തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നെന്ന ആരോപണ പ്രത്യാരോപണങ്ങളും അറസ്റ്റുമെല്ലാം കണ്ടാൽ ‘എന്തു പ്രഹസനമാണ് സജീ’ എന്നു ചോദിക്കാനാവും കണ്ണൂരിലെ ജനാധിപത്യ വിശ്വാസികൾക്കു തോന്നുക.കാരണം എത്രയോ തിരഞ്ഞെടുപ്പുകളിൽ ഈ ‘നാടകങ്ങൾ’ കണ്ടവരാണ് കണ്ണൂരുകാർ. കള്ളവോട്ട് ചെയ്ത് കേസുകളിൽപ്പെട്ട കാര്യത്തിലും ആരോപണങ്ങൾ ഉന്നയിക്കുന്നതിലും മുന്നണികളിൽ ആരും മോശക്കാരല്ല.കള്ളവോട്ട് തൃക്കാക്കരക്കാർക്ക് പുതുമയാണെങ്കിലും

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നെന്ന ആരോപണ പ്രത്യാരോപണങ്ങളും അറസ്റ്റുമെല്ലാം കണ്ടാൽ ‘എന്തു പ്രഹസനമാണ് സജീ’ എന്നു ചോദിക്കാനാവും കണ്ണൂരിലെ ജനാധിപത്യ വിശ്വാസികൾക്കു തോന്നുക.കാരണം എത്രയോ തിരഞ്ഞെടുപ്പുകളിൽ ഈ ‘നാടകങ്ങൾ’ കണ്ടവരാണ് കണ്ണൂരുകാർ. കള്ളവോട്ട് ചെയ്ത് കേസുകളിൽപ്പെട്ട കാര്യത്തിലും ആരോപണങ്ങൾ ഉന്നയിക്കുന്നതിലും മുന്നണികളിൽ ആരും മോശക്കാരല്ല.കള്ളവോട്ട് തൃക്കാക്കരക്കാർക്ക് പുതുമയാണെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നെന്ന ആരോപണ പ്രത്യാരോപണങ്ങളും അറസ്റ്റുമെല്ലാം കണ്ടാൽ ‘എന്തു പ്രഹസനമാണ് സജീ’ എന്നു ചോദിക്കാനാവും കണ്ണൂരിലെ ജനാധിപത്യ വിശ്വാസികൾക്കു തോന്നുക.കാരണം എത്രയോ തിരഞ്ഞെടുപ്പുകളിൽ ഈ ‘നാടകങ്ങൾ’ കണ്ടവരാണ് കണ്ണൂരുകാർ. കള്ളവോട്ട് ചെയ്ത് കേസുകളിൽപ്പെട്ട കാര്യത്തിലും ആരോപണങ്ങൾ ഉന്നയിക്കുന്നതിലും മുന്നണികളിൽ ആരും മോശക്കാരല്ല.കള്ളവോട്ട് തൃക്കാക്കരക്കാർക്ക് പുതുമയാണെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നതായുള്ള ആരോപണ പ്രത്യാരോപണങ്ങളും അറസ്റ്റുമെല്ലാം കണ്ടാൽ ‘എന്തു പ്രഹസനമാണ് സജീ’ എന്നു ചോദിക്കാനാവും കണ്ണൂരിലെ ജനാധിപത്യ വിശ്വാസികൾക്കു തോന്നുക. കാരണം എത്രയോ തിരഞ്ഞെടുപ്പുകളിൽ ഈ ‘നാടകങ്ങൾ’ കണ്ടവരാണ് കണ്ണൂരുകാർ. കള്ളവോട്ട് ചെയ്ത് കേസുകളിൽപ്പെട്ട കാര്യത്തിലും ആരോപണങ്ങൾ ഉന്നയിക്കുന്നതിലും മുന്നണികളിൽ ആരും മോശക്കാരല്ല. ഇടപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സിനിമാ ഛായാഗ്രാഹകൻ സാലു ജോർജിന്റെ മകന്റെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തിയതും പൊന്നുരുന്നി സ്കൂളിൽ കള്ളവോട്ടു ചെയ്യാനെത്തിയയാളെ യുഡിഎഫ്, എൻഡിഎ ബൂത്ത് ഏജന്റുമാരുടെ പാരാതിയെ തുടർന്നു പൊലീസ് കസ്റ്റഡിയിലെടുത്തതും തൃക്കാക്കരക്കാർക്ക് പുതുമയായിരിക്കും. എന്നാൽ സമാനമായ ഒട്ടേറെ സംഭവങ്ങൾ ഓരോ തിരഞ്ഞെടുപ്പിലും കാണാറുണ്ട് പാർട്ടി കോട്ടകളിലെ ബൂത്തുകളിൽ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനിടെ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് പിറവം പാമ്പാക്കുട സ്വദേശി ആൽബിൻ കസ്റ്റഡിയിലായെങ്കിലും ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് മുൻ അനുഭവങ്ങൾ നിരത്തി കണ്ണൂരുകാർ പറഞ്ഞുതരും. കണ്ണൂർ പിലാത്തറയിലെ ബൂത്തിൽ സ്വന്തം വോട്ടവകാശം സ്ഥാപിച്ചുകിട്ടാൻ പോരാടിയ കെ.ജെ.ഷാലറ്റിനെ ഓർമയില്ലേ? വനിതയെന്ന പരിഗണന പോലുമില്ലാതെയാണ് അന്ന് അവർക്കെതിരെ ആക്രമണമുണ്ടായത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ ഉൾപ്പെടുന്ന പിലാത്തറ യുപി സ്കൂളിലെ 19–ാം നമ്പർ ബൂത്തിലെ വോട്ടറായിരുന്നു ഷാലറ്റ്. അരമണിക്കൂറോളം വരി നിന്ന്, തിരിച്ചറിയൽ രേഖയും സ്ലിപ്പുമായി ബൂത്തിൽ കയറിയപ്പോഴാണ് മറ്റാരോ വോട്ട് രേഖപ്പെടുത്തിയതായി അറിഞ്ഞത്.

