മലപ്പുറം∙ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സോളർ തട്ടിപ്പു കേസിൽ വെളിപ്പെടുത്തൽ നടത്തിയ സരിത എസ്. നായർക്കെതിരെ Swapna Suresh, K. T. Jaleel, Pinarayi Vijayan, Kerala gold smuggling case, diplomatic baggage gold smuggling Case, Crime News,Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayala Manorama News, Malayalam Latest News.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സോളർ തട്ടിപ്പു കേസിൽ വെളിപ്പെടുത്തൽ നടത്തിയ സരിത എസ്. നായർക്കെതിരെ പരാതി കൊടുത്ത് അന്വേഷണം വന്നാൽ കുടുങ്ങുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ് ആരും പരാതിയുമായി മുന്നോട്ടുവരാത്തതെന്നു മുൻമന്ത്രി കെ.ടി.ജലീൽ. സരിതയുടെ വെളിപ്പെടുത്തലിന്റെ വെളിച്ചത്തിൽ ഒരാളും ഒരു കേസും ഒരിടത്തും കൊടുത്തില്ല, കാരണം സരിത നടത്തിയ ചായക്കുറിയിൽ ഒരു നറുക്ക് ചേർന്നവരാണ് എല്ലാവരുമെന്നും ജലീൽ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. 

സ്വപ്ന‌ സുരേഷിന്റെ ആരോപണത്തിൽ തനിക്ക് ആ പേടിയില്ലാത്തതു കൊണ്ടാണ് അവർ നടത്തിയ ജൽപ്പനങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകിയത്. പൊലീസ് എഫ്ഐആർ ഇട്ട് അന്വേഷണവും തുടങ്ങി. കാരണം ആരുടെ കുറിയിലും ഒരു നറുക്കും ഞങ്ങളാരും ചേർന്നിട്ടില്ല. ഏത് കേന്ദ്ര-സംസ്ഥാന ഏജൻസികൾ അന്വേഷിച്ചാലും ഒരു ചുക്കും കണ്ടെത്താൻ കഴിയില്ല എന്ന് 101% എനിക്കുറപ്പാണ്. അവനവനെ വിശ്വാസമുള്ളവർക്ക് ആരെപ്പേടിക്കാൻ?– ജലീൽ കുറിച്ചു. 

ADVERTISEMENT

തന്നെയും മുഖ്യമന്ത്രിയുടെ കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ജലീൽ തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഗൂഢാലോചന, കലാപശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി സ്വപ്നയ്ക്കും പി.സി.ജോർജിനുമെതിരെയാണു കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, കെ.ടി.ജലീൽ, മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ തുടങ്ങിയവർ യുഎഇ കോൺസുലേറ്റുമായി ചേർന്ന് സാമൂഹികവിരുദ്ധ –ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി സ്വപ്നയും സരിത്തും നൽകിയ ഹർജിയിൽ ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിക്കും മറ്റുള്ളവർക്കുമെതിരെ എന്തെങ്കിലും പറഞ്ഞാൽ തീർത്തുകളയുമെന്ന് ജാമ്യത്തിലിറങ്ങിയശേഷം പലരും ഭീഷണിപ്പെടുത്തി. തുടർന്നാണ് മജിസ്ട്രേട്ടിനു രഹസ്യമൊഴി നൽകിയതെന്നും സ്വപ്ന പറഞ്ഞു. 

English Summary: Why filed complaint against allegations made by Swapna Suresh: K. T. Jaleel describes