അഗ്നിപഥ് പദ്ധതിക്കെതിരെ എന്തുകൊണ്ടാണ് യുവജനം സമരവുമായി രംഗത്തിറങ്ങിയത്? ഇതു രാജ്യത്തെ പരിശീലന കേന്ദ്രങ്ങളുടെ പ്രചാരണ ഫലമായുണ്ടായതാണോ? ട്രെയിനുകൾ കത്തിച്ചും കല്ലെറിഞ്ഞും യുവജനങ്ങൾ ഇത്രയേറെ രൂക്ഷമായി പ്രതികരിക്കാൻ എന്താണു കാരണം? 500, 1000 നോട്ടുകൾ ഒറ്റ രാത്രികൊണ്ട് നിരോധിച്ചപ്പോൾ പോലും സംഭവിക്കാത്തത്ര രൂക്ഷമായ പ്രതികരണം ഇക്കാര്യത്തിൽ മാത്രമുണ്ടായത് എന്തുകൊണ്ടാണ്? എല്ലാറ്റിനും ഒരൊറ്റ ഉത്തരമേയുള്ളൂ.

അഗ്നിപഥ് പദ്ധതിക്കെതിരെ എന്തുകൊണ്ടാണ് യുവജനം സമരവുമായി രംഗത്തിറങ്ങിയത്? ഇതു രാജ്യത്തെ പരിശീലന കേന്ദ്രങ്ങളുടെ പ്രചാരണ ഫലമായുണ്ടായതാണോ? ട്രെയിനുകൾ കത്തിച്ചും കല്ലെറിഞ്ഞും യുവജനങ്ങൾ ഇത്രയേറെ രൂക്ഷമായി പ്രതികരിക്കാൻ എന്താണു കാരണം? 500, 1000 നോട്ടുകൾ ഒറ്റ രാത്രികൊണ്ട് നിരോധിച്ചപ്പോൾ പോലും സംഭവിക്കാത്തത്ര രൂക്ഷമായ പ്രതികരണം ഇക്കാര്യത്തിൽ മാത്രമുണ്ടായത് എന്തുകൊണ്ടാണ്? എല്ലാറ്റിനും ഒരൊറ്റ ഉത്തരമേയുള്ളൂ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഗ്നിപഥ് പദ്ധതിക്കെതിരെ എന്തുകൊണ്ടാണ് യുവജനം സമരവുമായി രംഗത്തിറങ്ങിയത്? ഇതു രാജ്യത്തെ പരിശീലന കേന്ദ്രങ്ങളുടെ പ്രചാരണ ഫലമായുണ്ടായതാണോ? ട്രെയിനുകൾ കത്തിച്ചും കല്ലെറിഞ്ഞും യുവജനങ്ങൾ ഇത്രയേറെ രൂക്ഷമായി പ്രതികരിക്കാൻ എന്താണു കാരണം? 500, 1000 നോട്ടുകൾ ഒറ്റ രാത്രികൊണ്ട് നിരോധിച്ചപ്പോൾ പോലും സംഭവിക്കാത്തത്ര രൂക്ഷമായ പ്രതികരണം ഇക്കാര്യത്തിൽ മാത്രമുണ്ടായത് എന്തുകൊണ്ടാണ്? എല്ലാറ്റിനും ഒരൊറ്റ ഉത്തരമേയുള്ളൂ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഗ്നിപഥ് പദ്ധതിക്കെതിരെ എന്തുകൊണ്ടാണ് യുവജനം സമരവുമായി രംഗത്തിറങ്ങിയത്? ഇതു രാജ്യത്തെ പരിശീലന കേന്ദ്രങ്ങളുടെ പ്രചാരണത്തിന്റെ ഫലമായുണ്ടായതാണോ? ട്രെയിനുകൾ കത്തിച്ചും പൊതുഗതാഗതം തടസ്സപ്പെടുത്തിയും കല്ലെറിഞ്ഞും രാജ്യത്തെ യുവജനങ്ങൾ ഇത്രമാത്രം രൂക്ഷമായി പ്രതികരിക്കാൻ എന്താണു കാരണം? ഇതു പ്രതിപക്ഷത്തിന്റെ മാത്രം സമരമാണോ? 500, 1000 നോട്ടുകൾ ഒറ്റ രാത്രികൊണ്ട് നിരോധിച്ചപ്പോൾ പോലും സംഭവിക്കാത്തത്ര രൂക്ഷമായ പ്രതികരണം ഇക്കാര്യത്തിൽ മാത്രമുണ്ടായത് എന്തുകൊണ്ടാണ്? എല്ലാറ്റിനും ഒരൊറ്റ ഉത്തരമേയുള്ളൂ. രാജ്യത്തെ തൊഴിലില്ലായ്മ അത്രയേറെ രൂക്ഷമാണ്. 2020 മാർച്ചിലെ കണക്കനുസരിച്ചു കേന്ദ്ര സർവീസിലെ ഒഴിവുകൾ 8.72 ലക്ഷമാണ്. ഇപ്പോൾ അത് 10 ലക്ഷം എത്തിയിട്ടുണ്ടാകാമെന്നാണു നിഗമനം. 2020 മാർച്ച് ഒന്നിലെ കണക്കു പ്രകാരം 40.4 ലക്ഷം തസ്തികകളാണു കേന്ദ്രസർക്കാർ ഓഫിസുകളിലുണ്ടായിരുന്നത്. പക്ഷേ, 8.72 ലക്ഷം തസ്തികകളിലും ഉദ്യോഗസ്ഥരില്ലായിരുന്നു. ആകെയുണ്ടായിരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർ 31.32 ലക്ഷം മാത്രം. 15,07,694 ജീവനക്കാർ വേണ്ട റെയിൽവേയിലുള്ളത് 12,703,99. റെയിൽവേയിൽ മാത്രം 2,37,295 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. എന്തുകൊണ്ടാണ് ഈ ഒഴിവുകളൊന്നും നികത്താത്തത്? വോട്ടിനു വേണ്ടി, തിരഞ്ഞെടുപ്പു വരെ ഈ ഒഴിവുകൾ നികത്താതെ കാത്തിരിക്കുകയായിരുന്നോ കേന്ദ്ര സർക്കാർ? തൊഴിലില്ലായ്മ നിരക്ക് ഇനിയും കേന്ദ്രത്തിന്റെ കൈവിട്ടു പോകുമോ? അഗ്നിപഥ് എങ്ങനെയാണ് ഇതിനൊരു പരിഹാരമാകുന്നത്?