∙ സംഭവത്തെക്കുറിച്ച് ഷാലറ്റ് പറഞ്ഞത് ഇങ്ങനെ:

ADVERTISEMENT

‘കണ്ണൂരിൽ നിന്നു പിലാത്തറയിലേക്കു താമസം മാറിയതിനു ശേഷമുള്ള എന്റെ ആദ്യത്തെ വോട്ടായിരുന്നു. വോട്ടെടുപ്പു ദിവസം വൈകിട്ട് 4.45 നാണ് ബൂത്തിലെത്തിയത്. അര മണിക്കൂറോളം വരിനിന്ന ശേഷം തിരിച്ചറിയൽ രേഖയും സ്ലിപ്പുമായി ബൂത്തിൽ കയറി. ക്രമനമ്പർ പറഞ്ഞപ്പോൾ നിങ്ങളുടെ വോട്ട് രേഖപ്പെടുത്തിയതായി കാണുന്നെന്ന് പോളിങ് ഓഫിസർ പറഞ്ഞു. അൽപസമയം ഇരിക്കൂ പരിശോധിക്കട്ടേയെന്നും പറഞ്ഞു. അരമണിക്കൂറോളം ഞാൻ പോളിങ് ബൂത്തിൽ ഇരുന്നു. വീണ്ടും ഉദ്യോഗസ്ഥരോട് എനിക്കു വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്റെ തിരിച്ചറിയൽ കാർഡും മഷിപുരട്ടാത്ത വിരലും കാണിച്ചു. എന്നാൽ, എന്റെ വോട്ട് രേഖപ്പെടുത്തിയതായി കാണുന്നതിനാൽ മറ്റു മാർഗമില്ലെന്നായിരുന്നു മറുപടി. ഒടുവിൽ എനിക്ക് വോട്ടു രേഖപ്പെടുത്താതെ മടങ്ങേണ്ടി വന്നു.’

