പ്രധാനമന്ത്രി നരേന്ദ്ര മോദി കാൽനടയായി സഞ്ചരിക്കുന്ന സ്ഥലത്ത് ഒരു കുപ്പി കിടക്കുന്നത് സുരക്ഷാവീഴ്ചയാണെന്നു പറയാം. വഴിയിൽ കാണുന്ന കുപ്പികൾ പ്രധാനമന്ത്രി എടുക്കുന്നതുതന്നെ സുരക്ഷാപരമായി നോക്കുമ്പോൾ വലിയ പിഴവാണ്. അത്തരം പിഴവുകൾ വരുത്തുന്നയാളല്ല മോദി. എന്നിട്ടും എന്തുകൊണ്ടാണ് വഴിയിൽ കിടന്ന കുപ്പി പെറുക്കിയ അദ്ദേഹത്തിന്റെ പ്രവൃത്തി ചർച്ചയാകുന്നത്? Narendra Modi

പ്രധാനമന്ത്രി നരേന്ദ്ര മോദി കാൽനടയായി സഞ്ചരിക്കുന്ന സ്ഥലത്ത് ഒരു കുപ്പി കിടക്കുന്നത് സുരക്ഷാവീഴ്ചയാണെന്നു പറയാം. വഴിയിൽ കാണുന്ന കുപ്പികൾ പ്രധാനമന്ത്രി എടുക്കുന്നതുതന്നെ സുരക്ഷാപരമായി നോക്കുമ്പോൾ വലിയ പിഴവാണ്. അത്തരം പിഴവുകൾ വരുത്തുന്നയാളല്ല മോദി. എന്നിട്ടും എന്തുകൊണ്ടാണ് വഴിയിൽ കിടന്ന കുപ്പി പെറുക്കിയ അദ്ദേഹത്തിന്റെ പ്രവൃത്തി ചർച്ചയാകുന്നത്? Narendra Modi

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രധാനമന്ത്രി നരേന്ദ്ര മോദി കാൽനടയായി സഞ്ചരിക്കുന്ന സ്ഥലത്ത് ഒരു കുപ്പി കിടക്കുന്നത് സുരക്ഷാവീഴ്ചയാണെന്നു പറയാം. വഴിയിൽ കാണുന്ന കുപ്പികൾ പ്രധാനമന്ത്രി എടുക്കുന്നതുതന്നെ സുരക്ഷാപരമായി നോക്കുമ്പോൾ വലിയ പിഴവാണ്. അത്തരം പിഴവുകൾ വരുത്തുന്നയാളല്ല മോദി. എന്നിട്ടും എന്തുകൊണ്ടാണ് വഴിയിൽ കിടന്ന കുപ്പി പെറുക്കിയ അദ്ദേഹത്തിന്റെ പ്രവൃത്തി ചർച്ചയാകുന്നത്? Narendra Modi

