ന്യൂഡൽഹി∙ ട്രെയിനിന്റെ സുഗമമായ യാത്ര ഉറപ്പാക്കാൻ ജീവനക്കാരൻ നടത്തിയ ധീരപ്രവൃത്തിയെ അഭിനന്ദിച്ച് ഇന്ത്യൻ റെയിൽവേ. വായു ചോർച്ച പരിഹരിക്കാനായി അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഗണേഷ് ഘോഷ് ട്രെയിനടിയിലൂടെ ഇഴഞ്ഞു നീങ്ങുന്നതിന്റെ വിഡിയോ ട്വീറ്ററിൽ പങ്കുവച്ചാണ് റെയിൽവേയുടെ അഭിനന്ദനം | Indian Railway | Railways Employee | Train | Assistant Loco Pilot | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ട്രെയിനിന്റെ സുഗമമായ യാത്ര ഉറപ്പാക്കാൻ ജീവനക്കാരൻ നടത്തിയ ധീരപ്രവൃത്തിക്കു അഭിനന്ദനവുമായി ഇന്ത്യൻ റെയിൽവേ. ബ്രേക്കിങ് സംവിധാനത്തിലെ വായു ചോർച്ച പരിഹരിക്കാനായി അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഗണേഷ് ഘോഷ് ട്രെയിനടിയിലൂടെ ഇഴഞ്ഞു നീങ്ങുന്നതിന്റെ വിഡിയോ ട്വീറ്ററിൽ പങ്കുവച്ചാണ് റെയിൽവേയുടെ അഭിനന്ദനം. ട്രെയിനിലെ ബ്രേക്കിങ് സംവിധാനത്തിൽ വായു ചോ‍ർച്ചയുണ്ടായാൽ ട്രെയിനിലെ ബ്രേക്കുകൾ പ്രവർത്തിച്ച് ട്രെയിൻ നിന്നുപോകാറുണ്ട്. ഇത്തരത്തിൽ ഒരു പാലത്തിൽ നിന്നുപോയ ട്രെയിന്റെ വായു ചോർച്ചയാണ് ലോക്കോ പൈലറ്റ് പരിഹരിച്ചത്.

‘24x7 യാത്രക്കാർക്ക് സേവനം നൽകാൻ റെയിൽവേ ജീവനക്കാർ പ്രതിജ്ഞാബദ്ധരാണ്. പാലത്തിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചുകൾക്കിടയിലൂടെ ഇഴഞ്ഞു നീങ്ങി വായു ചോർച്ചാ പ്രശ്നം പരിഹരിച്ച അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഗണേഷ് ഘോഷിന്റെ മാതൃകാപരമായ പ്രവൃത്തി’ – വിഡിയോയ്ക്കൊപ്പം റെയിൽവേ ട്വീറ്റ് ചെയ്തു.

ADVERTISEMENT

മുൻപ്, ഉത്തർപ്രദേശിലെ ലളിത്പുർ സ്റ്റേഷനിൽ ട്രെയിൻ വരുന്നതിനു തൊട്ടുമുൻപ് ട്രാക്ക് കുറുകെ കടക്കുകയായിരുന്ന വയോധികയെ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ ഫ്ലാറ്റ്ഫോമിലേക്ക് വലിച്ചുകയറ്റുന്നതിന്റെ വിഡിയോയും റെയിൽവേ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

English Summary: Railways Employee's Feat Helps Train Resume Journey