സ്വന്തം വോട്ട് മറ്റാരെങ്കിലും ചെയ്തെന്ന വോട്ടറുടെ പരാതി സത്യമാണെന്നു ബോധ്യപ്പെട്ടാൽ പ്രിസൈഡിങ് ഓഫിസർ അവർക്ക് ടെൻഡേഡ് ബാലറ്റ് പേപ്പർ വഴി വോട്ട് ചെയ്യാനുള്ള സൗകര്യം നൽകണമെന്നാണു ചട്ടം. ഈ വോട്ട്, യന്ത്രത്തിൽ രേഖപ്പെടുത്തില്ല. ചെറിയ ഭൂരിപക്ഷത്തിൽ സ്ഥാനാർഥികൾ വിജയിക്കുന്ന സഹചര്യമുണ്ടായാൽ ടെൻഡേഡ് ബാലറ്റുകൾ പരിശോധനയ്ക്കായി കോടതിയിൽ ഹാജരാക്കും. എന്നാൽ, ഇങ്ങനെ ഒരവസരത്തെക്കുറിച്ച് ബൂത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചില്ലെന്നും ഷാലറ്റ് പറഞ്ഞു.

∙ ബൂത്ത് ഏജന്റിനെ തുരത്തി

‘വോട്ടെടുപ്പ് തുടങ്ങിയപ്പോൾ തന്നെ സിപിഎം പ്രവർത്തകർ ബൂത്ത് കയ്യേറിയ അവസ്ഥയായിരുന്നുവെന്നാണ് 2019ലെ പിലാത്തറ എയുപി സ്കൂളിലെ യുഡിഎഫ് പോളിങ് ഏജന്റ് പി.വി.സഹദ് മുട്ടം പറഞ്ഞത്. ബൂത്തിൽ വോട്ടില്ലാത്ത സിപിഎം പ്രവർത്തകർ ഇടയ്ക്കിടെ എത്തുന്നതു ചോദ്യം ചെയ്തെങ്കിലും ഉദ്യോഗസ്ഥരോ പൊലീസോ ശ്രദ്ധിച്ചില്ല. പരാതി പറഞ്ഞതോടെ സിപിഎം പ്രവർത്തകർ ഭീഷണി തുടങ്ങി. ഒടുവിൽ രാവിലെ 11ന് ബൂത്തിൽ നിന്ന് ഇറങ്ങേണ്ടി വന്നു. ഈ സ്കൂളിലെ തന്നെ മറ്റൊരു ബൂത്തിലെ യുഡിഎഫ് ഏജന്റിനെ ആക്രമിക്കുകയും വോട്ടർ പട്ടിക പിടിച്ചുവാങ്ങുകയും ചെയ്തിരുന്നു’.

ADVERTISEMENT

∙ കള്ളവോട്ടിന് തെളിവായി ദൃശ്യങ്ങൾ

പിലാത്തറയിലെ ബൂത്തിലെ കള്ളവോട്ടിനെതിരെ ഷാലറ്റ് പ്രതിഷേധിച്ചതിനെത്തുടർന്ന് ബൂത്തിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചപ്പോൾ സിപിഎമ്മിന്റെ മുൻ പഞ്ചായത്ത് അംഗം ഉൾപ്പെടെ മൂന്നു സ്ത്രീകൾ കള്ളവോട്ട് ചെയ്തെന്നു കണ്ടെത്തി. കള്ളവോട്ട് ആരോപണം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണയും സ്ഥിരീകരിച്ചതോടെ ഇവർക്കെതിരെ പരിയാരം പൊലീസ് കേസെടുത്തു. വിഡിയോ ദൃശ്യങ്ങൾ തെളിവായി ഉണ്ടായിട്ടും ഒന്നും സംഭവിച്ചില്ല. മൂവരും ഇപ്പോൾ ചെറുതാഴത്തെ സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിൽ ‘സുരക്ഷിതരായി’ ജോലി ചെയ്യുകയാണ്.

