ഉച്ചയ്ക്കു മുൻപേ വെടിക്കെട്ടിന്റെ ‘ഫലം’ അറിയും. ഒരു മുന്നണി തൃക്കാ‘ക്കര’പറ്റും. മറ്റുള്ളവർ കര കാണാതെ മുങ്ങും. പക്ഷേ, അതിനു ശേഷവും വെടിക്കെട്ടിന്റെ പ്രകമ്പനം കേരള രാഷ്ട്രീയത്തെ വിറകൊള്ളിക്കും; ...Thrikkakkara bypoll, Thrikkkakara byelection, voting, live results, trends

ഉച്ചയ്ക്കു മുൻപേ വെടിക്കെട്ടിന്റെ ‘ഫലം’ അറിയും. ഒരു മുന്നണി തൃക്കാ‘ക്കര’പറ്റും. മറ്റുള്ളവർ കര കാണാതെ മുങ്ങും. പക്ഷേ, അതിനു ശേഷവും വെടിക്കെട്ടിന്റെ പ്രകമ്പനം കേരള രാഷ്ട്രീയത്തെ വിറകൊള്ളിക്കും; ...Thrikkakkara bypoll, Thrikkkakara byelection, voting, live results, trends

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉച്ചയ്ക്കു മുൻപേ വെടിക്കെട്ടിന്റെ ‘ഫലം’ അറിയും. ഒരു മുന്നണി തൃക്കാ‘ക്കര’പറ്റും. മറ്റുള്ളവർ കര കാണാതെ മുങ്ങും. പക്ഷേ, അതിനു ശേഷവും വെടിക്കെട്ടിന്റെ പ്രകമ്പനം കേരള രാഷ്ട്രീയത്തെ വിറകൊള്ളിക്കും; ...Thrikkakkara bypoll, Thrikkkakara byelection, voting, live results, trends

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹോ, എന്തായിരുന്നു പൂരം. തൃശൂരല്ല, തൃക്കാക്കരയിൽ! ഏതാണ്ട് ഒരു മാസത്തോളം കൊട്ടിക്കയറിയ പൂരം ഇതുവരെ കൊടിയിറങ്ങിയിട്ടില്ല. പൂരം വെടിക്കെട്ടു വെള്ളിയാഴ്ച, രാവിലെത്തന്നെ തുടങ്ങി. ഉച്ചയ്ക്കു മുൻപേ വെടിക്കെട്ടിന്റെ ‘ഫലം’ അറിയും. ഒരു മുന്നണി തൃക്കാ‘ക്കര’പറ്റും. മറ്റുള്ളവർ കര കാണാതെ മുങ്ങും. പക്ഷേ, അതിനു ശേഷവും വെടിക്കെട്ടിന്റെ പ്രകമ്പനം കേരള രാഷ്ട്രീയത്തെ വിറകൊള്ളിക്കും; കുറച്ചു നാളത്തേക്കെങ്കിലും. തൃക്കാക്കര പിടിച്ചെടുക്കാൻ അത്രയേറെ കടുത്ത രാഷ്ടീയപ്പോരാണു യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികൾ നടത്തിയത്. വോട്ടെല്ലാം മേയ് 31നു തന്നെ പെട്ടിയിൽ വീണു കഴിഞ്ഞു. കണക്കുകൾ കൂട്ടിക്കിഴിച്ചു ജയസാധ്യത വിലയിരുത്തുന്ന തിരക്കിലാണു മുന്നണികൾ. വിധി തീരുമാനിച്ച ജനമാകട്ടെ, അതിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നു. ഒരു മാസത്തിനിടെ, തൃക്കാക്കര അനുഭവിച്ചത്, കണ്ടത്, ആസ്വദിച്ചത് ഒരുപിടി പുതുമകളും കൗതുകങ്ങളുമാണ്. കടന്നു പോയത് വിവാദങ്ങളുടെ പെരുമഴയിലൂടെയും...

