾ സാമ്പത്തികമായി തകർന്നു. മടങ്ങിയെത്തിയ 404 പേരിൽ, 286 പേർ (71 ശതമാനം) ജോലിയോ വരുമാനമോ ഇല്ലാതെ നാട്ടിൽ തൊഴിൽരഹിതരായി കഴിയുന്നു. ഇതു പ്രാദേശിക തൊഴിൽ വിപണിയിൽ തൊഴിലില്ലായ്മ നിരക്ക് വർധിപ്പിക്കാൻ കാരണമായി. കണ്ണൂർ, മലപ്പുറം, പത്തനംതിട്ട ജില്ലകളിലെ മടങ്ങിയെത്തിയവരിൽ 75 ശതമാനത്തിലധികം പേർ തൊഴിൽരഹിതരാണ്. 116 പേർ കാഷ്വൽ തൊഴിലോ സ്വയം തൊഴിലോ ചെയ്യുന്നവരാണ്. ഇതിൽ 90 പേർ കാഷ്വൽ തൊഴിലാളികളാണ്. അവർക്ക് ഒരു മാസത്തിൽ 6 മുതൽ 10 ദിവസം വരെ മാത്രമേ ജോലി ലഭിക്കുന്നുള്ളൂ. 

26 പേർ ചെറുകിട കച്ചവടം, ബിസിനസ് അല്ലെങ്കിൽ ഓട്ടോറിക്ഷ തുടങ്ങിയ സ്വയംതൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നു. ഈ തൊഴിലുകളിൽ നിന്ന് അവർക്ക് ലഭിക്കുന്ന വേതനം അവർ തിരികെ വരുന്നതിന് മുൻപു ലഭിച്ചുകൊണ്ടിരുന്ന വേതനവുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ തുച്ഛമാണ്. മടങ്ങി എത്തിയവരുടെ കുടുംബങ്ങളിൽ 21 ശതമാനവും മുൻഗണനാ റേഷൻ കാർഡുകളുള്ള ബിപിഎൽ കുടുംബങ്ങളാണ്. ചിലരൊക്കെ അവരുടെ റേഷൻ കാർഡുകൾ ബിപിഎൽ ആക്കി മാറ്റി. സർവേയിൽ പങ്കെടുത്ത 404 കുടുംബങ്ങളിൽ 398 പേർ കടബാധ്യതയുള്ളവരാണ്. ഒരു കുടുംബത്തിന് ശരാശരി 2 ലക്ഷം മുതൽ 14 ലക്ഷം രൂപ വരെ കടമുണ്ട്. വീട് നിർമാണം, വാഹനങ്ങളും സ്ഥലവും വാങ്ങൽ, ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവയായിരുന്നു കടം വാങ്ങുന്നതിന്റെ പ്രധാന കാരണം. ഭൂരിഭാഗം പ്രവാസി കുടുംബങ്ങൾക്കും വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നേക്കാം.

മടങ്ങി വന്നവരിൽ ഭൂരിഭാഗം കുടുംബങ്ങളുടെയും പ്രധാന വരുമാന സ്രോതസ്സ് വിദേശത്തു നിന്ന് ലഭിക്കുന്ന പണം ആയിരുന്നു. തിരിച്ചുവരവ് മൂലം ഈ പണലഭ്യത നിലച്ചു. ഇവർക്കു തിരികെ പോകാനുള്ള അവസരം ലഭിച്ചില്ലെങ്കിൽ, ഇത്തരം കുടുംബങ്ങളിൽ ഭൂരിഭാഗവും ബിപിഎൽ കുടുംബങ്ങളായി മാറാൻ സാധ്യതയുണ്ട്. ഇവർ കേരളത്തിലെ പുതിയ തൊഴിൽ സാഹചര്യത്തിൽ നിരാശരാണ്. തങ്ങളുടെ നാട്ടിൽ ജോലി കണ്ടെത്തുന്നതിനേക്കാൾ നല്ലത് തിരികെയുള്ള കുടിയേറ്റമാണെന്ന് അവർ വിശ്വസിക്കുന്നു. അതിനു കാരണം സ്ഥിരസ്വഭാവത്തിലുള്ളതും സ്ഥിര വേതനം ലഭിക്കുന്നതുമായ തൊഴിലുകൾ തീരെ ഇല്ലാത്തതാണ്. . 