∙ എവിടെ യുവാക്കൾക്കു തൊഴിൽ?

ADVERTISEMENT

2014ൽ 47 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാരുണ്ടായിരുന്നു. ഇതിൽ 14 ലക്ഷം പേർ സൈനികരായിരുന്നു അതായത് 30 ശതമാനം. 28 ശതമാനം പേര്‍ റെയിൽവേ ഉദ്യോഗസ്ഥരായിരുന്നു. രാജ്യത്ത് കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിൽ 20 ലക്ഷം ജീവനക്കാരുണ്ട്. കേന്ദ്ര– സംസ്ഥാന സർക്കാരുകൾ ഒരുകാലത്ത് രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദാതാക്കളായിരുന്നു. ഇന്നതു മാറി. ഉള്ള തസ്തികകൾ വെട്ടിക്കുറയ്ക്കുകയും ശേഷിക്കുന്ന തസ്തികകളിൽ നിയമനം നടത്താതിരിക്കുകയും ചെയ്യുകയാണ് കേന്ദ്ര– സംസ്ഥാന സർക്കാരുകൾ. എന്നാൽ, തൊഴിൽ സൃഷ്ടിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുകയോ രാജ്യത്ത് തൊഴിലവസരം കൂട്ടാനുതകുന്ന നയം രൂപീകരിക്കുകയോ ചെയ്യുന്നുമില്ല കേന്ദ്രം.

