‘നിലവിലുള്ള ഒരു സ്കൂൾ ഗ്രൗണ്ടിലും ഇനി കെട്ടിടം നിർമിക്കരുത്. സ്കൂൾ സമയത്ത് കുട്ടികളെ ഒരാവശ്യത്തിനും പുറത്തേക്കു കൊണ്ടുപോകരുത്. വിഐപികളുടെ പരിപാടിക്ക് ആളെക്കൂട്ടുന്നതുപോലെയുള്ള കാര്യങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കരുത്. സ്കൂളുകളിൽ അതിഥികൾ വരുമ്പോൾ കുട്ടികളെ താലവുമായി നിർത്തരുത്...’ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സംസാരിക്കുന്നു.

‘നിലവിലുള്ള ഒരു സ്കൂൾ ഗ്രൗണ്ടിലും ഇനി കെട്ടിടം നിർമിക്കരുത്. സ്കൂൾ സമയത്ത് കുട്ടികളെ ഒരാവശ്യത്തിനും പുറത്തേക്കു കൊണ്ടുപോകരുത്. വിഐപികളുടെ പരിപാടിക്ക് ആളെക്കൂട്ടുന്നതുപോലെയുള്ള കാര്യങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കരുത്. സ്കൂളുകളിൽ അതിഥികൾ വരുമ്പോൾ കുട്ടികളെ താലവുമായി നിർത്തരുത്...’ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘നിലവിലുള്ള ഒരു സ്കൂൾ ഗ്രൗണ്ടിലും ഇനി കെട്ടിടം നിർമിക്കരുത്. സ്കൂൾ സമയത്ത് കുട്ടികളെ ഒരാവശ്യത്തിനും പുറത്തേക്കു കൊണ്ടുപോകരുത്. വിഐപികളുടെ പരിപാടിക്ക് ആളെക്കൂട്ടുന്നതുപോലെയുള്ള കാര്യങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കരുത്. സ്കൂളുകളിൽ അതിഥികൾ വരുമ്പോൾ കുട്ടികളെ താലവുമായി നിർത്തരുത്...’ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡിനു ശേഷം ഒരു പൂർണ വിദ്യാലയ വർഷം ആരംഭിക്കുകയാണ്. ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന ഏതാണ്ട് 43 ലക്ഷം വിദ്യാർഥികളാണ് ജൂൺ ഒന്നിന് സ്കൂളിലേക്കു പോകുന്നത്. ജൂൺ13ന് പ്ലസ് വൺ പരീക്ഷയും ആരംഭിക്കാൻ പോവുകയാണ്. ഈ സാഹചര്യത്തിൽ എന്തെല്ലാം ഒരുക്കങ്ങളാണ് സർക്കാർ തലത്തിൽ സ്വീകരിച്ചിരിക്കുന്നത്? ഏതൊരു വർഷത്തേക്കാളും വലിയ തയാറെടുപ്പുകളാണ് ഈ വർഷം സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ടു നടത്തിയിരിക്കുന്നതെന്നു പറയുന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കോവിഡ് സൃഷ്ടിച്ച നീണ്ട ഇടവേളയ്ക്കു ശേഷം ആദ്യമായി ആരംഭിക്കുന്ന ഒരു പൂർണ വിദ്യാലയ വർഷമെന്ന സവിശേഷതയും ഇത്തവണയുണ്ട്. അധ്യാപകരുടെ കാര്യത്തിൽ കോൺഫിഡൻഷ്യൽ റിപ്പോർട്ട്, സ്കൂള്‍ ബസ് ജീവനക്കാർക്ക് സ്വഭാവ സർട്ടിഫിക്കറ്റ്, അനധികൃത സ്കൂളുകൾക്കെതിരെ നടപടി, കുട്ടികളിൽ വായന ഉറപ്പാക്കാനുള്ള ശ്രമം, സൈബർ പ്രശ്നങ്ങളിൽ കൗണ്‍സലിങ് തുടങ്ങി ഒട്ടേറെ കാര്യങ്ങളായിരിക്കും ഈ അധ്യയന വർഷം നടപ്പാക്കുകയെന്നും മന്ത്രി പറയുന്നു. അതിനിടെ പാഠപുസ്തക അച്ചടി, സ്കൂളുകളിലെ ഇഴജന്തു ശല്യം തുടങ്ങിയ പ്രതിസന്ധികൾ തരണം ചെയ്യുമോയെന്ന ചോദ്യവും ബാക്കി. ഇതിനെല്ലാം ഉത്തരം നൽകുകയാണ് മന്ത്രി വി.ശിവൻകുട്ടി മനോരമ ഓൺലൈൻ അഭിമുഖ പരമ്പരയായ ‘ദി ഇൻസൈഡറി’ലൂടെ...

