കേരളത്തിൽനിന്ന് അഫ്ഗാൻ തലസ്ഥാനമായ കാബൂളിലേക്ക് ഏകദേശം 4500 കിലോമീറ്റർ ദൂരമുണ്ട്. ദുരന്തം അങ്ങ് അകലെയാണെന്നു പറഞ്ഞ് ഒഴിവാക്കാതെ, ഓരോ ദുരന്തങ്ങളെയും ആഗോളമായി പരിഗണിച്ച് പ്രാദേശികമായ പരിഹാരം ആസൂത്രണം ചെയ്യുകയാണ് വികസിത രാജ്യങ്ങളിലെ പ്രമാണം. കേരളത്തിന് അഫ്ഗാൻ ദുരന്തത്തിൽനിന്ന് പഠിക്കാൻ എന്തുണ്ട്?

കേരളത്തിൽനിന്ന് അഫ്ഗാൻ തലസ്ഥാനമായ കാബൂളിലേക്ക് ഏകദേശം 4500 കിലോമീറ്റർ ദൂരമുണ്ട്. ദുരന്തം അങ്ങ് അകലെയാണെന്നു പറഞ്ഞ് ഒഴിവാക്കാതെ, ഓരോ ദുരന്തങ്ങളെയും ആഗോളമായി പരിഗണിച്ച് പ്രാദേശികമായ പരിഹാരം ആസൂത്രണം ചെയ്യുകയാണ് വികസിത രാജ്യങ്ങളിലെ പ്രമാണം. കേരളത്തിന് അഫ്ഗാൻ ദുരന്തത്തിൽനിന്ന് പഠിക്കാൻ എന്തുണ്ട്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽനിന്ന് അഫ്ഗാൻ തലസ്ഥാനമായ കാബൂളിലേക്ക് ഏകദേശം 4500 കിലോമീറ്റർ ദൂരമുണ്ട്. ദുരന്തം അങ്ങ് അകലെയാണെന്നു പറഞ്ഞ് ഒഴിവാക്കാതെ, ഓരോ ദുരന്തങ്ങളെയും ആഗോളമായി പരിഗണിച്ച് പ്രാദേശികമായ പരിഹാരം ആസൂത്രണം ചെയ്യുകയാണ് വികസിത രാജ്യങ്ങളിലെ പ്രമാണം. കേരളത്തിന് അഫ്ഗാൻ ദുരന്തത്തിൽനിന്ന് പഠിക്കാൻ എന്തുണ്ട്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽനിന്ന് അഫ്ഗാൻ തലസ്ഥാനമായ കാബൂളിലേക്ക് ഏകദേശം 4500 കിലോമീറ്റർ ദൂരമുണ്ട്. ദുരന്തം അങ്ങ് അകലെയാണെന്നു പറഞ്ഞ് ഒഴിവാക്കാതെ, ഓരോ ദുരന്തങ്ങളെയും ആഗോളമായി പരിഗണിച്ച് പ്രാദേശികമായ പരിഹാരം ആസൂത്രണം ചെയ്യുകയാണ് വികസിത രാജ്യങ്ങളിലെ പ്രമാണം. കേരളത്തിന് അഫ്ഗാൻ ദുരന്തത്തിൽനിന്ന് പഠിക്കാൻ എന്തുണ്ട്? ജനങ്ങളെ ഏകോപിപ്പിച്ചും ലോകത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് സജ്ജരാക്കിയും നിർത്തുക എന്നത് ഭരണാധികാരികളുടെ ചുമതലയാണ് എന്നതാണ് ഒന്നാമത്തെ പാഠം. ദുരന്തം വരുമ്പോൾ ജനങ്ങൾ തന്നെ ഒരു സേനയായി മാറുന്ന കാഴ്ച കേരളം 2018 ഓഗസ്റ്റ് 15 മുതൽ കണ്ടു. ഭരണാധികാരികളും അവസരത്തിനൊത്ത് ഉയർന്നു. ഒരു പ്രമുഖ ജനപ്രതിനിധി ചാനലുകൾക്കു മുൻപിൽനിന്നു കരഞ്ഞ കാഴ്ച പോലും  ജനങ്ങളെ പുതിയ പൗരബോധത്തിലേക്ക് ഒരു പരിധിവരെ ഉറക്കം വിട്ടുണരാൻ പ്രേരിപ്പിച്ചു. ഭൂചലമുണ്ടായാൽ പ്രതിരോധിച്ച് നിൽക്കാൻ മാത്രം ശക്തമാണോ നമ്മുടെ പാലങ്ങളും പഴയ കെട്ടിടങ്ങളും എന്നതു സംബന്ധിച്ച് ഓഡിറ്റ് നടത്തേണ്ടത് അത്യാവശ്യമാണ്. റെയിൽവേ പാലങ്ങളുടെ ഉറപ്പ് സംബന്ധിച്ച പഠനം നടക്കുന്നുണ്ടെന്ന് അധികൃതർ പറയുമ്പോഴും, ജനങ്ങൾക്കു കൂടി ബോധ്യപ്പെടും വിധം അവ പ്രസിദ്ധീകരിക്കാൻ റെയിൽവേ തയാറാകണം. ഇങ്ങനെ ഒരു ഭൂകമ്പ പ്രതിരോധ നിർമാണ സംസ്കാരം നാട്ടി‍ൽ ഉണ്ടാകേണ്ട കാലം അതിക്രമിച്ചു. ഭൂകമ്പം ഉണ്ടായശേഷം തിരുത്തലിന് ഇറങ്ങുന്ന രീതി ഒരു പരിഷ്കൃത വിജ്ഞാന സമൂഹത്തിനു ചേർന്നതല്ല.

