രാജ്യത്തിന്റെ വളർച്ചാ നിരക്കിനെ രണ്ടക്കത്തിലെത്തിക്കുമെന്ന് ആത്മവിശ്വാസത്തോടെ വർഷങ്ങൾക്കു മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. പണപ്പെരുപ്പവും മറ്റ് ആഗോള, ആഭ്യന്തര സാഹചര്യങ്ങളും ഇപ്പോൾ മോദിയുടെ ഈ ആത്മവിശ്വാസം ഇല്ലാതാക്കിയോ? കോവിഡിനു മുൻപിലത്തെ സ്ഥിതിയിലേക്കു തിരിച്ചെത്തുക എന്ന സമ്പദ്‌വ്യവസ്ഥയുടെ പ്രധാന കടമ്പ ഇന്ത്യ കടന്നുകഴിഞ്ഞു. അടുത്ത ലക്ഷ്യം വളർച്ചയുടെ... GDP India

രാജ്യത്തിന്റെ വളർച്ചാ നിരക്കിനെ രണ്ടക്കത്തിലെത്തിക്കുമെന്ന് ആത്മവിശ്വാസത്തോടെ വർഷങ്ങൾക്കു മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. പണപ്പെരുപ്പവും മറ്റ് ആഗോള, ആഭ്യന്തര സാഹചര്യങ്ങളും ഇപ്പോൾ മോദിയുടെ ഈ ആത്മവിശ്വാസം ഇല്ലാതാക്കിയോ? കോവിഡിനു മുൻപിലത്തെ സ്ഥിതിയിലേക്കു തിരിച്ചെത്തുക എന്ന സമ്പദ്‌വ്യവസ്ഥയുടെ പ്രധാന കടമ്പ ഇന്ത്യ കടന്നുകഴിഞ്ഞു. അടുത്ത ലക്ഷ്യം വളർച്ചയുടെ... GDP India

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തിന്റെ വളർച്ചാ നിരക്കിനെ രണ്ടക്കത്തിലെത്തിക്കുമെന്ന് ആത്മവിശ്വാസത്തോടെ വർഷങ്ങൾക്കു മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. പണപ്പെരുപ്പവും മറ്റ് ആഗോള, ആഭ്യന്തര സാഹചര്യങ്ങളും ഇപ്പോൾ മോദിയുടെ ഈ ആത്മവിശ്വാസം ഇല്ലാതാക്കിയോ? കോവിഡിനു മുൻപിലത്തെ സ്ഥിതിയിലേക്കു തിരിച്ചെത്തുക എന്ന സമ്പദ്‌വ്യവസ്ഥയുടെ പ്രധാന കടമ്പ ഇന്ത്യ കടന്നുകഴിഞ്ഞു. അടുത്ത ലക്ഷ്യം വളർച്ചയുടെ... GDP India

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡിനു മുൻപത്തെ സാമ്പത്തിക സ്ഥിതിയേക്കാൾ ഇന്ത്യ മെച്ചപ്പെട്ടുവെന്നു വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ജിഡിപി കണക്കുകൾ. കോവിഡ് സമ്പദ്‌വ്യവസ്ഥയെ പിടിച്ചുകുലുക്കുന്നതിനു മുൻപത്തേക്കാൾ (2019–2020) ആഭ്യന്തര ഉൽപാദനം (ജിഡിപി) ഇപ്പോൾ വർധിച്ചിട്ടുണ്ട്. കോവിഡിന്റെ പിടിയിൽ നിന്നു സമ്പദ്‌വ്യവസ്ഥ പുറത്തുകടക്കുന്നുവെന്ന വ്യക്തമായ സൂചന കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലുണ്ട്. 2019–20ൽ 145.15 ലക്ഷം കോടി രൂപയായിരുന്നു രാജ്യത്തിന്റെ ആഭ്യന്തര ഉൽപാദനം. എന്നാൽ കഴിഞ്ഞ (2021–2022) വർഷം ഇത് 147.36 ലക്ഷം കോടി രൂപയായി ഉയർന്നു. കോവിഡ് ആഞ്ഞടിച്ച 2020–21 ൽ 135.58 ലക്ഷം കോടിയിലേക്ക് ജിഡിപി കുറഞ്ഞിരുന്നു. ഒമിക്രോൺ തരംഗവും പണപ്പെരുപ്പവുമാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ വളർച്ച, പ്രതീക്ഷിത നിലവാരത്തിലേക്ക് ഉയരാത്തതിനു കാരണങ്ങളെന്നും മന്ത്രാലയം വിലയിരുത്തുന്നുണ്ട്. കോവിഡിനു മുൻപിലത്തെ സ്ഥിതിയിലേക്കു തിരിച്ചെത്തുക എന്ന സമ്പദ്‌വ്യവസ്ഥയുടെ പ്രധാന കടമ്പ കടന്നുകഴിഞ്ഞു. അടുത്ത ലക്ഷ്യം വളർച്ചയുടെ പാതയിൽ നിലനിൽക്കുകയും മുന്നേറുകയുമാണ്. അതിലേക്ക് എത്തുകയാണോ മോദി സർക്കാർ? വാക്സീൻ തീർത്ത കവചത്തിനുള്ളിൽ നിന്നുകൊണ്ട് കോവിഡ് മഹാമാരിയോടുള്ള യുദ്ധത്തിൽ രാജ്യം ഏതാണ്ട് വിജയത്തിന്റെ പാതയിലാണ്. അടുത്ത തരംഗം ഉണ്ടായാലും രാജ്യത്തിന്റെ സാമ്പത്തിക പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്ന തരത്തിലുള്ള അടച്ചിടൽ വേണ്ടി വരില്ലെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ. വളർച്ചയുടെ പാതയിലേക്കു സുരക്ഷിതമായി പോകാവുന്ന സാഹചര്യമാണോ രാജ്യത്തുള്ളതെന്ന ചോദ്യം പക്ഷേ, ശക്തമായി നിലനിൽക്കുന്നുണ്ട്. 