∙ ‘പഠിക്കുക, പഠിപ്പിക്കുക’ എന്നാണ് മുദ്രാവാക്യം

ADVERTISEMENT

‘പഠിക്കുക, പഠിപ്പിക്കുക’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. വരാൻ പോകുന്ന ഒരു പരീക്ഷയിലും ഇനി ഫോക്കസ് ഏരിയ ഉണ്ടാകില്ല. നന്നായി തയാറെടുത്താലേ പഠിപ്പിക്കാൻ കഴിയുകയുള്ളൂ. അതിനു വേണ്ട പരിശീലനം ഈ അവധിക്കാലത്ത് അധ്യാപകർക്കു നൽകിയിട്ടുണ്ട്. അധ്യാപകർക്കു മാത്രമല്ല രക്ഷിതാക്കൾക്കും പരിശീലനം നൽകി. അതു സൈബർ സുരക്ഷയുമായി ബന്ധപ്പെട്ടാണ്. പഠനം ഓൺലൈനിലായ കാലത്ത് കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു സാർവത്രികമായിരുന്നു. അക്കാര്യത്തിൽ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യത്തിലാണു പരിശീലനം നൽകിയത്. ഇത്തവണ രണ്ടു രേഖകൾ തയാറാക്കിയിട്ടുണ്ട്. അക്കാദമിക് മാസ്റ്റർ പ്ലാനും സ്കൂൾ മാന്വലും. 

∙ എന്താണ് സ്കൂൾ മാന്വൽ?

സ്കൂളിന്റെ പ്രവർത്തനങ്ങൾ എങ്ങനെയെല്ലാം നടത്തണം. അതിൽ അധ്യാപകർ, പ്രഥമാധ്യാപകർ, പിടിഎ, മദർ പിടിഎ, ലോക്കൽ ബോഡികൾ, പൂർവ വിദ്യാർഥി സംഘടനകൾ എന്നിവയുടെ ഉത്തരവാദിത്തം കൃത്യമായി നിർണയിക്കുന്ന രേഖയാണിത്. ഇത്തരം കാര്യങ്ങളിൽ ഒട്ടേറെ ആശയക്കുഴപ്പമുണ്ട്. പ്രിൻസിപ്പലിനായിരിക്കും സ്കൂളിന്റെ ചുമതലയെന്നാണ് ഖാദർ കമ്മിറ്റി റിപ്പോർട്ടിലുണ്ടായിരുന്നത് (കേരളത്തിലെ 12–ാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി നിയോഗിക്കപ്പെട്ട വിദഗ്ധസമിതിയാണ് ഖാദർ കമ്മിറ്റി). റിപ്പോർട്ട് പ്രകാരം ഹെഡ്മാസ്റ്റർ വൈസ് പ്രിൻസിപ്പലായി പ്രവർത്തിക്കും. അതു നേരത്തേതന്നെ നടപ്പിലാക്കിയതാണെങ്കിലും പല സ്ഥലങ്ങളിലും തർക്കം നിലനിൽക്കുന്നുണ്ട്. അതു മാറ്റിയെടുക്കും. ഫണ്ട് ചെലവഴിക്കൽ, ടിസി കൊടുക്കൽ തുടങ്ങിയ പല കാര്യങ്ങളിലും നിയമത്തെക്കുറിച്ച് പ്രഥമാധ്യാപകർക്കിടയിൽ അജ്ഞത  നിലനിൽക്കുന്നുണ്ട്. അതിനു പരിഹാരമാണ് സ്കൂൾ മാന്വൽ.