∙ പരിശോധിക്കണം, എല്ലാം!

ADVERTISEMENT

കേരളത്തിലെ പല പുതിയ പാലങ്ങളും ഉറപ്പിന്റെ കാര്യത്തിൽ ജനങ്ങളെ വെല്ലുവിളിക്കുമ്പോൾ, ബ്രിട്ടിഷുകാരുടെ കാലത്തു പണിത പല പാലങ്ങളും കെട്ടിടങ്ങളും ഇന്നും ഉറപ്പോടെ നിൽക്കുന്നുമുണ്ട്. ഭൂകമ്പ ഓഡിറ്റിങിനു നമ്മുടെ പഴയ കെട്ടിടങ്ങളും വിദ്യാലയങ്ങളും ആരാധനാലയങ്ങളും ഹാളുകളും വിധേയമാക്കണം. പഴയ വീടുകളും ഉറപ്പുള്ളവയാക്കണം. പുതിയവ ഒരുപക്ഷേ, ഭൂകമ്പ പ്രതിരോധ ചട്ടങ്ങൾ (ബിൽഡിങ് കോഡ്) ഉപയോഗിച്ചാവാം നിർമിച്ചിരിക്കുന്നത്.

ഒന്നു മുതൽ അഞ്ചു വരെ സ്കെയിലിലാണ് ഭൂകമ്പ അപകട സാധ്യത അടയാളപ്പെടുത്തുന്നത്. അഞ്ച് ഏറ്റവും പ്രശ്നമേറിയ സ്ഥലം. ഒന്നും രണ്ടും താരതമ്യേന ശാന്തമായ സ്ഥലം. ഭൂകമ്പ മാപിനിയിൽ അഞ്ചിനു മുകളിൽ ശക്തിയുള്ള ഭൂചലനങ്ങൾക്കു സാധ്യതയുള്ള സോൺ മൂന്നിൽ ആണ് കേരളം ഉൾപ്പെട്ടിരിക്കുന്നത്. 2001 ജനുവരി ഏഴിനു രാവിലെ 8.25ന് ഈരാറ്റുപേട്ട– ഇടുക്കി– പൈനാവ് കേന്ദ്രമായി അനുഭവപ്പെട്ട ചലനത്തിന്റെ തീവ്രത 4.7 ആയിരുന്നു. ഈരാറ്റുപേട്ടയിൽ അനുഭവപ്പെട്ട സാമാന്യം ശക്തമായ ഭൂചലനമാണ് കേരളത്തെ സുരക്ഷിത മേഖലയിൽനിന്ന് അൽപം തരം താഴ്ത്തിയത്.