∙ ഞെട്ടിക്കൽ പലവിധം 

ADVERTISEMENT

തിരഞ്ഞെടുപ്പു വിജ്ഞാപനം വന്നാൽ 24 മണിക്കൂറിനകം സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നു യുഡിഎഫ് നേതൃത്വം പ്രഖ്യാപിച്ചപ്പോൾ ജനം ഉള്ളിൽ ചിരിച്ചു; കേട്ടിട്ട്ണ്ട്.. കേട്ടിട്ട്ണ്ട്... എന്ന ഇന്നസന്റ് ശൈലിയിൽ. പക്ഷേ, ചരിത്രം മാറ്റിക്കുറിച്ച യുഡിഎഫ് നേതൃത്വം വാക്കു പാലിച്ചു! തൃക്കാക്കര എംഎൽഎയായിരിക്കെ അന്തരിച്ച പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസ് സ്ഥാനാർഥി. ഉമയുടെ സ്ഥാനാർഥിത്വം നേതൃത്വം നേരത്തേ തീരുമാനിച്ചുറപ്പിച്ചിരുന്നു എന്നതു തന്നെയാണു പ്രഖ്യാപനം പെട്ടെന്നു നടത്താൻ കഴിഞ്ഞതിന്റെ കാരണം. ഉമയുടെ സ്ഥാനാർഥിത്വത്തെ പാർട്ടിയിലെ ഒരു വിഭാഗവും എതിർക്കില്ലെന്നും നേതൃത്വം തിരിച്ചറിഞ്ഞിരുന്നു. 

തൃക്കാക്കരയിൽനിന്നുള്ള കാഴ്ച. ചിത്രം: ജോസ്‌കുട്ടി പനയ്ക്കൽ ∙ മനോരമ

എൽഡിഎഫ് ഞെട്ടിച്ചതു മൂന്നു തരത്തിലായിരുന്നു. പതിവിനു വിപരീതമായി സ്ഥാനാർഥി പ്രഖ്യാപനം വൈകി. പാർട്ടി ‘തീരുമാനിച്ചു’ എന്നു കരുതി പ്രവർത്തകർ ചുമരെഴുത്തു വരെ നടത്തിയ നേതാവിനെ ഒഴിവാക്കുക കൂടി ചെയ്തായിരുന്നു സിപിഎം വക ഞെട്ടിക്കൽ! ചുമരിൽ സ്ഥാനാർഥിയായി പേരു വന്ന ഡിവൈഎഫ്ഐ നേതാവ് കെ.എസ്.അരുൺ കുമാറിനു ‘പകരം’ (സിപിഎം നിഷേധിച്ചെങ്കിലും) തികച്ചും നാടകീയമായി ഡോ.ജോ ജോസഫിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ഒന്നു കൂടി ഞെട്ടിച്ചു! 

∙ കേരളം തൃക്കാക്കരയിലേയ്ക്ക് 

ദേ മുറ്റത്തൊരു മന്ത്രി, അല്ല രണ്ട്! പല ദിവസങ്ങളിലും ഇതായിരുന്നു തൃക്കാക്കരയുടെ സ്ഥിതി. കേരളത്തിൽ ഉപതിരഞ്ഞെടുപ്പു നടക്കുന്ന ഏക മണ്ഡലം തൃക്കാക്കരയായതിനാൽ ശ്രദ്ധ മുഴുവൻ അവിടേക്കു വരുമെന്നു നാട്ടുകാർക്ക് അറിയാമായിരുന്നു. പക്ഷേ, സംസ്ഥാന മന്ത്രിസഭയും യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ നേതൃത്വവും ഒന്നാകെ തൃക്കാക്കരയിൽ തമ്പടിക്കുമെന്ന് അവർ ഒട്ടും കരുതിക്കാണില്ല. ആദ്യ ദിനങ്ങളിൽ അതേക്കുറിച്ചു കഥകൾ പലതും ഇറങ്ങി (ചിലതു സത്യവുമായിരുന്നു). അതിൽ ഒരു സാംപിൾ: മന്ത്രിമാർ വീടുകൾ കയറിയിറങ്ങി ആവേശപൂർവം എൽഡിഎഫിനായി വോട്ടു തേടുകയാണ്. മലബാറിൽ നിന്നുള്ള ഒരു മന്ത്രി (വാർത്തകളിൽ കാര്യമായി നിറയാത്തതിനാൽ നാട്ടുകാർക്ക് അത്ര പരിചിതനല്ല) വീട്ടു മുറ്റത്തേക്കു ചിരിയോടെ കടന്നു വന്നിട്ടും വീട്ടമ്മയ്ക്കു വലിയ പ്രതികരണമില്ല. കൂടെ വന്ന പ്രവർത്തകർ ബഹുമാനത്തോടെ പരിചയപ്പെടുത്തി. നമ്മുടെ ..... വകുപ്പു മന്ത്രിയാണ്. വിശ്വാസം വരാത്ത മട്ടിൽ വീട്ടമ്മ നിന്നു. എന്തായാലും  മന്ത്രിയുടെ സന്ദർ‍ശനം കഴിഞ്ഞതിനു പിന്നാലെ മറുപക്ഷം കഥയിറക്കി. ‘‘അതു മന്ത്രിയൊന്നുമല്ല. മലബാറിലെ ഏതോ നേതാവാണ്. മന്ത്രിമാരാണെന്നു പറഞ്ഞു വെറുതെ കുറേ ആളുകളെ കൊണ്ടുവരുന്നതാണ്.’’ 

