ട്രിപ്പിൾ ലോക്ഡൗൺ സമയത്താണ് സ്വപ്ന സുരേഷ് ബെംഗളൂരുവിലേക്കു കടന്നത്. യാത്രയ്ക്കുള്ള പാസിൽ തന്റെ പേരു പോലും രേഖപ്പെടുത്തിയിരുന്നില്ലെന്നു പറയുന്നു സ്വപ്ന. അപ്പോഴും ചോദ്യങ്ങൾ ബാക്കി. സ്വപ്നയുടെ പേര് ഒഴിവാക്കി എങ്ങനെ പാസെടുത്തു? യാത്രയ്ക്കിടയിലെ ഓരോ പോയിന്റിലും കർശന പരിശോധനയ്ക്കിടെ, പേരില്ലാത്ത ഒരു സ്ത്രീ കാറിലിരിക്കുന്നതു കണ്ടുപിടിക്കാതെ എങ്ങനെ മുന്നോട്ടു പോകാൻ സാധിച്ചു?

ട്രിപ്പിൾ ലോക്ഡൗൺ സമയത്താണ് സ്വപ്ന സുരേഷ് ബെംഗളൂരുവിലേക്കു കടന്നത്. യാത്രയ്ക്കുള്ള പാസിൽ തന്റെ പേരു പോലും രേഖപ്പെടുത്തിയിരുന്നില്ലെന്നു പറയുന്നു സ്വപ്ന. അപ്പോഴും ചോദ്യങ്ങൾ ബാക്കി. സ്വപ്നയുടെ പേര് ഒഴിവാക്കി എങ്ങനെ പാസെടുത്തു? യാത്രയ്ക്കിടയിലെ ഓരോ പോയിന്റിലും കർശന പരിശോധനയ്ക്കിടെ, പേരില്ലാത്ത ഒരു സ്ത്രീ കാറിലിരിക്കുന്നതു കണ്ടുപിടിക്കാതെ എങ്ങനെ മുന്നോട്ടു പോകാൻ സാധിച്ചു?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ട്രിപ്പിൾ ലോക്ഡൗൺ സമയത്താണ് സ്വപ്ന സുരേഷ് ബെംഗളൂരുവിലേക്കു കടന്നത്. യാത്രയ്ക്കുള്ള പാസിൽ തന്റെ പേരു പോലും രേഖപ്പെടുത്തിയിരുന്നില്ലെന്നു പറയുന്നു സ്വപ്ന. അപ്പോഴും ചോദ്യങ്ങൾ ബാക്കി. സ്വപ്നയുടെ പേര് ഒഴിവാക്കി എങ്ങനെ പാസെടുത്തു? യാത്രയ്ക്കിടയിലെ ഓരോ പോയിന്റിലും കർശന പരിശോധനയ്ക്കിടെ, പേരില്ലാത്ത ഒരു സ്ത്രീ കാറിലിരിക്കുന്നതു കണ്ടുപിടിക്കാതെ എങ്ങനെ മുന്നോട്ടു പോകാൻ സാധിച്ചു?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ട്രിപ്പിൾ ലോക്ഡൗൺ സമയത്താണ് സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ബെംഗളൂരുവിലേക്കു കടന്നത്. യാത്രയ്ക്കുള്ള പാസിൽ തന്റെ പേരു പോലും രേഖപ്പെടുത്തിയിരുന്നില്ലെന്നു പറയുന്നു സ്വപ്ന. അപ്പോഴും ചോദ്യങ്ങൾ ബാക്കി. സ്വപ്നയുടെ പേര് ഒഴിവാക്കി എങ്ങനെ പാസെടുത്തു? യാത്രയ്ക്കിടയിലെ ഓരോ പോയിന്റിലും കർശന പൊലീസ് പരിശോധനയ്ക്കിടെ, പേരില്ലാത്ത ഒരു സ്ത്രീ കാറിലിരിക്കുന്നതു കണ്ടുപിടിക്കാതെ എങ്ങനെ മുന്നോട്ടു പോകാൻ സാധിച്ചു? ഈ ചോദ്യങ്ങളെല്ലാം സ്വപ്നയെ സംബന്ധിച്ചിടത്തോളം ഉത്തരങ്ങൾ കൂടിയാണ്. ആ ‘ഉന്നതൻ’ വിചാരിക്കാതെ കേരളം കടക്കാൻ കഴിയുമോയെന്നു കൂടി സ്വപ്ന ചോദിക്കുമ്പോൾ ഉത്തരം പൂർണമാവുകയാണ്. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലോടെ, ഉന്നത സഹായത്തോടെയാണ് ഇവരും കുടുംബാംഗങ്ങളും സന്ദീപും ബെംഗളൂരുവിലേക്കു കടന്നതെന്ന സംശയം വീണ്ടും ബലപ്പെടുന്നു. അതിനിടെ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുൻപാകെ ഹാജരാവുകയാണ് സ്വപ്ന. അടുത്തിടെ നടത്തിയ ചില വെളിപ്പെടുത്തലുകളെക്കുറിച്ചും രഹസ്യമൊഴിയെക്കുറിച്ചും ഇഡിക്കു മുന്നിൽ കൂടുതൽ വിശദീകരിക്കാനാണ് സ്വപ്നയുടെ തീരുമാനമെന്നും അറിയുന്നു. ബെംഗളൂരുവിലേക്ക് എങ്ങനെയാണ് സ്വപ്ന കടന്നത്? ആരാണ് സഹായിച്ച ആ ഉന്നതൻ?

