മൊബൈൽ രംഗത്ത് ജിയോ സൃഷ്ടിച്ച വിപ്ലവത്തിനു സമാനമായിരിക്കും ഒടിടി മേഖലയിൽ ഐപിഎലിലൂടെ മുകേഷ് അംബാനി സൃഷ്ടിക്കുന്ന മാറ്റം. ക്രിക്കറ്റ് എല്ലാവര്‍ക്കും സൗജന്യമായി കാണാൻ അവസരമൊരുക്കുകയും അതുവഴി വൂട്ട് ആപ്പിന്റെ കുതിച്ചുകയറ്റവുമായിരിക്കണം സംഭവിക്കാനിരിക്കുന്നത്...Mukesh Ambani, IPL, Business, Voot

മൊബൈൽ രംഗത്ത് ജിയോ സൃഷ്ടിച്ച വിപ്ലവത്തിനു സമാനമായിരിക്കും ഒടിടി മേഖലയിൽ ഐപിഎലിലൂടെ മുകേഷ് അംബാനി സൃഷ്ടിക്കുന്ന മാറ്റം. ക്രിക്കറ്റ് എല്ലാവര്‍ക്കും സൗജന്യമായി കാണാൻ അവസരമൊരുക്കുകയും അതുവഴി വൂട്ട് ആപ്പിന്റെ കുതിച്ചുകയറ്റവുമായിരിക്കണം സംഭവിക്കാനിരിക്കുന്നത്...Mukesh Ambani, IPL, Business, Voot

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൊബൈൽ രംഗത്ത് ജിയോ സൃഷ്ടിച്ച വിപ്ലവത്തിനു സമാനമായിരിക്കും ഒടിടി മേഖലയിൽ ഐപിഎലിലൂടെ മുകേഷ് അംബാനി സൃഷ്ടിക്കുന്ന മാറ്റം. ക്രിക്കറ്റ് എല്ലാവര്‍ക്കും സൗജന്യമായി കാണാൻ അവസരമൊരുക്കുകയും അതുവഴി വൂട്ട് ആപ്പിന്റെ കുതിച്ചുകയറ്റവുമായിരിക്കണം സംഭവിക്കാനിരിക്കുന്നത്...Mukesh Ambani, IPL, Business, Voot

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പണക്കൊഴുപ്പിന്റെ പൂരമാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. താരങ്ങളുടെ ശമ്പളവും പരസ്യവരുമാനവുമെല്ലാം ചേർന്ന് കോടികളാണ് ഓരോ സീസണിലും ഐപിഎലിൽ മറിയുന്നത്. ഇന്ത്യയിലെ ശതകോടീശ്വരന്മാരും ബോളിവുഡ് താരങ്ങളും വമ്പൻ കമ്പനികളുമെല്ലാം ഒരു മടിയും കൂടാതെ ഐപിഎലിൽ പണമെറിയുന്നു. ഐപിഎലിൽ അടുത്ത അഞ്ച് വർഷത്തേക്കുള്ള ടെലിവിഷൻ അവകാശം ഡിസ്നി സ്റ്റാറും (സ്റ്റാർ സ്പോർട്സ്) ഡിജിറ്റൽ അവകാശം റിലയൻസിന്റെ നിയന്ത്രണത്തിലുള്ള വയാകോം18നും (വൂട്ട് ആപ്) കഴിഞ്ഞ ദിവസം റെക്കോർഡ് തുകയ്ക്കാണ് സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിലാദ്യമായി ഡിജിറ്റൽ സംപ്രേഷണ മൂല്യം ടെലിവിഷൻ മൂല്യത്തെ കടത്തിവെട്ടിയ ലേലത്തിലൂടെ ബിസിസിഐയ്ക്ക് ലഭിച്ചത് 48,390 കോടി രൂപ. ഡിസ്നി സ്റ്റാർ 23,575 കോടി രൂപയ്ക്കു ടെലിവിഷൻ അവകാശം സ്വന്തമാക്കിയപ്പോൾ, 23,758 കോടി രൂപയ്ക്കാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥയിലുള്ള റിലയൻസ് ഡിജിറ്റൽ അവകാശം നേടിയത്. ഇതിനു പുറമേ വയാകോം18 ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, യുകെ മേഖലകളിലെ സംപ്രേഷണാവകാശവും നേടി. യുഎസ്, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ സംപ്രേഷണാവകാശം ടൈം ഇന്റർനെറ്റിനാണ്. കണക്കുകൾ പ്രകാരം, അ‍ഞ്ച് വർഷത്തേയ്ക്ക് ഡിജിറ്റർ അവകാശം സ്വന്തമാക്കിയ ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിക്ക് ആദ്യത്തെ മൂന്നു വർഷമെങ്കിലും നഷ്ടം നേരിടേണ്ടിവരും. ടെലിവിഷൻ അവകാശം സ്വന്തമാക്കിയ ഡിസ്നി സ്റ്റാറിനും മാർക്കറ്റിങ്ങിലും പരസ്യത്തിലും പണം നിക്ഷേപിക്കുകയും മറ്റു ചില ഹോസ്റ്റിങ് ചാർജുകൾ വഹിക്കേണ്ടി വരികയും ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ, ഐപിഎലിൽ കാശ് എറിയുന്നത് ഈ കമ്പനികൾക്ക് സാമ്പത്തികമായി അത്ര ലാഭമുണ്ടാക്കുന്നതല്ല. എന്നിട്ടും എന്തിനാണ് ഈ ലീഗിലേക്ക് ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ ഉൾപ്പെടെ കണ്ണെറിയുന്നത്?