ADVERTISEMENT

കഥകൾ അങ്ങനെയൊക്കെ ആണെങ്കിലും മുക്കിലും മൂലയിലും മന്ത്രിമാരും എംപിമാരും എംഎൽഎമാരുമൊക്കെ  നിറഞ്ഞതു തൃക്കാക്കര ആസ്വദിച്ചു. വിവിഐപികൾ വലുപ്പച്ചെറുപ്പം കൂടാതെ, കൊച്ചു വീടുകളിലും മണിമന്ദിരങ്ങളിലും ഒരേ ചിരിയോടെ കൈകൂപ്പിയെത്തിയ കാലം. പല മറുനാട്ടുകാരായ എംഎൽഎമാരും  ‘തിരിച്ചറിയപ്പെടാതെ’ തൃക്കാക്കരയുടെ തെരുവുകളിലൂടെ, ഫ്ലാറ്റ് സമുച്ചയങ്ങളിലൂടെ, വീടുകളിലൂടെ കറങ്ങി നടന്നു. സ്ഥാനാർഥിയെക്കൂടാതെ ഏതാനും പ്രാദേശിക നേതാക്കളും പ്രവർത്തകരും മാത്രം വോട്ടു തേടി വരുമായിരുന്ന പഴയ കാലം ജനം ഓർത്തു കാണും! 

∙ ദേ, കുമ്പിടിമാർ കൂട്ടത്തോടെ 

‘കുമ്പിടി’മാരെയും തൃക്കാക്കര കണ്ടു. ഒരേ സമയം പലയിടത്തും പ്രത്യക്ഷപ്പെട്ട കുമ്പിടിയെ ‘നന്ദനം’ സിനിമയിൽ അവതരിപ്പിച്ചതു സാക്ഷാൽ ജഗതി ശ്രീകുമാർ. എന്നാൽ, തൃക്കാക്കരയിൽ വേറൊരു രീതിയിലായിരുന്നു കുമ്പിടിമാരുടെ പ്രത്യക്ഷപ്പെടൽ. കുടുംബ സംഗമങ്ങളിലും പ്രാദേശിക കൺവൻഷനുകളിലും എല്ലായിടത്തും സ്ഥിര സാന്നിധ്യമായ പ്രവർത്തകരെയാണു കുമ്പിടിമാർ എന്ന് അതതു മുന്നണി നേതാക്കൾ തന്നെ വിശേഷിപ്പിച്ചത്. മണ്ഡലത്തിനു പുറത്തു നിന്നെത്തിയ ചില പ്രവർത്തകരാണു ചിലയിടങ്ങളിലെങ്കിലും കുടുംബ സംഗമങ്ങളിലും കൺവൻഷനുകളിലും കസേരകൾ നിറച്ചത്. മണ്ഡലത്തിൽ വോട്ടില്ലാത്തവർ കുടുംബ സംഗമത്തിൽ നിരന്നിരുന്നിട്ടു കാര്യമൊന്നുമില്ലെന്നു നേതാക്കൾക്കു നന്നായറിയാമല്ലോ!  പല യോഗങ്ങളിലും ഒരേ മുഖങ്ങൾ ആവർത്തിച്ചു കണ്ട ഒരു എംഎൽഎയാണ് ഇവരെ കുമ്പിടിയെന്ന് ഒരു യോഗത്തിൽ പരസ്യമായി വിശേഷിപ്പിച്ചത്. കേരളത്തിലെ വിവിധ മേഖലകളിൽനിന്നു വന്നവരായിരുന്നു ആ തിരഞ്ഞെടുപ്പുകാല കുമ്പിടിമാർ! 

∙ വാക്കുകൾ കൊണ്ടു കീറിമുറിച്ച് 

ADVERTISEMENT

വികസനം, സിൽവർലൈൻ എന്നൊക്കെപ്പറഞ്ഞു പ്രചാരണം തുടങ്ങിയെങ്കിലും ഒട്ടും വൈകാതെ തൃക്കാക്കരയുടെ അന്തരീക്ഷം രാഷ്ട്രീയ വിവാദങ്ങളുടെയും ആക്ഷേപങ്ങളുടെയും ശബ്ദഘോഷങ്ങളിൽ മുങ്ങി. ‘കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പറ്റിയ അബദ്ധം തിരുത്താനുള്ള ഒരവസരം കൂടി തൃക്കാക്കരയ്ക്ക് ഒരു സൗഭാഗ്യമായി കൈവന്നിരിക്കുകയാണ്’ എന്ന് എൽഡിഎഫ് കൺവൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചതോടെയാണ് ആദ്യ വെടി പൊട്ടിയത്. പി.ടി.തോമസിന്റെ വേർപാടിനെ മുഖ്യമന്ത്രി സൗഭാഗ്യമായി കാണുന്നുവെന്ന ആക്ഷേപമാണു യുഡിഎഫ് ഉയർത്തിയത്. 