∙ പ്രവാസികൾക്കു മുന്നിൽ അടയുന്ന വാതിലുകൾ

ADVERTISEMENT

മടങ്ങിയെത്തിയ പ്രവാസി തൊഴിലാളികളിൽ 49.5 ശതമാനം സൗദി അറേബ്യയിൽ നിന്നും 18.8 ശതമാനം യുഎഇയിൽ നിന്നും 11.1 ശതമാനം ഖത്തറിൽ നിന്നും 7.2 ശതമാനം ഒമാനിൽ നിന്നും 6.7 ശതമാനം ബഹ്‌റൈനിൽ നിന്നും 6.2 ശതമാനം കുവൈത്തിൽ നിന്നും വന്നവരാണെന്ന് പഠനം കണ്ടെത്തി. കോവിഡ് വ്യാപനം മൂലം കടകൾ, റസ്റ്ററന്റുകൾ, സേവന യൂണിറ്റുകൾ, വ്യാവസായിക, നിർമാണ മേഖലകൾ എന്നിവ അടച്ചുപൂട്ടിയതും പകർച്ചവ്യാധി മൂലമുള്ള തൊഴിൽ തടസ്സങ്ങളുമാണ് തിരിച്ചുവരവിന്റെ പ്രധാന കാരണങ്ങൾ. 32 ശതമാനം പേർ മടങ്ങിയെത്താൻ കാരണം അവർ ജോലി ചെയ്തിരുന്ന യൂണിറ്റുകളോ ബിസിനസോ അടച്ചുപൂട്ടിയതാണ്. ശമ്പളം വെട്ടിക്കുറച്ചതിനാലും വർക്ക് പെർമിറ്റ് പുതുക്കാത്തതിനാലും ഒൻപതു ശതമാനം പേർ മടങ്ങിയെത്തി. 54 ശതമാനം പേർ അവധിയെടുത്തോ തൊഴിലുടമയുടെ അനുമതിയോടെയോ ആണു നാട്ടിലേക്കു മടങ്ങിയത്. എന്നാൽ പല കാരണങ്ങളാലും അവർക്കു തിരിച്ചുപോകാൻ കഴിഞ്ഞില്ല. 

കോവിഡ് രൂക്ഷമായ നാളുകളിൽ വിദേശത്തുനിന്നു തിരിച്ചു വരുന്നവര്‍ക്കായി തിരുവനന്തപുരം വിമാനത്താവളത്തിൽ സജ്ജമാക്കിയ ആർടിപിസിആർ ടെസ്റ്റിങ് സെന്റർ.

എല്ലാ ജിസിസി രാജ്യങ്ങളും കോവിഡിനു മുൻപും ശേഷവും അവിദഗ്ധരും അർധ വിദഗ്ധരുമായ വിദേശ തൊഴിലാളികളെ കുറയ്ക്കുന്നതിനു വേണ്ടി കർശന കുടിയേറ്റ നയം പിന്തുടരുന്നു. പൊതുമേഖലയിലും സ്വകാര്യമേഖലയിലും വിദേശ തൊഴിലാളികളെ മാറ്റി സ്വദേശി തൊഴിലാളികൾക്കു പരമാവധി തൊഴിൽ നൽകുന്നതിനുള്ള തൊഴിൽ നയങ്ങളാണ് ഈ രാജ്യങ്ങൾ പിന്തുടരുന്നത്. 2011 മുതൽ നിതാഖത്ത് അല്ലെങ്കിൽ ദേശസാൽക്കരണ നയം നടപ്പിലാക്കിയതിന്റെ ഫലമായി സൗദിയില്‍നിന്നു മാത്രം ധാരാളം ഇന്ത്യൻ കുടിയേറ്റക്കാർക്കു നാട്ടിലേക്കു മടങ്ങേണ്ടി വന്നു. സൗദി അറേബ്യ-വിഷൻ 2030 നടപ്പിലാക്കുന്നത് തന്നെ കുടിയേറ്റത്തൊഴിലാളികളെ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ്. വിദേശത്തൊഴിലാളികളെ നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യ കഴിഞ്ഞ കുറച്ച് വർഷങ്ങളായി റസിഡന്റ് പെർമിറ്റ്, വർക്ക് പെർമിറ്റ്, റസിഡന്റ് പെർമിറ്റ്‌ പുതുക്കൽ തുടങ്ങിയവയുടെ ഫീസ് വളരെ ഉയർന്ന തോതിൽ വർധിപ്പിക്കുകയാണ്.

