തൃക്കാക്കരയിൽ കൂടുതൽ വോട്ട് ഞാൻ പ്രതീക്ഷിച്ചിരുന്നു. ഞങ്ങളുടെ പ്രവർ‍ത്തകർ‍ അത്രയേറെ ജോലി ചെയ്തിരുന്നു. അവരുടെയെല്ലാം പ്രതീക്ഷ അനുസരിച്ച് ഉയരാൻ കഴിഞ്ഞോ എന്ന പ്രയാസം എന്റെ മനസ്സിലുണ്ട്. പക്ഷേ നിങ്ങൾ നിന്നതുകൊണ്ടാണ് ഇത്രയുമെങ്കിലും വോട്ട് കിട്ടിയത് എന്നു പറയുന്നവരുമുണ്ട്. പി.സി.ജോർജിന്റെ അറസ്റ്റിന്റെ പേരിൽ കൂട്ടത്തോടെ വോട്ട് ഞങ്ങൾക്കു വന്നോ എന്നത് മറ്റൊരു വിഷയമാണ്. ആ അറസ്റ്റ് ഒരുപക്ഷേ ഗുണം ചെയ്തത്..

തൃക്കാക്കരയിൽ കൂടുതൽ വോട്ട് ഞാൻ പ്രതീക്ഷിച്ചിരുന്നു. ഞങ്ങളുടെ പ്രവർ‍ത്തകർ‍ അത്രയേറെ ജോലി ചെയ്തിരുന്നു. അവരുടെയെല്ലാം പ്രതീക്ഷ അനുസരിച്ച് ഉയരാൻ കഴിഞ്ഞോ എന്ന പ്രയാസം എന്റെ മനസ്സിലുണ്ട്. പക്ഷേ നിങ്ങൾ നിന്നതുകൊണ്ടാണ് ഇത്രയുമെങ്കിലും വോട്ട് കിട്ടിയത് എന്നു പറയുന്നവരുമുണ്ട്. പി.സി.ജോർജിന്റെ അറസ്റ്റിന്റെ പേരിൽ കൂട്ടത്തോടെ വോട്ട് ഞങ്ങൾക്കു വന്നോ എന്നത് മറ്റൊരു വിഷയമാണ്. ആ അറസ്റ്റ് ഒരുപക്ഷേ ഗുണം ചെയ്തത്..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃക്കാക്കരയിൽ കൂടുതൽ വോട്ട് ഞാൻ പ്രതീക്ഷിച്ചിരുന്നു. ഞങ്ങളുടെ പ്രവർ‍ത്തകർ‍ അത്രയേറെ ജോലി ചെയ്തിരുന്നു. അവരുടെയെല്ലാം പ്രതീക്ഷ അനുസരിച്ച് ഉയരാൻ കഴിഞ്ഞോ എന്ന പ്രയാസം എന്റെ മനസ്സിലുണ്ട്. പക്ഷേ നിങ്ങൾ നിന്നതുകൊണ്ടാണ് ഇത്രയുമെങ്കിലും വോട്ട് കിട്ടിയത് എന്നു പറയുന്നവരുമുണ്ട്. പി.സി.ജോർജിന്റെ അറസ്റ്റിന്റെ പേരിൽ കൂട്ടത്തോടെ വോട്ട് ഞങ്ങൾക്കു വന്നോ എന്നത് മറ്റൊരു വിഷയമാണ്. ആ അറസ്റ്റ് ഒരുപക്ഷേ ഗുണം ചെയ്തത്..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃക്കാക്കരയിൽ ഉമ തോമസ് വൻഭൂരിപക്ഷത്തിനു ജയിക്കുകയും ജോ ജോസഫ് പരാജയപ്പെടുകയും ചെയ്തപ്പോൾ നിഷ്പ്രഭമായിപ്പോയത് ബിജെപിയും അവരുടെ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണനുമാണ്. രണ്ടു മുന്നണികൾ തമ്മിലെ പൊരിഞ്ഞ പോരിനിടയിൽ അവരെ വിറപ്പിക്കുമെന്ന് അവകാശപ്പെട്ട ബിജെപി വെറും 12,957 വോട്ടുമായി പുറന്തള്ളപ്പെട്ടുപോയി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും പാർട്ടിയുടെ പ്രമുഖ നേതാക്കളിൽ ഒരാളുമായ എ.എൻ. രാധാകൃഷ്ണനെ സ്ഥാനാർഥിയായി അവതരിപ്പിച്ചപ്പോൾ പാർട്ടി ആശിച്ചതല്ല ഒടുവിൽ സംഭവിച്ചത്. എറണാകുളത്തുകാർക്ക് സുപരിചിതനായ ‘എഎൻആറിന്’ എന്തുകൊണ്ടാണ് കളം പിടിക്കാൻ കഴിയാതെ പോയത്? കേരളത്തിൽ ബിജെപി പ്രതീക്ഷ വച്ചുപുലർത്തിയിട്ടു കാര്യമില്ലെന്ന സന്ദേശം കൂടിയാണോ തൃക്കാക്കര നൽകുന്നത്? ഈ സന്ദേഹങ്ങൾക്ക് മുതിർന്ന നേതാവും സ്ഥാനാർഥിയുമായ എ.എൻ. രാധാകൃഷ്ണൻ തന്നെ ഉത്തരം നൽകുന്നു. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് അദ്ദേഹം ‘ക്രോസ് ഫയറിൽ’ മനസ്സു തുറക്കുന്നു...