പണപ്പെരുപ്പമാണ് രാജ്യത്തിന്റെ വളർച്ചയെ പിന്നോട്ടടിക്കുന്ന ഏറ്റവും വലിയ ഭീഷണി. ലോകരാജ്യങ്ങളെല്ലാം പണപ്പെരുപ്പത്തിന്റെ പിടിയിലാണ്. ചരിത്രത്തിലെ ഏറ്റവും വലിയ പണപ്പെരുപ്പത്തെ നേരിടുകയാണ് യൂറോസോൺ. വിലക്കയറ്റത്തിന്റെ തോത് 8 ശതമാനത്തിനും മുകളിലെത്തി. അമേരിക്കയിലെ സ്ഥിതിയും മോശമല്ല. പണപ്പെരുപ്പം കുറയ്ക്കാനായി കേന്ദ്ര ബാങ്കുകൾ പലിശ നിരക്കുകൾ ഉയർത്തി, പണലഭ്യത കുറയ്ക്കാനുള്ള ശ്രമത്തിലാണ്. പക്ഷേ, പണലഭ്യത കുറയ്ക്കുന്നതു വളർച്ചയെ യഥാർഥത്തിൽ പിന്നോട്ടടിക്കും. ഏതുവിധേനയും പണപ്പെരുപ്പം കുറച്ചേ മതിയാകൂ എന്ന സ്ഥിതിയാണ് ആഗോളതലത്തിലുള്ളത്. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ ജിഡിപി നിരക്കുകൾ ആശാവഹമാണോയെന്നു പരിശോധിക്കപ്പെടേണ്ടതുണ്ട്.

ADVERTISEMENT

∙ മഹാമാരിയെ മറികടന്നോ?

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മഹാമാരിയെ മറികടന്നുവെന്ന് ഒരു പരിധിവരെ പറയാനാകുമെങ്കിലും പണപ്പെരുപ്പം പോലുള്ള ഭീഷണികൾ ശക്തമായി നിലനിൽക്കുന്നുണ്ട്. രാജ്യത്തിന്റെ ഉപഭോഗം മഹാമാരിക്കു മുൻപത്തെ നിലവാരത്തിലേക്ക് ഉയർന്നുവെന്നത് ആശാവഹം തന്നെയാണ്. എന്നാൽ വളർച്ച മുൻവർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ 1.8 ശതമാനം മാത്രമാണ്.

രാജ്യത്തിന്റെ പ്രതിശീർഷ വരുമാനം കോവിഡിനു മുൻപത്തെ നിലവാരത്തിനു താഴെത്തന്നെ തുടരുന്നതും ആശങ്കയുയർത്തുന്നുണ്ട്. 94,270 രൂപ എന്ന കോവിഡിനു മുൻപത്തെ നിലവാരത്തിൽ നിന്ന് 91,481 രൂപയെന്ന നിലവാരത്തിലേക്കാണ് രാജ്യത്തെ ആളുകളുടെ ശരാശരി വാർഷിക വരുമാനം കുറഞ്ഞത്. കോവിഡ് മഹാമാരി ആളുകളുടെ വരുമാനമാർഗങ്ങളെയും ജീവിനോപാധികളെയുമെല്ലാം പിടിച്ചുലച്ച 2020–21 സാമ്പത്തിക വർഷത്തിൽ പ്രതിശീർഷ വരുമാനം 85,110 രൂപയിലേക്കു കുറഞ്ഞിരുന്നു. രാജ്യത്തെ മനുഷ്യരുടെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന സൂചികയാണിത്.