∙ ഇപിഎലിനെ പിന്നിലാക്കി ഐപിഎൽ

ADVERTISEMENT

റെക്കോർഡ് തുകയ്ക്ക് സംപ്രേഷണ അവകാശം വിറ്റതോടെ അമേരിക്കയിലെ നാഷനൽ ഫുട്ബോൾ ലീഗ് (എൻഎഫ്എൽ) കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവുമധികം സംപ്രേഷണ മൂല്യമുള്ള മത്സരമായി ഐപിഎൽ മാറി. ഇംഗ്ലിഷ് പ്രിമിയർ ലീഗ് (ഇപിഎൽ) ഫുട്ബോളിനെയും മേജർ ലീഗ് ബേസ്ബോളിനെയുമാണ് വെറും 15 വർഷം മാത്രം പഴക്കമുള്ള ഐപിഎൽ മറികടന്നത്. ഇന്ത്യയിലെ ഡിജിറ്റൽ– ടിവി സംപ്രേഷണത്തിനായി രണ്ടു വ്യത്യസ്ത കമ്പനികൾ വരുന്നത് ആദ്യമായാണ്. 2008 മുതൽ 10 വർഷം സോണിക്കു ടെലിവിഷൻ അവകാശം മാത്രമാണുണ്ടായിരുന്നത്. 2018 മുതൽ 2022 വരെ ടിവി, ഡിജിറ്റൽ സംപ്രേഷണം ഒരുമിച്ചാണ് സ്റ്റാർ ഇന്ത്യ സ്വന്തമാക്കിയത്. ഇത്തവണ ഡിജിറ്റലിലും ടിവിയിലും രണ്ടു സംപ്രേഷണ കമ്പനികൾ വരുന്നതിലൂടെ മത്സരം കടുക്കും.

2018ൽ ഡിജിറ്റൽ, ടിവി വിഭാഗത്തിൽ വ്യത്യസ്ത ലേലങ്ങൾ നടന്നെങ്കിലും സംയുക്ത ബിഡിൽ (16,348 കോടി) ടിവി, ഡിജിറ്റൽ അവകാശങ്ങൾ ഒന്നിച്ചു സ്റ്റാർ ഇന്ത്യയ്ക്ക് നൽകുകയായിരുന്നു. അന്ന് ഡിജിറ്റലിൽ ഉയർന്ന ബിഡ് നൽകിയത് ഫെയ്സ്ബുക്കും (3,900 കോടി) ടിവിയിൽ നൽകിയത് സോണിയുമായിരുന്നു (11,050 കോടി). ഐപിഎലിന്റെ ഡിജിറ്റൽ വ്യൂവർഷിപ്പ് 2020ൽ 32.7 കോടിയായിരുന്നത് കഴിഞ്ഞ വർഷം 42.1 കോടിയായി ഉയർന്നിരുന്നു. ടിവി വ്യൂവർഷിപ് ആകട്ടെ 46.2 കോടിയിൽ നിന്ന് 38 കോടിയായി കുറഞ്ഞു.

