പ്രസിഡന്റ് ജേക്കബ് സുമയുടെ മകൻ, തല്ലിപ്പൊളിയായി നടന്ന, ഡുഡുസിനെയുമായി ഗുപ്തമാർ ചങ്ങാത്തം സ്ഥാപിച്ചു. അവനെ ഇവരുടെ ഒരു കമ്പനിയുടെ ഡയറക്ടറാക്കി. ജേക്കബ് സുമയ്ക്ക് നിരവധി ഭാര്യമാരുണ്ടായിരുന്നു. അതിലൊരു ഭാര്യയായ ബോങ്കി നെമയ്ക്ക് ഒരു ആഡംബര വീട് വാങ്ങിക്കൊടുത്തു. പോരാത്തതിന് അവരുടെ ഒരു കമ്പനിയിൽ ജോലിയും നൽകി. അവരുടെ മകൾ ഡുഡുസിലെയെ മറ്റൊരു കമ്പനിയുടെ ഡയറക്ടറാക്കി. അതോടെ സുമ കുടുംബം ഗുപ്തമാരുടെ ചാക്കിലായി

പ്രസിഡന്റ് ജേക്കബ് സുമയുടെ മകൻ, തല്ലിപ്പൊളിയായി നടന്ന, ഡുഡുസിനെയുമായി ഗുപ്തമാർ ചങ്ങാത്തം സ്ഥാപിച്ചു. അവനെ ഇവരുടെ ഒരു കമ്പനിയുടെ ഡയറക്ടറാക്കി. ജേക്കബ് സുമയ്ക്ക് നിരവധി ഭാര്യമാരുണ്ടായിരുന്നു. അതിലൊരു ഭാര്യയായ ബോങ്കി നെമയ്ക്ക് ഒരു ആഡംബര വീട് വാങ്ങിക്കൊടുത്തു. പോരാത്തതിന് അവരുടെ ഒരു കമ്പനിയിൽ ജോലിയും നൽകി. അവരുടെ മകൾ ഡുഡുസിലെയെ മറ്റൊരു കമ്പനിയുടെ ഡയറക്ടറാക്കി. അതോടെ സുമ കുടുംബം ഗുപ്തമാരുടെ ചാക്കിലായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രസിഡന്റ് ജേക്കബ് സുമയുടെ മകൻ, തല്ലിപ്പൊളിയായി നടന്ന, ഡുഡുസിനെയുമായി ഗുപ്തമാർ ചങ്ങാത്തം സ്ഥാപിച്ചു. അവനെ ഇവരുടെ ഒരു കമ്പനിയുടെ ഡയറക്ടറാക്കി. ജേക്കബ് സുമയ്ക്ക് നിരവധി ഭാര്യമാരുണ്ടായിരുന്നു. അതിലൊരു ഭാര്യയായ ബോങ്കി നെമയ്ക്ക് ഒരു ആഡംബര വീട് വാങ്ങിക്കൊടുത്തു. പോരാത്തതിന് അവരുടെ ഒരു കമ്പനിയിൽ ജോലിയും നൽകി. അവരുടെ മകൾ ഡുഡുസിലെയെ മറ്റൊരു കമ്പനിയുടെ ഡയറക്ടറാക്കി. അതോടെ സുമ കുടുംബം ഗുപ്തമാരുടെ ചാക്കിലായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായിലെ അതിധനികർ താമസിക്കുന്ന എമിറേറ്റ്സ് ഹില്ലിലെ ആ‍ഡംബര മാളികയിൽ പെട്ടെന്നാണ് എമിറാറ്റി പൊലീസ് ഇടിച്ചു കയറിയത്. അവിടുത്തെ താമസക്കാരായ 2 ഗുപ്ത സഹോദരൻമാരെ വെറും സാദാ പുള്ളികളെ എന്ന വണ്ണം പൊക്കിക്കൊണ്ടു പോയി. 3 കോടി ഡോളർ അഥവാ 225 കോടി രൂപ കൊടുത്തു വാങ്ങിയ കൊട്ടാരമാണേ. 10 കിടപ്പുമുറികളും 13 കുളിമുറികളും 11 സ്വീകരണമുറികളും!!! ആരാണീ ഗജഫ്രോഡുകൾ?? ദക്ഷിണാഫ്രിക്കയിൽ ജേക്കബ് സുമ പ്രസിഡന്റായിരിക്കെ ആ രാജ്യത്തിന്റെ പണം ഒരുപാട് കൊള്ളയടിച്ച ഇന്ത്യാക്കാർ! അജയ് ഗുപ്ത, അതുൽ ഗുപ്ത, രാജേഷ് ഗുപ്ത. എത്ര അടിച്ചുമാറ്റി എന്നതിന്റെ കണക്കുകൾ കേട്ടാൽ കറങ്ങിപ്പോകും– 1500 കോടി റാന്റ്! ദക്ഷിണാഫ്രിക്കൻ കറൻസിയാണ് റാന്റ്. അതനുസരിച്ച് 97 കോടി ഡോളറിലേറെയുണ്ട്. രൂപയിൽ നോക്കിയാൽ 7000 കോടിയോളം. അത്രയും സ്വന്തമാക്കിയിട്ടും ദുര തീരാത്ത ഇവർ യഥാർഥത്തിൽ ആരാണ്?

