പത്തനംതിട്ട∙ സംസ്ഥാനത്തു കോവിഡിനു മുൻപുണ്ടായിരുന്ന കൂടുതൽ പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കുന്നു. കൊല്ലം–എറണാകുളം മെമു (കോട്ടയം വഴി), എറണാകുളം–കൊല്ലം മെമു (ആലപ്പുഴ വഴി), കൊല്ലം–ആലപ്പുഴ–കൊല്ലം പാസഞ്ചർ, കൊച്ചുവേളി–നാഗർകോവിൽ Passenger trains, Train ticket, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ സംസ്ഥാനത്തു കോവിഡിനു മുൻപുണ്ടായിരുന്ന കൂടുതൽ പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കുന്നു. കൊല്ലം–എറണാകുളം മെമു (കോട്ടയം വഴി), എറണാകുളം–കൊല്ലം മെമു (ആലപ്പുഴ വഴി), കൊല്ലം–ആലപ്പുഴ–കൊല്ലം പാസഞ്ചർ, കൊച്ചുവേളി–നാഗർകോവിൽ പാസഞ്ചർ എന്നിവ ജൂലൈ 11നും ഷൊർണൂർ–തൃശൂർ പാസഞ്ചർ ജൂലൈ 3 മുതലും തൃശൂർ–കണ്ണൂർ പാസഞ്ചർ ജൂലൈ 4 മുതലും സർവീസ് ആരംഭിക്കും. അൺറിസർവ്ഡ് എക്സ്പ്രസായിട്ടാകും പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കുന്നത്. എക്സ്പ്രസ് നിരക്ക് ബാധകമായിരിക്കുമെങ്കിലും കൗണ്ടറുകളിൽ നിന്നു ടിക്കറ്റ് ലഭിക്കും.  

രാവിലെ 8.20ന് കൊല്ലത്തു നിന്നു പുറപ്പെടുന്ന കോട്ടയം വഴിയുള്ള മെമു ഉച്ചയ്ക്കു 12.30ന് എറണാകുളത്ത് എത്തും. എറണാകുളത്തു നിന്നു രാത്രി 8.10ന് പുറപ്പെട്ടു ആലപ്പുഴ വഴി 11.35ന് കൊല്ലത്ത് എത്തും. രണ്ടു സർവീസുകളും ബുധനാഴ്ചകളിൽ ഉണ്ടാകില്ല. കൊല്ലം– ആലപ്പുഴ അൺറിസർവ്ഡ് എക്സ്പ്രസ് ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9.05ന് കൊല്ലത്തു നിന്നു പുറപ്പെട്ടു 11.15ന് ആലപ്പുഴയിലെത്തും. മടക്കട്രെയിൻ ആലപ്പുഴയിൽ നിന്നു ഉച്ചയ്ക്കു 1.50ന് പുറപ്പെട്ടു 3.45ന് കൊല്ലത്ത് എത്തും. 

ADVERTISEMENT

നാഗർകോവിൽ–കൊച്ചുവേളി അൺറിസർവ്ഡ് എക്സ്പ്രസ് രാവിലെ 7.55ന് പുറപ്പെട്ടു രാവിലെ 10.10ന് കൊച്ചുവേളിയിലെത്തും. മടക്ക ട്രെയിൻ ഉച്ചയ്ക്കു 1.40ന് കൊച്ചുവേളിയിൽ നിന്നു പുറപ്പെട്ടു വൈകിട്ട് 4.25ന് നാഗർകോവിലിൽ എത്തും. ഷൊർണൂർ–തൃശൂർ അൺറിസർവ്ഡ് എക്സ്പ്രസ് രാത്രി 10.10ന് പുറപ്പെട്ടു രാത്രി 11.10ന് തൃശൂരിലെത്തും. 

തൃശൂർ–കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് രാവിലെ 6.35ന് തൃശൂരിൽ നിന്നു പുറപ്പെട്ടു ഉച്ചയ്ക്കു 12.05ന് കണ്ണൂരിലെത്തും. കണ്ണൂർ–തൃശൂർ അൺറിസർവ്ഡ് എക്സ്പ്രസ് ഉച്ചയ്ക്കു 3.10ന് കണ്ണൂരിൽ നിന്നു പുറപ്പെട്ടു രാത്രി 8.10ന് തൃശൂരിലെത്തും. 

ADVERTISEMENT

English Summary: More Passenger trains will be restored