കണ്ണൂരിലെ ബൂത്തുകളിലൊന്നിൽ കള്ളവോട്ട് നടന്നതിന്റെ തെളിവായി തിരഞ്ഞെടുപ്പു കമ്മിഷന്‍ പുറത്തുവിട്ട വിഡിയോ ദൃശ്യം (ഫയൽ ചിത്രം)

∙ കള്ളവോട്ട് ചൂണ്ടിക്കാട്ടി; വീടിനു ബോംബേറ്

നഷ്ടം സംഭവിച്ചത് ഷാലറ്റിനും കോൺഗ്രസിന്റെ ബൂത്ത് ഏജന്റ് പത്മനാഭനുമാണ്. കള്ളവോട്ടിന് വിഡിയോ ദൃശ്യങ്ങൾ തെളിവായതോടെ റീപോളിങ്ങിന് തിരഞ്ഞെടുപ്പ് കമ്മിഷണർ ഉത്തരവിട്ടു. റി പോളിങ്ങിന് വോട്ട് ചെയ്യാൻ ബൂത്തിലെത്തിയ ഷാലറ്റിനെതിരെ സിപിഎം പ്രവർത്തകരുടെ പ്രതിഷേധമുണ്ടായി. മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ എൽഡിഎഫ് പ്രവർത്തകർ കടുത്ത പ്രതിഷേധത്തിലേക്കു നീങ്ങിയതോടെ പൊലീസ് സംരക്ഷണയിലാണ് അവരെ തിരികെ വീട്ടിലെത്തിച്ചത്.

ADVERTISEMENT

റീ പോളിങ്ങിൽ വോട്ടിങ് ശതമാനം കുറഞ്ഞത് കൂടുതൽ കള്ളവോട്ടുകൾ നടന്നോ എന്ന സംശയം ബലപ്പെടുത്തുക കൂടി ചെയ്തതോടെ അന്നു രാത്രി പന്ത്രണ്ടരയോടെ ഷാലറ്റിന്റെ വീടിനു നേരെ ബോംബേറുണ്ടായി. ഇതേ ബൂത്തിൽ കോൺഗ്രസിന്റെ ബൂത്ത് ഏജന്റായിരുന്ന പിലാത്തറ പുത്തൂരിലെ വി.ടി.വി.പത്മനാഭന്റെയും വീടിനുനേരെ ബോംബേറുണ്ടായി. ഷാലറ്റിന്റെ വീടിന്റെ പടിയിൽ വീണാണ് സ്റ്റീൽ ബോംബ് പൊട്ടിയത്. ജനൽചില്ല് തകർന്നു. വരാന്തയ്ക്കും കേടുപാട് സംഭവിച്ചു. പത്മനാഭന്റെ വീട്ടിൽ കിടപ്പുമുറിയുടെ ജനലിൽ തട്ടി ബോംബ് മുറ്റത്തു പതിക്കുകയായിരുന്നു. ജനൽ തകർന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ പത്മനാഭന്റെ അമ്മ കാർത്യായനിക്ക് (82) ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

കണ്ണൂരിൽ കണ്ടെത്തിയ നാടൻ ബോംബുകളിലൊന്ന് (ഫയൽ ചിത്രം)

