കൊച്ചി∙ ‘ഒരു രണ്ടായിരം വോട്ടിന്റെ ഭൂരിപക്ഷം, കൂടിവന്നാൽ അതു നാലായിരമാകും. ജയിക്കുന്നത് എല്‍ഡിഎഫ് ആയാലും ഇതുതന്നെ’ – എൽഡിഎഫിന്റെ പ്രചാരണ കോലാഹലം പൂർത്തിയാകുമ്പോൾ പല വിദഗ്ധരും വിലയിരുത്തിയത് ഇങ്ങനെ... Thrikkakara Byelection, CPM Votes, UDF Votes, Uma Thomas, Dr Jo Joseph, LDF Votes

കൊച്ചി∙ ‘ഒരു രണ്ടായിരം വോട്ടിന്റെ ഭൂരിപക്ഷം, കൂടിവന്നാൽ അതു നാലായിരമാകും. ജയിക്കുന്നത് എല്‍ഡിഎഫ് ആയാലും ഇതുതന്നെ’ – എൽഡിഎഫിന്റെ പ്രചാരണ കോലാഹലം പൂർത്തിയാകുമ്പോൾ പല വിദഗ്ധരും വിലയിരുത്തിയത് ഇങ്ങനെ... Thrikkakara Byelection, CPM Votes, UDF Votes, Uma Thomas, Dr Jo Joseph, LDF Votes

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ‘ഒരു രണ്ടായിരം വോട്ടിന്റെ ഭൂരിപക്ഷം, കൂടിവന്നാൽ അതു നാലായിരമാകും. ജയിക്കുന്നത് എല്‍ഡിഎഫ് ആയാലും ഇതുതന്നെ’ – എൽഡിഎഫിന്റെ പ്രചാരണ കോലാഹലം പൂർത്തിയാകുമ്പോൾ പല വിദഗ്ധരും വിലയിരുത്തിയത് ഇങ്ങനെ... Thrikkakara Byelection, CPM Votes, UDF Votes, Uma Thomas, Dr Jo Joseph, LDF Votes

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ‘ഒരു രണ്ടായിരം വോട്ടിന്റെ ഭൂരിപക്ഷം, കൂടിവന്നാൽ അതു നാലായിരമാകും. ജയിക്കുന്നത് എല്‍ഡിഎഫ് ആയാലും ഇതുതന്നെ’ – എൽഡിഎഫിന്റെ പ്രചാരണ കോലാഹലം പൂർത്തിയാകുമ്പോൾ പല വിദഗ്ധരും വിലയിരുത്തിയത് ഇങ്ങനെ. രണ്ടായിരം നാലായിരവും കടന്ന് പിടിയുടെ 14329ഉം പിന്നിട്ട് ഭൂരിപക്ഷം 25,016ലെത്തുമ്പോൾ എൽഡിഎഫിനു പാളിയത് എവിടെയായിരിക്കും. അതു പരിശോധിക്കുമെന്നു സ്ഥാനാർഥി ആദ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയോടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും ഇക്കാര്യം അറിയിച്ചു. വൈകാതെ ബാക്കിയുള്ളവരുടെ പ്രഖ്യാപനങ്ങളും വരും. ഫലത്തിൽ ഇടതു സ്ഥാനാർഥിക്കു കഴിഞ്ഞ തവണത്തെ അപേക്ഷിച്ചു വോട്ടു കുറഞ്ഞിട്ടില്ലെന്നു പറഞ്ഞു പിടിച്ചു നിൽക്കാം. 2244 വോട്ടുകൾ കൂടിയിട്ടുമുണ്ടു താനും. ഇതിനായിരുന്നോ ഈ പടയൊരുക്കങ്ങൾ എന്നു ചോദിക്കരുത്.

അരുണായിരുന്നെങ്കിൽ...