∙ അക്കാദമിക് മാസ്റ്റർ പ്ലാൻ

ADVERTISEMENT

അക്കാദമികമായി കുട്ടികളിലുണ്ടാക്കിയെടുക്കേണ്ട മാറ്റമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അക്കാദമികേതര പ്രവർത്തനങ്ങളായ കലാപരവും കായികവുമായ മേഖലകളിലും പ്രവൃത്തി പരിചയമേളകളുമായി ബന്ധപ്പെട്ടും സ്കൂളുകളിൽ എന്തെല്ലാം ചെയ്യാമെന്നതു സംബന്ധിച്ച് അധ്യാപകരിൽനിന്നു കരടു നിർദേശം സ്വീകരിച്ചിട്ടിട്ടുണ്ട്. അവരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് ഇതു തയാറാക്കിയത്. 

∙ വെല്ലുവിളിയായി ഫർണിച്ചർ

ഫർണിച്ചറിന്റെ കുറവാണ് സ്കൂളുകൾ നേരിടുന്ന പ്രശ്നം. പുതിയ കെട്ടിടങ്ങൾ വന്നതോടെ അതിന് ഉതകുന്ന ഫർണിച്ചറുകൾ ഇല്ല. പൂർവ വിദ്യാർഥി സംഘടനകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹായത്തോടെ ഇതിനു പരിഹാരം കാണാൻ ശ്രമിക്കും. അവരുടെ സിഎസ്ആർ ഫണ്ട് ഇതിലേക്കു വിനിയോഗിക്കുന്ന കാര്യമാണു പരിഗണനയിലുള്ളത്. 

Back to school words on a letter board with books and vintage alarm clock against white isolated background.

∙ സ്കൂൾ ലൈബ്രറിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല

ADVERTISEMENT

സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനത്തിൽ അലംഭാവം അനുവദിക്കില്ല. 12 കോടി രൂപയുടെ പുസ്തകമാണു സർക്കാർ വാങ്ങി നൽകിയിരിക്കുന്നത്. എന്നാൽ പല സ്കൂൾ ലൈബ്രറികളിലും പുസ്തകങ്ങൾ പൊടിയടിച്ച് ഇരിക്കുകയാണ്. അതു കുട്ടികൾക്കു വിതരണം ചെയ്യാറില്ല. അതിനു മാറ്റം വരണം. ക്ലാസ്സിലെ ഒരു അധ്യാപകൻ ലൈബ്രറിയുടെ ചുമതല വഹിക്കണം. കൂടുതൽ കുട്ടികളെ ദേശീയ–സംസ്ഥാനതലങ്ങളിലെ മെറിറ്റ് ടെസ്റ്റുകളിൽ പങ്കെടുപ്പിക്കാനും ശ്രമം വേണം.