∙ ഷഹറൻപൂരിലെ മുഷിഞ്ഞ ജീവിതം

ADVERTISEMENT

യുപിയിൽ മുഷിഞ്ഞു നരച്ച, വൃത്തി കുറഞ്ഞ ഷഹറൻപൂർ പട്ടണത്തിലെ റാണി ബസാറിൽ പൊട്ടിപ്പൊളിഞ്ഞ വീട്ടിലാണ് ഗുപ്തൻമാരുടെ പൂർവകാലം. അച്ഛൻ ശിവകുമാർ ഗുപ്തയ്ക്ക് സോപ്പ് പൊടി വിതരണമായിരുന്നു പ്രധാന ബിസിനസ്. അതിനൊരു പേരും  ഇട്ടിരുന്നു– ഗുപ്ത ആൻഡ് കമ്പനി. തൊണ്ണൂറുകളുടെ തുടക്കത്തിൽ വർണവിവേചനം മാറി നെൽസൻ മണ്ഡേല അധികാരത്തിൽ വന്നതോടെ ശിവകുമാർ ഗുപ്ത മക്കളോട് ഒരു സൂക്തം ഉരുവിട്ടു. ദക്ഷിണാഫ്രിക്കയാണ് ഇനി അടുത്ത അമേരിക്ക! വച്ചടി കേറും. നേരേ അങ്ങോട്ടു പോകൂ...

∙ ദക്ഷിണാഫ്രിക്കയിൽ

അങ്ങനെ 1992ൽ അതുൽ ജൊഹാന‍സ്ബർഗിലെത്തി ഒരു ഷൂ കടയിട്ടു. ആദ്യം അത്രയൊക്കെ ആഗ്രഹങ്ങളേ ഉണ്ടായിരുന്നുളളു. പിന്നീട് 1997ൽ സഹാറ കംപ്യൂട്ടേഴ്സ് തുടങ്ങി. അതുൽ ഇന്ത്യയിലായിരിക്കുമ്പോൾ ആപ്പിളിന്റെ ഉൽപന്നങ്ങൾ അസംബിൾ ചെയ്യുന്ന കോഴ്സ് പഠിച്ചിരുന്നു. ആ പരിചയം വച്ചാണ് കംപ്യൂട്ടർ ബിസിനസ് തുടങ്ങിയത്. ഒരു കുന്തവും ഇല്ലാതിരുന്ന ദക്ഷിണാഫ്രിക്കയിൽ അങ്ങനെ കംപ്യൂട്ടർ ബിസിനസ് വളർന്നു. അജയ് ഗുപ്തയും രാജേഷ് ഗുപ്തയും 2003ൽ ദക്ഷിണാഫ്രിക്കയിലെത്തി സ്ഥിരതാമസം തുടങ്ങി. അതേ വർഷം തന്നെയാണ് അവർ ജേക്കബ് സുമയെ പരിചയപ്പെടുന്നത്. അന്ന് അദ്ദേഹം രാജ്യത്തിന്റെ വൈസ് പ്രസിഡന്റായിരുന്നു. 

∙ സുമയെ ‘ചാക്കിലാക്കുന്നു’

ADVERTISEMENT

ജേക്കബ് സുമയുടെ മകൻ, തല്ലിപ്പൊളിയായി നടന്നിരുന്ന ഡുഡുസിനെയുമായി ഗുപ്തമാർ ചങ്ങാത്തം സ്ഥാപിച്ചു. അവനെ ഇവരുടെ ഒരു കമ്പനിയുടെ ഡയറക്ടറാക്കി. ജേക്കബ് സുമയ്ക്ക് നിരവധി ഭാര്യമാരുണ്ടായിരുന്നു. അതിലൊരു ഭാര്യയായ ബോങ്കി നെമയ്ക്ക് ഗുപ്ത സഹോദരങ്ങൾ ഒരു ആഡംബര വീട് വാങ്ങിക്കൊടുത്തു. പോരാത്തതിന് അവരുടെ ഒരു കമ്പനിയിൽ കമ്യൂണിക്കേഷൻ ഓഫിസർ ജോലിയും നൽകി. അവരുടെ മകൾ ഡുഡുസിലെയെ മറ്റൊരു കമ്പനിയുടെ ഡയറക്ടറാക്കി. അതോടെ ജേക്കബ് സുമ കുടുംബം ഗുപ്തമാരുടെ ചാക്കിലായി.

