പാലക്കാട്∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്തിനെ, കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ പാലക്കാട്ടെ ഫ്ലാറ്റിൽ നിന്ന് കസ്റ്റഡിയിലെടുത്തത് വിജിലൻസ് സംഘമെന്ന് പൊലീസ്. ലൈഫ് മിഷൻ കേസിൽ ചോദ്യം ചെയ്യാനാണ് | Swapna Suresh | PS Sarith | Diplomatic Baggage Gold Smuggling | Vigilance | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്തിനെ, കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ പാലക്കാട്ടെ ഫ്ലാറ്റിൽ നിന്ന് കസ്റ്റഡിയിലെടുത്തത് വിജിലൻസ് സംഘമെന്ന് പൊലീസ്. ലൈഫ് മിഷൻ കേസിൽ ചോദ്യം ചെയ്യാനാണ് സരിത്തിനെ വിജിലൻസ് ഉദ്യോസ്ഥർ കസ്റ്റഡിയിലെടുത്തത്. മുതിർന്ന പൊലീസ് ഉദ്യോസ്ഥരെ അറിയിച്ച ശേഷമായിരുന്നു വിജിലൻസിന്റെ നടപടിയെന്നും പൊലീസ് അറിയിച്ചു. 

അതേസമയം, ഒരു നോട്ടിസും നൽകാതെയാണ് സരിത്തിനെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തതെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു. ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ടാണു വിജിലന്‍സ്‌ സരിത്തിനെ കൊണ്ടുപോയതെങ്കിൽ ആദ്യം കൊണ്ടുപോകേണ്ടത് മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെയാണെന്നും സ്വപ്ന പറഞ്ഞു. 

ADVERTISEMENT

മുഖ്യമന്ത്രിക്കെതിരെ സ്വര്‍ണക്കടത്തു കേസില്‍ രാവിലെ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയതിനു പിന്നാലെയാണ് താൻ താമസിച്ചിരുന്ന പാലക്കാട്ടെ ഫ്ലാറ്റിൽ നിന്ന് നാലംഗ സംഘം സരിത്തിനെ തട്ടിക്കൊണ്ടുപോയതാണെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പൊലീസെന്ന് പറഞ്ഞാണ് സംഘം എത്തിയതെന്നും എന്നാല്‍, പൊലീസ് യൂണിഫോമിലല്ലായിരുന്നുവെന്നും സ്വപ്ന പറഞ്ഞു.

English Summary: Vigilance took PS Sarith into custody