ADVERTISEMENT

തൃക്കാക്കരയിൽ അരുൺ കുമാർ മൽസരിക്കും എന്നു പ്രഖ്യാപിച്ചതിന്റെ കുറ്റം മാധ്യമങ്ങളുടെ തലയിലാണ്. ചുവരെഴുത്തു നടത്തിയത് വാർത്ത കണ്ടിട്ടാണെന്നും പറഞ്ഞു സിപിഎം തടിയൂരി. എന്നിരുന്നാലും കഴിഞ്ഞ ആറു മാസമായി തൃക്കാക്കരയിലേക്ക് ഒരുക്കി കൊണ്ടുവന്ന അരുൺകുമാർ സ്ഥാനാർഥിയായിരുന്നെങ്കിൽ എന്നു കുറെ സിപിഎംകാരെങ്കിലും ആഗ്രഹിച്ചിരുന്നു. ജയിക്കാനല്ല, തോറ്റാലും പാർട്ടിക്കൊരു മുതൽക്കൂട്ടാവാൻ. ഇത്രയേറെ പ്രചാരണം നടത്തിയതിന്റെ ഗുണം മറ്റൊരു തിരഞ്ഞെടുപ്പിൽ പാർട്ടിക്കു തിരിച്ചു കിട്ടുമായിരുന്നു. അരുണിനെ അറിയാത്ത ഒരു മലയാളിയുമുണ്ടാകില്ലായിരുന്നു. വീണ്ടും ഒരു നിയമസഭാ തിരഞ്ഞെടുപ്പു വരുമ്പോൾ ധൈര്യമായി ഉപയോഗിക്കാവുന്ന തുറുപ്പുചീട്ടാകുമായിരുന്നു അരുൺകുമാർ എന്നു വിലയിരുത്തുന്നവരുണ്ട്.

1) അരുൺകുമാറിനുവേണ്ടിയെഴുതിയ ചുവരെഴുത്ത്. 2) പിന്നീട് ചുവരെഴുത്തു മായിച്ചപ്പോൾ.

തോറ്റ സ്ഥാനാർഥിയെക്കൊണ്ട് ഇനി പാർട്ടിക്കെന്തു ഗുണം എന്നാണ് പാർട്ടിയിൽ വലിയൊരു വിഭാഗത്തിന്റെ ചോദ്യം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പി.ടി. തോമസിനെതിരെ പാർട്ടി കണ്ടെത്തിയ സ്വന്തന്ത്രൻ ഈ തിരഞ്ഞെടുപ്പിൽ ഒരു പ്രചാരണത്തിനു പോലും വന്നു കണ്ടില്ലെന്ന് കുറ്റപ്പെടുത്തുന്നു. ഡോ. ജോ ജോസഫ് സ്വതന്ത്ര ചിഹ്നത്തിലല്ല മൽസരിച്ചത് എങ്കിലും പാർട്ടിയുടെ നിയന്ത്രണമില്ലാത്ത പൂർണ സ്വതന്ത്രനാണ്. ഇനി നാളെ അദ്ദേഹം പതിവു ജോലിയിലേക്കു തിരിച്ചു പോകും. നേരത്തേ പറഞ്ഞ പൊതുപ്രവർത്തനമൊക്കെ ഏട്ടിലെ പശുവായി കിടക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ പാർട്ടി ഇത്തരത്തിലുള്ള സ്വതന്ത്രരെ പരീക്ഷിക്കുന്നത് അവസാനിപ്പിക്കുന്നതിലേക്കു നിലപാടു മാറ്റമുണ്ടാകണമെന്നാണ് ഈ പ്രവർത്തകരുടെ നിലപാട്. ഏതു സാഹചര്യത്തിലാണ് ഈ സ്ഥാനാർഥി വന്നത് എന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിക്കണം എന്നാണ് ഒരു വിഭാഗം ഉയർത്തുന്ന ആവശ്യം.

സിപിഎം ഉറപ്പിച്ച വോട്ടുകൾ കോൺഗ്രസ് പെട്ടിയിൽ?