∙ കണക്കുകൾ സൂചിപ്പിക്കുന്നത്...

ADVERTISEMENT

കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഏറ്റവും മോശമായ വളർച്ചാ നിരക്കാണ് അവസാന പാദത്തിലേത്. കഴിഞ്ഞ ജനുവരി–മാർച്ച് ത്രൈമാസത്തിലെ വളർച്ച 4.1 ശതമാനമായി കുറഞ്ഞു. ആദ്യ പാദത്തിൽ 20.1 ശതമാനം, രണ്ടാം പാദത്തിൽ 8.4 ശതമാനം, മൂന്നാം പാദത്തിൽ 5.4 ശതമാനം എന്നിങ്ങനെയായിരുന്നു വളർച്ചാ നിരക്ക്. 8.7 ശതമാനമാണ് സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാ നിരക്ക്. 8.9 ശതമാനമായിരുന്നു രാജ്യം പ്രതീക്ഷിച്ചത്. എന്നാൽ അവസാന പാദത്തിൽ വളർച്ചാ നിരക്ക് കുത്തനെ കുറഞ്ഞതോടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല. പണപ്പെരുപ്പവും റിസർവ് ബാങ്കിന്റെ പലിശ ഉയർത്തലുമെല്ലാം അവസാന പാദത്തിലെ വളർച്ച കുറയാൻ കാരണമായിട്ടുണ്ട്. അവസാന പാദത്തിലെ വലിയ കുറവ് നല്ല സൂചനയല്ല നൽകുന്നത്. 

കോവിഡിന്റെ പ്രതിഫലനം മൂലമാണ് നാലാം പാദ വളർച്ച കുറഞ്ഞതെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കോവിഡ് മൂന്നാം തരംഗവും ഉൽപന്നങ്ങളുടെ ഉയർന്ന വിലയുമാണ് വളർച്ചയുടെ വേഗം കുറച്ചത്. റഷ്യ–യുക്രെയ്ൻ യുദ്ധം മൂലം അസംസ്കൃത എണ്ണവില കുത്തനെ കൂടി. ഇതോടെ ഇന്ധനത്തിന്റെയും മറ്റ് ഉൽപന്നങ്ങളുടെയും വില ആനുപാതികമായി ഉയർന്നു. ആഗോളതലത്തിൽ വിതരണ ശൃംഖല താറുമാറാകാനും യുദ്ധം കാരണമായി. ഇതും രാജ്യത്തിന്റെ ജിഡിപി വളർച്ചാ നിരക്കിനെ ബാധിച്ചു. 3.8 ശതമാനമാകും ഇന്ത്യയുടെ നാലാം പാദത്തിലെ ജിഡിപി വളർച്ചാ നിരക്കെന്നായിരുന്നു ബ്ലൂംബെർഗിന്റെ പ്രവചനം. എന്നാൽ അത്രയും താഴെപ്പോയില്ല എന്ന് രാജ്യത്തിന് ആശ്വസിക്കാം. പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്ന വളർച്ചാ നിരക്കെന്നാണ് സാമ്പത്തിക വിദഗ്ധരുടെയും വിലയിരുത്തൽ.

∙ വളർച്ച– വിവിധ മേഖലകളിൽ

കാർഷിക മേഖല കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 4.1 ശതമാനം വളർച്ച രേഖപ്പെടുത്തിയെങ്കിലും മുൻ സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ മേഖല തളരുകയാണുണ്ടായത്. നിർമാണ മേഖല 0.2 ശതമാനം മാത്രമാണ് കഴിഞ്ഞ പാദത്തിൽ വളർച്ച നേടിയത്. അതേസമയം 2020–21 സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ നിർമാണ, ഉൽപാദന മേഖലകളിൽ കാര്യമായ വളർച്ച പ്രകടമാണ്. ഖനനമേഖലയും നില മെച്ചപ്പെടുത്തി. 