അടുത്ത അഞ്ചു വർഷത്തിനിടെ ഏകദേശം 410 മത്സരങ്ങൾ ഉണ്ടാകുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തൽ. ഒരു മത്സരത്തിന്റെ ശരാശരി മൂല്യം ഏകദേശം 118 കോടി രൂപയാണ്. 2018 മുതൽ സംപ്രേഷണാവകാശം കയ്യിലുള്ള സ്റ്റാർ ഇന്ത്യ ടെലിവിഷൻ അവകാശം നിലനിർത്തിയെങ്കിലും ‘ഹോട്ട്സ്റ്റാർ’ വഴിയുള്ള ഡിജിറ്റൽ സംപ്രേഷണം നഷ്ടമായി. ഡിജിറ്റൽ അവകാശം നേടിയ വയാകോമിന് വൂട്ട് ആപ്പിനു പുറമെ റിലയൻസിന്റെ ജിയോ ടിവി വഴിയും സംപ്രേഷണം നടത്താം.

ചിത്രം: Reuters

∙ അതുക്കും മേലെ ഡിജിറ്റൽ

ADVERTISEMENT

ഇന്ത്യയിലെ ടെലിവിഷൻ രംഗത്തെ വമ്പന്മാരിൽ ഒന്നാണ് വയാകോം18. ഒന്‍പതു ഭാഷകളിലായി ആകെ 38 ചാനലുകളാണ് കമ്പനിക്കുള്ളത്. ഇതു കൂടാതെ രാജ്യാന്തര മാധ്യമ സ്ഥാപനമായ പാരാമൗണ്ട് ഗ്ലോബലിനും വയാകോമിൽ ഓഹരിയുണ്ട്. എന്നിട്ടും ഐപിഎലിന്റെ ടെലിവിഷന്റെ സംപ്രേഷണം വാങ്ങിക്കാതെ ഡിജിറ്റൽ അവകാശം സ്വന്തമാക്കാനാണ് റിലയൻസിന്റെ ഉടമസ്ഥതയിലുള്ള വയാകോം മത്സരിച്ചത്. ടിവിക്കും മേലെ ഡിജിറ്റൽ രംഗത്ത് മുകേഷ് അംബാനി കണ്ട നേട്ടമെന്താണ്? ലേലത്തിന്റെ തുടക്കത്തിൽ ടെലിവിഷൻ അവകാശത്തിനായും വയാകോം18 മത്സരിച്ചിരുന്നു. എന്നാൽ ആദ്യഘട്ടത്തിനുശേഷം പിന്മാറുകയായിരുന്നു. പിന്നീട് ഡിജിറ്റൽ അവകാശം സ്വന്തമാക്കുന്നതിൽ മാത്രമായിരുന്നു ശ്രദ്ധ. അതിൽ വിജയിക്കുകയും ചെയ്തു. മാർക്കറ്റിങ്, സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായപ്രകാരം അടുത്ത അഞ്ച് വർഷത്തിൽ ഡിജിറ്റലിലെ പരസ്യവരുമാനം ടെലിവിഷനിലെ അപേക്ഷിച്ചു നാലിരട്ടി കൂടുതലായിരിക്കും.