ആക്രമിച്ചത് ആരെന്നു വ്യക്തമായില്ലെന്നാണു ഷാലറ്റിന്റെ മൊഴിയെങ്കിലും അക്രമം നടത്തിയതു സിപിഎം പ്രവർത്തകരാണെന്നു പത്മനാഭൻ മൊഴി നൽകിയിട്ടുണ്ട്. പരിയാരം പൊലീസ് രണ്ടു കേസുകൾ റജിസ്റ്റർ ചെയ്തു. സംഭവസമയത്തു ബൈക്കിൽ അതിവേഗം കടന്നു പോയ രണ്ടു പേരെ സംശയം തോന്നി കസ്റ്റഡിയിലെടുത്തെങ്കിലും അക്രമത്തിൽ പങ്കില്ലെന്നു വ്യക്തമായതിനാൽ വിട്ടയച്ചതായി പൊലീസ് പിന്നീടു പറഞ്ഞു. ഒരു കിലോമീറ്റർ ചുറ്റളവിൽ സ്‌ഫോടനത്തിന്റെ ശബ്ദവും വെടിമരുന്നിന്റെ ഗന്ധവും അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. പരിയാരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും ശാസ്ത്രീയമായ പരിശോധന നടത്തിയില്ലെന്ന ആക്ഷേപവും അന്ന് പ്രദേശവാസികൾ ഉയർത്തിയിരുന്നു. ജില്ലയിൽ രാഷ്ട്രീയ സംഘട്ടനങ്ങൾ തുടർച്ചയായി നടന്നിരുന്ന പ്രദേശങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ അക്രമത്തിന് ഉപയോഗിക്കുന്ന തരം മാരകശക്തിയുള്ള ബോംബാണു പിലാത്തറയിലെ വീടുകൾക്കു നേരെ എറിഞ്ഞതെന്നു ബോംബ് സ്ക്വാഡ് കണ്ടെത്തിയിരുന്നു. ഒരേ സംഘമാണ് രണ്ടു വീടുകളിലും ആക്രമണം നടത്തിയതെന്നും പൊലീസ് കണ്ടെത്തി.

∙ തിരഞ്ഞെടുപ്പ് ഓഫിസർ ഇടപെട്ടിട്ടും ഫലമില്ല

കാസർകോട് ലോക്സഭാ മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ സ്ഥിരീകരിച്ചത് അന്ന് വലിയ വാദകോലാഹലങ്ങൾക്ക് ഇടയാക്കിയിരുന്നു. കണ്ണൂർ ജില്ലയിലെ കല്യാശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ എയുപി സ്കൂൾ 19–ാം നമ്പർ ബൂത്തിൽ സിപിഎമ്മിന്റെ ചെറുതാഴം പഞ്ചായത്ത് അംഗം എം.വി.സലീന, മുൻ പഞ്ചായത്ത് അംഗം കെ.പി.സുമയ്യ, പത്മിനി ദേർമാൽ എന്നിവർ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയെന്നായിരുന്നു അന്നത്തെ കണ്ണൂർ ജില്ലാ കലക്ടർ മിർ മുഹമ്മദലി തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ജില്ലാ പൊലീസ് മേധാവിയോടു നിർദേശിച്ചു. തുടർന്നാണ് ചെറുതാഴം പഞ്ചായത്ത് അംഗം എൻ.പി.സലീന, മുൻ പ‍‍ഞ്ചായത്ത് അംഗം കെ.പി.സുമയ്യ, ദേർമ്മാൽ പത്മിനി എന്നിവർക്കെതിരെ കേസെടുത്തത്.

ടിക്കാറാം മീണ

സ്വാധീനം ഉപയോഗിച്ചു മറ്റുള്ളവരുടെ അവകാശം നിഷേധിക്കുക, ആൾമാറാട്ടം നടത്തുക, ഒരേ തിരഞ്ഞെടുപ്പിൽ രണ്ട് വോട്ട് ചെയ്യുക തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തി ഐപിസി 171(സി), (ഡി), (എഫ്) വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. ഒരു വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്. മറ്റൊരു ബൂത്തിലെ വോട്ടർമാരായ സലീനയും സുമയ്യയും പിലാത്തറ സ്കൂളിലെ 19–ാം ബൂത്തിൽ വോട്ട് ചെയ്തതായും, ഇതേ ബൂത്തിലെ വോട്ടറായ പത്മിനി 2 വോട്ട് രേഖപ്പെടുത്തിയതായും തിരഞ്ഞടുപ്പ് കമ്മിഷൻ കണ്ടെത്തിയിരുന്നു. എന്തായാലും വർഷം 12 കഴിഞ്ഞിട്ടും കള്ളവോട്ട് കേസിലും ബോംബേറ് കേസിലും പ്രതികൾ ഇപ്പോഴും പുറത്തു തന്നെയുണ്ട്.