സാധാരണ നിലയിൽ സിപിഎമ്മിന്റെ ഉറപ്പിച്ച വോട്ടുകൾ എന്നു പറയുന്നത് പ്രാദേശിക പാർട്ടി പ്രവർത്തകരും ബൂത്ത് ഏജന്റുമാരും നൽകുന്ന കണക്കുകളെ അധികരിച്ചുള്ളതാണ്. വോട്ടെടുപ്പു കഴിയുന്നതോടെ ഇതിന്റെ കൃത്യമായ കണക്ക് പാർട്ടിക്കു ലഭിച്ചിട്ടുണ്ടാകും. ആ വോട്ടുകളിലുള്ള നിഗമനം 99 ശതമാനവും ഉറപ്പുമായിരിക്കും. അതാണു പതിവ്. എന്നാൽ കുറച്ചുകാലമായി പാർട്ടിക്ക് ഈ കണക്കു തെറ്റുന്നുണ്ട് എന്നാണു സൂചന. ഉറപ്പിച്ചു പറഞ്ഞ വോട്ടുകൾ അത്ര ഉറപ്പുള്ളതല്ലായിരുന്നത്രെ. ഒരു നാലായിരം വോട്ടിനു ഡോക്ടർ ജയിക്കുമെന്നു പാർട്ടി നേതൃത്വം ഉറപ്പിച്ചു പറഞ്ഞത് അതിന്റെ ബലത്തിലായിരുന്നു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫിന്റെ ഉമ തോമസ് കൗണ്ടിങ് സെന്ററിനു പുറത്ത് പ്രവർത്തകരെ കാണാനെത്തിയപ്പോൾ. എംഎൽഎ മാരായ അൻവർ സാദത്ത്, ഷാഫി പറമ്പിൽ, ജെബി മേത്തർ എംപി തുടങ്ങിയവർ സമീപം. ചിത്രം: ടോണി ഡൊമിനിക്
ADVERTISEMENT

പോളിങ് ശതമാനം കുറയുമ്പോൾ ഇടതുപക്ഷത്തിനു നേട്ടവും യുഡിഎഫിനു ദോഷമാണ് എന്നുമാണ് പണ്ടുമുതലേ ഉള്ള ഒരു വിലയിരുത്തൽ. 75% പേരെങ്കിലും വോട്ടു ചെയ്താൽ അതു സിപിഎംകാരാണെന്ന് ഉറപ്പിക്കും. ഈ വോട്ടുകൾ കൃത്യമായി എണ്ണമുള്ളതാണ്. അവരെല്ലാം വോട്ടു ചെയ്തെന്നു പ്രവർത്തകർ തന്നെ ഉറപ്പിക്കും. വോട്ടു കിട്ടില്ലെന്ന് ഉറപ്പുള്ളവരെ എങ്ങനെ വോട്ടു ചെയ്യിക്കാതിരിക്കും എന്നതിനു ഫ്രീസിങ് തന്ത്രങ്ങളുണ്ട്. തൃക്കാക്കരയിൽ പോളിങ് നിരക്ക് മുൻവർഷത്തേതിലും കുറഞ്ഞതോടെ അത് സിപിഎമ്മിന് അനുകൂല തരംഗമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. കാരണം പാർട്ടി ഉറപ്പിച്ച വോട്ടുകാരെല്ലാം വന്ന് വോട്ടു ചെയ്തിട്ടുണ്ട്. പക്ഷേ വോട്ടു ചെയ്തത് പാർട്ടി പറഞ്ഞിടത്ത് അല്ലാതെ പോയി.

യുഡിഎഫിനെ സംബന്ധിച്ച് ഇത്തരത്തിൽ ഒരു സംവിധാനമില്ല. ആൾക്കൂട്ടം വരുന്നവരിൽ യുഡിഎഫ് അനുകൂലികൾ കുറെ ഉണ്ടാകും. അത് പാർട്ടിക്കു ലഭിക്കുമെന്നു പ്രതീക്ഷിക്കും. ഇനി കിട്ടിയില്ലെങ്കിൽ കിട്ടിയില്ല എന്നതിൽ കവിഞ്ഞുള്ള പരിശോധനകൾക്കു പ്രസക്തിയുമില്ല. എൽഡിഎഫ് ഇക്കാര്യങ്ങളിൽ പുലർത്തുന്ന കൃത്യത പുതുതലമുറ പ്രവർത്തകർക്കു സാധിക്കാതെ പോകുന്നുണ്ടെന്നാണ് ആരോപണം.

തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയപ്പോൾ ഉമ തോമസിന് അനുകൂലമായിരുന്നു തരംഗം എന്നത് ഇടതുമുന്നണിയും സമ്മതിക്കും. ഇടസമയത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പടെയുള്ളവർ പ്രചാരണവുമായി രംഗത്തെത്തുകയും അശ്ലീല വിഡിയോ പ്രചരിപ്പിച്ചത് പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ലെന്ന സാമാന്യ ബോധം ഉയർന്നു വരികയും ചെയ്തപ്പോൾ തരംഗം മാറിമറിഞ്ഞു എന്നായി പൊതു വിലയിരുത്തൽ. പിന്തിരിപ്പൻ ഇടതു നിലപാടുകളിൽനിന്നു മാറി കെറെയിൽ പോലെയുള്ള വികസന വാദം കൂടി ഉയർത്തിയതു സ്ഥാനാർഥിക്കു നേട്ടമാകുമെന്ന പ്രതീക്ഷയുണ്ടാക്കി. ഫലത്തിൽ ഇതൊന്നും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കാത്തതിനു കാരണം എന്താണെന്നു പാർട്ടി ഇനിയും കണ്ടെത്തേണ്ടി വരും.

ഡോ. ജോ ജോസഫിനു വേണ്ടി നടത്തിയ പ്രാചരണത്തിൽനിന്ന്.

പ്രചാരണം കുറച്ചു കൂടിപ്പോയോ?

ADVERTISEMENT

തിരഞ്ഞെടുപ്പു ഫലം വരും മുമ്പു മുതൽ തന്നെ പാർട്ടിക്കാർ പരസ്പരം ചോദിക്കുന്ന ചോദ്യമാണിത്. തൃക്കാക്കരയിൽ ഇത്രയേറെ നാടിളക്കിയുള്ള പ്രചാരണം ആവശ്യമുണ്ടായിരുന്നോ എന്ന്. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ മുതൽ മുഖ്യമന്ത്രി മുതലുള്ളവർ വന്നു വോട്ടു ചോദിച്ച് ‘വെറുപ്പിച്ചു’ കളഞ്ഞോ എന്നാണു സംശയം. നഗരവാസികളായ തൃക്കാക്കര മണ്ഡലത്തിലെ വോട്ടർമാരുടെ സകല സ്വകാര്യതയും നഷ്ടമായ ഒരുമാസമാണു കഴിഞ്ഞു പോയത്. 60 എംഎൽഎമാരും 14 മന്ത്രിമാരും ഏതാണ്ട് പൂർണസമയം മണ്ഡലത്തിലുണ്ടായിരുന്നു. ഇവർ സംഘം തിരിഞ്ഞു ദിവസവും വീടുകളിൽ കയറി ഇറങ്ങുമ്പോൾ ആദ്യം ഒരു കൗതുകമുണ്ടെങ്കിലും പിന്നീടതു പാടെ ഇല്ലാതായി വോട്ടിനുവേണ്ടിയുള്ള തട്ടിപ്പു സ്നേഹമാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ടാവണം. വീട്ടിൽ കിടന്നുറങ്ങാൻ പോലും സമ്മതിക്കാതെ എല്ലാദിവസവും വന്നു വോട്ടു ചോദിച്ചാൽ മറിച്ചു കുത്തുന്നത് വോട്ടർ ചിന്തിച്ചു പോകുമെന്നു വിലയിരുത്തുന്നവരുമുണ്ട്.