മുകേഷ് അംബാനി. ചിത്രം: PTI

ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച അംബാനിയുടെ തന്നെ ജിയോ ഇൻഫോകോം ലിമിറ്റഡ് കമ്പനിക്കുള്ള ഒരു ‘ബൂസ്റ്റർ ഡോസ്’ കൂടിയാണ് ഐപിഎൽ. ഉപയോക്താക്കളെ കൂടുതൽ സ്മാർട്ട് ഫോണ്‍ ആവാസവ്യവസ്ഥയിൽ പിടിച്ചിരുത്തേണ്ടത് കമ്പനിയുടെ കുതിപ്പിനു നിർണായകമാണ്. വിനോദരംഗത്തെയും ഇ–കൊമേഴ്സ് മേഖലയെയും സംയോജിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകാനാണു ലക്ഷ്യമെന്ന് അംബാനി നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളതാണ്. മാത്രമല്ല, ടെലിവിഷൻ അവകാശം സ്വന്തമാക്കാനുള്ള തീരുമാനം ഉപേക്ഷിച്ചതിലൂടെ കോടിക്കണക്കിന് ഡോളറാണ് റിലയൻസ് ലാഭിച്ചത്. 5ജി സ്പെക്ട്രത്തിനായി ഇന്ത്യയിൽ വരാനിരിക്കുന്ന ലേലത്തിൽ കമ്പനിയുടെ സാധ്യതകൾ ഈ ഫണ്ട് വർധിപ്പിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഐപിഎലിലൂടെ കിട്ടുന്ന കോടിക്കണക്കിന് സബ്സ്ക്രൈബേഴ്സും ജിയോയുടെ അതിവേഗ ഇന്റർനെറ്റിന്റെ ഉപയോക്താക്കളും എല്ലാം ചേരുമ്പോൾ അംബാനിയുടെ ലാഭം കുതിച്ചുയർന്നേക്കും.

∙ പിന്മാറി ആമസോൺ

ഇ–കൊമേഴ്സ് രംഗത്തെ വമ്പന്മാരായ ആമസോൺ ഇന്ത്യയിലെ ഡിജിറ്റൽ സ്ട്രീമിങ് രംഗത്തും പിടിമുറുക്കിയിരുന്നു. രാജ്യത്ത് ഏറ്റവുമധികം കാഴ്ചക്കാരുള്ള ഒടിടി പ്ലാറ്റഫോമുകളിൽ ഒന്ന് ആമസോണിനു സ്വന്തമാണ്. എന്നിട്ടും കോടിക്കണക്കിനു കാഴ്ചക്കാരുള്ള ഐപിഎലിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കുന്നതിൽനിന്ന് ആമസോൺ പിന്മാറി. അതിനുള്ള കാരണവും ആമസോൺ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കി.

ചിത്രം: Sajjad HUSSAIN / AFP
ADVERTISEMENT

ഇ–കൊമേഴ്സ് രംഗത്തുതന്നെ കൂടുതൽ മുതൽമുടക്കാനാണ് കമ്പനിയുടെ തീരുമാനമെന്ന് ആമസോൺ ഇന്ത്യയുടെ പുതിയ മേധാവി മനീഷ് തിവാരി പറയുന്നു. ഇന്ത്യയിലെ വൻ നഗരങ്ങൾക്കപ്പുറത്തേക്ക്, ഗ്രാമപ്രദേശങ്ങളിലെ സമ്പന്നരും ഇംഗ്ലിഷ് സംസാരിക്കാത്തവരും ഉൾപ്പെടുന്ന പ്രദേശങ്ങളിലേക്ക് എത്തിച്ചേരുന്നിടത്താണ് വളർച്ചയുടെ അടുത്തഘട്ടമെന്ന് തിവാരി പറയുന്നു. അതിന് ഇ–കൊമേഴ്സ് മേഖലയാകും കൂടുതൽ ഗുണം ചെയ്യുക.

ഐപിഎൽ ടെലിവിഷൻ സംപ്രേഷണാവകാശത്തിന്റെ മൂല്യം ഉയരുന്നത് വിപണിക്ക് എളുപ്പം മനസ്സിലാവും. എന്നാൽ ഡിജിറ്റൽ ലോകത്ത് വൻ മാറ്റമായിരിക്കും സംഭവിക്കുക. മൊബൈൽ രംഗത്ത് ജിയോ സൃഷ്ടിച്ച വിപ്ലവത്തിനു സമാനമായിരിക്കും ഒടിടി മേഖലയിൽ ഐപിഎലിലൂടെ മുകേഷ് അംബാനി സൃഷ്ടിക്കുന്ന മാറ്റം. ക്രിക്കറ്റ് എല്ലാവര്‍ക്കും സൗജന്യമായി കാണാൻ അവസരമൊരുക്കുകയും അതുവഴി വൂട്ട് ആപ്പിന്റെ കുതിച്ചുകയറ്റവുമായിരിക്കണം സംഭവിക്കാനിരിക്കുന്നത്