ADVERTISEMENT

0.6 ശതമാനം ഇടിവു നേരിട്ട ഉൽപാദന മേഖല 9.9 ശതമാനം വളർച്ചയിലേക്കു വന്നു. 8.6 ശതമാനം ഇടിവു നേരിട്ട ഖനന മേഖലയിൽ 11.5 ശതമാനം വളർച്ച 2022 സാമ്പത്തിക വർഷം രേഖപ്പെടുത്തി. അതേസമയം 3.3 ശതമാനത്തിൽ നിന്ന് കൃഷിമേഖലയിലെ വളർച്ച 3 ശതമാനമായി കുറഞ്ഞു. റിയൽ എസ്റ്റേറ്റ്, ഫിനാൻഷ്യൽ സർവീസ് മേഖലയിൽ താരതമ്യേന മികച്ച വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

∙ വളർച്ച കുറയാൻ സാധ്യതകളേറെ

8.2 ശതമാനത്തിൽനിന്ന് ഐഎംഎഫ് ഇന്ത്യയുടെ പ്രതീക്ഷിത വളർച്ചാ നിരക്ക് കുറയ്ക്കുമെന്നാണ് സൂചന. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടുത്ത പണനയ അവലോകനത്തിലും പ്രതീക്ഷിത ജിഡിപിയിൽ കുറവു വരുത്താനുള്ള സാധ്യതകളുണ്ട്. കഴിഞ്ഞ പണനയ അവലോകനയോഗത്തിൽ ഈ സാമ്പത്തിക വർഷത്തിൽ 7.2 ശതമാനം വളർച്ച പ്രതീക്ഷിക്കാമെന്നായിരുന്നു റിസർവ് ബാങ്കിന്റെ പ്രഖ്യാപനം. എന്നാൽ റഷ്യ–യുക്രെയ്ൻ യുദ്ധവും അതുമൂലമുള്ള സാമ്പത്തിക പ്രതിസന്ധികളും അവസാനിക്കാത്ത സാഹചര്യത്തിൽ പ്രതീക്ഷിത വളർച്ചാ നിരക്ക് ആർബിഐ ഇനിയും കുറയ്ക്കാനാണു സാധ്യത. 7.8 ശതമാനത്തിൽ നിന്ന് 0.8 ശതമാനം കുറച്ച് ഇന്ത്യയുടെ പ്രതീക്ഷിത വളർച്ചാ നിരക്ക് ബാർക്ലെയ്സ് 7 ശതമാനമാക്കി കുറച്ചു. ആഗോളതലത്തിൽ നിലനിൽക്കുന്ന പണപ്പെരുപ്പ ഭീഷണിയാണ് ഇതിനു പിന്നിൽ. ഉയർന്ന ഭക്ഷ്യോൽപന്ന വിലയും ഇന്ധന വിലയും രാജ്യത്തിന്റെ ആകെ ഉപഭോഗം കുറയ്ക്കും. നിക്ഷേപവും കുറയാൻ ഇടയാക്കും.

Image: Shutterstock

∙ വളരുകയാണ്, പക്ഷേ, വലിയ പ്രതീക്ഷ വേണ്ട

22 വർഷത്തെ ഉയർന്ന ജിഡിപി വളർച്ചാ നിരക്കാണ് ഇന്ത്യ 2021–22 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയത്. കോവിഡ് മൂന്നാം തരംഗം മൂലം നാലാം പാദത്തെ വളർച്ച ചുരുങ്ങിയെങ്കിലും കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ ആകമാനം നോക്കിയാൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളരുകയാണെന്നു മനസ്സിലാകും. ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥ എന്ന പേര് ഇന്ത്യയ്ക്കു നേടിക്കൊടുക്കാൻ പ്രാപ്തമാണ് 8.7 ശതമാനം എന്ന ഈ കണക്കുകൾ. 

എന്നാൽ 2020 സാമ്പത്തിക വർഷത്തെക്കാൾ 1.5 ശതമാനം മാത്രമാണ് വളർച്ചാ നിരക്കിലുണ്ടായ വർധന. കോവിഡ് മൂലം രണ്ടുവർഷം രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങളെല്ലാം മന്ദീഭവിച്ചിരുന്നു. ഈ പ്രതിസന്ധികളെ ഏതാണ്ട് പൂർണമായും നേരിട്ട് രാജ്യം വളർച്ചയുടെ പാതയിലേക്കു തിരികെയെത്തുന്നു എന്ന സൂചന നൽകുന്നതാണ് വളർച്ചാ നിരക്ക്. എന്നാൽ അവശ്യസാധനങ്ങളുടെ ഉയർന്ന വില ആളുകളെ ഉൽപന്നങ്ങൾ വാങ്ങുന്നതിൽ നിന്ന് കുറെയെങ്കിലും പിന്തിരിപ്പിച്ചേക്കാമെന്ന വിലയിരുത്തലുകൾ വരുന്നുണ്ട്. സാധാരണ ജനങ്ങളും മധ്യവർഗക്കാരുമെല്ലാം പണപ്പെരുപ്പം മൂലം ഉപഭോഗം ഇനിയും കുറച്ചേക്കാം. 