കേരളത്തിലെ ഒരു പ്രളയകാല ചിത്രം (കടപ്പാട്: പിടിഐ)

2018ലെ പ്രളയയത്തിനു ശേഷം ബഹുമുഖ ദുരന്തങ്ങൾ ഒരേ സമയം (മൾട്ടി ഹസാഡ് സോൺ) ആഞ്ഞടിക്കാവുന്ന സ്ഥലമാണ് കേരളം. പേമാരിയ്ക്കൊപ്പം മണ്ണിടിച്ചിലും മിന്നലും പ്രളയവും കൂടി വന്നാലോ? ഇതിനെല്ലാം പുറമേയാണ് ഭൂചലനവും സോയിൽ പൈപ്പിങും ഉയർത്തുന്ന അധിക വെല്ലുവിളി. കോവിഡ് പോലെയുള്ള പകർച്ചവ്യാധികളുടെ സമയത്ത് ഇതു സംഭവിച്ചാൽ ഒരേ സമയം ആറും ഏഴും തരത്തിലുള്ള ദുരന്തങ്ങളെയാവും കേരളം നേരിടേണ്ടി വരിക.

ദീർഘവീക്ഷണത്തോടെ മുന്നൊരുക്കങ്ങളുമായി കാത്തിരിക്കണം എന്ന സന്ദേശമാണ് അഫ്ഗാൻ ഭൂചനലത്തിൽനിന്നു കേരളവും പഠിക്കേണ്ടത്. ഭൂചലനം ആരെയും കൊല്ലാറില്ല. കൊടുങ്കാറ്റും ആരെയും കൊല്ലാറില്ല. മനുഷ്യ നിർമിതികളായ കെട്ടിടങ്ങളും മതിലുകളും മറ്റും വീണും പറന്നെത്തിയുമാണ് ജീവനു ഭീഷണി ഉയർത്തുന്നത്. മുന്നൊരുക്കമാണ് മനുഷ്യരാശിക്കു ചെയ്യാവുന്ന ഏറ്റവും വലിയ പ്രതിരോധം. 

ADVERTISEMENT

∙ എവറസ്റ്റ് അല്ല സാഗർമാതാ

ഒരിക്കൽ എവറസ്റ് കൊടുമുടിയിൽ പ്രഭാത സൂര്യന്റെ ആദ്യ കിരണങ്ങൾ പതിക്കുന്ന കാഴ്ച കാണാൻ സാധിക്കുന്ന ഒരു ഗ്രാമത്തിൽ പോയി. എവറസ്റ്റ് എവിടെ നിന്നാൽ കാണാം എന്ന ചോദ്യത്തിന് മുൻപിൽ ഗ്രാമീണർ മിഴിച്ചുനിന്നു. കൂടെയുള്ള സഹായി ഞങ്ങളെ തിരുത്തി. എവറസ്റ്റ് എന്ന് പറഞ്ഞാൽ ഗ്രാമീണർക്ക് അറിയില്ല. സാഗർമാതാ എന്ന് ചോദിക്കാൻ പറഞ്ഞു. എവറസ്റ്റിന്റെ ഭാഗം ഒരു കാലത്തു തെത്തിസ് എന്ന കടൽ ആയിരുന്നുവെന്ന ഭൂമിശാസ്ത്ര പാഠം അപ്പോഴാണ് ഓർമ വന്നത്.

എവറസ്റ്റ് കൊടുമുടി (ഫയൽ ചിത്രം)

ഇന്ത്യൻ പ്ലേറ്റ് യുറേഷ്യൻ പ്ലേറ്റിലേക്ക് ഇടിച്ചു കയറാൻ തുടങ്ങിയതോടെ തെത്തിസ് ഉയരാൻ തുടങ്ങി. ഇന്നും മലമുകളിൽ നിന്നു കിട്ടുന്ന സാളഗ്രാമം പോലെയുള്ള കല്ലുകൾ കടൽ ജീവികളുടെ ഫോസിലുകൾ ആകാം. ലോകത്തിലെ ഏറ്റവും ഇളമുറക്കാരായ പർവത നിരകളാണ് ഹിമാലയം. പശ്ചിമഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ ഹിമാലയം ശൈശവദശ പിന്നിടുന്നതേയുള്ളൂ എന്നാണ് ഭൗമശാസ്ത്രജ്ഞരുടെ പക്ഷം. 