2030ഓടെ ഇന്ത്യയുടെ ഇ–കൊമേഴ്സ് വിപണി 35,000 കോടി ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ഒരു ട്രില്യൻ ഡോളറിന്റെ (1 ലക്ഷം കോടി) റീട്ടെയ്ൽ വിപണിയുടെ ഏതാനും ശതമാനം മാത്രമെ ഓൺലൈനായി മാറിയിട്ടുള്ളൂ. അതിനാൽ ഈ രംഗത്ത് ഇപ്പോഴും കൂടുതൽ സാധ്യതകൾ തുറന്നുകിടക്കുന്നു. റിലയൻസും വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ടും ഒക്കെ തന്നെയാണ് ഈ മേഖലയിൽ ആമസോണിന്റെ മുഖ്യഎതിരാളികൾ.

∙ ഐപിഎലിൽനിന്ന് അംബാനിക്ക് എത്ര ലാഭം?

വൻ തുകയ്ക്ക് അവകാശം സ്വന്തമാക്കിയതു കൊണ്ടുമാത്രം ഈ പ്ലാറ്റ്ഫോമുകളുടെ ചെലവുകൾ അവസാനിക്കുന്നില്ല എന്നതാണ് വസ്തുത. ഉള്ളടക്ക നിർമാണം, വിപണന ചെലവുകൾ, മറ്റു ഹോസ്റ്റിങ് ചെലവുകൾ എന്നിവയ്ക്കെല്ലാം വീണ്ടു പണമിറക്കേണ്ടി വരും. ഉദാഹരണത്തിന്, ഐപിഎൽ മത്സരത്തിനു മുൻപ് സംപ്രേക്ഷണം ചെയ്യുന്ന ചർച്ചയ്ക്കും മറ്റു ഷോകൾക്കും അവകാശം സ്വന്തമാക്കിയ ചാനൽ തന്നെ പണം മുടക്കണം.

ചിത്രം: AFP

അംബാനിയുടെ വയാകോം18 ആദ്യ മൂന്നു വർഷം ഐപിഎലിൽനിന്നു ലാഭം ഉണ്ടാക്കിയേക്കില്ല. നാലാം വർഷത്തിൽ, റിപ്പോർട്ടുകൾ പ്രകാരം, ഡിജിറ്റൽ സ്ട്രീമിങ് പ്ലാറ്റ്ഫോം ബ്രേക്ക് ഈവൻ ആയേക്കാം (നഷ്ടത്തിൽനിന്നു കരകയറി, ലാഭത്തിലേക്കു കാലെടുത്തു വയ്ക്കുന്നതിനു തൊട്ടുമുൻപുള്ള പോയിന്റാണ് ബ്രേക്ക് ഈവൻ പോയിന്റ്). ഐപിഎലിന്റെ ഉള്ളടക്ക ചെലവ് പ്രതിവർഷം 10,000 കോടി രൂപയോളം ആണെന്നാണ് കണക്ക്. അതുകൊണ്ടുതന്നെ നാലാം വർഷം വരെ ബ്രോഡ്കാസ്റ്റർക്ക് ലാഭം ലഭിച്ചേക്കില്ല എന്നാണു വിലയിരുത്തൽ. വയാകോം18, സ്റ്റാർ എന്നിവ ബ്രേക്ക് ഈവൻ ആകാനും ബിഡിങ് ചെലവിന് തുല്യമാകാനും, അവരുടെ പരസ്യവരുമാനം യഥാക്രമം 57 ശതമാനവും 15 ശതമാനവും വർധിക്കേണ്ടതുണ്ടെന്നുമാണ് രാജ്യാന്തര ബ്രോക്കറേജ് കമ്പനി സിഎൽഎസ്എ റിപ്പോർട്ടു പറയുന്നത്. അങ്ങനെയാണെങ്കിൽ റിലയൻസിനു മുൻപു തന്നെ സ്റ്റാർ ‘ബ്രേക്ക് ഈവനാ’കാനാണ് സാധ്യത.