കോവിഡ് സമയത്ത് ഉൽപന്നങ്ങളുടെ വാങ്ങൽ സാധാരണക്കാർ നന്നേ കുറച്ചിരുന്നു. ഈ ജീവിതരീതിയോട് പലയാളുകളും പൊരുത്തപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അവശ്യ സാധനങ്ങളുടെ അടക്കം വില കുത്തനെ കൂടിയത്. ഇത് ഇന്ത്യയിലെ പകുതിയിലേറെ വീടുകളിലെയും കുടുംബബജറ്റിൽ പ്രതിഫലിക്കുന്നുണ്ട്. രാജ്യാന്തര സാഹചര്യങ്ങളെല്ലാം രാജ്യത്തിന്റെ വളർച്ചയെ പിന്നോട്ടടിക്കുന്നതാണ്. യുദ്ധം തുടരുന്നതിനാൽ ഇന്ധനവിലയിൽ ഇനിയും വർധനയുണ്ടായേക്കും. നികുതി കുറച്ച് ഇന്ധനവില അൽപമെങ്കിലും കുറയ്ക്കാനും പലിശ ഉയർത്തി പണലഭ്യത കുറയ്ക്കാനുമുള്ള ശ്രമങ്ങൾ രാജ്യം നടത്തുന്നുണ്ട്. പലിശ ഉയർത്തിപണപ്പെരുപ്പം നേരിടാനുള്ള ശ്രമങ്ങൾ അമേരിക്കയും യൂറോപ്പുമെല്ലാം ആരംഭിച്ചു കഴിഞ്ഞു. 

ഫയല്‍ ചിത്രം: AFP

യുദ്ധം മൂലം താറുമാറായ ഉൽപന്ന വിതരണ ശൃംഖല ഉടനെയൊന്നും പൂർവസ്ഥിതിയിലാകില്ല. ഉത്തരേന്ത്യയിലെ കൊടുംചൂടു മൂലം ഭക്ഷ്യോൽപന്നങ്ങളുടെ ഉൽപാദനത്തിൽ വലിയ കുറവു വന്നേക്കാം. വരുന്ന ആഴ്ചയിൽ നടക്കുന്ന പണനയ അവലോകന യോഗത്തിൽ റിസർവ് ബാങ്ക് 40 ശതമാനമെങ്കിലും പലിശ നിരക്ക് വീണ്ടും കൂട്ടിയേക്കുമെന്ന വിലയിരുത്തൽ വ്യാപകമായുണ്ട്. പണലഭ്യത കുറച്ച് പണപ്പെരുപ്പത്തെ നിയന്ത്രിച്ച് സാവധാനം വളർച്ചാ നിരക്ക് കൂട്ടാമെന്ന നിലപാടാകും ആർബിഐ സ്വീകരിക്കുക.

പണപ്പെരുപ്പത്തോടുള്ള യുദ്ധമാണ് രാജ്യത്തിന്റെ മുന്നിലുള്ള ഏറ്റവും പ്രധാന അജൻഡ എന്നിരിക്കെ, അടുത്ത സാമ്പത്തിക വർഷത്തിൽ വളർച്ചാ നിരക്കിൽ കുറവു വന്നേക്കും. രാജ്യത്തിന്റെ വളർച്ചാ നിരക്കിനെ രണ്ടക്കത്തിലെത്തിക്കുമെന്ന് ആത്മവിശ്വാസത്തോടെ വർഷങ്ങൾക്കു മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. പക്ഷേ, പണപ്പെരുപ്പവും മറ്റ് ആഗോള, ആഭ്യന്തര സാഹചര്യങ്ങളും ഇപ്പോൾ മോദിയുടെ ഈ ആത്മവിശ്വാസം ഇല്ലാതാക്കി. എന്നാൽ, മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അഭിമാനിക്കാവുന്നതു തന്നെയാണ് ഇന്ത്യയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ വളർച്ചാ കണക്കുകൾ.

English Summary: Analysing GDP Growth Data: Is Indian Economy Going High under Modi Govt.?