തൃക്കാക്കരയിൽ എൽഡിഎഫ് പ്രചാരണത്തിനു നേതൃത്വം കൊടുത്ത മുഖ്യമന്ത്രിക്കെതിരെ കെപിസിസി അധ്യക്ഷൻ െക.സുധാകരൻ ‘ചങ്ങലയിട്ട നായയെപ്പോലെ’ എന്ന പരാമർശം തടത്തിയതോടെ അടുത്ത വെടി പൊട്ടി. അതിനു മറു വെടിയായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ സുധാകര നിഗ്രഹം. പിന്നാലെ സുധാകരനെ ന്യായീകരിക്കാൻ യുഡിഎഫ് നേതാക്കളുടെ ശ്രമം. കണ്ണൂരിൽ സാധാരണ പറയുന്ന പ്രയോഗം മാത്രമാണ് അതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രതികരണം. മലയാള അധിക്ഷേപ താരാവലിയുടെ ഉപജ്ഞാതാവാണു മുഖ്യമന്ത്രിയെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വിമർശനം. സുധാകരനെതിരെ പൊലീസ് കേസും അതിനെതിരെ ഏതാനും യുഡിഎഫ് പ്രതിഷേധങ്ങളുമായി ആ വിവാദം കെട്ടടങ്ങി. 

തൃക്കാക്കരയിലെ കലാശക്കൊട്ട്. ചിത്രം: റോബർട്ട് വിനോദ്

∙ വിഡിയോയിൽ കുരുങ്ങിയ വിവാദം 

എൽഡിഎഫ് സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലുള്ള വിഡിയോ ദൃശ്യം പുറത്തു വന്നതോടെ പ്രചാരണം സർവ മര്യാദകളും വിട്ടു താഴേക്കു പോയി. അതിന്റെ പിതൃത്വത്തെച്ചൊല്ലി യുഡിഎഫും എൽഡിഎഫും ഏറ്റുമുട്ടിയതു തൃക്കാക്കര ജീവിതം കലുഷിതമാക്കി. സംഭവത്തിൽ അറസ്റ്റുകൾ തുടരുമ്പോഴും പ്രതികളുമായി ബന്ധമുണ്ടെന്നു സമ്മതിക്കാൻ ഒരു പാർട്ടിയും തയാറല്ല; സ്വാഭാവികം! തൃക്കാക്കരയിൽ പ്രത്യേകിച്ചു വേഷമൊന്നും ഇല്ലാതിരുന്ന പി.സി.ജോർജിനും വിദ്വേഷ പ്രസംഗങ്ങളുടെ സാഹചര്യത്തിൽ പ്രസക്തി കൈവന്നു. പി.സിയുടെ അറസ്റ്റിനെ നാടകം എന്നു വിശേഷിപ്പിച്ചാണു സർക്കാരിനെതിരെ യുഡിഎഫ് ആഞ്ഞടിച്ചത്. പി.സി.ജോർജാകട്ടെ, ജയിലിൽ നിന്നിറങ്ങിയ ശേഷം മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിക്കാനും മറന്നില്ല. ഫലം എന്താണെങ്കിലും പറയാനുള്ളതു പറഞ്ഞശേഷം പി.സി അദ്ദേഹത്തിന്റെ വഴിക്കു പോയി. 

തൃക്കാക്കര മണ്ഡലത്തിലെ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിന് കാവിൽ നിൽക്കുന്ന കേന്ദ്ര സേന ഭടൻ. ചിത്രം: ഇ.വി.ശ്രീകുമാർ