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു പ്ലാസ്റ്റിക് കുപ്പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ് വിഷയം. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായത് ന്യൂഡൽഹിയിലെ പ്രഗതി മൈതാനിലെ വഴിയിൽനിന്ന് മോദി ഒരു പ്ലാസ്റ്റിക് കുപ്പി എടുക്കുന്നതാണ്. കാലിക്കുപ്പിയായിരുന്നു. ഡൽഹിയിലെ മിക്ക ഇംഗ്ലിഷ് പത്രങ്ങളുൾപ്പെടെ ഒട്ടേറെ മാധ്യമങ്ങൾ പ്രധാനമന്ത്രി കുപ്പിയെടുക്കുന്നതിന്റെ ദൃശ്യം പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. സമൂഹമാധ്യമങ്ങളിൽ ഏറെയും കണ്ടത് പരിഹാസമാണ്. മോദിക്ക് എടുക്കാൻ വേണ്ടി, ഫോട്ടോ അവസരം സൃഷ്ടിക്കാൻ വേണ്ടി കുപ്പി അവിടെ സ്ഥാപിച്ചതാണ് എന്നതാണ് പ്രധാന വാദം അല്ലെങ്കിൽ ആരോപണം. വാദം ശരിയായിരിക്കാം, തെറ്റായിരിക്കാം. ഫോട്ടോ അവസരത്തിനായി കുപ്പി അവിടെ സ്ഥാപിച്ചിരുന്നതല്ലെങ്കിലോ? പ്രധാനമന്ത്രി കാൽനടയായി സഞ്ചരിക്കുന്ന സ്ഥലത്ത്, ദൃശ്യത്തിൽ കാണുന്നതുപോലെ ഒരു കുപ്പി കിടക്കുന്നത് സുരക്ഷാവീഴ്ചയാണെന്നു പറയാം. വഴിയിൽ കാണുന്ന കുപ്പികൾ പ്രധാനമന്ത്രി എടുക്കുന്നതുതന്നെ സുരക്ഷാപരമായി നോക്കുമ്പോൾ വലിയ പിഴവാണ്. അത്തരം പിഴവുകൾ വരുത്തുന്നയാളല്ല മോദി. എന്നിട്ടും എന്തുകൊണ്ടാണ് ഈ പ്രവൃത്തി ചർച്ചയാകുന്നത്? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.

∙ അതിലെന്താണു തെറ്റ്?

ADVERTISEMENT

പ്രധാനമന്ത്രി നരേന്ദ്ര മോദി വഴിയിലൂടെ നടക്കുമ്പോൾ അപ്രതീക്ഷിതമായെന്നപോലെ കണ്ണിൽപ്പെടാനും കുനിഞ്ഞ് എടുക്കാനും അതു ദൃശ്യമായി പകർത്താനും പ്രചരിപ്പിക്കാനും കരുതിക്കൂട്ടി സ്ഥാപിച്ചിരുന്നതാണ് കുപ്പി എന്നുതന്നെ കരുതാനാണ് ഞാൻ താൽപര്യപ്പെടുന്നത്. സ്വന്തം അമ്മയുമായി ഇടപഴകുന്നതുൾപ്പെടെ എന്തിനെയും ദൃശ്യമാക്കുന്നതിൽ, പ്രചാരവേലയ്ക്ക് ഉപയോഗിക്കുന്നതിൽ മടിയില്ലാത്തയാളാണ് മോദി. പറയാൻ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. അത്തരം ദൃശ്യവേലകളിൽ ചിലത് അമിതമാകാറുമുണ്ട്. എന്നാൽ, പ്രധാനമന്ത്രിയുടെ കുപ്പി ശേഖരണം അത്തരത്തിലൊരു ദൃശ്യവേലയാണെങ്കിൽ തന്നെ അതിലെന്തു തെറ്റ് എന്നതാണു ചോദ്യം. നല്ലൊരു സന്ദേശം നൽകുന്ന നല്ലൊരു ദൃശ്യവേലയാണു മോദി ചെയ്തത്. ഇത്തരം നല്ല വേലകൾ അദ്ദേഹം കൂടുതലായി ചെയ്യുകയാണു വേണ്ടത്.

മാതൃക കാട്ടാനെന്നോണം നേതാക്കൾ ചെയ്യുന്ന പല കാര്യങ്ങളും വാസ്തവത്തിൽ കൃത്രിമമായിരിക്കും. അത്തരം നടപടികളിൽ പലതിനും കൃത്യമായ തിരക്കഥയുണ്ടാവും. ബോധപൂർവമുള്ള അത്തരം നടപടികൾ നിർദോഷകരമാണ്, എന്നാൽ, ഗുണകരവുമാണ്. മോദിയുടെ കഴിഞ്ഞ ദിവസത്തെ നടപടി അത്തരത്തിലൊന്നാണ്. അതുകൊണ്ടുതന്നെ അദ്ദേഹം ആ നടപടിക്ക് പരിഹാസം അർഹിക്കുന്നില്ല. നേതാക്കൾ ചെയ്യുന്ന കാര്യങ്ങൾ അനുകരിക്കാൻ മറ്റുള്ളവർക്കു തോന്നും. ചില കാര്യങ്ങൾ തെറ്റാവാം, ചിലതു ശരിയാവാം. അനുകരണമൂല്യം പ്രധാനമാണ്. ഉദ്ദേശ്യശുദ്ധി രണ്ടാമതാണ്.

