നറുക്കെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷം സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബംപറിന്റെ ഒന്നാം സമ്മാനമായ പത്തുകോടി രൂപ തേടി ജേതാക്കളെത്തി. അതും അതിർത്തി കടന്ന് തമിഴ്നാട്ടിൽ നിന്ന്. ക്ലൈമാക്സ് വരെ അടിമുടി സസ്പെൻസ് നിറഞ്ഞതാണ് അക്കഥ. Lottery, Bumper lottery, Vishu bumper, Lottery winners, Manorama News

നറുക്കെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷം സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബംപറിന്റെ ഒന്നാം സമ്മാനമായ പത്തുകോടി രൂപ തേടി ജേതാക്കളെത്തി. അതും അതിർത്തി കടന്ന് തമിഴ്നാട്ടിൽ നിന്ന്. ക്ലൈമാക്സ് വരെ അടിമുടി സസ്പെൻസ് നിറഞ്ഞതാണ് അക്കഥ. Lottery, Bumper lottery, Vishu bumper, Lottery winners, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നറുക്കെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷം സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബംപറിന്റെ ഒന്നാം സമ്മാനമായ പത്തുകോടി രൂപ തേടി ജേതാക്കളെത്തി. അതും അതിർത്തി കടന്ന് തമിഴ്നാട്ടിൽ നിന്ന്. ക്ലൈമാക്സ് വരെ അടിമുടി സസ്പെൻസ് നിറഞ്ഞതാണ് അക്കഥ. Lottery, Bumper lottery, Vishu bumper, Lottery winners, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നറുക്കെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷം സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബംപറിന്റെ ഒന്നാം സമ്മാനമായ പത്തുകോടി രൂപ തേടി ജേതാക്കളെത്തി. അതും അതിർത്തി കടന്ന് തമിഴ്നാട്ടിൽ നിന്ന്. ക്ലൈമാക്സ് വരെ അടിമുടി സസ്പെൻസ് നിറഞ്ഞതാണ് അക്കഥ. കഴിഞ്ഞ ദിവസം രാവിലെ തിരുവനന്തപുരത്തെ വികാസ് ഭവനു മുന്നിലെത്തിയ ഒരു ഇന്നോവ കാറിൽനിന്നു തുടങ്ങുന്നു ആ കോടിക്കഥ. തമിഴ്‌നാട്ടിൽനിന്നെത്തി കേരളത്തിന്റെ മണ്ണിൽ കോടീശ്വരന്മാരായി മാറിയ രണ്ടു പേരുടെ കഥ കൂടിയാണിത്. വിഷു ബംപറിന്റെ ആ ക്ലൈമാക്സിലേക്ക്...

∙ രാവിലെ 8.30 

ADVERTISEMENT

ലോട്ടറി ഡയറക്ടറേറ്റ് പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ വികാസ് ഭവനു മുന്നിൽ തമിഴ്നാട് റജിസ്ട്രേഷനിലുള്ള ഒരു ഇന്നോവ കാർ വന്നു നിൽക്കുന്നു. കാറിൽ നിന്നിറങ്ങിയ രണ്ടു പേർ ലോട്ടറി ഓഫിസിന്റെ വാതിൽപ്പടിയിൽ വന്നു കാത്തു നിൽക്കുന്നു. കൈയിൽ ഒരു ബാഗുണ്ട്. അതു സുരക്ഷിതമായി പിടിച്ചിരിക്കുന്നു. ഉദ്യോസ്ഥര്‍ ആരുംതന്നെ എത്തിയിട്ടില്ല. സെക്യൂരിറ്റി ജീവനക്കാരനായ അശോക് കുമാർ ഇതിനിടയിൽ സന്ദർശകർക്കു മുന്നിൽ വന്ന് ആഗമനോദ്ദേശ്യം തിരക്കുന്നു. സന്ദർശകർ ഒന്നും െവളിപ്പെടുത്തുന്നില്ല. ഒരാളെ കാണാനാണെന്നു മാത്രം പറയുന്നു. കാത്തുനിൽപ്പു തുടരുന്നു. 