∙ തൃക്കാക്കരയിൽ ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ലെന്നു മാത്രമല്ല വല്ലാതെ പിന്നോട്ടും പോയി. എന്താണ് സംഭവിച്ചത്?

ADVERTISEMENT

മുഖ്യമന്ത്രി പിണറായി വിജയനും ഇടതു പക്ഷത്തിനും എതിരെ പൊതുസമൂഹത്തിന്റെ വലിയ വികാരം തൃക്കാക്കരയിൽ ഉണ്ടായിരുന്നു. ഒപ്പം പി.ടി. തോമസിന്റെ വിധവ എന്ന നിലയിൽ ഉമയോട് ആളുകൾക്ക് വലിയ സ്നേഹവും സഹതാപവും ഉണ്ടായി. എങ്കിലും ഞങ്ങൾ നല്ല പ്രവർത്തനമാണ് കാഴ്ച്ചവച്ചത്. പക്ഷേ ഒരു കാരണവശാലും എൽഡിഎഫ് ജയിക്കരുതെന്ന മണ്ഡലത്തിന്റെ പൊതു വികാരം യുഡിഎഫിന് ഗുണകരമാവുകയാണ് ഉണ്ടായത്.

KOCHI 2015 MAY 09 : BJP Kerala state leader KN Radhakrishnan @ Josekutty Panackal

∙ ബിജെപിക്ക് കിട്ടിവന്നിരുന്ന വോട്ടും പോയി എന്നതല്ലേ യാഥാർഥ്യം?

ബിജെപിയുടെ കേഡർ വോട്ടുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ അതിനു പുറമേ ലഭിക്കുമെന്നു വിചാരിച്ച വോട്ടുകൾ വന്നിട്ടില്ല. പിണറായി വിജയനോടുള്ള വിരോധമാണ് മണ്ഡലത്തിൽ ഉയർന്നു നിന്നത്. അങ്ങനെ ബിജെപിക്കു വരേണ്ട വോട്ടുകൾ ഞങ്ങൾക്കു കിട്ടാതെ വന്നു.

∙ ഇടതു സ്ഥാനാർഥിയെ പരാജയപ്പെടുത്താനായി ബിജെപി വോട്ടുകളും യുഡിഎഫിലേക്ക് ചോരുന്ന നില ഉണ്ടായി എന്നാണോ?

ADVERTISEMENT

ഒരിക്കലും അല്ല. ബിജെപിക്ക് ആകെ അവിടെ എണ്ണായിരം വോട്ടേ ഉള്ളൂ. ആ കേഡർ വോട്ടെല്ലാം എനിക്കു ലഭിച്ചിട്ടുണ്ട്. ബാക്കിയെല്ലാം ഓരോ കാലത്തിനും സാഹചര്യത്തിനും അനുസരിച്ച് വന്നു ചേരുന്ന വോട്ടാണ്.

∙ ആകെ എണ്ണായിരം വോട്ട് എന്നു പറയുമ്പോൾ അതിന്റെ ഇരട്ടിയിലേറെ വോട്ട് അവിടെ ബിജെപിക്ക് നേരത്തേ ലഭിച്ചിട്ടുണ്ടല്ലോ?