2018-2022 കാലയളവിൽ, ഐപിഎലിന്റെ ഡിജിറ്റൽ അവകാശം നേടിയപ്പോൾ ഡിസ്നി സ്റ്റാറിന്റെ ഒടിടി പ്ലാറ്റ്ഫോമായ ഹോട്ട്‌സ്റ്റാറിനു ‘ലോട്ടറി’ അടിച്ചെങ്കിലും, അതിന്റെ ലാഭത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയില്ല. പുതിയ വരിക്കാർ വരികയും പരസ്യവരുമാനത്തിൽ അവിശ്വസനീയമായ വളർച്ച റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടും, ഡിസ്നി+ഹോട്ട്‌സ്റ്റാറിന്റെ മൊത്തത്തിലുള്ള വരുമാനം മറ്റൊരു ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്‌സിന്റേതിനേക്കാൾ കുറവാണ്. ഡിസ്നി+ഹോട്ട്‌സ്റ്റാറിന്റെ വരുമാനം 1500 കോടി ആയിരുന്നപ്പോൾ, നെറ്റ്ഫ്ലിക്സിന്റേത് 1700 കോടിയായിരുന്നു. 2021 സാമ്പത്തിക വർഷത്തിലെ കണക്കുപ്രകാരം, നെറ്റ്ഫ്ലിക്സിന്റെ വരിക്കാർ ഹോട്ട്‌സ്റ്റാറിന്റേതിനേക്കാൾ ഏഴു മടങ്ങ് കുറവും ആയിരുന്നു.

ചിത്രം: Reuters

2018–2022 കാലയളവിൽ ഐപിഎലിലെ പരസ്യവരുമാനത്തിലൂടെ 1100 കോടിയാണ് (ഓരോ മത്സരത്തിനും 15 കോടി വീതം) ഹോട്ട്‌സ്റ്റാറിനു ലഭിച്ചത്. 1200 കോടി സബ്സ്ക്രിബ്ഷനിലൂടെയും ലഭിച്ചു (ഓരോ മത്സരത്തിനും 16 കോടി വീതം). 2023–2027ലെ കണക്കുപ്രകാരം, ഒരു ഐപിഎൽ മത്സരത്തിന് ശരാശരി 58 കോടി രൂപയാണ് വയാകോം18നു ചെലവ് വരുക. മറ്റു ചെലവുകൾ കൂടി കണക്കാക്കുമ്പോൾ ഇത് 63–65 കോടി വരെയാകാം. അങ്ങനെയെങ്കിൽ 2026, 2027 സീസണുകളിൽ മാത്രമാകും വയാകോം18 ലാഭമുണ്ടാക്കുക.

∙ എന്നിട്ടും എന്തുകൊണ്ട് ഐപിഎൽ?

ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രതിമാസ സജീവ ഉപയോക്താക്കൾ (Monthly Active Users-എംഎയു), പ്രതിദിന സജീവ ഉപയോക്താക്കൾ (‍Daily Active Users-ഡിഎയു) എന്നിവയിൽ വലിയ കുതിച്ചുചാട്ടമാണ് ഐപിഎൽ സൃഷ്ടിക്കുന്നത്. ഈ കുതിപ്പ് ആ സ്ട്രീമിങ് പ്ലാറ്റ്‌ഫോമിലെ മറ്റ് ഉള്ളടക്കങ്ങൾ കാണുന്നതിനും വരിക്കാരെ ആകർഷിക്കുമെന്ന് കമ്പനികൾ പ്രതീക്ഷിക്കുന്നു. ഐപിഎൽ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയതോടെ വൂട്ട് ആപ്പിലെയും റിലയൻസ് ജിയോ പ്ലാറ്റ്‌ഫോമുകളിലെയും മറ്റ് ഉള്ളടക്കങ്ങൾ ഗണ്യമായി വർധിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

