കോഴിക്കോട്∙ നാദാപുരത്തിനടുത്ത് ഉമ്മത്തൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർഥികളിൽ ഒരാൾ മരിച്ചു. മുടവന്തേരിയിലെ കൊയ്യലോത്ത് മൊയ്തുവിന്റെ മകൻ മുഹമ്മദ് (13) ആണ് മരിച്ചത്... Kozhikode, Ummathoor River, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ നാദാപുരത്തിനടുത്ത് ഉമ്മത്തൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർഥികളിൽ ഒരാൾ മരിച്ചു. മുടവന്തേരിയിലെ കൊയ്യലോത്ത് മൊയ്തുവിന്റെ മകൻ മുഹമ്മദ് (13) ആണ് മരിച്ചത്. പാറക്കടവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച കുട്ടിയെ ഉടൻതന്നെ നാദാപുരം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. തുടർന്നു വിദഗ്ധ ചികിത്സയ്ക്കായി വടകരയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാറക്കടവ് ദാറുൽ ഹുദയിലെ വിദ്യാർഥിയാണ് മുഹമ്മദ്. മാതാവ് ഫാത്തിമ.

ഉമ്മത്തൂർ പുഴയോരത്ത് തടിച്ചുകൂടിയ ജനം.

ഉമ്മത്തൂർ ഹൈസ്കൂളിനടുത്തുള്ള പുഴയിലാണ് അപകടം. ആറു കുട്ടികളാണ് കുളിക്കാനെത്തിയ സംഘത്തിൽ ഉണ്ടായിരുന്നത്. മുഹമ്മദിന്റെ സുഹൃത്ത് മിസ്ഹബിന് വേണ്ടിയുള്ള തിരച്ചിലാണ് നടക്കുന്നത്.  നാദാപുരം ഫയർഫോഴ്‌സും നാട്ടുകാരുമാണ് തിരച്ചിൽ നടത്തുന്നത്.

ADVERTISEMENT

തിരച്ചിലിനിടയിൽ യുവാവിന് പാമ്പുകടിയേറ്റു. ഉമ്മത്തൂരിലെ മുഹമ്മദിനാണ് കടിയേറ്റത്.

English Summary: Students fall into Ummathoor River