∙ സമയം 10.00

സംസ്ഥാന ലോട്ടറി വകുപ്പു ഡയറക്ടർ എബ്രഹാം റെനും ജോയിന്റ് ഡയറക്ടർ ബി. സുരേന്ദ്രനും ഓഫിസിലെത്തുന്നു. സന്ദർശകർ ഇവരെ കാണണമെന്ന് അറിയിക്കുന്നു. താമസിയാതെ ഇവരെ അകത്തേക്കു വിളിപ്പിക്കുന്നു. സന്ദർശകർ വന്ന കാര്യം അറിയിച്ചു : ‘ഞങ്ങൾ കന്യാകുമാരി മണവാളക്കുറിശിയിൽ നിന്നു വരുന്നവരാണ്. ഡോ. എം. പ്രദീപ് കുമാറും എൻ.രമേശനും. ഇത്തവണത്തെ വിഷു ബംപറിന്റെ പത്തുകോടിയുടെ ഒന്നാം സമ്മാനം ഞങ്ങളെടുത്ത ടിക്കറ്റിനാണ്.’

ലോട്ടറി ഡയറക്ടർ ടിക്കറ്റു പരിശോധിക്കുന്നു. സമ്മാനം അവർ കാണിച്ച ടിക്കറ്റിനു തന്നെയെന്ന് ഉറപ്പുവരുത്തുന്നു. ഇവർ കേരളത്തിനു പുറത്തു നിന്നായതിനാൽ ചില നടപടിക്രമങ്ങളുണ്ടെന്നു ലോട്ടറി ഡയറക്ടർ വിശദീകരിക്കുന്നു. നോട്ടറിയുടെ അറ്റസ്റ്റേഷൻ വാങ്ങണം. ഒപ്പം തിരിച്ചറിയൽ രേഖകളും മറ്റു വിവരങ്ങളും സമർപ്പിക്കണം. 

വിഷു ബംപർ സമ്മാനമായ 10 കോടി അടിച്ച എൻ.രേമശനും ഡോ. എം. പ്രദീപ് കുമാറും.
ADVERTISEMENT

∙ രാവിലെ 11.30

സന്ദര്‍ശകർ നോട്ടറിയെ തേടി പുറത്തേക്ക്. ആരെയാണ് കാണുന്നതെന്നു വെളിപ്പെടുത്തുന്നില്ല. വിവരമറിഞ്ഞ് ആദ്യമെത്തിയ മലയാള മനോരമയുടേയും മനോരമ ന്യൂസിന്റേയും ലേഖകരോട് നടപടിക്രമങ്ങൾ പൂർത്തിയാക്കി ടിക്കറ്റ് സ്വീകരിക്കുന്നതു വരെ വാർത്ത പുറത്തു വിടരുതെന്ന് സമ്മാനാർഹരും ലോട്ടറി വകുപ്പ് ഉന്നതോദ്യോഗസ്ഥരും അഭ്യർഥിക്കുന്നു.  

∙ ഉച്ചയ്ക്ക് ഒരു മണി

നോട്ടറിയുടെ അടുത്തുനിന്നു മടങ്ങിയെത്തിയ സമ്മാനാർഹർ മനോരമയോടു സംസാരിക്കുന്നു. തമിഴ്നാട് ആരോഗ്യവകുപ്പിൽ ഡോക്ടറാണ് എം. പ്രദീപ് കുമാർ. ഭാര്യ കൊല്ലം സ്വദേശിയാണ്. ഭാര്യയും ഡോക്ടറാണ്. എൻ.രമേശൻ നേരത്തേ ഗൾഫിലായിരുന്നു. ഇപ്പോൾ നാട്ടിൽ ബിസിനസ് ചെയ്യുന്നു. ലോട്ടറിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ അവരോടു തന്നെ ചോദിച്ചു:

ADVERTISEMENT

∙ എന്താണ് ഇത്ര വൈകിയത്? ലോട്ടറിയടിച്ചത് അറിയാൻ വൈകിയോ? 