∙ റീപോളിങ് നടന്ന ബൂത്തുകളിൽ യുഡിഎഫിന് ഭൂരിപക്ഷം

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കള്ളവോട്ട് തെളിഞ്ഞതിനെത്തുടർന്ന് റീ പോളിങ് നടന്ന ബൂത്തുകളിൽ യുഡിഎഫിനായിരുന്നു ഭൂരിപക്ഷം. സിപിഎം ശക്തി കേന്ദ്രമായ പിലാത്തറയിലെ യുപി സ്കൂൾ ബൂത്തിൽ ‍43 വോട്ടിന്റെ ഭൂരിപക്ഷമാണു യുഡിഎഫിനു ലഭിച്ചത്. യുഡിഎഫിന് 445 വോട്ടും എൽഡിഎഫിന് 402 വോട്ടും എൻഡിഎക്ക് 49 വോട്ടും ലഭിച്ചു. കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ പാമ്പുരുത്തിയിൽ പോൾ ചെയ്ത 1033 വോട്ടുകളിൽ 883 എണ്ണവും യുഡിഎഫ് നേടി. സിപിഎമ്മിന് 105, ബിജെപിക്ക് 3, എസ്ഡിപിഐക്ക് 29 എന്നിങ്ങനെയാണു വോട്ടുനില. പുതിയങ്ങാടിയിലെ 69 ബൂത്തിൽ യുഡിഎഫിന് 698 വോട്ട് ലഭിച്ചപ്പോൾ എൽഡിഎഫിന് 92 വോട്ട് മാത്രമാണു ലഭിച്ചത്. പുതിയങ്ങാടിയിലെതന്നെ 70 ബൂത്തിൽ യുഡിഎഫിന് 556 വോട്ടും എൽഡിഎഫിന് 80 വോട്ടുമാണുള്ളത്. കുന്നരിക്കയിലെ 53 ബൂത്തിലും എൽഡിഎഫിനു വോട്ട് കുറവാണ്. എൽഡിഎഫിന് 461 വോട്ടും യുഡിഎഫിന് 397 വോട്ടും ബിജെപിക്ക് 32 വോട്ടുമാണ് ലഭിച്ചത്. 52 ബൂത്തിൽ എൽഡിഎഫിന് 609 വോട്ട്, യുഡിഎഫിന് 312 വോട്ട്, ബിജെപിക്ക് 41 എന്നിങ്ങനെയായിരുന്നു വോട്ട് നില.