∙ വിതരണത്തിനൊരുങ്ങി പാഠപുസ്തകങ്ങൾ

വളരെ നേരത്തേതന്നെ ഇടപെട്ടു തുടങ്ങിയ വിഷയമാണ് പാഠ പുസ്തകം സമയത്തിന് എത്തിക്കുകയെന്നത്. കേരള ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി പ്രസ്സുകളിൽ നിന്ന് അവ ജില്ലാ ഹബ്ബുകളിൽ എത്തിക്കും അവിടെ നിന്ന് ഡിഇഒമാർ ഏറ്റു വാങ്ങും. കുടുംബശ്രീ പ്രവർത്തകർ വഴി സ്കൂളുകളിലെത്തിക്കും. സ്കൂൾ അധികൃതർ അതു വിതരണം ചെയും. അച്ചടി 99 ശതമാനവും പൂർത്തിയാക്കി. ജീവനക്കാർ ഓവർടൈം ചെയ്താണ് അച്ചടി പൂർത്തിയാക്കിയത്. ചെറിയ ഒരു കുറവു വരാൻ സാധ്യത മലപ്പുറത്തായിരിക്കം. അവിടെ വിദ്യാർഥികൾ കൂടുതലായതാണു കാരണം. പാഠപുസ്തകം രണ്ടാമതു നൽകുമ്പോൾ അക്ഷരമാല അതോടൊപ്പം ഉൾപ്പെടുത്തും. പ്രൈമറി സ്കൂളിലെ പാഠപുസ്തകത്തിനോടു ചേർത്തായിരിക്കും നൽകുന്നത്. 

∙ പൂർവ വിദ്യാർഥി സംഘടനകൾക്ക് നിയമ പ്രാബല്യം

പൂർവ വിദ്യാർഥി സംഘടനകൾക്കു നിയമപരമായ പ്രാബല്യം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. സ്കൂളിന്റെ എല്ലാത്തരം വികസന പ്രവർത്തനങ്ങളിലും അവർക്ക് ഇടപെടാൻ കഴിയും. പല സ്ഥലങ്ങളിലും പിടിഎയും പ്രഥമാധ്യാപകരും അവരെ നിരുത്സാഹപ്പെടുത്തുന്ന സ്ഥിതിയുണ്ട്. ഒട്ടേറെ പൂർവ വിദ്യാർഥികൾ കായിക താരങ്ങളാണ്. കുട്ടികളുടെ കായിക ക്ഷമത വളർത്തുന്നതിൽ അവരുടെ സേവനം തേടാൻ കഴിയും. അതുപോലെത്തന്നെ വിരമിച്ച അധ്യാപകരിൽ മികവുള്ളവർ ധാരാളമുണ്ട്, ജില്ലാതലങ്ങളിൽ അവരുടെ പട്ടിക തയാറാക്കാൻ നിർദേശിച്ചിട്ടുണ്ട്. അതിൽ സന്നദ്ധതയുള്ളവരുടെ സേവം എസ്‌സിഇആർടിക്കും എസ്കെആർടിസിക്കും പ്രയോജനപ്പെടുത്തും. ബിആർസികൾ (ബ്ലോക്ക് റിസോഴ്സ് സെന്റേഴ്സ്) വഴിയാകും അവരെ പ്രയോജനപ്പെടുത്തുക. അവരുമായി ചർച്ച നടത്തിയാകും ഇക്കാര്യം തീരുമാനിക്കുക.   

വയനാട് ബത്തേരി ഗവ. സർവജന സ്കൂളിൽ ഷഹ്‌ല ഷിറിൻ പഠിച്ചിരുന്ന സ്കൂൾ കെട്ടിടം പൊളിച്ചു നീക്കാൻ തുടങ്ങിയപ്പോൾ. ഇവിടെയാണു പാമ്പുകടിയേറ്റു ഷഹ്‌ല മരിച്ചത് (ഫയൽ ചിത്രം)