∙ ‘എന്നെ തീർത്തു കളയുക, അതായിരുന്നു അവരുടെ ലക്ഷ്യം...’

ADVERTISEMENT

‘സന്ദീപ് നായരും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറും കൂടി ചേർന്നാണ് എന്നെ കേരളത്തിൽനിന്നു ബെംഗളൂരുവിലേക്കു കടത്തിയത്. എല്ലാവരും ചോദിക്കുന്നതു പക്ഷേ വേറൊരു ചോദ്യമാണ്. എങ്ങനെ കടന്നു? എങ്ങനെ കടക്കാൻ പറ്റും? ശിവശങ്കർ വിചാരിക്കാതെ കടക്കാൻ പറ്റുമോ? സരിത്തിനെ ആദ്യം അറസ്റ്റു ചെയ്തു. മുൻകൂർ ജാമ്യാപേക്ഷ നൽകുന്ന നടപടികളുമായി മുന്നോട്ടു പോകൂവെന്നാണ് എന്നോട് ശിവശങ്കർ പറഞ്ഞത്. സന്ദീപ് പറയുന്ന അഭിഭാഷകന്റെ അടുത്തു പോയിട്ട് വേണ്ട കാര്യങ്ങൾ എല്ലാം ചെയ്യാനും പറഞ്ഞു.

സ്വപ്നയെയും സന്ദീപിനെയും എൻഐഎ അറസ്റ്റ് ചെയ്തപ്പോൾ.