ചിത്രം: AFP

∙ കള്ളവോട്ട് വീഴുന്ന വഴികൾ

1) ഇരട്ടവോട്ട്: വീടിരിക്കുന്നിടത്ത് വോട്ടുള്ളവർ ജോലിക്കായി താമസിക്കുന്നിടത്തും വോട്ട് ചേർക്കും. ബിഎൽഒയുടെ പരിശോധന കൃത്യമല്ലെങ്കിൽ രണ്ടിടത്തും വോട്ട് കിടക്കും. ഒരിടത്തു വോട്ടറും രണ്ടാമത്തെയിടത്ത് പാർട്ടിയും വോട്ടു ചെയ്യും.
2) പോസ്റ്റൽ ബാലറ്റ്: തപാൽ വോട്ടിന് അർഹതയുള്ളവർ (ഉദാ: പൊലീസ് സേനാംഗങ്ങൾ) ഒരുമിച്ചു താമസിക്കുന്ന ക്യാംപുകളിലേക്കും മറ്റും തപാൽ ബാലറ്റ് എത്തുമ്പോൾ, അസോസിയേഷൻ നേതാക്കൾ ഇതു കൂട്ടത്തോടെ കൈപ്പറ്റി വോട്ട് ചെയ്തു മടക്കുന്ന രീതിയുണ്ട്.
3) സഹായി വോട്ട്: കാഴ്ചപരിമിതർക്കും അവശർക്കുമാണു കംപാനിയൻ വോട്ട്. എന്നാൽ, വോട്ടറുടെ സമ്മതം പോലുമില്ലാതെ സഹായി തനിക്ക് ഇഷ്ടമുള്ളയാൾക്കു വോട്ടു ചെയ്യും.
4) സ്ഥലത്തില്ലാത്തവരുടെ വോട്ട്: വിവാഹമോ ജോലിയോ മൂലം ബൂത്തു പരിധിയിൽ സ്ഥിരമായി താമസമില്ലാത്തവർ, മരിച്ചുപോയവർ, വീടുമാറിയവർ എന്നിവരുടെ പട്ടിക (ആബ്സന്റ്, ഡെത്ത്, ഷിഫ്റ്റഡ് ലിസ്റ്റ്) ബിഎൽഒമാർ ശേഖരിച്ചു പ്രിസൈഡിങ് ഓഫിസറെ ഏൽപിക്കണമെന്നാണു ചട്ടം. എന്നാൽ, ബിഎൽഒമാർ മിക്കവരും ഇങ്ങനെയൊരു പട്ടിക തയാറാക്കാറില്ല.
5) ബൂത്തു പിടിത്തം: എതിർകക്ഷിയുടെ ഏജന്റിനെ മർദിച്ച് ഓടിക്കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തശേഷം സംഘടിതമായി ബൂത്തിൽ കയറി കൂട്ടത്തോടെ മറ്റുള്ളവരുടെ വോട്ടു ചെയ്യുന്ന രീതി.

∙ എങ്ങുമെത്താതെ കേസുകൾ

കള്ളവോട്ട് ആരോപണമില്ലാത്ത തിരഞ്ഞെടുപ്പ് കണ്ണൂരിലില്ല. ഓരോ തവണയും ഈ പ്രവണത അവസാനിപ്പിക്കാൻ നിയമപോരാട്ടം നടത്തുമെന്നാണ് ആരോപണമുന്നയിക്കുന്ന രാഷ്ട്രീയ പാർട്ടികൾ പ്രഖ്യാപിക്കാറുള്ളത്. എന്നാൽ തിരഞ്ഞെടുപ്പിന്റെ ചൂടിറങ്ങുന്നതോടെ പോരാട്ടം അവസാനിപ്പിക്കുകയാണു പതിവ്. ആരോപണം കേസിലേക്കു നീണ്ടതു 2014ലെയും 2019ലെയും ലോക്സഭാ തിരഞ്ഞെടുപ്പുകളിലാണ്. അന്ന് കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലായി പിലാത്തറ, പുതിയങ്ങാടി, പാമ്പുരുത്തി, വേങ്ങാട് എന്നിവിടങ്ങളിൽ കള്ളവോട്ട് ചെയ്തതിനു പൊലീസ് കേസെടുത്തിരുന്നു.

