ചെന്നൈ∙ നാഷനൽ ഹെറൾഡ് കേസിൽ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയെ അപലപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ പകവീട്ടാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍...MK Stalin on ED Questioning Rahul Gandhi | National Herald Case | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ നാഷനൽ ഹെറൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ കോൺഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയെ അപലപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയമായി പകവീട്ടാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. 

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരായും അതിന്റെ നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായും രാഷ്ട്രീയ പകപോക്കല്‍ നടത്തുന്ന അതിക്രൂരമായ നടപടിയെ അപലപിക്കുന്നു എന്ന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ സ്റ്റാലിന്‍ പറഞ്ഞു. 

ADVERTISEMENT

ജനരോഷത്തില്‍നിന്നു രക്ഷപ്പെടാന്‍ ബിജെപി ഇത്തരം വഴിതിരിച്ചുവിടല്‍ തന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി നേരിടണം അല്ലാതെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് അല്ല ചെയ്യേണ്ടതെന്നും സ്റ്റാലിന്‍ പറഞ്ഞു. അതേസമയം നാഷനൽ ഹെറൾഡ് കേസിൽ തുടർച്ചയായ മൂന്നാംദിവസവും രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുകയാണ്.

English Summary :Stalin criticises as ED quizzes Rahul Gandhi: 'Outrageous political vendetta'