∙ ശുചിമുറികൾ വൃത്തിയായി സൂക്ഷിക്കണം

ഈ അധ്യയന വർഷത്തിൽ പാലിക്കേണ്ട കാര്യങ്ങളമായി ബന്ധപ്പെട്ട് 30 ഇന സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. അതിലൊന്ന് സ്കൂളുകളുടെ  ശുചീകരണമാണ്.  അടച്ചിട്ടിരിക്കുന്ന ക്ലാസ് റൂമുകളിൽ ഇഴജന്തുക്കളുടെ ശല്യമുണ്ട്. അത് ഒഴിവാക്കുന്നതിന്റെ ഭാഗമായി എല്ലാ ക്ലാസ് റൂമുകളും പ്രഥാമാധ്യാപകർ പരിശോധിക്കണം. ശുചിമുറികൾ വൃത്തിയാക്കി സൂക്ഷിക്കണം. ഏതെങ്കിലും കുട്ടികൾ സ്കൂളിൽ വന്നിട്ടില്ലെങ്കിൽ അതിന്റെ കാരണം ക്ലാസ് ടീച്ചർ പരിശോധിക്കണം. ഓരോ കുട്ടിയുടെയും പ്രശ്നങ്ങൾ അവർ അറിയണം. 

നിലവിലുള്ള ഒരു ഗ്രൗണ്ടിലും ഇനി കെട്ടിടം നിർമിക്കരുത്. സ്കൂൾ സമയത്ത് കുട്ടികളെ ഒരാവശ്യത്തിനും പുറത്തേക്കു കൊണ്ടുപോകരുത്. വിഐപികളുടെ പരിപാടിക്ക് ആളെക്കൂട്ടുന്നതുപോലെയുള്ള കാര്യങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കരുത്. സ്കൂളുകളിൽ അതിഥികൾ വരുമ്പോൾ കുട്ടികളെ താലവുമായി നിർത്തരുത്. സ്കൂളുകളുടെ പരിസരത്തോ സമീപത്തോ ഒരുവിധത്തിലുമുള്ള പുകയില ഉൽപന്നങ്ങളുടെ വിൽപനയും ഉപയോഗവും പാടില്ല. ഇതിനായി പൊലീസിനു കർശന നിർദേശം നൽകും. ബന്ധപ്പെട്ട എസ്ഐമാർ സ്കൂൾ പരിസരത്തെ കടകളിൽ നിരന്തരമായ പരിശോധനകൾ നടത്തണം. ലഹരി വസ്തുക്കളുടെ കൈമാറ്റത്തിനു കുട്ടികളെ ഉപയോഗിക്കുന്നതായി ചില പഠനങ്ങളുണ്ട്. 

സ്ഥലത്തെ ഇലക്ട്രിസിറ്റി ബോർഡ്, വില്ലേജ് ഓഫിസർമാർ, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവയുടെ യോഗം അതതു പ്രഥമാധ്യാപകർ വഴി വിളിച്ചു കൂട്ടണമെന്ന്  ഇക്കാര്യത്തിൽ ഡിഇഒമാർക്കു  നിർദേശം നൽകിയിരുന്നു. അത്തരം യോഗങ്ങൾ നടന്നു വരികയാണ്. ഉണങ്ങിയോ അപകടകരമായോ നിൽക്കുന്ന മരങ്ങൾ പൊലീസിന്റെ അറിവോടെ മുറിച്ചു മാറ്റണം. ഉച്ചഭക്ഷണത്തിനുള്ള തയാറെടുപ്പ് പ്രഥമാധ്യാപകർ നൽകണം. അതിന് 8 രൂപയാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. ഈ തുക വളരെ കുറവാണ്. അതിനു വൈകാതെ പരിഹാരം കാണും. സ്കൂൾ സമയത്ത് ഒരു സ്കൂളും മറ്റ് ആവശ്യങ്ങൾക്കായി നൽകാൻ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്.  