നോട്ടുനിരോധന കാലത്തെ കാഴ്ചകളിലൊന്ന്. ചിത്രം: AFP

നോട്ടുനിരോധനവും ജിഎസ്‌ടി ഏർപ്പെടുത്തലും മൂലം രാജ്യത്തെ ചെറുകിട സംരംഭങ്ങളിൽ ഒട്ടുമിക്കതും പ്രതിസന്ധിയിലായി. ഇതുമൂലം കോടിക്കണക്കിനു പേരാണു വരുമാനമില്ലാത്തവരായത്. കോടിക്കണക്കിനു തൊഴിലവസരങ്ങൾ നഷ്ടമായി. കോവിഡും തുടർച്ചയായ ലോക്ഡൗണുകളും കൂടിയെത്തിയതോടെ ഈ പ്രതിസന്ധി അതിരൂക്ഷമായി. മുൻ യുപിഎ സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കിയ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയാണ് ഇന്നും രാജ്യത്തെ ഗ്രാമീണ ജനതയിൽ വലിയ വിഭാഗത്തിന്റെയും ജീവനോപാധി. എന്നിട്ടും കേന്ദ്ര സർക്കാർ ഈ പദ്ധതിയുടെ വിഹിതം ഓരോ വർഷവും കുറച്ചുകൊണ്ടുവരികയാണ്. മാത്രമല്ല, ഇതുപോലെ തൊഴിലുറപ്പു നൽകുന്ന ഒരു പദ്ധതിയും മോദി സർക്കാർ ഇതുവരെ നടപ്പാക്കിയിട്ടുമില്ല.

ഇതു കൂടാതെ പൊതുമേഖല സ്ഥാപനങ്ങൾ ഒന്നിനു പിറകെ മറ്റൊന്നായി സ്വകാര്യമേഖലയ്ക്കു കൈമാറുകയാണ്. ശേഷിക്കുന്നവയിലെ സർക്കാർ വിഹിതം വെട്ടിക്കുറച്ച് ഓഹരി വിൽപന നടത്തുകയും ചെയ്യുന്നു. ഇതിലൂടെ സംഭവിക്കുന്നതു സുരക്ഷിത തൊഴിലവസരം കുറയുന്നുവെന്ന പ്രതിസന്ധിയാണ്.

∙ നിയമനങ്ങൾ അഗ്നിപഥിലേക്കു മാറുമ്പോൾ...

ADVERTISEMENT

അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ ഒരു തൊഴിൽ കാത്തിരിക്കുമ്പോഴാണ് ഏറ്റവും വലിയ തൊഴിലവസരമായ സൈന്യത്തിൽ കരാർ നിയമനത്തിനു സമാനമായി റിക്രൂട്ട്മെന്റ് നടത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കുന്നത്. അതോടെ 2018–19ൽ കായികക്ഷമത, വൈദ്യപരിശോധന പരീക്ഷകൾ പാസായി എഴുത്തുപരീക്ഷയ്ക്കായി കാത്തിരുന്ന അരലക്ഷത്തോളം ഉദ്യോഗാർഥികളുടെ ഉൾപ്പെടെ വഴിയടഞ്ഞിരിക്കുകയാണ്. അവയെല്ലാം റദ്ദായെന്നും വീണ്ടും റിക്രൂട്ട്മെന്റ് റാലികളിൽ പങ്കെടുക്കണമെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിട്ടുമുണ്ട്. കേരളത്തിൽ മാത്രം 4500 പേർ ഇത്തരത്തിലുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇവർക്കുള്ള ഏക ഇളവ് പ്രായപരിധി 23 ആയി ഉയർത്തിയതു മാത്രം.