മറ്റൊരു ജോലിയും ഇല്ലാഞ്ഞിട്ടല്ല മഹാത്മാഗാന്ധി ചർക്കയിൽ നൂൽ നൂറ്റത്. അതൊരു മാതൃകയായിരുന്നു. അതിലൊരു സന്ദേശമുണ്ടായിരുന്നു. സുരക്ഷാപ്രശ്നം മാറ്റിനിർത്തിയാൽ, മോദി കുപ്പി പെറുക്കുന്നത് ആർക്കും ദോഷമുണ്ടാക്കുന്ന കാര്യമല്ല. മാലിന്യം വഴിയിൽ ഉപേക്ഷിക്കാതിരിക്കുക, പൊതു ഇടങ്ങൾ മാലിന്യമുക്തമാക്കുന്നതിൽ വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരും താൽപര്യമെടുക്കുക, വീണ്ടും ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കുക തുടങ്ങിയ ഇക്കാലത്തിനു പ്രധാനമായ സന്ദേശങ്ങൾ അതിലുണ്ടുതാനും.

സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് വേർതിരിക്കുന്നവർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിത്രം: PTI

അമിത് ഷായും രാഹുൽ ഗാന്ധിയുമൊക്കെ ദലിതരുടെ വീടുകളിൽ അവർക്കൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ പലതു വന്നിട്ടുണ്ട്. സ്വാഭാവികമായും തിരഞ്ഞെടുപ്പുകാലത്താണ് അത്തരം ദൃശ്യങ്ങൾ കൂടുതലായി കാണാറുള്ളത്. രാഹുൽ ഗാന്ധി കേരളത്തിൽ യാത്ര ചെയ്യുമ്പോൾ ഇടയ്ക്ക് ചായക്കടകളിൽനിന്നു ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുതുമയില്ലാത്തതായിട്ടുണ്ട്. എങ്കിലും അത്തരം നടപടികൾക്കുള്ള സന്ദേശമൂല്യം വലുതാണെന്നും അതു തങ്ങൾക്കു രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നുമുള്ള ഉത്തമ ബോധ്യമുള്ളവരാണ് നേതാക്കൾ.

ADVERTISEMENT

∙ മാർപാപ്പയുടെ ആ കരുതൽ ചുംബനം

സന്ദേശസ്വഭാവമുള്ള പ്രവൃത്തികളുടെ ദൃശ്യപരമായ മെച്ചത്തെക്കുറിച്ച് ഏറ്റവും ബോധമുള്ള ലോക നേതാക്കളിലൊരാണ് ഫ്രാൻസിസ് മാർപാപ്പ. മാർപാപ്പയായതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശയാത്രയെക്കുറിച്ചു വായിച്ചിട്ടുണ്ട്. വിമാനത്തിലേക്കു കയറും മുൻപ് തന്റെ സഹായിയെ വിളിച്ച് മാർപാപ്പ ചോദിക്കുന്നത് തന്റെ പഴ്സണൽ ബാഗ് എവിടെയെന്നാണ്. പ്രാർഥനാപുസ്തകവും ജപമാലയും മറ്റും ഉൾപ്പെടുന്ന ബാഗിന്റെ കാര്യമാണ് ചോദിക്കുന്നത്. അത് വിമാനത്തിൽ വച്ചുകഴിഞ്ഞുവെന്നും പാപ്പ സ്വതന്ത്രമായ കൈകളുമായി വിമാനത്തിൽ കയറിയാൽ മതിയെന്നുമാണ് സഹായി പറയുന്നത്. അത് പാപ്പയ്ക്ക് ഇഷ്ടപ്പെടുന്നില്ല. ബാഗ് വിമാനത്തിൽനിന്നെടുത്ത് താഴേയ്ക്കു കൊണ്ടുവരാനാണ് പാപ്പ നിർദ്ദേശിക്കുന്നത്. ബാഗ് പിടിച്ചുകൊണ്ട് പാപ്പയ്ക്ക് വിമാനത്തിലേക്കുള്ള പടികൾ കയറണം. അതിലൂടെ അദ്ദേഹമൊരു സന്ദേശം ഉദ്ദേശിച്ചു. ബാഗും കൈയിൽ പിടിച്ചുകൊണ്ട് പാപ്പ വിമാനത്തിലേക്കു കയറി.