∙ അക്കാദമിക കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ല

അക്കാദമിക കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാനാകില്ല. സ്കൂളുകളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതിന് ഇപ്പോൾ ഒരു കമ്മിറ്റിയുണ്ട്. അങ്ങനെ നിയമനം ലഭിക്കുന്നവർ എംപ്ലോയ്മെന്റ് വഴി നിയമനം ലഭിക്കുന്നവർ എത്തുമ്പോൾ മാറിക്കൊടുക്കണം. പ്രഥമാധ്യാപകരുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി, താൽക്കാലിക അധ്യാപകരെ നിയമിച്ച് പ്രഥമാധ്യാപകരെ  ക്ലാസെടുക്കുന്നതിൽനിന്ന് ഒഴിവാക്കും. നിയമിക്കുന്ന അധ്യാപകർ പ്രഥമാധ്യാപകൻ കൈകാര്യം ചെയ്യുന്ന വിഷയമാണു പഠിപ്പിക്കേണ്ടത്. 

എല്ലാ സർക്കാർ വകുപ്പുകളിലും കോൺഫിഡൻഷ്യൽ റിപ്പോർട്ടുണ്ട്. അധ്യാപകരുടെ കാര്യത്തിലും ഇത് നടപ്പിലാക്കുന്ന കാര്യം അധ്യാപക സംഘടനകളുമായി ആലോചിച്ചു തീരുമാനിക്കും. അധ്യാപകരെ വിലയിരുത്തുന്നതിൽ പിടിഎയുടെ അഭിപ്രായം കൂടി കണക്കിലെടുക്കും. അധ്യാപകരുടെ സ്ഥലംമാറ്റത്തിൽ കോടതികളുടെ ഇടപെടൽ സ്തംഭനം ഉണ്ടാക്കുന്നുണ്ട്. കേസിന്റെ കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ അഭിപ്രായം ചോദിക്കുന്നതിനു കുഴപ്പമില്ല. എന്നാൽ അനധികൃതമായി സ്റ്റേ നൽകുന്നത് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്.

ചേർത്തലയിൽ സ്കൂളുകളുടെ ഫിറ്റ്‌നസ് ടെസ്റ്റ് നടക്കുന്നു.

∙ സ്കൂള്‍ ബസ് ജീവനക്കാർക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധം

സ്കൂളിലേക്കു കുട്ടികളെ കൊണ്ടു വരുന്ന വാഹനങ്ങൾ വഴിയിൽ പാർക്ക് ചെയ്യുന്നതിനു നിയന്ത്രണം ഏർപ്പെടുത്തും. സ്കൂൾ ബസുകൾ കുട്ടികളെ ഇറക്കിയ ശേഷം സ്കൂളിനു മുന്നിൽ പാർക്ക് ചെയ്യരുത്. ബസുകൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങണം. ഓടിക്കുന്ന ഡ്രൈവറും കണ്ടക്ടറും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം. യൂണിഫോം കണ്ടാൽത്തന്നെ കുട്ടികളെ ഇറക്കിവിടുന്ന പ്രവണത ചില സ്വകാര്യ ബസ് ജീവനക്കാർ സ്വീകരിക്കുന്നുണ്ട്. ഇക്കാര്യം ഗൗരവമായി കാണും. മുൻപ് സ്കൂളുകൾ വഴി നടത്തിയിരുന്ന സർവീസ് തുടരണമെന്നും പഴയ സ്റ്റുഡൻസ് ഓൺലി ബസുകൾ നിലനിർത്തണമെന്നും കെഎസ്ആർടിസിയോട് അഭ്യർഥിച്ചിട്ടുണ്ട്.

∙ ആദിവാസി മേഖലയിലെ സ്കൂളുകൾക്കും ഭിന്നശേഷി വിദ്യാർഥികൾക്കും പരിഗണന

ഗോത്ര മേഖലയിൽ ഏകാധ്യാപക വിദ്യാലയങ്ങളിൽ പലതും പ്രതിസന്ധിയിലാണ്. ഇക്കാര്യത്തിൽ പട്ടിക വിഭാഗ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തും. ഭിന്നശേഷി വിഭാഗത്തിൽ 42 ഇനം പ്രശ്നങ്ങളുള്ളവരുണ്ട്. ആ കുട്ടികളുടെ ഉന്നമനത്തിനായും രക്ഷിതാക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ശ്രമം നടത്തും. ഡോ. ജയരാജും എസ്‌സിഇആർടിയും തയാറാക്കിയ റിപ്പോർട്ടും പരിശോധിക്കും. ഇത്തരം കുട്ടികൾക്കു സഹായകമായ കെട്ടിടങ്ങളാകും ഇനി നിർമിക്കുക. 