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലോട്ടറി അടിച്ച വിവരം അറിഞ്ഞത്. ഞങ്ങൾ അടുത്ത ബന്ധുക്കളാണ്. കുടുംബത്തിൽ ഒരു മരണം നടന്നു. പിന്നെ തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ ഉത്സവവും. അതാണ് ടിക്കറ്റ് സമർപ്പിക്കാൻ വൈകിയത് 

∙ ലോട്ടറി എന്നാണ് എടുത്തത്? 

മേയ് 15ന് തിരുവനന്തപുരം എയർപോർട്ടിൽ നിന്നാണ്. പ്രദീപ്കുമാറിന്റെ ഭാര്യാസഹോദൻ ഗൾഫിൽനിന്നു മടങ്ങി വരുന്നുണ്ടായിരുന്നു. രാവിലെ അഞ്ചിന് അദ്ദേഹത്തെ കൂട്ടാനാണു പോയത്. അവിടെ വച്ചാണ് ലോട്ടറി എടുത്തത്.

∙ സ്ഥിരമായി ലോട്ടറി എടുക്കാറുണ്ടോ? 

ഞങ്ങൾ സംയുക്തമായാണ് എടുക്കാറ്. കേരള ലോട്ടറിയിൽ പ്രതീക്ഷയുണ്ട്. നേരത്തെ 10,000 രൂപ സമ്മാനമായി അടിച്ചിട്ടുണ്ട്.  

∙ സമ്മാനത്തുക എന്തു ചെയ്യാനാണ് തീരുമാനം?

ഞങ്ങൾ തത്തുല്യമായി വീതിക്കും. 

∙ വലിയ തുകയാണല്ലോ ലഭിക്കുന്നത്? എന്തു ചെയ്യും? 

ഞങ്ങളുടെ രണ്ടുപേരുടെയും കുടുബത്തിൽ ചില ഉത്തരവാദിത്തങ്ങളും ബാധ്യതകളുമുണ്ട്. അത് നിറവേറ്റണം. പണം സൂക്ഷിച്ച് ഉപയോഗിക്കണം എന്നാണുദ്ദേശിക്കുന്നത്. 

∙ ചാരിറ്റി ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ?

തൽക്കാലം അങ്ങനെ ചിന്തിക്കുന്നില്ല. പറഞ്ഞല്ലോ ബാധ്യതകളുണ്ട്.

∙ സമയം 1.30 

രേഖകളുമായി പ്രദീപ്കുമാറും രമേശനും വീണ്ടും ഡയറക്ടറേറ്റിലേക്ക്. നോട്ടറി സാക്ഷ്യപ്പെടുത്തിയ രേഖകളും അനുബന്ധ രേഖകളും കൈമാറുന്നു. ടിക്കറ്റ് സ്വീകരിച്ചതായി ലോട്ടറി ഡയറക്ടർ സ്ഥിരീകരിക്കുന്നു. ഒരാഴ്ച നീണ്ടുനിന്ന സസ്പെൻസിനു വിരാമമാകുന്നു. 

∙ വിജയികൾക്ക് എത്ര തുക ലഭിക്കും? 

ഇരുവർക്കും കൂടി 6.16 കോടി രൂപ ലഭിക്കും. 2.6 കോടി നികുതിയായി നൽകേണ്ടിവരും. 1.2 കോടി ഏജന്റിനുള്ള കമ്മിഷനാണ്. പഴവങ്ങാടിയിലെ ചൈതന്യ ലക്കി സെന്ററിൽ നിന്നാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. ഇവിടെനിന്നു വാങ്ങി ഇവർക്കു വിറ്റത് ചില്ലറ വിൽപനക്കാരനായ രംഗൻ എന്ന ഏജന്റാണ്. ഭാഗ്യവാന്മാരെ കണ്ടെത്തിയതറിഞ്ഞ് രംഗനും ഭാര്യ ജസീന്തയും സോ ഹാപ്പി.

English Summary: How Two Kanyakumari Natives became the Winners of Rs.10 Crore Vishu Bumper Lottery?