സർക്കാർ സംവിധാനം പൂർണമായും മരവിപ്പിച്ചു നിർത്തി വോട്ടു പിടിക്കാൻ തൃക്കാക്കരയിലെ തിരഞ്ഞെടുപ്പിന് എന്താണ് പ്രത്യേകത എന്ന എതിരാളികളുടെ ചോദ്യത്തിനു മുന്നിലും വോട്ടു മറിഞ്ഞിട്ടുണ്ടാകും. മുഖ്യമന്ത്രി കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നിലേറെ തവണ ഇവിടെ നേരിട്ടു വന്നു. തിരഞ്ഞെടുപ്പു കൺവൻഷനുകളും ലോക്കൽ യോഗങ്ങളും പൊതു യോഗങ്ങളിലുമെല്ലാം പങ്കെടുത്തു. കൊട്ടും മേളവുമില്ലാതെ ‘രഹസ്യ അജണ്ട’യുമായി വന്നതു വേറെയുമുണ്ടെന്ന ആക്ഷേപമുണ്ട്. ഉദ്യോഗസ്ഥർക്കു ശമ്പളം കൊടുക്കാൻ പണമില്ലാത്തപ്പോൾ നികുതിപ്പണം ചെലവഴിച്ചു നടത്തിയ ഈ കോലാഹലത്തോട് സാമാന്യ ബോധമുള്ള പൗരന് എതിർപ്പുണ്ടാകുക സ്വാഭാവികം. ഇതെല്ലാം കാണുന്നതിനും തിരിച്ചറിഞ്ഞു പ്രതികരിക്കുന്നതിനും ശേഷിയുള്ളവരാണ് തൃക്കാക്കരക്കാർ എന്നു തെളിയിക്കുകയായിരുന്നു തിരഞ്ഞെടുപ്പു ഫലം എന്ന് എതിർ പാളയം കുറ്റപ്പെടുത്തുന്നു.

കെ.വി. തോമസും പിണറായി വിജയനും

കെ.വി. തോമസ് ഇഫക്ട്

ഒരു ആയുസ് മുഴുവൻ കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ പ്രവർത്തിച്ച, പാർട്ടിക്കാരെ തോൽപിച്ച ഒരാൾ പാർട്ടി വേദിയിലേക്ക് കയറി വരുമ്പോൾ വർഷങ്ങളായി പാർട്ടിയിൽ പ്രവർത്തിച്ചിരുന്നവർക്ക് അസ്വസ്ഥതയുണ്ടാവുക സ്വാഭാവികം. രാവും പകലും പാർട്ടിക്കു വേണ്ടി ജീവിച്ചവരെ പുറംതള്ളി ശത്രുക്കളെ സ്വീകരിച്ചിരുത്തി സ്ഥാനം കൊടുക്കുമ്പോൾ എന്തു ന്യായീകരണം പറ‍ഞ്ഞാലും ഒരു വിഭാഗം നേതാക്കൾക്കു തന്നെ അതിനെ അംഗീകരിക്കാൻ സാധിക്കണമെന്നില്ല. സാധാരണ അണിയുടെ കാര്യത്തിൽ ഇതു കുറെക്കൂടി ശക്തമായ എതിർപ്പിനു വഴിവയ്ക്കും.

അടുത്തിടെ പാർട്ടിയിലേക്ക് വന്നവർക്കു ലഭിച്ചതാകട്ടെ ഉയർന്ന സ്ഥാനമാനങ്ങളും. വർഷങ്ങളായി പാർട്ടി പറഞ്ഞതു കേട്ട് പോസ്റ്ററൊട്ടിച്ചു ശത്രുവിനെ തല്ലി ജയിലിൽ കിടന്നതെല്ലാം വെറുതേ. ഇതിനെക്കുറിച്ചു പഠനം നടത്തി നിലപാടുകൾ സ്വീകരിക്കണമെന്ന ആവശ്യം അനുഭാവികളിൽ തന്നെ ശക്തമാണ്. കെ.വി. തോമസിനെ പോലെയുള്ള ഒരാളുടെ വരവ് അണികൾക്കിടയിൽ ശക്തമായ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട് എന്നാണ് വാദം.

