പത്തനംതിട്ട∙ എസ്എഫ്ഐ പ്രവർത്തകർ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച്, പത്തനംതിട്ടയിൽ ആരോഗ്യമന്ത്രി വീണാ ജോർജിനു നേരെ കരിങ്കൊടി കാണിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമം | Veena George | Rahul Gandhi | SFI | Youth Congress | rahul gandhi office attack | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ എസ്എഫ്ഐ പ്രവർത്തകർ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച്, പത്തനംതിട്ടയിൽ ആരോഗ്യമന്ത്രി വീണാ ജോർജിനു നേരെ കരിങ്കൊടി കാണിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമം. കൊടുമണ്‍ അങ്കാടിക്കലില്‍ മന്ത്രിയുടെ വസതിക്ക് സമീപത്തായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. അടൂരിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.

രാഹുൽ ഗാന്ധിയുടെ ഓഫിസിൽ അക്രമം നടത്തിയവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന കെ.ആർ.അവിഷിത്ത് മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗമാണെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ, മന്ത്രിക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ അവിഷിത്തിനെ ഈ മാസം ആദ്യം തന്നെ മാറ്റിയെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. അതിനിടെ, കെ.ആർ.അവിഷിത്തിനെ മന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽനിന്ന് നീക്കി ഇന്ന് ഉത്തരവിറങ്ങി. ഈ മാസം 15–ാം തീയതി മുതൽ മുൻകാല പ്രാബല്യത്തോടെയാണ് നീക്കുന്നതെന്നാണ് ഉത്തരവിലുള്ളത്. 

ADVERTISEMENT

English Summary: Rahul Gandhi office attack: Black Flag Protest against Minister Veena George