അഗ്നിപഥിനെതിരെ സെക്കന്ദരാബാദിൽ ട്രെയിൻ കത്തിച്ചു നടന്ന പ്രതിഷേധം. ഫയൽ ചിത്രം: AFP

അഗ്നിപഥ് പദ്ധതി നടപ്പാക്കിയതോടെ സ്കൂൾ, കോളജ് തലങ്ങളിലെ എൻസിസി കോഴ്സിന്റെ പ്രാധാന്യം കുറയുമെന്നും ആശങ്കയുണ്ട്. അഗ്നിപഥ് വഴിയുള്ള നിയമനം 4 വർഷത്തേക്കു മാത്രമാണെന്നിരിക്കെ, വർഷങ്ങൾ എൻസിസിയിൽ പ്രവർത്തിച്ചു സൈനിക സേവനത്തിനായി തയാറെടുക്കുന്നതിന്റെ ആവശ്യമാണു ചോദ്യചിഹ്നമാകുന്നത്. എൻസിസിയുടെ ‘സി’ സർട്ടിഫിക്കറ്റുള്ളവർക്കു സൈനിക പ്രവേശന പരീക്ഷയിൽ ഇളവുണ്ടായിരുന്നു. എഴുത്തുപരീക്ഷ ഇല്ലാതെ സർവീസിൽ എത്താൻ കഴിയുമെന്നതായിരുന്നു ഗുണം. അഗ്നിപഥ് നടപ്പാക്കുന്നതോടെ അത് ഇല്ലാതാകും. ഇത്തരം ആശങ്കകളിൽപ്പെട്ടവർ തെരുവിലിറങ്ങി സമരം ചെയ്യുമ്പോൾ അഗ്നിപഥ് റിക്രൂട്ട്മെന്റുമായി മുന്നോട്ടു പോവുകയാണു കേന്ദ്രം ചെയ്യുന്നത്.

അഗ്നിപഥ് പദ്ധതിയുടെ ഔദ്യോഗിക നടപടിക്രമങ്ങളിലേക്കും കേന്ദ്ര സർക്കാർ കടന്നു. ഏറ്റവുമധികം പേരെ നിയമിക്കുന്ന കരസേന കരടു വിജ്ഞാപനം പുറത്തിറക്കി. 40,000 പേരുടെ കരാർ നിയമനത്തിനുള്ള വിജ്ഞാപനമാണു പുറത്തിറക്കിയിട്ടുള്ളത്. റിക്രൂട്മെന്റ് റാലികൾ ഓഗസ്റ്റിൽ ആരംഭിക്കും. ഓൺലൈൻ റജിസ്ട്രേഷൻ അടുത്ത മാസമാദ്യം തുടങ്ങും. രാജ്യത്താകെ 83 റിക്രൂട്മെന്റ് റാലികൾ നടത്തും. 25,000 പേരുടെ ആദ്യ ബാച്ചിനു ഡിസംബറിലെ ആദ്യ രണ്ടാഴ്ചകളിലായി പരിശീലനം തുടങ്ങും. രണ്ടാം ബാച്ച് പരിശീലനം ഫെബ്രുവരി 23നു തുടങ്ങും.

വ്യോമസേനാ നിയമന വ്യവസ്ഥകളടങ്ങിയ വിജ്ഞാപനം കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. ആദ്യ ബാച്ചിന്റെ ഓൺലൈൻ പരീക്ഷാ നടപടികൾ ജൂലൈ 24നും തുടങ്ങും. ആദ്യ ബാച്ചിന്റെ പരിശീലനം ഡിസംബർ മുപ്പതോടെ തുടങ്ങും.

ADVERTISEMENT

നാവികസേനയും വരുംദിവസങ്ങളിൽ വിജ്ഞാപനമിറക്കുന്നതോടെ, സേനകളിൽ ഓഫിസർ റാങ്കിനു താഴെയുള്ള നിയമനങ്ങൾ പൂർണമായി അഗ്നിപഥിലേക്കു മാറും. നാവികസേനയിൽ പെൺകുട്ടികൾക്കും അവസരം ലഭിക്കും. ആദ്യ ബാച്ച് പരിശീലനം നവംബർ 21നു തുടങ്ങും.