തൃക്കാക്കരയിലെ പ്രചാരണത്തിൽനിന്ന്

യുഡിഎഫിനെ ഉണർത്തിയെന്ന അപകടം

ഇടതു മുന്നണി ഇത്രയേറെ കോലാഹലങ്ങൾ സൃഷ്ടിച്ചില്ലായിരുന്നെങ്കിൽ തൃക്കാക്കരയിൽ യുഡിഎഫ് ഇത്രയേറെ പ്രചാരണ പ്രവർത്തനവുമായി മുന്നോട്ടു വരില്ലായിരുന്നെന്നും തോൽപിക്കാമായിരുന്നു എന്നും ഒരു വിഭാഗം വിലയിരുത്തുന്നുണ്ട്. കോൺഗ്രസിന്റെ പതിവു പടലപ്പിണക്കങ്ങളും അലസതയും മുതലെടുക്കുന്നതിൽ പാർട്ടിക്കു പരാജയമുണ്ടായി. സ്ഥാനാർഥി നിർണയ ഘട്ടത്തിൽ ഉമ സ്ഥാനാർഥിയാകും എന്ന് ഉറച്ചതോടെ സീറ്റിനു വേണ്ടി നോക്കിയിരുന്നവർ ഉടക്കുമായി എത്തുന്നത് ഇത്തവണയും കണ്ടിരുന്നു. എന്നാൽ സ്ഥാനാർഥി നിർണയത്തിനു പിന്നാലെ ഉമയ്ക്കു ലഭിച്ച പിന്തുണയും ഇടതു മുന്നണിയുടെ പ്രചാരണ ആവേശവും കോൺഗ്രസിനെ ഒരുമിപ്പിച്ചു നിർത്തി.

കലാശക്കൊട്ടിനു തലേന്നു പോലും വഴിയോരങ്ങളിൽ പ്രചാരണവുമായി ഇറങ്ങിയ സാധാരണക്കാരായ യുഡിഎഫ് പ്രവർത്തകരെ കാണാനായതു കോൺഗ്രസ് സ്ഥാനാർഥിക്കു നേട്ടമുണ്ടാക്കിയിട്ടുണ്ട്.

ഉമ തോമസിനെ അഭിനന്ദിക്കുന്ന കോൺഗ്രസ് നേതാക്കൾ.

സഹതാപ തരംഗമല്ല; അനുതാപം

ഉമയുടെ വിജയത്തിനു പിന്നിൽ സഹതാപ തരംഗമെന്ന ആക്ഷേപം ഫലപ്രഖ്യാപനത്തിനു ശേഷം എം.സ്വരാജ് ഉൾപ്പടെയുള്ളവർ ഉയർത്തിയിട്ടുണ്ട്. ഉമയ്ക്കെതിരെ തിര‍ഞ്ഞെടുപ്പിനു മുമ്പ് ഇത്തരത്തിൽ ഒരു പ്രചാരണം നടത്തിയതു തന്നെ പാർട്ടിക്കു തിരിച്ചടിയായി എന്ന ഒരു ആക്ഷേപം നിലനിൽക്കുന്നിടത്താണിത്. ഉമയോടുള്ള സഹതാപ തരംഗത്തെക്കാൾ പിടിയെ തിരിച്ചറിയാതെ പോയ തൃക്കാക്കരക്കാരുടെ ഒരു അനുതാപം വോട്ടായിട്ടുണ്ടാകാം എന്ന വിലയിരുത്തലുണ്ട്. പി.ടി എന്ന തെറ്റിനെ തിരുത്താൻ തൃക്കാക്കരയ്ക്കു ലഭിച്ച സൗഭാഗ്യം എന്ന പ്രസ്താവനയും വോട്ടർമാരുടെ മനസിനെ മുറിവേൽപിച്ചിട്ടുണ്ടാകണം.

Content Highlight: Thrikkakara Byelection, CPM Votes, UDF Votes, Uma Thomas, Dr Jo Joseph, LDF Votes