ബാക്കിയെല്ലാം ഓരോ ഇലക്‌ഷൻ അനുസരിച്ചിരിക്കും. തൃക്കാക്കര അടിസ്ഥാനപരമായി യുഡിഎഫ് മണ്ഡലമാണ്. മുക്കിനും മൂലയ്ക്കും അവർക്ക് കാര്യകർത്താക്കളുണ്ട്.

KOCHI 2019 MARCH 07 : BJP Kerala state General Secretary AN Radhakrishnan @ Josekutty Panackal

∙ എങ്കിലും ഇത്രയും വലിയ തിരിച്ചടി വിചാരിച്ചോ?

ADVERTISEMENT

ഒരിക്കലും കരുതിയില്ല. ഏറ്റവും കുറഞ്ഞത് 18,000 വോട്ടു ലഭിക്കുമെന്നാണ് വിചാരിച്ചത്. എൽഡിഎഫിന്റെ നേതാക്കൾ ഞങ്ങൾക്ക് 21,000 വോട്ട് അവിടെ ഉണ്ടെന്നെല്ലാം പറഞ്ഞും കേട്ടു. പ്രതീക്ഷയിൽ നിന്ന് വളരെ കുറഞ്ഞ വോട്ടാണ് കിട്ടിയത്.

∙ പാർട്ടിക്കകത്ത് ഇങ്ങനെയൊരു തിരിച്ചടി ലക്ഷ്യമിട്ട് ആരെങ്കിലും പ്രവർത്തിച്ചോ? കാലുവാരലുണ്ടായോ?

ഇല്ല. സംഘടനാപരമായി നല്ല കെട്ടുറപ്പോടെയാണ് പ്രവർത്തിച്ചത്. എല്ലാ നേതാക്കളും താഴേത്തട്ടു വരെ ഇറങ്ങി പ്രവർത്തിച്ചു. അതേക്കുറിച്ച് എനിക്ക് ഒരു പരാതിയും ഇല്ല. അതുകൊണ്ടാണ് ഞങ്ങൾക്കെല്ലാം നല്ല ആത്മവിശ്വാസം ഉണ്ടായത്. പക്ഷേ അടിയൊഴുക്ക് മനസ്സിലാക്കാൻ സാധിച്ചില്ല.

∙ ബിജെപിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും അതിൽ താങ്കൾ ഏതു ഭാഗത്താണെന്നും എല്ലാവർക്കും അറിയാം. അത് പ്രതിഫലിച്ചോ എന്നാണ് ചോദ്യം.

അതൊന്നും ഉണ്ടായില്ല. കെ.സുരേന്ദ്രനും പി.കെ.കൃഷ്ണദാസും ഒ.രാജഗോപാലും കുമ്മനം രാജശേഖരനും ശോഭ സുരേന്ദ്രനും അടക്കമുള്ളവർ പ്രചാരണ രംഗത്തുണ്ടായിരുന്നു. എല്ലാവരും നല്ല പിന്തുണ നൽകിയിട്ടുണ്ട്. ഒരു ആക്ഷേപവും ഇല്ല.

KOCHI 2019 MARCH 07 : BJP Kerala state General Secretary AN Radhakrishnan @ Josekutty Panackal

∙ ഉമ തോമസ് ബിജെപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ എത്തി പിന്തുണ ചോദിച്ചത് ഏതെങ്കിലും രീതിയിൽ വോട്ടിൽ പ്രതിഫലിച്ചിട്ടുണ്ടോ?

ആ ആക്ഷേപം തന്നെ വിവരക്കേടല്ലേ? അതു കൈരളി ചാനൽ ഉണ്ടാക്കിയ വിവാദമാണ്. ഇനി ഒരു ചർച്ച നടത്താൻ തീരുമാനിച്ചെന്ന് ഇരിക്കട്ടെ. ആരെങ്കിലും പരസ്യമായി പോയി അതു ചെയ്യുമോ? തലയ്ക്കകത്ത് ആൾതാമസമുള്ള ആരെങ്കിലും അങ്ങനെ വിചാരിക്കുമോ? ഇത് ഒരു മെട്രോപൊളിറ്റൻ നഗരമാണ്. ആ നിലയിലാണ് സ്ഥാനാർഥികളും പ്രവർത്തിക്കുന്നത്. പരസ്പരം കണ്ടെല്ലാം സംസാരിക്കാറുണ്ട്. സിഐടിയുക്കാരെ കണ്ടാൽ ഞാനും കെട്ടിപ്പിടിക്കാറുണ്ട്. അവരുടെ ഓഫിസിൽ പോകാറുണ്ട്. അതിന് അപ്പുറം ഒരു പ്രാധാന്യവും ഉമയുടെ ആ സന്ദർശനത്തിന് ഉണ്ടായിരുന്നില്ല. ആ വിവാദം സിപിഎമ്മിലെ ഗ്രൂപ്പുകളിയുടെ ഭാഗമായി ഉയർത്തിക്കൊണ്ടു വന്നതാണ്. ജോ ജോസഫിന് ഒരു പണി ഇരിക്കട്ടെ എന്നു കരുതിക്കാണും.