∙ കുലുങ്ങുന്ന അയൽക്കാർ

ADVERTISEMENT

ലോകത്തിലെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിലൊന്ന് എന്നാണ് അമേരിക്കൻ ഭൗമഗവേഷണ ഏജൻസിയായ ദി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അഫ്ഗാനിസ്ഥാന്റെ ഭാഗമായ ഹിന്ദുക്കുഷ് പർവത നിരകളെ വിശേഷിപ്പിക്കുന്നത്. പസിഫിക് അഗ്നി വളയം (റിങ് ഓഫ് ഫയർ) കഴിഞ്ഞാൽ ഏറ്റവുമധികം ഭൂകമ്പ സാധ്യതയുള്ള ആൽപ്പൈഡ് ബെൽറ്റിന്റെ ഭാഗമാണ് ഹിന്ദുക്കുഷ് പർവത നിരകളാൽ ചുറ്റപ്പെട്ട അഫ്ഗാനിസ്ഥാൻ.

സജീവ അഗ്നിപർവത സാന്നിധ്യമുള്ള ഫിലിപ്പീൻസും ജപ്പാനും ഉൾപ്പെടുന്ന 40,000 കിലോമീറ്ററോളം വൃത്തപരിധിയിൽ കുതിരലാടത്തിന്റെ ആകൃതിയിൽ കിടക്കുന്ന ദ്വീപസമൂഹങ്ങളാണ് പസിഫിക് സമുദ്ര തീരത്തുള്ള രാജ്യങ്ങൾ. 2004ലെ സൂനാമിക്കു തുടക്കമിട്ട സുമാത്രാ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായ  ഇന്തോനേഷ്യൻ ദ്വീപു സമൂഹങ്ങൾ ആണ് മറ്റൊരു അസ്ഥിര പ്രദേശം. അഗ്നിപർവതങ്ങൾ ഭൂമിക്കുള്ളിൽ സൃഷ്ടിക്കുന്ന പൊട്ടിത്തെറികളും ലാവാപ്രവാഹവുമാണ് ഈ മേഖലയുടെ കെട്ടുറപ്പിനെ ചോദ്യം ചെയ്ത് ഇടയ്ക്കിടെ കുലുക്കങ്ങളായി ലോകത്തെ പേടിപ്പെടുത്തുന്നത്. അഗ്നിവലയം എന്ന പേരു വീഴാനും ഇതു കാരണമായി. അഫ്ഗാനിസ്ഥാൻ കരയാൽ കെട്ടിയടയ്ക്കപ്പെട്ട (ലാൻഡ് ലോക്ക്ഡ്) പ്രദേശമായതിനാൽ സൂനാമികൾ രൂപപ്പെടുന്നില്ലെന്നു മാത്രം.

ഹിന്ദുക്കുഷ് പർവത നിരകളും ഹിമാലയവും ചേർന്നുള്ള ഭൂവിഭാഗം ലോകത്തിലെ ഏറ്റവും ഭൂകമ്പ സാധ്യതാ അസ്ഥിര മേഖലകളുടെ പട്ടികയിൽ ആണെങ്കിലും പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഇന്ത്യയുടെ ഹിമാലയൻ മേഖലയും ഉൾപ്പെടുന്ന പ്രദേശത്ത് ഒരു സംയുക്ത സർവെയോ പഠനമോ ഇനിയും ആരംഭിച്ചിട്ടില്ല. ഇന്ത്യൻ ഗവേഷകർ ഹിമാലയം ഭൂകമ്പത്തെപ്പറ്റി പഠിക്കുന്നുണ്ടെങ്കിലും അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ശാസ്ത്ര ഗവേഷണം വേണ്ടത്ര പുരോഗതി കൈവരിച്ചിട്ടില്ല.

