അധികാരത്തിനുവേണ്ടി ചതിക്കില്ലെന്ന് ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ. മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സഖ്യത്തെ പ്രതിസന്ധിയിലാക്കി മന്ത്രിയായ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള എംഎൽഎമാർ സൂറത്തിലെ ഹോട്ടലിലാണ്....Eknath Shinde, Eknath Shinde Manorama news, Maha Vikas Agahdi, Maharashtra news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ അധികാരത്തിനുവേണ്ടി ചതിക്കില്ലെന്ന് ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ. മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സഖ്യത്തെ പ്രതിസന്ധിയിലാക്കി, മന്ത്രിയായ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള എംഎൽഎമാർ സൂറത്തിലെ ഹോട്ടലിൽ ‘ഒളിവിലാണ്’. ഇതിനിടെയാണ് അധികാരത്തിനായി ചതിക്കില്ലെന്ന് ഷിൻഡെ ട്വീറ്റ് ചെയ്തത്. 

‘‘ബാലസാഹെബ് ആണ് ഹിന്ദുത്വം പഠിപ്പിച്ചത്. ബാലാസാഹെബിന്റെ ചിന്തകളും ധർമവീർ ആനന്ദ് ദിഗെ സാഹബിന്റെ പാഠങ്ങളും അനുസരിച്ച് ഒരിക്കലും അധികാരത്തിന് വേണ്ടി ചതിക്കാൻ കഴിയില്ല’’–അദ്ദേഹം കുറിച്ചു. ട്വീറ്റ് ചെയ്ത് ഒരു മണിക്കൂറിനുശേഷം അദ്ദേഹം ട്വിറ്ററിൽനിന്ന് ശിവസേന എന്ന പേര് നീക്കി. ഏക്നാഥിനെ നിയമസഭാ കക്ഷി സ്ഥാനത്തുനിന്നു ശിവസേന പുറത്താക്കിയിരുന്നു.

ADVERTISEMENT

ഏക്നാഥും 22 എംഎൽഎമാരുമാണ് സൂറത്തിലെ ഹോട്ടലിൽ കഴിയുന്നത്. ഉപമുഖ്യമന്ത്രിയാക്കണമെന്ന് ബിജെപിയോട് ഏക്നാഥ് ആവശ്യം ഉന്നയിച്ചതായാണ് വിവരം. എന്നാൽ ഷിൻഡെയ്ക്ക് യാതൊരു വാഗ്ദാനവും നൽകിയിട്ടില്ലെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ അറിയിച്ചു. 

വിമത എംഎൽഎമാരുമായി ചർച്ച നടത്താൻ ശിവസേന നേതാക്കൾ സൂറത്തിലെത്തി. ഉദ്ധവ് താക്കറെ സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ശിവസേന എംപി സഞ്ജയ് റാവുത്ത് പറഞ്ഞു. മധ്യപ്രദേശിലും രാജ്സ്ഥാനിലും പ്രയോഗിച്ച രീതിയാണ് മഹാരാഷ്ട്രയിലും ഉപയോഗിക്കുന്നത്. ശിവസേന വിശ്വസ്തരുടെ പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

English Summary: Will Never Cheat For Power": Sena Rebel Eknath Shinde