∙ സിപിമ്മിനകത്ത് അങ്ങനെയൊരു നീക്കം അവരുടെ സ്ഥാനാർഥിക്കെതിരെ ഒരു വിഭാഗം നടത്തിയോ?

അങ്ങനെ ഒരു നീക്കം നടന്നതായാണ് എന്റെ സംശയം. പല സന്ദർഭങ്ങളും അങ്ങനെ ഒരു തോന്നൽ ഉണ്ടാക്കി. അല്ലെങ്കിൽ സിപിഎം സ്ഥാനാർഥിയെ ആ നിലയിൽ അവതരിപ്പിക്കുമോ? പാർട്ടി ഓഫിസിൽ വച്ചല്ലേ സ്വന്തം സ്ഥാനാർഥിയെ ഇടതുമുന്നണി അവതരിപ്പിക്കേണ്ടത്? ഒരു പ്രോഡക്ടിനെ അവതരിപ്പിക്കുമ്പോൾ അതു തികച്ചും പോസിറ്റീവ് ആയിട്ടല്ലേ ചെയ്യേണ്ടത്? ആശുപത്രിയിൽ വച്ചു പ്രഖ്യാപിച്ചതോടെ ക്രൈസ്തവ വിഭാഗത്തിന് ഇടയിലുള്ള പ്രശ്നങ്ങളിൽ ഒരു വിഭാഗത്തിന്റെ ഭാഗമായി അദ്ദേഹം മാറി.

സ്മൃതി ഇറാനിക്കൊപ്പം എ.എൻ.രാധാകൃഷ്ണൻ.

∙ ഒരു സാധ്യതയും ഇല്ലാത്ത സി ക്ലാസ് മണ്ഡലത്തിൽ താങ്കളെപ്പോലെ ഒരു പ്രമുഖനായ നേതാവ് എന്തുകൊണ്ടാണ് മത്സരിക്കാൻ തയാറായത്?

പാർട്ടിയുടെ മണ്ഡലം സമിതിയും ജില്ലാ സമിതിയും സംസ്ഥാന സമിതിയും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. അപ്പോഴും ഞാൻ ആദ്യം അതിനു തയാറായിരുന്നില്ല. കാരണം ഭേദപ്പെട്ട മണ്ഡലമായ മണലൂരാണ് ഞാൻ ഇപ്പോൾ മത്സരിക്കുന്നത്. അവിടെ എനിക്ക് 37,000 വോട്ടും പാർട്ടിയുടെ താഴേത്തട്ടു വരെ ബന്ധവും ഉണ്ട്. എന്നാൽ കേരള രാഷ്ട്രീയത്തിൽ ബിജെപിക്കും നിർണായകമായ ഒരു ഉപതിരഞ്ഞെടുപ്പാണ് ഇതെന്ന് പാർട്ടി എന്നോട് ചൂണ്ടിക്കാട്ടി. അതുകൊണ്ട് ‘റിസ്ക്’ എടുത്തു മത്സരിക്കണമന്ന് കോർകമ്മിറ്റി തന്നെ ആവശ്യപ്പെട്ടു. അങ്ങനെയാണ് അതിനു തയാറായത്. ഇതിൽ വ്യക്തി അല്ല, പാർട്ടിയാണല്ലോ പ്രധാനം. എത്ര കൂടിയാലും തൃക്കാക്കരയിൽ കിട്ടാവുന്ന വോട്ട് എത്രയായിരിക്കും എന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി എനിക്കുണ്ടല്ലോ. അത് അറിഞ്ഞുകൊണ്ടു തന്നെയാണ് മത്സരിച്ചത്. മറ്റാരെയെങ്കിലും നിർത്തണമെന്ന് ഞാനും പറഞ്ഞതാണ്. പക്ഷേ വലിയ മാറ്റത്തിനു സഹായിക്കും എന്ന പാർട്ടി നിർദേശം അനുസരിച്ച് സ്ഥാനാർഥിയാകാൻ തയാറായി.