ഭൂകമ്പത്തിൽ തകർന്ന വീടുകൾക്കു സമീപം തിരച്ചിൽ നടത്തുന്ന ഗ്രാമീണർ (Ahmad SAHEL ARMAN / AFP)

അതിനാൽ അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഭൂചലനം സംബന്ധിച്ച് ശാസ്ത്രീയമായ ഒരു നിഗമനങ്ങളും പുറത്തു വന്നിട്ടില്ല. രക്ഷാപ്രവർത്തനങ്ങൾ പോലും പൂർണതോതിൽ ആരംഭിക്കാനോ രാജ്യാന്തര സഹായങ്ങൾ എത്തിക്കാനോ പോലും കഴിയാത്ത ഒരിടത്തു ഭൂകമ്പ ഗവേഷകർ ഉടനെ കടന്നു ചെല്ലുമെന്നു കരുതാൻ പ്രയാസം. ഇന്ത്യൻ പ്ലേറ്റ് അഥവാ ഭൂഫലകം വടക്കോട്ടു നീങ്ങി യൂറേഷ്യൻ ഫലകത്തിൽ ചെലുത്തുന്ന സമ്മർദ്ദ ഫലമായാണ് ഹിമാലയ പർവതം ഉയർന്നു വന്നത്. ഈ സമ്മർദം ഇപ്പോഴും തുടരുന്ന പ്രക്രിയ ആണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായി എവറസ്റ്റ്  തല ഉയർത്തി നിൽക്കുന്നതിന്റെ കാരണം ഇതാണ്.

ഓരോ വർഷവും എവറസ്റ്റിന്റെ ഉയരം ഏതാനും മില്ലിമീറ്റർ വീതം ഉയർന്നുകൊണ്ടിരിക്കുന്നതയും ജിപിഎസ് നിരീക്ഷണങ്ങളിൽനിന്ന് മനസിലായിട്ടുണ്ട്. ഹിമാലയം ഉൾപ്പെടുന്ന വടക്കു–കിഴക്കൻ സംസ്ഥാനങ്ങളിൽ മലയിടിച്ചു വൻതോതിൽ വികസനം നടപ്പാക്കരുത് എന്ന് പറയുന്നതിനു കാരണം ഇതാണ്.

എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാംപിൽ പർവതാരോഹകരുടെ ടെന്റുകൾ (ചിത്രം: TASHI LAKPA SHERPA / AFP)

പക്ഷേ, കേന്ദ്ര സർക്കാരുകൾ ഹിമാലയത്തിന്റെ ദുർബല മൺഘടന മനസിലാക്കാതെയാണ് വൻ അണക്കെട്ടുകളും റോഡുകളും റിസോർട്ടും ഉൾപ്പടെയുള്ള ടൂറിസം പദ്ധതികൾ നടപ്പാക്കുന്നത്. ഇടയ്ക്കിടെ ഉണ്ടാകുന്ന ചെറുചലനങ്ങളും അൻപത്, നൂറു വർഷങ്ങൾക്കിടയിൽ ഹിമാലയത്തെ പിടിച്ചു കുലുക്കി ചരിത്രത്തിന്റെ ഭാഗമാകുന്ന ഭൂചലനങ്ങളും ഉണ്ട്. ചരിത്രം സൃഷ്ടിക്കുന്ന ചലനങ്ങൾ മാത്രമാണ് പലപ്പോഴും രേഖപ്പെടുത്തുന്നത്. എന്നാൽ അഫ്ഗാനെ സംബന്ധിച്ച് ഇത്തരം ചലനങ്ങൾപ്പോലും കൃത്യമായ പഠനത്തിനോ ആസൂത്രണത്തിനായോ രേഖപ്പെടുത്തിയിട്ടില്ല എന്നതാണ് ഖേദകരം. ഇത്തരം അനേകം ചലനങ്ങളിലൂടെ ഉറപ്പുള്ള പ്രദേശമായി ഹിമാലയം മാറണമെങ്കിൽ യുഗങ്ങൾ തന്നെ വേണ്ടി വരും. 