അതേ സമയം, നാലു വർഷ സേവനം പൂർത്തിയാക്കാതെ മടങ്ങുന്നവർക്ക് സേവാ നിധിയിലെ സ്വന്തം വിഹിതം മാത്രമേ തിരികെ ലഭിക്കൂവെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. സേവനം പൂർത്തിയാക്കുന്നവർക്കു മാത്രമേ മാസ ശമ്പളത്തിന്റെ 30 ശതമാനവും തുല്യ കേന്ദ്ര വിഹിതവും ചേർത്തുള്ള പൂർണ തുകയായ 11.71 ലക്ഷം രൂപ ലഭിക്കൂ. 4 വർഷത്തിനുശേഷം സേന നിലനിർത്തുന്ന 25% പേർക്കും സ്വന്തം വിഹിതമേ ലഭിക്കൂ. തുടർന്ന് 15 വർഷത്തെ സേവനശേഷം ഇവർക്കു പെൻഷൻ ലഭിക്കും.

‘അഗ്നിവീർ’ സേനാനികൾ സേവനകാലത്തു മരണമടഞ്ഞാൽ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുമെന്നു കേന്ദ്രം ആവർത്തിക്കുന്നു. സേവനകാല വ്യവസ്ഥകളിൽ സാധാരണ സൈനികരുമായി വിവേചനമില്ലെന്നും സിയാചിനിൽ സേവനം അനുഷ്ഠിക്കുന്ന സാധാരണ സൈനികരുടെ അതേ ആനുകൂല്യങ്ങൾ തന്നെ അഗ്നിവീർ സേനാനികൾക്കും നൽകുമെന്നും പറയുന്നുണ്ട്.

∙ ‘സമരം ചെയ്തവർ സൈന്യത്തിലേക്കു വരേണ്ട’

സമരം ചെയ്തവർക്കു സൈന്യത്തിൽ ചേരാനാകില്ലെന്നാണ് മൂന്നു സേനാ പ്രതിനിധികളും പങ്കെടുത്ത വാർത്താസമ്മേളനത്തിൽ ലഫ്. ജനറൽ അനിൽ പുരി വ്യക്തമാക്കിയത്. പ്രതിഷേധത്തിൽ പങ്കെടുത്തില്ലെന്നു സാക്ഷ്യപ്പെടുത്തുന്ന സത്യവാങ്മൂലം ഉദ്യോഗാർഥികൾ നൽകണം. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാതെ ആർക്കും നിയമനവും നൽകില്ല. ഇക്കൊല്ലം 46,000 പേർക്കും തുടർന്നുള്ള നാലഞ്ചുവർഷം 50,000–60,000 പേർക്കുമായിരിക്കും നിയമനം. പിന്നീട് ഇത് 90,000– 1.25 ലക്ഷമായി വർധിപ്പിക്കും.

പദ്ധതി വിലയിരുത്താനും അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കാനുമാണ് ഇപ്പോൾ എണ്ണം കുറച്ചുനിർത്തുന്നതെന്നും സേനാ പ്രതിനിധികൾ അറിയിച്ചിട്ടുള്ളത്. എന്നാൽ, നാലു വർഷത്തെ കരാർ തൊഴിൽ ഒരു വ്യക്തിയുടെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കമായി കണക്കാക്കാനാവില്ല. നാലു വർഷം കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ വീണ്ടും തൊഴിൽതേടി അലയണം. അപ്പോഴേക്കും ആ വ്യക്തിക്ക് കൂടുതൽ പഠിക്കാനുള്ള അവസരം നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കും. മികച്ച തൊഴിൽ കണ്ടെത്താനും കഴിയില്ലെന്ന പ്രശ്നവുമുണ്ട്.

English Summary: Anti-Agnipath Strike Indicates How much Severe the Unemployment Crisis in India