∙ ആ സമയത്ത് പാർട്ടി മുന്നിൽ കണ്ട ലക്ഷ്യം എന്തായിരുന്നു?

എല്ലാവരും ഒറ്റക്കെട്ടായി ശ്രമിക്കുക, പാർട്ടിക്ക് അഭിമാനകരമായ വോട്ട് പിടിക്കുക എന്നു തന്നെയായിരുന്നു ലക്ഷ്യം. അതിനു വേണ്ടിയുള്ള ശ്രമം നടത്തുകയും ചെയ്തു. പക്ഷേ സിപിഎം വിരോധത്തിനും സഹതാപ തരംഗത്തിനും മുന്നിൽ ആ പണിയൊന്നും വിലപ്പോയില്ല. പിണറായി വിജയനെയും കെ റെയിലിനെയും ഫോക്കസ് ചെയ്തുളള സിപിഎം പ്രചാരണം അവർക്ക് വലിയ അപകടം ചെയ്തു.

KOCHI 2019 MARCH 07 : BJP Kerala state General Secretary AN Radhakrishnan @ Josekutty Panackal

∙ താങ്കൾ പല തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. ഏതു തിരഞ്ഞെടുപ്പ് വന്നാലും ബിജെപിക്ക് കുറേ സ്ഥിരം മുഖങ്ങൾ ആണെന്ന പരാതി ഉണ്ടല്ലോ?

അതിലൊന്നും അർഥമില്ല. 140 മണ്ഡലത്തിൽ 140 നേതാക്കൾ അല്ലേ മത്സരിക്കുന്നത്. ഒരു തവണ മത്സരിക്കുന്നവർ ആ മണ്ഡലത്തെ പരിപാലിക്കുന്നില്ല എന്നതായിരുന്നു മറ്റൊരു ആക്ഷേപം. ഞാനെല്ലാം മണലൂർ മണ്ഡലത്തെ പരിപാലിച്ചല്ലേ ഇപ്പോൾ നിൽക്കുന്നത്. ഇവിടെ എല്ലാ തലത്തിലും ഉള്ളവരും ഞാൻ മത്സരിക്കണമെന്നു പറഞ്ഞതു കൊണ്ടാണ് അതിനു തയാറായത്. 37,000 വോട്ട് വരെ പിടിച്ചിട്ടുള്ള എനിക്ക് കഴിഞ്ഞ തവണ 15,000 വോട്ട് കിട്ടിയ ഒരു മണ്ഡലത്തിൽ മത്സരിക്കാൻ എന്തു താൽപര്യമാണ്? വലിയ നേതാവ് ഒന്നുമല്ലെങ്കിലും അത്യാവശ്യം കേരളത്തിൽ ഉള്ളവർക്ക് എന്നെ അറിയാം. അതുകൊണ്ട് പ്രശസ്തിക്കു വേണ്ടി മത്സരിക്കേണ്ട കാര്യവുമില്ല. സ്ഥാനാർഥിയാകണം എന്നെല്ലാമുള്ള ആഗ്രഹം കഴിഞ്ഞുപോയില്ലേ. ബിജെപിക്ക് സാധ്യത ഉള്ള നേമത്തോ വട്ടിയൂർക്കാവിലോ മഞ്ചേശ്വരത്തോടെ ആണെങ്കിൽ ജയപ്രതീക്ഷ ഉണ്ടെന്നെങ്കിലും പറയാം. ഇവിടെ അതുമില്ല. പാർട്ടി എന്നോടു പറഞ്ഞു, കേട്ടു.

∙ ഫലം വന്നു കഴിഞ്ഞപ്പോൾ മത്സരിക്കേണ്ടിയിരുന്നില്ലെന്നു തോന്നിയോ?

അങ്ങനെ ഒന്നുമില്ല. നിങ്ങൾ നിന്നതുകൊണ്ടാണ് ഇത്രയുമെങ്കിലും വോട്ട് കിട്ടിയത് എന്നു പറയുന്നവരുമുണ്ട്. പാർട്ടി നിർബന്ധിച്ചിട്ടാണ് ഞാൻ മത്സരിച്ചതെന്ന് അറിയാവുന്ന എല്ലാ നേതാക്കളും എന്നെ വിളിക്കുന്നുണ്ട്. ഒരു സി ക്ലാസ് മണ്ഡലത്തിൽ അദ്ഭുതം സംഭവിക്കുമെന്ന് പറയണമെങ്കിൽ ഞാൻ സ്വപ്നജീവി ആയിപ്പോകില്ലേ.