ബെംഗളൂരു വരെ എത്തി. പക്ഷേ കൊച്ചിയിൽ വച്ചു തന്നെ മനസ്സിലായിരുന്നു, ഇതിൽ വേറെ കളികളുണ്ടെന്ന്. സന്ദീപ് എന്നെ ടോർച്ചർ ചെയ്തു. മുടി പിടിച്ചു വലിക്കുന്നു, അടിക്കുന്നു, എന്നെ ഒരു പാട് ബുദ്ധിമുട്ടിച്ചു, ഇതെല്ലാം ഞാൻ എൻഐഎയോടു പറഞ്ഞു. ഒന്നും നടന്നില്ല. പാസൊക്കെ സന്ദീപ് ടോൾ ബൂത്തിൽ നിന്നൊക്കെ എടുപ്പിച്ചു. എങ്ങനെ എടുത്തെന്നു പക്ഷേ അറിയില്ല. എനിക്ക് ബോധവുമില്ല. ഞാൻ വണ്ടിയിൽ തകർന്നിരിക്കുകയാണ്. പൊലീസ് തടഞ്ഞില്ല, ചോദിച്ചില്ല. പാസിൽ 4 പേരെ യാത്ര ചെയ്യുന്നുള്ളൂ. അതിൽ എന്റെ പേരില്ല. സന്ദീപ്, ജയശങ്കർ, എന്റെ 2 മക്കളും. ഞാനില്ല. പൊലീസ് നോക്കുന്നില്ല. സന്ദീപ് ഫോണിലൂടെ എന്തൊക്കെയോ ഓപറേറ്റ് ചെയ്യുന്നുണ്ടായിരുന്നു. അതൊരു പ്രധാനപ്പെട്ട കാര്യമാണ്.

റിക്കോർഡ്സിൽ ഞാനില്ല. ഇതിന്റെ ഏതെങ്കിലും ഒരു പോയിന്റിൽ അവരെന്നെ തീർക്കുമെന്നുള്ളത് ഉറപ്പായി. അക്കാര്യം ബെംഗളൂരുവിൽ എത്താറായപ്പോൾ മന‍സ്സിലായി. ബെംഗളൂരുവിൽ ഒരിടത്ത് കുറച്ചുനേരം കാത്തു കിടക്കേണ്ടി വന്നു. അപ്പോൾ പാസെടുത്തു ഞാൻ നോക്കിയപ്പോഴാണ്, അതിൽ എന്റെ പേരില്ല. ഞാൻ ചോദിച്ചു, എന്താ എന്റെ പേരില്ലാത്തത്..? ‘അതാരും അറിയണ്ട’ എന്നായിരുന്നു സന്ദീപിന്റെ മറുപടി. പിന്നീടങ്ങോട്ട് മുഴുവൻ സമയവും ഉപദ്രവമായിരുന്നു. സന്ദീപ് എന്റെ മക്കളോടു പോലും സംസാരിക്കാൻ അനുവദിക്കാറില്ലായിരുന്നു. ശിവശങ്കർ സാർ പറഞ്ഞിട്ടാണെന്നു പറയും.

സരിത്ത്, സ്വപ്ന, സന്ദീപ് നായർ

ശിവശങ്കർ സാറുമായി തുടർച്ചയായി സന്ദീപ് സംസാരിക്കുകയായിരുന്നു. എനിക്കു ഫോൺ തരില്ല. ജയശങ്കറിന് പിന്നെ എന്നെ ഒഴിവാക്കിയാൽ മതി എന്നായി. എന്നെ ബെംഗളൂരുവിൽനിന്നു മുംബൈയിൽ എത്തിച്ച്, അവിടെനിന്നു നാഗാലാൻഡിൽ കൊണ്ടു പോയി തീർത്തുകളയുകയായിരുന്നു അവരുടെ ലക്ഷ്യം. അതിർത്തി കടന്നതിന്റെ തെളിവുമില്ല. സ്വപ്ന എങ്ങോട്ടോ രക്ഷപ്പെട്ടു എന്നു വരുത്തിത്തീർക്കുക. ചുരുക്കിപ്പറയുകയാണെങ്കിൽ സന്ദീപ് നായർ, ശിവശങ്കർ എന്നീ രണ്ടു പേർ ഇതിന്റെ പിന്നിൽ കൈ കോർത്തു കളിക്കുകയായിരുന്നു...’–സ്വപ്ന പറയുന്നു.

ADVERTISEMENT

∙ ട്രിപ്പിൾ ലോക്ഡൗണിൽ സ്വപ്ന എങ്ങനെ അതിർത്തി കടന്നു?