പിന്നെ പിടിച്ചാൽ കിട്ടാത്ത പോക്കായിരുന്നു. ഐടിയിലും മീഡിയയിലും ഖനികളിലുമെല്ലാം ബിസിനസ്. സ്വന്തം ടിവി ചാനലും അതിൽ കുറേ മോഡലുകളെ വച്ച് ന്യൂസ് വായിക്കലും. ഇവർക്കു വേണ്ടി കള്ളവാർത്തകൾ പടയ്ക്കാൻ ന്യൂസ് നെറ്റ്‌വർക്കും. ധാതുസമ്പന്നമായ ഖനികളിൽ നിന്നു കോടികളൊഴുകി. ഇത്രയൊക്കെ ആയ സ്ഥിതിക്ക് മര്യാദയ്ക്കു ബിസിനസ് ചെയ്തു ജീവിച്ചാൽ പോരായിരുന്നോ? അത്യാഗ്രഹം കേറി രാജ്യത്തിന്റെ മുതൽ കക്കാൻ തുടങ്ങി. മന്ത്രിമാരെ നിശ്ചയിക്കുന്നതും പുറത്താക്കുന്നതുമെല്ലാം ഗുപ്തമാർ. സർക്കാർ നയം തീരുമാനിക്കുന്നത് ഗുപ്തമാർ. അവർക്ക് ഇഷ്ടമില്ലാത്തവരെ മാറ്റും, ഇഷ്ടമുള്ളവർക്ക് പ്രമോഷനും ഗംഭീരം സ്ഥാനങ്ങളും!

∙ പന പോലെ വളർച്ച

ജോഹാനസ്ബർഗ് നഗരത്തിൽ സ്ഥലം വാങ്ങി ഗുപ്ത എസ്റ്റേറ്റ് എന്ന പേരിൽ ഒന്നല്ല നാല് ആഡംബര വീടുകൾ പണിതു. പക്ഷേ 7000 കോടി എങ്ങനെ സ്വന്തമായി? 2016ലെ കണക്ക് അനുസരിച്ച് ഇവരുടെ ബിസിനസുകളുടെ ആകെ വിറ്റുവരവ് 160 കോടിക്കടുത്തു മാത്രം. 10,000 ജീവനക്കാരുണ്ടായിരുന്നു. പലവിധ കരാറുകൾ ബിനാമി കമ്പനികൾ വഴി തട്ടിയെടുക്കുക, ചെയ്യുന്ന പണിയുടെ നാലിരട്ടി കാശ് തട്ടുക, സർക്കാർ പദ്ധതികൾക്കു നീക്കി വയ്ക്കുന്ന തുക തട്ടിയെടുക്കുക എന്നിങ്ങനെ മനസ്സാക്ഷിയില്ലാത്ത പണികളാണു ചെയ്തത്. റെയിൽ, തുറമുഖം, പൈപ്പ് ലൈൻ തുടങ്ങിയ കോളടിക്കുന്ന കരാറുകൾ സ്വന്തമാക്കിയും കോടികൾ വെട്ടിച്ചു.

ADVERTISEMENT

ദക്ഷിണാഫ്രിക്കയിൽ കാര്യമായി ക്ഷീരോൽപ്പാദന ബിസിനസ് ഇല്ലാത്തതിനാൽ ഡെയറി ഫാമുകൾ വളർത്താൻ പ്രത്യേക പദ്ധതിയും ഫണ്ടും ഉണ്ടായിരുന്നു. പാവം ആഫ്രിക്കക്കാർക്ക് പശുവിനെ വളർത്തി പാലു വിറ്റ് ജീവിക്കാനുള്ള പദ്ധതിയാണ്. അതിൽനിന്നു പോലും കയ്യിട്ടു വാരി. ആ പണമാണത്രെ 2013ൽ സൺസിറ്റിയിൽ വച്ച് ഗുപ്തമാരിലൊരാളുടെ മകൾ വേദയുടെ കല്യാണത്തിനായി ചെലവിട്ടത്. ലോകം കണ്ട ഏറ്റവും ചെലവേറിയ ആഡംബര വിവാഹങ്ങളിലൊന്നായിരുന്നു അത്. അന്ന് വിവാഹചടങ്ങിൽ നൃത്തം അവതരിപ്പിച്ചവരിൽ ഒരാൾ ബോളിവുഡ് നടി കത്രീന കൈഫായിരുന്നു. ആ വിഡിയോ കാണാം (ചുവടെ)

∙ ഗുപ്തയുടെ വിളിപ്പേര് മാറി സുപ്തയായി!