∙ പക്ഷേ ഒ.രാജഗോപാലിന്റെ പിൻഗാമിയായി നിയമസഭയിലേക്കു പോകും എന്നെല്ലാം എന്നിട്ടും താങ്കൾ അവകാശപ്പെട്ടല്ലോ?

തിരഞ്ഞെടുപ്പിന്റെ ഒരു നിർണായക ഘട്ടത്തിൽ തോൽ്ക്കും എന്നു പറഞ്ഞാൽ ആരെങ്കിലും വോട്ടു ചെയ്യുമോ? തൃക്കാക്കരയിൽ പരമാവധി വോട്ടു പിടിക്കുക എന്നതാണ് എന്നെ ഏൽപ്പിച്ച ദൗത്യം. അതിനു വേണ്ട എല്ലാ പരിശ്രമവും എന്റെ ഭാഗത്ത് ഉണ്ടായി.

KOCHI 2019 MARCH 07 : BJP Kerala state General Secretary AN Radhakrishnan @ Josekutty Panackal

∙ പക്ഷേ അവിടെ ത്രികോണ മത്സരത്തിനു ബിജെപിക്കു സാധിച്ചില്ലെന്നല്ലേ ഫലം വ്യക്തമാക്കിയത്?

ഉപതിരഞ്ഞെടുപ്പുകളിൽ എത്ര ശക്തമായി ശ്രമിച്ചാലും ബിജെപിക്ക് ഇതു സംഭവിക്കാറുണ്ട്. വട്ടിയൂർക്കാവ് പോലെ ബിജെപിക്ക് ശക്തമായ വേരുള്ള മണ്ഡലത്തിൽ പോലും ഉപതിരഞ്ഞെടുപ്പ് വന്നപ്പോൾ ബിജെപി തെറിച്ചുപോയില്ലേ? ചെങ്ങന്നൂരിൽ ശ്രീധരൻപിള്ള സാറിനും വോട്ട് കുറഞ്ഞു. അരൂരും പിറവത്തും എല്ലാം അതു സംഭവിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പുകളിൽ രണ്ടു മുന്നണികളുടെയും പ്രബലരായ നേതാക്കൾ കൂട്ടത്തോടെ ഇറങ്ങുമല്ലോ. അവരെല്ലാം വീടുകളിൽ കയറും. മന്ത്രിമാരും എംപിമാരും എംഎൽഎമാരും എല്ലാം അവർക്കുണ്ടല്ലോ. ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫിനും എൽഡിഎഫിനും ശ്രദ്ധ കിട്ടുന്ന സ്ഥിതി അതോടെ വരും. അതു ഫലത്തിലും പ്രതിഫലിച്ചേക്കാം. അവർക്ക് വാഗ്ദാനങ്ങൾ നൽകാൻ സാധിക്കും. മന്ത്രിമാർ വന്നാൽ അവരെ കാണാനും പരാതി പറയാനും ആളുകൾ വരും. വരുന്ന നൂറു നേതാക്കൾക്കും വാഹനവും സംവിധാനവും ഉണ്ടാകും. .

∙ തൃക്കാക്കരയിൽ വേണ്ടത്ര മുന്നൊരുക്കങ്ങൾ പക്ഷേ ബിജെപി ചെയ്തോ?

അതു സി ഗ്രേഡ് മണ്ഡലംആകുന്നത് തന്നെ വേണ്ടത്ര ബുത്ത് കമ്മിറ്റികൾ ബിജെപിക്ക് ഇല്ലാത്തതു കൊണ്ടാണ്. നഗരത്തിന്റെ എല്ലാ പരിമിതികളുമുണ്ട്. തുടക്കത്തിൽ അതെല്ലാം ഉണ്ടായി. ഞാൻ സ്ഥാനാർഥിയായി വന്നതിനു ശേഷം നേതാക്കളെല്ലാം എത്തിയതോടെ പ്രവർത്തനം മെച്ചപ്പെട്ടു.