∙ ട്രെമർ എന്ന് അടിച്ചാൽ തെളിയുക ടെറർ

ലോകത്തിനു നേരെ വാതിൽ അടിച്ചിടുക എന്ന അഫ്ഗാനിലെ വർത്തമാനകാല ഭരണകൂടത്തിന്റെ നിലപാടുകൾ ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായ സഹായപ്രവാഹത്തിനും തടസ്സമായി. അഫ്ഗാൻ ‘ട്രെമർ’ (ഭൂകമ്പം) എന്ന കീവേർഡ് അടിച്ചാൽ ഇന്റർനെറ്റിൽ നിന്നു കാര്യമായി ഒന്നും കിട്ടില്ല. ഒരുപക്ഷേ ‘ടെറർ’ (ഭീകരത) സംബന്ധിച്ച വിവരങ്ങൾ തെളിഞ്ഞു വരികയും ചെയ്യും. ഇതു തന്നെയാണ് അഫ്ഗാൻ ഭൂകമ്പ ദുരിതാശ്വാസ രംഗം നേരിടുന്ന വൈരുധ്യം. രക്ഷാപ്രവർത്തനത്തിന് ആകെയുള്ളത് ഒന്നോ രണ്ടോ പഴയ ഹെലികോപ്റ്ററുകൾ മാത്രം.

ഭൂകമ്പ മാപിനിയിൽ ഏഴിനോട് അടുത്തു തീവ്രത രേഖപ്പെടുത്തിയ ചലനം ഉണ്ടാക്കിയ നാശനഷ്ടത്തിനൊപ്പം കനത്ത മഴയും കൂടി എത്തിയത് രക്ഷാപ്രവർത്തനത്തിനു തടസ്സമായി. ഒരേസമയം ഭിന്ന ദുരന്തങ്ങൾ നേരിടേണ്ട വെല്ലുവിളിയാണ് അഫ്ഗാൻ ഭരണകൂടം നേരിടുന്നത്. യുഎൻ ഉൾപ്പടെ രാജ്യാന്തര ഏജൻസിയുടെ സഹായം ലഭിക്കണമെങ്കിൽ ഓരോ രാജ്യങ്ങളും ഒന്നിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകതയാണ് അഫ്ഗാൻ ഭൂകമ്പം ചൂണ്ടിക്കാട്ടുന്നത്. ഹിമാലയൻ വാഡിയ പഠന കേന്ദ്രം പോലെയുള്ള ഗവേഷണ സ്ഥലങ്ങളുടെ പ്രസക്തിയും ഇതു വ്യക്തമാക്കുന്നു. അഫ്ഗാൻ ഉൾപ്പെടുന്ന മേഖല ഭൂകമ്പം സംബന്ധിച്ച ഏതു അപകട മേഖലയിൽ ആണെന്നുപോലും വ്യക്തതയില്ല.

ശാസ്ത്ര ഗവേഷണത്തിനെങ്കിലും രാജ്യങ്ങൾ രാഷ്ട്രീയവും അതിരുകളും മറക്കണം എന്ന സന്ദേശവും അഫ്ഗാൻ നമ്മെ പഠിപ്പിക്കുന്നു. 2001ൽ താലിബാനെ മറിച്ചിട്ട് പാശ്ചാത്യ സംയുക്ത സേന ഭരണം പിടിച്ചെടുത്തശേഷം അഫ്ഗാനിസ്ഥാനിലെ റോഡുകൾ ഉൾപ്പടെ അടിസ്ഥാന വികസനം കുറേയേറെ മെച്ചപ്പെട്ടിട്ടുണ്ട്. പക്ഷേ ഇപ്പോഴത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ ഗയാൻ പ്രവിശ്യയിലും മറ്റും ഒട്ടും വികസനം കടന്നുചെന്നിട്ടില്ല. തകർന്നടിഞ്ഞ വീടുകൾക്കടുത്തേക്ക് വാഹനങ്ങൾ കടന്നുചെല്ലാൻ പറ്റിയ റോഡുകളില്ലെന്നാണ് റോയിട്ടേഴ്സ് ഉൾപ്പെടെ അഫ്ഗാനിസ്ഥാനിൽ നേരിയ സാന്നിധ്യമുള്ള  ചുരുക്കം ചില വാർത്താ ഏജൻസികളുടെ റിപ്പോർട്ടുകളിൽ നിന്നു മനസ്സിലാക്കാവുന്നത്.

English Summary: Lessons for Kerala from Afghanistan earthquake