ജേക്കബ് സുമയുമായുള്ള അമിതമായ അടുപ്പം മൂലം ഗുപ്തയുടെ പേരിന് നാട്ടുകാർ ചെറിയ മാറ്റം വരുത്തി. സുമയുടെ ആദ്യാക്ഷരമായ സെഡ് ചേർത്ത് സുപ്ത എന്നു വിളിക്കാൻ തുടങ്ങി. ശകുനം നന്നെന്നു കരുതി പുലരുവോളം കക്കരുതെന്നാണു പഴഞ്ചൊല്ലിൽ പറയുന്നത്. അതുതന്നെ സംഭവിച്ചു. ജേക്കബ് സുമയ്ക്കെതിരെ വൻ പ്രക്ഷോഭം ഉയർന്നു വന്നപ്പോൾ ഗുപ്തമാരും വെറുക്കപ്പെട്ടവരായി. അതിനിടെയാണ് ഡപ്യൂട്ടി ധനമന്ത്രിക്ക് ഇവർ കൈക്കൂലി ഓഫർ ചെയ്യുന്നത്. കോടികളും ധനമന്ത്രിയായി പ്രമോഷനും വാഗ്ദാനം. അയാൾ അത്തരക്കാരനല്ലായിരുന്നു. കഷ്ടപ്പെട്ട് ജനാധിപത്യം നേടിയത് ഇതിനായിരുന്നോ എന്നാണ് പ്രവീൺ ഗോർധൻ എന്ന ഡപ്യൂട്ടി ധനമന്ത്രി ചോദിച്ചത്. ഉടനെ അദ്ദേഹത്തെ ഇവർ പുറത്താക്കിച്ചു.

ജേക്കബ് സുമയുടെ രാജി ആവശ്യപ്പെട്ട് 2017ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രകടനം. ചിത്രം: AFP

∙ പതനം ആരംഭിക്കുന്നു

ജേക്കബ് സുമയെ മാറ്റാനുള്ള പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടപ്പോൾ നിവൃത്തിയില്ലാതെ 2018ൽ ആഫ്രിക്കൻ നാഷനൽ കോൺഗ്രസും എതിരായി. പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്ന് അദ്ദേഹത്തെ പുറത്താക്കി. പിന്നീട് അദ്ദേഹം ജയിലിലുമായി. കണക്കില്ലാത്ത കൊള്ളമുതലുമായി ഗുപ്തമാർ രാജ്യം വിട്ട് ദുബായിലെത്തി 225 കോടിയുടെ കൊട്ടാരം വാങ്ങി സുഖവാസം തുടങ്ങി. ഇവർക്കെതിരെ സംസാരിക്കുന്ന തെളിവുകൾ ഒരു ലക്ഷത്തോളം ഇമെയിലുകളിലുണ്ടായിരുന്നു. അതെല്ലാം അന്വേഷണ ഏജൻസികൾ കണ്ടെത്തി. ആഴത്തിലുള്ള അഴിമതി ബന്ധം വെളിപ്പെട്ടു.

പുതിയ സർക്കാർ വന്നിട്ട് ഗുപ്തമാരെ പിടിക്കാനായി യുഎഇയുമായി കുറ്റവാളികളെ പരസ്പരം കൈമാറ്റം ചെയ്യുന്ന നിയമം നടപ്പാക്കി. 2021ൽ നിയമം നിലവിൽ വന്നു. കഴിഞ്ഞ ദിവസം അതുൽ ഗുപ്തയും രാജേഷ് ഗുപ്തയും അറസ്റ്റിലായി. ഏറ്റവും മൂത്തയാൾ അജയ് ഗുപ്ത ഇപ്പോഴും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. ഇയാൾ യുഎഇയിൽ ഇല്ലത്രെ. ഈ കഥ ഇവിടെ തീരുമെന്നു തോന്നുന്നില്ല. അന്വേഷണവും അറസ്റ്റും തുടരുന്നതോടെ, ഇനിയുമേറെ കേൾക്കാൻ ഉണ്ടാവും വരും നാളുകളിൽ.

English Summary: Who are the Gupta Brothers, the Corrupted Friends of South Africa's Former President Jacob Zuma