∙ വോട്ടു ദിനത്തിലും കുമ്പിടിമാർ 

ഒരിടത്തു വോട്ടുള്ളയാൾ മറ്റൊരിടത്തു വോട്ടു ചെയ്യാനെത്തുന്ന മറ്റൊരു തരം കുമ്പിടി മാജിക്! കള്ളവോട്ടായിരുന്നു തിരഞ്ഞെടുപ്പു ദിവസത്തെ വലിയ ആക്ഷേപം. വോട്ടു ചെയ്യാൻ വരാത്ത, മുംബൈയിലുള്ള വോട്ടറുടെ പേരിൽ കള്ളവോട്ടു ചെയ്യാനെത്തിയതു ഡിവൈഎഫ്ഐ നേതാവാണെന്നു യുഡിഎഫ് ആരോപണം. പരിശോധിക്കുമെന്ന ഒഴുക്കൻ മറുപടിയാണ് എൽഡിഎഫ് നൽകിയത്. സിപിഎം വ്യാപകമായി കള്ളവോട്ടു ചെയ്തെന്ന ആക്ഷേപം യുഡിഎഫ് ഉയർത്തിയപ്പോൾ കള്ളവോട്ടു ചെയ്യുന്നതു യുഡിഎഫുകാരാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആക്ഷേപം. ഇതിനിടെ, പോളിങ് ബൂത്ത് വളപ്പിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കാൻ ശ്രമിച്ച ബിജെപി സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണനെ പൊലീസ് തടഞ്ഞപ്പോൾ അദ്ദേഹം ഇടഞ്ഞു. അതു പോയി ‘വിജയനോടു’ പറഞ്ഞാൽ മതിയെന്നായിരുന്നു ചൂടൻ പ്രതികരണം! അങ്ങനെ, അപൂർവമായൊരു പ്രചാരണ കാലം അനുഭവിച്ചു തീർത്തു, തൃക്കാക്കര.

∙ വോട്ടെണ്ണലെങ്ങനെ?

1) വെള്ളിയാഴ്ച രാവിലെ 7:30ന് സ്ഥാനാർഥികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ എറണാകുളം മഹാരാജാസ് കോളജിലെ സ്ട്രോങ് റൂം തുറന്ന് വോട്ടിങ് മെഷീനുകൾ പുറത്തെടുത്തു. തുടർന്ന് മെഷീനുകൾ കൗണ്ടിങ് ടേബിളുകളിലേക്കു മാറ്റി.

2) വോട്ടെണ്ണുന്നതിനായി 21 കൗണ്ടിങ് ടേബിളുകൾ. ഓരോ ടേബിളിലും ഒരു കൗണ്ടിങ് സൂപ്പർവൈസർ, ഒരു കൗണ്ടിങ് അസിസ്റ്റന്റ് കൂടാതെ ഒരു മൈക്രോ ഒബ്സർവർ എന്നിവർ ഉണ്ടാകും. എല്ലാ കൗണ്ടിങ് ടേബിളുകളിലും സ്ഥാനാർഥികളുടെ ഓരോ കൗണ്ടിങ് ഏജന്റുമാരും.

മഹാരാജാസ് കോളജിലെ വോട്ടെണ്ണൽ ക്രമീകരണം വിലയിരുത്തുന്ന കലക്‌ടർ ജാഫർ മാലിക്.

3) കൗണ്ടിങ് ഹാളിലേക്കു സ്ഥാനാർഥികൾക്കും അവരുടെ ഇലക്‌ഷൻ ഏജന്റിനും കൗണ്ടിങ് ഏജന്റുമാർക്കും മാത്രം പ്രവേശനം. കൗണ്ടിങ് ഹാളിൽ മൊബൈൽ ഫോൺ അനുവദിക്കില്ല.

4) ആദ്യം എണ്ണിയത് പോസ്റ്റല്‍ വോട്ടുകൾ. തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലേക്ക്. 

5) മുഴുവന്‍ വോട്ടുകളും എണ്ണിത്തീരാന്‍ 12 റൗണ്ടുകളാണ് ആവശ്യമായി വരിക. ഒരു റൗണ്ടില്‍ 21 ബൂത്തുകൾ എണ്ണും. ആദ്യ റൗണ്ടിൽ ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ 1 മുതൽ 15 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുക. തുടർന്ന് മറ്റ് ബൂത്തുകളിലെ വോട്ടുകൾ ഇങ്ങനെ എണ്ണും. ആദ്യ 11 റൗണ്ടുകളിൽ 21 ബൂത്തുകൾ വീതവും അവസാന റൗണ്ടിൽ 8 ബൂത്തുകളുമാകും എണ്ണുക. ആകെ 239 ബൂത്തുകളാണ് തൃക്കാക്കര നിയോജകമണ്ഡലത്തിലുള്ളത്.

6) വോട്ടെണ്ണൽ കേന്ദ്രമായി പ്രവർത്തിക്കുന്ന മഹാരാജാസ് കോളജിന് ജൂൺ 3ന് അവധിയായിരിക്കും.

English Summary: A Month of Political Festival: Thrikkakara is Moving to the Final Day