എംഎൽഎയെ തേടി ചോദ്ദ്യമെത്തി. 'ആർക്കാണ് വോട്ട് ചെയ്‌ത്‌?' ഞാൻ കോൺഗ്രസിനാണ് വോട്ട് ചെയ്‌തത്‌. എന്തെന്നാൽ ഞാൻ ആ പാർട്ടിയെ ഇഷ്ടപ്പെടുന്നു'-ജനതാദൾ സെക്കുലർ എംഎൽഎ പറഞ്ഞു. ...Karnataka, Karnataka Congress MLA, Karnataka Congress MLA News, Karnataka Cross voting, Karnataka cross voting latest news and updates

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തെന്ന് പരസ്യമായി തുറന്നു സമ്മതിച്ച് കർണാടകയിലെ ജെഡിഎസ് എംഎൽഎ കെ.ശ്രീനിവാസ ഗൗഡ. കോൺഗ്രസിനെ ഇഷ്ടമായതുകൊണ്ടാണ് അവരുടെ സ്ഥാനാർഥിക്ക് വോട്ടു ചെയ്തതെന്ന് ശ്രീനിവാസ ഗൗഡ വെളിപ്പെടുത്തി.

രാവിലെ വോട്ടു ചെയ്ത ശേഷം നിയമസഭാ മന്ദിരത്തിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് ജെഡിഎസ് എംഎൽഎ ‘കോൺഗ്രസ് സ്നേഹം’ പരസ്യമാക്കിയത്. വോട്ടു ചെയ്ത് ഇറങ്ങുമ്പോൾ എംഎൽഎയ്ക്കു മുന്നിൽ മാധ്യമപ്രവർത്തകരുടെ ചോദ്യമുയർന്നു; ആർക്കാണ് വോട്ട് ചെയ്‌ത്‌?

ADVERTISEMENT

‘‘ഞാൻ കോൺഗ്രസിനാണ് വോട്ട് ചെയ്‌തത്‌’’ – എംഎൽഎയുടെ മറുപടി. കാരണം തിരക്കിയപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: ‘ഞാൻ ആ പാർട്ടിയെ ഇഷ്ടപ്പെടുന്നു’.

എച്ച്.ഡി. കുമാരസ്വാമി നയിക്കുന്ന ജെഡിഎസ് വിട്ട് കോൺഗ്രസിൽ ചേരാനുള്ള ആഗ്രഹം മുൻപ് പരസ്യമാക്കിയിട്ടുള്ള നേതാവാണ് ശ്രീനിവാസ ഗൗഡ. അതേസമയം, കോൺഗ്രസ് കുതിരക്കച്ചവടം നടത്തുകയാണെന്നും പല നേതാക്കളും ആ കെണിയിൽ വീണുപോകുന്നതാണെന്നുമാണ് ജെഡിഎസ് നേതാക്കളുടെ ആരോപണം. ജെഡിഎസിന്റെ മറ്റൊരു എംഎൽഎ എസ്.ആർ.ശ്രീനിവാസ് ബാലറ്റ് പേപ്പറിൽ ഒന്നും കുറിക്കാതെ വോട്ടു പാഴാക്കിയതായും റിപ്പോർട്ടുണ്ട്.

ADVERTISEMENT

അതിനിടെ, ജെഡിഎസിന്റെ രണ്ട് എംഎൽഎമാർ പാർട്ടിക്കു വേണ്ടി വോട്ട് ചെയ്തില്ലെന്ന് പ്രസിഡന്റ് എച്ച്.ഡി. കുമാരസ്വാമി സ്ഥിരീകരിച്ചു. ‘‘ശൂന്യമായ ബാലറ്റ് പേപ്പറാണ് ശ്രീനിവാസ് ബാലറ്റ് പെട്ടിയിൽ നിക്ഷേപിച്ചത്. എന്നിട്ട് താൻ ജെഡിഎസിന് വോട്ട് ചെയ്‌തെന്ന് മാധ്യമപ്രവർത്തകരോട് നുണ പറഞ്ഞു. ഇത്രയും തരം താണ രാഷ്ട്രീയം കളിക്കാൻ നാണമില്ലേ?’ - കുമാരസ്വാമി ചോദിച്ചു.

അതേസമയം, ആരോപണങ്ങൾ നിഷേധിച്ച ശ്രീനിവാസ് വോട്ടു രേഖപ്പെടുത്തിയശേഷം ജെഡിഎസ് ബൂത്ത് ഏജന്റിനെ തന്റെ ബാലറ്റ് പേപ്പർ കാട്ടിയതായി കൂട്ടിച്ചേർത്തു.

ADVERTISEMENT

English Summary: "Because I Love Congress...": MLA On Cross-Voting In Karnataka