പുതിയ പാഠപുസ്തകം തയാറാക്കുന്നതിനുള്ള കരിക്കുലം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ എല്ലാ മേഖലയിലുമുള്ള പ്രമുഖരും ഉൾപ്പെട്ട സമിതിയാണിത്. വൈകാതെ അതിന്റെ നടപടികളിലേക്കു കടക്കും. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൂടി ഉൾപ്പെടുത്തും. ഭഗത്‌സിങ്, ശ്രീനാരായണഗുരു എന്നിവരെക്കുറിച്ചുള്ള ഭാഗങ്ങളൊക്കെ ഇതിലുൾപ്പെടുത്തും. മിക്സഡ് സ്കുളുകളായി ഇരുപതോളം സ്കൂളുകളെ മാറ്റിക്കഴിഞ്ഞു. പിടിഎ ലോക്കൽ ബോഡികൾ എന്നിവ ഒന്നിച്ചിരുന്നു തീരുമാനമെടുത്തു നൽകിയാൽ കൂടുതൽ സ്കൂളുകളെ  പരിഗണിക്കും. 

∙ അനധികൃത സ്കൂളുകൾക്ക് നിയന്ത്രണം വരും

10.34 ലക്ഷം വിദ്യാർഥികൾ പൊതു വിദ്യാലയങ്ങളിൽ വർധിച്ചു. എയ്ഡഡ് സ്കൂളുകളുടെ കാര്യത്തിൽ കൂടുതൽ അനുകമ്പാ പൂർണമായ സമീപനം സ്വീകരിക്കും. അനധികൃതമായി പ്രവർത്തിക്കുന്ന ധാരാളം സ്കൂളുകളുണ്ട്. സിലബസും ഫീസും അധ്യാപകരെയുമെല്ലാം അവർ നിശ്ചയിക്കും. അവർ വിദ്യാഭ്യാസ മേഖലയിൽ സേവനം നടത്തുന്നതിന് സർക്കാർ എതിരല്ല. അവയെ സംബന്ധിച്ച് ഡിഡിഇമാരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്തരം സ്ഥാപനങ്ങളുടെ ഭാവി. ചില നിയന്ത്രണങ്ങളൊക്കെ വേണ്ടിവരും. 

∙ കോവിഡ് മാനദണ്ഡം നിർബന്ധം

മാസ്ക് എല്ലാ സ്കൂളുകളിലും നിർബന്ധമാക്കണം. കോവിഡ് കാലത്തെ എല്ലാ മാനദണ്ഡങ്ങളും കർശനമാണ്. ഭക്ഷണം കൊണ്ടുവരുന്നത് സ്വന്തമായി കഴിക്കണം. മറ്റു കുട്ടികൾക്കു പകർന്നു കൊടുക്കരുത്. പ്രഥമാധ്യാപകർ തൊട്ടടുത്ത ആശുപത്രിയുമായി ബന്ധപ്പെട്ട് ഒരു നമ്പർ വാങ്ങി വയ്ക്കണം. കൗൺസലിങ്ങിന് സന്നദ്ധ വൊളന്റിയർമാരുടെ സഹായം തേടും. പലകുട്ടികൾക്കും ടൈപ് എ ഡയബറ്റിസ് ഉണ്ട്. അവർക്ക് ഇൻസുലിൻ എടുക്കുന്നതിനായി ഒരു ക്ലാസ് റൂം സജ്ജീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

English Summary: Kerala Schools Reopens on June 1; Interview with Education Minister V Sivankutty