2020 ജൂലൈ 11നാണ് സ്വപ്ന, സന്ദീപ് നായർ എന്നിവരെ ബെംഗളൂരുവിലെ ഒളിത്താവളത്തിൽനിന്ന് എൻഐഎ പിടികൂടിയത്. ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം കോറമംഗല 7 ബ്ലോക്കിൽ സുധീന്ദ്ര റായി എന്നയാളുടെ അപ്പാർട്മെന്റ് ഹോട്ടലി‍ലായിരുന്നു സ്വപ്ന. തിരുവനന്തപുരത്തു കോളജ് വിദ്യാർഥിനിയായ സ്വപ്നയുടെ മകൾ സമൂഹമാധ്യമ ഗ്രൂപ്പുകളിലെ സന്ദേശങ്ങൾ ഓൺലൈനിൽ പരിശോധിച്ചതായി എൻഐഎ സൈബർ സെൽ കണ്ടെത്തിയിരുന്നു. ചാറ്റ് ചെയ്ത സുഹൃത്തിനെ ചോദ്യം ചെയ്തതോടെ സ്വപ്നയി‍ലേക്കും സന്ദീപിലേക്കുമുള്ള എൻഐഎയുടെ വഴികൾ എളുപ്പമായി. നെടു‍മങ്ങാട്ടെ സന്ദീപിന്റെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തുന്നതിനിടെ സഹോദരന്റെ ഫോണിലേക്കു സന്ദീപിന്റെ വിളി എത്തിയതും നിർണായകമായി. ഒളിവിൽ പോയ ദിവസങ്ങളിൽ സാറ്റലൈറ്റ് ഫോണാണു സ്വപ്ന ഉപയോഗിച്ചിരുന്നത്. കൊച്ചിയിൽനിന്നു ബെംഗളൂരുവിലേക്കു തിരിക്കുമ്പോൾ തൃപ്പൂണിത്തുറയിൽ വച്ചാണു ചാനലുകൾക്കു നൽകാനുള്ള സ്വപ്നയുടെ ശബ്ദരേഖ റിക്കോർഡ് ചെയ്തത്.

സ്വപ്ന സുരേഷ്

∙ കേരളം കടന്നത് സന്ദീപിന്റെ കാറിൽ

സ്വപ്നയും സന്ദീപും ബെംഗളൂരുവിലേക്കു പോയത് സന്ദീപിന്റെ കാറിലായിരുന്നു. ആ സമയത്ത് കേരളത്തിൽ ട്രിപ്പിൾ ലോക്ഡൗണാ‍യിരുന്നു. കർശനമായ കോവിഡ് നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്നത്. ഇതു മറികടന്നു പ്രതികൾക്ക് അതിർത്തി കടക്കാൻ കഴിഞ്ഞത് എങ്ങനെ എന്നത് ഇപ്പോഴും ദുരൂഹം. ബെംഗളൂരുവിൽനിന്നു വിമാനത്തിൽ പ്രതികളെ കേരളത്തിൽ എത്തിച്ചാൽ, ക്വാറന്റീൻ വേണ്ടി വരുമെന്നതിനാൽ സ്വപ്നയെയും സന്ദീപിനെയും റോഡ് മാർഗമാണ് കേരളത്തിൽ എത്തിച്ചത്.

ADVERTISEMENT

∙ പൊലീസ് ‘വഴിയൊരുക്കി’?