പാമ്പുരുത്തിയിൽ 9 മുസ്‍ലിം ലീഗ് പ്രവർത്തകരായിരുന്നു പ്രതികൾ. അവിടെ തിരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ കൂടി കേസെടുക്കണമെന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ നിർദേശിച്ചെങ്കിലും അതുണ്ടായില്ല. ലീഗ് പ്രവർത്തകർ കോടതിയിൽ പിഴയടച്ചു കേസ് ഒഴിവാക്കിയെന്നു പൊലീസ് പറയുന്നു. പിലാത്തറയിൽ കള്ളവോട്ട് ചെയ്തതിനു സിപിഎമ്മിന്റെ മൂന്നു വനിതാ പ്രവർത്തകർക്കെതിരെയാണു കേസെടുത്തത്. ഇതിൽ രണ്ടുപേർ മുൻ പഞ്ചായത്ത് അംഗങ്ങളാണ്. കുറ്റപത്രം കോടതിയിൽ നൽകി. പുതിയങ്ങാടിയിൽ പ്രതികൾ മൂന്നു മുസ്‍ലിം ലീഗ് പ്രവർത്തകർ. കുറ്റപത്രം കോടതിയിൽ സമർപ്പിച്ചെന്നു പൊലീസ് പറയുന്നു. പ്രതികൾ നേരത്തേ ജാമ്യം നേടിയിരുന്നു. ഇവരിൽ ഒരാൾ മാടായി പഞ്ചായത്ത് മുസ്‍ലിം ലീഗ് അംഗമാണ് ഇപ്പോൾ. ക്രമക്കേടിനെത്തുടർന്നു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ റീ പോളിങ് നടന്ന ബൂത്തിലും കള്ളവോട്ടിനു കേസെടുത്തിരുന്നു. വേങ്ങാട് കുന്നിരിക്ക യുപി സ്കൂളിലെ രണ്ടു ബൂത്തുകളിലാണ്, രണ്ടു ബൂത്തിലും പെടാത്ത സിപിഎം പ്രവർത്തകൻ വോട്ട് ചെയ്തത്. ഈ കേസിലും കുറ്റപത്രം നൽകിയിട്ടുണ്ട്.

∙ 8 വർഷത്തിന് ശേഷവും തുടരുന്ന ഏരുവേശി കേസ്

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 2014 ഏപ്രിൽ 13നായിരുന്നു, ഏരുവേശി കെകെഎൻഎം എയുപി സ്കൂളിലെ 109–ാം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നതായി ആരോപണമുണ്ടായത്. അന്നത്തെ ഏരുവേശി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോസഫ് കൊട്ടുകാപ്പള്ളി തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തു. ഏപ്രിൽ 10ന് തിരഞ്ഞെടുപ്പ് നടന്ന് നാലാം ദിവസമായിരുന്നു കേസ് ഫയൽ ചെയ്തത്. ആദ്യം കുടിയാൻമല പൊലിസിൽ പരാതി നൽകി. ‘ഇത് ഞങ്ങളുടെ പരിധിയിൽ വരുന്നതല്ല’ എന്ന് പൊലീസ് പറഞ്ഞതിനെ തുടർന്നായിരുന്നു കോടതിയെ സമീപിച്ചത്.

58 കള്ളവോട്ടുകൾ ചെയ്തു എന്നായിരുന്നു പരാതി. അന്വേഷണത്തിൽ 58ൽ 57 കള്ളവോട്ടുകൾ ചെയ്തെന്നു കണ്ടെത്തി. കള്ളവോട്ട് ചെയ്തവരെ പ്രതികൾ ആക്കിയും, യഥാർഥ വോട്ടർമാരെ സാക്ഷികളാക്കിയും കുറ്റപത്രം സമർപ്പിക്കാൻ കോടതി കുടിയാൻമല പൊലീസിന് നിർദേശം നൽകിയിട്ട് ഒരു വർഷമായി. ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ജൂൺ ആറിന് ഈ കേസ് തളിപ്പറമ്പ് കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. ജോസഫ് കൊട്ടുകാപ്പള്ളി എന്ന വ്യക്തിയുടെ ഒറ്റയാൾ പോരാട്ടമായിരുന്നു കേസിന്റെ പിന്നിൽ. അതിനിടെ, അന്ന് ചുമതലയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ ‘ഞങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിത്തരണം’ എന്ന് കോടതിയോട് ആവശ്യപ്പെട്ടെങ്കിലും തയാറായില്ല.

English Summary: Bogus Voting is not a Rare Phenomenon in Kerala; Here is its 'Brutal' History