അപൂർവ ജനിതകരോഗം ബാധിച്ച വിനിചിയോ റിവയെ ഫ്രാൻസിസ് മാർപാപ്പ ചുംബിക്കുന്നു. 2013 നവംബറിലെ ചിത്രം: CLAUDIO PERI/EPA/LANDOV

ഫ്രാൻസിസ് പാപ്പയെക്കുറിച്ചുതന്നെ പറയാം: 2013 നവംബറിലാണ് വത്തിക്കാനിലെ ചത്വരത്തിൽവച്ച് വിനിചിയോ റിവ എന്നൊരാളെ പാപ്പ ചുംബിക്കുന്നത്. വടക്കൻ ഇറ്റലിയിൽനിന്നുള്ള റിവ, ന്യൂറോഫൈബ്രൊമാറ്റിസ്–ടൈപ് 1 ജനിതക രോഗം ബാധിച്ചയാളാണ്. ദേഹമാകെ മുഴകളാണ്, ചിലതിൽനിന്നു ചോരയൊലിക്കും. പകരുന്ന രോഗമല്ല. എങ്കിലും കാഴ്ചതന്നെ ഭയമുണ്ടാക്കുന്നതാണ്. ബസിൽ യാത്ര ചെയ്യുമ്പോൾ പലരും റിവയെ ആട്ടിയകയറ്റിയിട്ടുണ്ട്. എന്നാൽ, പാപ്പ തന്നെ കെട്ടിപ്പിടിച്ച് ചുംബിച്ചതിൽപിന്നെ അത്തരം സമീപനങ്ങൾ കുറഞ്ഞുവെന്നാണ് റിവ പിന്നീടു പറ‍ഞ്ഞത്. ആ ദൃശ്യം ലോകത്തെ സ്പർശിച്ചുവെന്ന് മാധ്യമങ്ങൾ വാഴ്ത്തി. ഡൗൺ സിൻഡ്രം ബാധിച്ച ആൽബെർട്ടോ ഡി ടുല്ലിയോ എന്ന പതിനേഴുകാരനെ തന്റെ പോപ്പ്മൊബീലിൽ കയറ്റി ഫ്രാൻസിസ് പാപ്പ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ചർച്ചയായിരുന്നു. ഇത്തരം കാര്യങ്ങൾ താൻ ബോധപൂർവം ചെയ്യുന്നതാണ് എന്നാണ് പാപ്പ പറഞ്ഞിട്ടുള്ളത്. ലോകത്തിനുള്ള സന്ദേശമാണ് ഇവയിലൂടെ ഉദ്ദേശിക്കുന്നത്.