സാധാരണ അവധിയിൽ മടങ്ങിയെത്തിയവരിൽ 54 ശതമാനം പേർക്കും കോവിഡ് മൂലമുള്ള തടസ്സങ്ങൾ കാരണം മടങ്ങിപ്പോകാൻ കഴിഞ്ഞില്ല. സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയവരിൽ 58 ശതമാനം പേർ അവധിയിൽ വന്ന് കേരളത്തിൽ കുടുങ്ങി. ഒമാൻ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിൽ നിന്ന് അവധിയിൽ മടങ്ങിയെത്തിയവരിലും ഭൂരിഭാഗം പേർക്കു മടങ്ങിപ്പോകാൻ കഴിഞ്ഞില്ല. രാജ്യാന്തര യാത്രാ നിയന്ത്രണങ്ങൾ, വാക്‌സീൻ നയങ്ങളിലെ വ്യത്യാസം, മടങ്ങിയെത്തിയ കേരളീയ പ്രവാസി തൊഴിലാളികൾക്കു പകരമായി മറ്റു രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ റിക്രൂട്ട് ചെയ്യൽ എന്നിവയാണ് അവധിക്ക് വന്നവർക്ക് തിരികെ പോകാൻ പറ്റാത്തതിന്റെ  കാരണങ്ങൾ. ഇവരിൽ ഭൂരിഭാഗവും പത്തു വർഷത്തിലേറെയായി ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്തവരാണ്, 

മടങ്ങി വന്നവരെ എങ്ങനെ സഹായിക്കാം?

∙ തിരികെ വിദേശത്തേക്ക് പോകാൻ ബാങ്ക് വായ്പ നൽകുക. 

∙ സ്വയം തൊഴിൽ ചെയ്യാനും ചെറുകിട ബിസിനസ് ആരംഭിക്കാനും മറ്റും അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകുക. 

∙ നോർക്കയുടെ ഇപ്പോഴത്തെ വായ്പാ പദ്ധതി തുടരുകയും വിപുലീകരിക്കുകയും ചെയ്യുക. 

∙ മടങ്ങിവരുന്ന പ്രവാസികളിൽ അർഹതയുള്ളവരുടെ എപിഎൽ റേഷൻ കാർഡ് ബിപിഎൽ ആക്കി മാറ്റുക. 

∙ സൗദിയിൽനിന്നു തിരിച്ചെത്തിയ പ്രവാസികൾക്ക് ആനുകൂല്യ വിതരണത്തിൽ മുൻഗണന നൽകുക. 

∙ ഗൾഫ് മടങ്ങിവരവ് കൂടുതൽ മാന്ദ്യം സൃഷ്ടിച്ച 3 ജില്ലകൾക്ക് (മലപ്പുറം, കോഴിക്കോട്, കണ്ണൂർ) മാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിക്കുക.

∙ ഗുരുതരമായ രോഗങ്ങൾ പിടിപെട്ട് നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരായ പ്രവാസികൾക്ക് പ്രതിമാസം 1500 രൂപ പെൻഷൻ നൽകുക. 

∙ തിരിച്ചു വന്ന പ്രവാസികൾക്ക് നാട്ടിൽ നിക്ഷേപം നടത്താൻ (കാർഷിക, വ്യവസായ, സേവന മേഖലയിൽ) അനുകൂല സർക്കാർ നടപടികൾ സ്വീകരിക്കുക. 

∙ സ്ഥിരം തൊഴിലും, സ്ഥിരമായ വരുമാനം, വേതനേതര ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്ന സംഘടിത മേഖലയിൽ തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുക എന്നത് സംസ്ഥാനത്തെ പ്രധാന തൊഴിൽ നയമായി മാറ്റുക. 

∙ ഗൾഫ് രാജ്യങ്ങളിലെ കുടിയേറ്റ നയങ്ങളിൽ വലിയ മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സുഗമമായ കുടിയേറ്റം പ്രോത്സാഹിപ്പിക്കാൻ ആവശ്യമായ കുടിയേറ്റ നയങ്ങൾ കേന്ദ്രസർക്കാരും അനുവർത്തിക്കണം.

English Summary: Covid Crisis: 3.32 Lakhs NRI returnees are still in Kerala; How can we Help them?