സ്വപ്നയും സന്ദീപും അറസ്റ്റിലായതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും ഉയർന്നത് ഒരേ ചോദ്യം. ട്രിപ്പിൾ ലോക്ഡൗൺ ഉള്ള തിരുവനന്തപുരം നഗരത്തിൽനിന്നു പുറത്തുകടന്ന്, പൊലീസ് അതീവ ജാഗ്രത പാലിക്കുന്ന വഴികളെല്ലാം പിന്നിട്ട് സംസ്ഥാനത്തിന്റെ അതിർത്തിയും കടന്നു ബെംഗളൂരുവി‍ലെത്താൻ സ്വപ്നയ്ക്ക് ഏതെല്ലാം തലങ്ങളിൽ, ആരുടെയെല്ലാം സഹായം കിട്ടിയിട്ടു‍ണ്ടാകാം? ഉന്നത സ്വാധീനമില്ലാതെ പ്രതികൾ കേരളം കടക്കുക‍യില്ലെന്നും സമൂഹമാധ്യമങ്ങളിൽ പലരും ചൂണ്ടിക്കാട്ടി. പാൽ വാങ്ങാൻ വീടിനു പുറത്തിറങ്ങിയാൽ പൊലീസ് പിടികൂടുന്ന സാഹചര്യമായിരുന്നു അന്നു കേരളത്തിലുണ്ടായിരുന്നത്.

കോവിഡ് ലോക്‌ഡൗൺ കാലത്ത് തിരുവനന്തപുരത്ത് വാഹനം തടഞ്ഞു നിർത്തി പരിശോധന നടത്തുന്ന പൊലീസ്. ഫയൽ ചിത്രം: മനോരമ

മുത്തശ്ശിയുടെ ശസ്ത്രക്രിയയ്ക്കായി തന്റെ മാതാപിതാക്കൾ തിരുവനന്തപുരം വരെ പോയപ്പോൾ കേരള പൊലീസ് അഞ്ചു തവണ വാഹനം നിർത്തിച്ചു പരിശോധി‍ച്ചെന്ന് ഒരാൾ ട്വീറ്റ് ചെയ്തത് സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരം നേടിയിരുന്നു. മാധ്യമശ്രദ്ധയിൽ നിൽക്കുന്ന സ്വപ്ന എത്ര അനായാസമായാണ് കേരളം കടന്നതെന്ന ചോദ്യവും പലരും പങ്കു വച്ചു. പലരും മുഖ്യമന്ത്രിയെയും കേരള പൊലീസിനെയും ടാഗ് ചെയ്താണ് സമൂഹമാധ്യമങ്ങളിലൂടെ ചോദ്യങ്ങൾ ഉയർത്തിയത്.

∙ പാസ് തരപ്പെടു‍ത്തിയത് ആര്?

സ്വർണം പിടിച്ച 2020 ജൂലൈ 5നു തന്നെ സ്വപ്നയും സംഘവും തിരുവനന്തപുരം വിട്ടിരുന്നു. പിറ്റേന്നു മുതൽ തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച‍തറിഞ്ഞാണു രാത്രി തന്നെ വർക്കലയിലെ രഹസ്യ കേന്ദ്രത്തിലേക്കു പോയത്. സ്വപ്നയും കുടുംബവും സന്ദീപും അവിടെ 2 ദിവസം താമസിച്ചു. അവിടെനിന്നാണു പണം സംഘടിപ്പിച്ചത്. അവിടെ താമസിച്ചാണു കോവിഡ് യാത്രാ പാസും സംഘടിപ്പിച്ചത്. അതിനു ശേഷം കൊച്ചിയിലേക്കു പോയി. സഹായം തേടി സ്വപ്നയും സന്ദീപും തലസ്ഥാനത്തെ പല ഉന്നത‍രെയും ബന്ധപ്പെട്ടിരുന്നതായും തിരുവനന്തപുരത്തും കൊച്ചിയിലും സന്ദീപ് നായർക്കു ഗുണ്ടാ സംഘങ്ങളുണ്ടെന്നും ഇന്റലിജൻസ് റിപ്പോ‍ർട്ടു ചെയ്തിരുന്നു. വൻ പൊലീസ് സന്നാഹങ്ങൾക്കിട‍യിലൂടെ സ്വപ്ന കേരളം കടന്നത് ഇന്നും ഒരു സമസ്യയായി തുടരുകയാണ്.

English Summary: How Swapna Suresh Fled to Bengaluru from Varkala during Triple Lockdown?