∙ ബിംബനിർമിതിയിൽ പിണറായിയും ഇന്ദിരഗാന്ധിയും

ADVERTISEMENT

കോവിഡ്കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ദിവസവും നടത്തിയ പത്രസമ്മേളനങ്ങൾ, ദിവസവും അദ്ദേഹംതന്നെ അതു ചെയ്യുന്നു എന്ന കാരണത്താലുൾപ്പെടെ ഏറെ വിമർശിക്കപ്പെട്ടിട്ടുണ്ട്. ആ സമ്മേളനങ്ങളിൽ ചിലതിന്റെ ഉള്ളടക്കത്തെ വിമർശിക്കാൻ– പ്രവാസികളാണ് പ്രശ്നക്കാരെന്ന തെറ്റിദ്ധാരണയുണ്ടാക്കാൻ കാരണമാകുന്ന പരാമർശങ്ങൾ ഉണ്ടാകുന്നു എന്നതുൾപ്പെടെ‌– പല കാരണങ്ങളുമുണ്ടായിരുന്നു. എന്നാൽ, പറയുന്നത് മുഖ്യമന്ത്രിയാണ് എന്നതുകൊണ്ടുതന്നെ അതിന് ആധികാരിതകയും വിശ്വാസ്യതയും ഉണ്ടായിരുന്നു. അത് ബിംബ നിർമിതിയിൽ മുഖ്യമന്ത്രിക്കു ഗുണം ചെയ്തിട്ടുണ്ടാവാം. പക്ഷേ, അദ്ദേഹംതന്നെ നേരിട്ടു കാര്യങ്ങൾ പറഞ്ഞതിന്റെ ഗുണമുണ്ടായിരുന്നു.

രാഹുൽ ഗാന്ധി

നേതാക്കളുടെ സവിശേഷ രീതികളെക്കുറിച്ചുള്ള കഥകൾ, ബിംബ നിർമിതിയിൽ സഹായിക്കുന്നവ, കോൺഗ്രസ് പാർട്ടിയിൽനിന്നുൾപ്പെടെ ധാരാളം ഉണ്ടായിട്ടുണ്ട്. ഭക്ഷണ മേശയിൽ, രാഹുലും പ്രിയങ്കയും ഭക്ഷണം പാത്രത്തിനു പുറത്തേക്കു വീഴ്ത്തിയാൽ ഇന്ദിര ഗാന്ധി ഉടനെ അവ ശേഖരിച്ച് തന്റെ പാത്രത്തിലാക്കുമെന്നും അങ്ങനെ രാജീവ് ഗാന്ധിയുടെ ശകാരത്തിൽനിന്ന് തന്റെ കൊച്ചുമക്കളെ രക്ഷപ്പെടുത്തുമായിരുന്നുവെന്നുമുള്ളത് – അങ്ങനെ സംഭവിച്ചിരുന്നെങ്കിലും ഇല്ലെങ്കിലും– കുടുംബത്തെക്കുറിച്ചും ഒന്നിലധികം പേരെക്കുറിച്ചും ഉള്ള ബിംബ നിർമിതിയിൽ സഹായിക്കുന്ന കഥയായിരുന്നു.

ഗുജറാത്ത് കലാപമുൾപ്പെടെ, മോദിയെക്കുറിച്ചു പറയുമ്പോൾ, ഭീതിയുണ്ടാക്കുന്നതോ മാതൃകയല്ലാത്തതോ ആയ പല ഒാർമച്ചിത്രങ്ങളുമുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസത്തെ കുപ്പി ദൃശ്യം അത്തരത്തിലുള്ളതല്ല. അതിലൂടെ രാജ്യത്തിന്റെ പ്രധാനമന്ത്രി നല്ലൊരു സന്ദേശം നൽകുന്നു. നൽകുന്നത് മോദിയാണ് എന്നതുകൊണ്ട് ആ സന്ദേശം തെറ്റാകുന്നില്ല. അത്ര നിർബന്ധമുള്ളവർക്ക് േവണമെങ്കിൽ, സന്ദേശവാഹകനെ മാറ്റിനിർത്താം, സന്ദേശമെടുക്കാം. കാരണം, അതു മാതൃകാപരമാണ്. അനുകരിക്കപ്പെടേണ്ടതാണ്.

English Summary: Modi himself Picked up the Garbage and Plastic Bottle, There is a Strong Message in it