ന്യൂഡൽഹി ∙ അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ വർഷം താലിബാൻ അധികാരത്തിലെത്തിയശേഷം ആദ്യമായി കാബൂൾ സന്ദർശിച്ച് ഇന്ത്യൻ സംഘം. അഫ്ഗാൻ സർക്കാരിനെ പുറത്താക്കി 2021 ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചതോടെ കാബൂളിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ അഫ്ഗാൻ വിട്ടിരുന്നു.....Taliban, Indian Team in Afghanistan, Taliban Manorama news, Taliban India deal, Afghanistan latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ വർഷം താലിബാൻ അധികാരത്തിലെത്തിയശേഷം ആദ്യമായി കാബൂൾ സന്ദർശിച്ച് ഇന്ത്യൻ സംഘം. അഫ്ഗാൻ സർക്കാരിനെ പുറത്താക്കി 2021 ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചതോടെ കാബൂളിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ അഫ്ഗാൻ വിട്ടിരുന്നു. ഇതിനു ശേഷം ആദ്യമായാണ് ഇന്ത്യൻ പ്രതിനിധി സംഘം അഫ്ഗാൻ സന്ദർശിക്കുന്നത്.

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ ചരിത്രപരമായ ബന്ധമാണുള്ളതെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബക്ഷി ചൂണ്ടിക്കാട്ടി. ആ ബന്ധം തുടരാണ് ഇന്ത്യയുടെ തീരുമാനം. ഓഗസ്റ്റ് 15ന് സുരക്ഷാ പ്രശ്നം മൂലം ഇന്ത്യ ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു. എന്നാൽ പ്രദേശിക ജീവനക്കാരെ നിലനിർത്തുകയും ചെയ്തു. താലിബാന്റെ മുതിർന്ന നേതാക്കളെ ഇന്ത്യൻ സംഘം സന്ദർശിക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

ADVERTISEMENT

അഫ്ഗാനിലെ ജനങ്ങൾക്ക് ഇന്ത്യ നൽകുന്ന സഹായങ്ങൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ സഹായത്തോടെ പുരോഗമിക്കുന്ന പദ്ധതികൾ ഇന്ത്യൻ സംഘം സന്ദർശിക്കും.

അതിനിടെ, അഫ്ഗാനിൽ ഇന്ത്യ നിർത്തിവച്ച എല്ലാ പ്രവർത്തനങ്ങളും പുനരാരംഭിക്കണമെന്ന് താലിബാൻ പ്രതിനിധി അമിർ ഖാൻ മൊട്ടകി ആവശ്യപ്പെട്ടു. വാണിജ്യരംഗത്തും ഇന്ത്യയുടെ സഹകരണം ആവശ്യമാണെന്ന് താലിബാൻ അറിയിച്ചു.

ADVERTISEMENT

English Summary: Indian Team Meets Taliban In Kabul