∙ ക്രൈസ്തവ വിഭാഗത്തിന്റെ വോട്ട് അവിടെ ബിജെപിക്ക് ലഭിക്കുമെന്ന് താങ്കളടക്കം പ്രതീക്ഷിച്ചല്ലോ?

കാര്യമായി കിട്ടിയില്ലെങ്കിലും കുറച്ചെല്ലാം ലഭിച്ചിട്ടുണ്ടാകും. എൽഡിഎഫ് വിരുദ്ധ വികാരമാണ് അവരിലും ഉണ്ടായത്.

∙ പി.സി.ജോർജിന്റെ അറസ്റ്റ് ബിജെപിക്ക് ഗുണം ചെയ്യുമെന്നായിരുന്നല്ലോ കണക്കുകൂട്ടൽ?

അത് ഒരുപക്ഷേ കോൺഗ്രസിനായിരിക്കും ഗുണം ചെയ്തിരിക്കുക. ശബരിമല വിഷയം ഉയർന്നു വന്നത് തിരഞ്ഞെടുപ്പിൽ യുഡിഎഫിനല്ലേ പ്രയോജനം ചെയ്തത്?

പി.സി.ജോർജിനൊപ്പം എ.എൻ.രാധാകൃഷ്ണൻ.

∙ ജോർജിനെ ബിജെപിയുടെ കൂടെ നിർത്താനാണോ ഉദ്ദേശിക്കുന്നത്?

തീർച്ചയായും അദ്ദേഹം വളരെ ആത്മാർഥമായാണ് ബിജെപിക്കൊപ്പം തിരഞ്ഞെടുപ്പിൽ നിന്നത്. അതിന്റെ പേരിൽ കൂട്ടത്തോടെ വോട്ട് ഞങ്ങൾക്കു വന്നോ എന്നത് മറ്റൊരു വിഷയമാണ്.

∙ തൃക്കാക്കരയിലെ മറ്റു രണ്ടു പേരും പുതുമുഖ സ്ഥാനാർഥികളായിരുന്നു. സീനിയറായ താങ്കൾ അവരെ എങ്ങനെയാണ് താരതമ്യം ചെയ്യുന്നത്?

ഉമ പക്വതയുള്ള സ്ഥാനാർഥി ആയിരുന്നു. നല്ല പെരുമാറ്റമാണ് അവരുടേത്. അത് യുഡിഎഫിന് ഗുണം ചെയ്തിട്ടുണ്ട്. ജോ ജോസഫിനെ എനിക്ക്പരിചയമില്ല. മാധ്യമങ്ങളിലാണ് കണ്ടിട്ടുള്ളത്. അദ്ദേഹം നല്ല ഡോക്ടറെല്ലാമാണല്ലോ. പി.ടി.തോമസിന്റെ ഭാര്യ എന്ന നിലയിൽ ഉമയെ നേരത്തേ അറിയാം.

∙ നിയമസഭാ തിരഞ്ഞെടുപ്പിൽ സമ്പൂർണ തോൽവി ഉണ്ടായതിനു ശേഷം നടന്ന ആദ്യ ഉപതിരഞ്ഞെടുപ്പിലും ബിജെപി പിന്തള്ളപ്പെട്ടു. ഇതിന്റെ ഉത്തരവാദിത്തം ബിജെപി നേതൃത്വത്തിനും ഇല്ലേ?

പാർട്ടി തീർച്ചയായും പരിശോധിക്കും. ഒരു തിരഞ്ഞെടുപ്പിൽ സംഘടനാ സംവിധാനംകൊണ്ട് 11–12 ശതമാനം വോട്ടേ ബിജെപിക്കു സ്വരൂപിക്കാൻ കഴിയൂ. ബാക്കി ആനുകാലിക രാഷ്ട്രീയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും. യുഡിഎഫ്–എൽഡിഎഫ് മത്സരത്തിനിടെ ഞങ്ങൾക്കു പരിമിതികളുണ്ടാകും. ഇതിൽ ഒരു മുന്നണിയോട് ബിജെപി മത്സരിക്കുന്നു എന്ന നിലയിലേക്ക് ഏതാനും മണ്ഡലങ്ങളിലെങ്കിലും പാർ‍ട്ടിയെ വളർത്തിയെടുക്കാതെ വിജയങ്ങൾ എളുപ്പമല്ല. സൈബർ ഇടങ്ങളിൽ പറയുന്ന അഭിപ്രായം കേട്ട് ഒരു പാർട്ടിക്കും മുന്നോട്ടു പോകാൻ കഴിയില്ല.