കായിക മേഖലയിൽ കുത്തകയാകുക എന്ന ലക്ഷ്യവും വയാകോമിന് ഉണ്ടാകാം. ഫുട്ബോൾ, ബാഡ്മിന്റൻ, ടെന്നിസ്, ബാസ്ക്കറ്റ് ബോൾ എന്നിവയിലെ നിരവധി ടൂർണമെന്റുകളുടെ സ്ട്രീമിങ് അവകാശം വയാകോം18 സ്വന്തമാക്കിയിരുന്നു. ഐപിഎൽ സംപ്രേഷണാവകാശത്തിനുള്ള ലേലത്തിനു മുന്നോടിയായി ഏപ്രിലിൽ, ബോധി ട്രീ സിസ്റ്റംസ് വയാകോം18ൽ 13,500 കോടി രൂപ നിക്ഷേപിച്ചിരുന്നു. ഐ‌പി‌എൽ സ്ട്രീമിങ് അവകാശത്തിൽ കണ്ണുവച്ചാണ് നിക്ഷേപമെന്ന് അന്നുതന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കൂടാതെ, ജിയോ സിനിമ എന്ന ഒടിടി ആപ് വയാകോം18ലേക്ക് മാറ്റുമെന്നും സൂചനയുണ്ട്.

മുംബൈ ഇന്ത്യൻസ് ഉടമകളിലൊരാളായ നിത അംബാനി.

ഐപിഎലിൽ ഏറ്റവുമധികം കിരീടം നേടിയിട്ടുള്ള മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസിയുടെ ഉടമയാണെന്നതും ടൂർണമെന്റിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കാൻ മുകേഷ് അംബാനിയെ പ്രേരിപ്പിച്ചിരിക്കാം. കാരണം, സംപ്രേഷണാവകാശം വിറ്റതിലൂടെ ബിസിസിഐയ്ക്കു ലഭിക്കുന്ന മൊത്തം വരുമാനത്തിന്റെ 50 ശതമാനവും ഐപിഎൽ ടീമുകൾക്കിടയിൽ തന്നെയാണ് വിഭജിക്കപ്പെടുന്നത്. നിലവിൽ 10 ടീമുകളാണ് ഐപിഎലിലുള്ളത്.

2023-27 കാലയളവിൽ 48,390 കോടി രൂപയ്ക്കാണ് സംപ്രേഷണാവകാശം വിറ്റത്. ഇതോടെ ടീമുകളുടെ വരുമാനവും ഗണ്യമായി വർധിക്കും. മുംബൈ ഇന്ത്യൻസിന്റെ വരുമാനം 109.1% വരെ വർധിക്കുമെന്നാണ് റിപ്പോർട്ട്. അതായത്, ഒരുവശത്ത് മുടക്കിയതിന്റെ ലാഭവിഹിതം മറുവശത്തുകൂടി തന്നെ അംബാനി തിരിച്ചുപിടിക്കുന്നു. ഐപിഎൽ സീസൺ ആരംഭിക്കുന്നതോടെ റിലയൻസ് ജിയോ വരിക്കാരുടെ എണ്ണവും കൂടുമെന്നാണ് കരുതുന്നത്. വൂട്ട് ആപ്പിലേക്ക് ഉപയോക്താക്കളെ ആകർഷിക്കുന്നതിന് കോംബോ ഓഫറുകൾ ഉൾപ്പെടെ ജിയോ പ്രഖ്യാപിച്ചേക്കാം. ടെലികോം രംഗത്തും ‍ഡിജിറ്റൽ സ്ട്രീമിങ് രംഗത്തും ഇതു വലിയ മത്സരത്തിന് കാരണമായേക്കും. ടെലികോം രംഗത്ത് അതികായരാണെങ്കിലും ഇന്ത്യയിലെ ഒടിടി പ്ലാറ്റ്ഫോമുകളിൽ വൂട്ടിന്റെ സ്ഥാനം ഏറെ പിന്നിലാണ്. ഐപിഎൽ സ്ട്രീമിങ്ങിലൂടെ മറ്റുള്ളവരെ കടത്തിവെട്ടി മുന്നേറാനാകും അവരുടെ ശ്രമം. അതുപക്ഷേ, മറ്റ് ഉള്ളടക്കങ്ങളെ കൂടി ആശ്രയിച്ചിരിക്കുമെന്നു മാത്രം.

English Summary: Fight for IPL Digital Streaming Rights; What Mukesh Ambani aimed at by Winning the Bid?