∙ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കു ശേഷം ബിജെപി നേതൃത്വത്തിൽ അഴിച്ചുപണി വേണം എന്ന അഭിപ്രായം ശക്തമായിരുന്നല്ലോ?

പാർട്ടിയുടെ താഴേത്തട്ടിൽ സംഘടനയെ ശക്തമാക്കാനുള്ള ശ്രമങ്ങളെല്ലാം ഞങ്ങൾ ചെയ്യുന്നുണ്ട്. 140 മണ്ഡലങ്ങളും വിഭജിച്ച് രണ്ടു കമ്മിറ്റികൾ വീതമാക്കി. ബൂത്ത് കമ്മിറ്റികൾ രൂപീകരിച്ചു. നൂറു ശതമാനം വിജയിച്ചുവെന്നല്ല. നേതൃതലത്തിലെ മാറ്റം മറ്റു തലങ്ങളിൽ ചിന്തിക്കുകയും ചർച്ച ചെയ്യുകയും ചെയ്യേണ്ട കാര്യമാണ്. ബിജെപിയുടെ രീതി അനുസരിച്ച് അഖിലേന്ത്യാനേതൃത്വമാണ് അക്കാര്യം ആലോചിക്കാറുള്ളത്. കേരളത്തിൽ ചെയ്യേണ്ട കാര്യങ്ങൾ ഞങ്ങൾ പരമാവധി ചെയ്യുന്നുണ്ട്.

എം.ടി.രമേശിനൊപ്പം എ.എൻ.രാധാകൃഷ്ണൻ

∙ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് പല തവണ പരിഗണിക്കപ്പെട്ട നേതാവാണ് താങ്കൾ. എന്താണ് താങ്കളുടെ അയോഗ്യത?

അത് എനിക്ക് അറിയില്ലല്ലോ (ചിരി). ശരിയാണ്, എന്റെ പേര് പല തവണ ശക്തിയായി പരിഗണിക്കപ്പെട്ടിട്ടുണ്ട്. ഇത് രാഷ്ട്രീയമല്ലേ. എന്നേക്കാൾ യോഗ്യരായ ആളുകളെ പാർട്ടി കണ്ടെത്തിയിട്ടുണ്ടാകും.

∙ എൻഡിഎ സ്ഥാനാർഥി ആയിട്ടാണല്ലോ താങ്കൾ മത്സരിച്ചത്. ബിഡിജെഎസ് അടക്കമുള്ള ഘടകകക്ഷികളുടെ പ്രയോജനം കിട്ടിയോ?

അവരുടെ സംഘടനാ സംവിധാനത്തിനു ചേരുന്നതു പോലെ അവർ കൂടെ ഉണ്ടായി. കുറച്ചു കൂടി ശക്തിപ്പെടണം എന്നത് ആഗ്രഹമാണ്. ബിജെപി പ്രവർത്തകർക്കിടയിലും എൻഡിഎ എന്ന കൂട്ടായ്മ സംബന്ധിച്ച വികാരം വളർന്നുവരണം.

∙ ഈ തിരിച്ചടി വ്യക്തിപരമായി താങ്കൾക്കും പ്രതിസന്ധി ഉണ്ടാക്കിയിട്ടില്ലേ?

കൂടുതൽ വോട്ട് ഞാൻ പ്രതീക്ഷിച്ചിരുന്നു. ഞങ്ങളുടെ പ്രവർ‍ത്തകർ‍ അത്രയേറെ ജോലി ചെയ്തിരുന്നു. അവരുടെയെല്ലാം പ്രതീക്ഷ അനുസരിച്ച് ഉയരാൻ കഴിഞ്ഞോ എന്ന പ്രയാസം എന്റെ മനസ്സിലുണ്ട്.

∙ ഇനി ഇതുപോലുള്ള പരീക്ഷണങ്ങൾക്കു നിന്നു കൊടുക്കില്ല എന്ന തീരുമാനം എടുത്തോ?

പാർട്ടി അടിച്ചു വരാൻ പറഞ്ഞാൽ ഞാൻ അതു ചെയ്യും. വീട്ടിൽ പോയിരിക്കാൻ പറഞ്ഞാൽ അതും കേൾക്കും.

English Summary: Cross fire Exclusive Interview with BJP State Vice President and Thrikkakara Bypoll Candidate AN Radhakrishnan