തിരുവനന്തപുരം ∙ രാഹുൽ ഗാന്ധിയുടെ എംപി ഓഫിസിലേക്ക് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായതിൽ സിപിഎം വയനാട് ജില്ലാ നേതൃത്വത്തിന് സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം. രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്കുള്ള പ്രതിഷേധ പ്രകടനം സിപിഎം ജില്ലാ നേതൃത്വം അറിയാത്തത് പിടിപ്പുകേടാണെന്നാണ് വിമർശനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ രാഹുൽ ഗാന്ധിയുടെ എംപി ഓഫിസിലേക്ക് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായതിൽ സിപിഎം വയനാട് ജില്ലാ നേതൃത്വത്തിന് സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം. രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്കുള്ള പ്രതിഷേധ പ്രകടനം സിപിഎം ജില്ലാ നേതൃത്വം അറിയാത്തത് പിടിപ്പുകേടാണെന്നാണ് വിമർശനം. പ്രതിഷേധം ഇത്തരത്തിൽ വഴിമാറുമെന്ന് പ്രതീക്ഷിച്ചില്ല എന്ന് ജില്ലാ സെക്രട്ടറി പി.ഗഗാറിൻ വിശദീകരിച്ചെങ്കിലും സ്വീകരിക്കപ്പെട്ടില്ല.

പാർട്ടി ജില്ലാ നേതൃത്വം അറിയാതെ ഇങ്ങനെയൊരു സമരം രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്കു നടക്കുമോ എന്ന വിമർശനമാണ് ഇന്നലെ സിപിഎം സംസ്ഥാന സമിതിയിൽ ഉയർന്നത്. സമരം ജില്ലാ നേതൃത്വം അറിഞ്ഞിരുന്നില്ലെങ്കിൽ അതും പിടിപ്പുകേടാണ് എന്നും വിമർശനമുയർന്നു. ഇതോടെ സിപിഎം ജില്ലാ നേതൃത്വം പൂർണമായി പ്രതിരോധത്തിലായി. തുടർന്ന് ജില്ലാ സെക്രട്ടറി പി.ഗഗാറിൻ സംസ്ഥാന സമിതിയിൽ വിശദീകരണം നൽകി.

ADVERTISEMENT

പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് വയനാട് ജില്ലാ സെക്രട്ടറി സമ്മതിച്ചു. എസ്എഫ്ഐ ജില്ലാ നേതൃത്വം ഇക്കാര്യം അറിയിച്ചിരുന്നു. എന്നാൽ ഈ നിലയിലാകും പ്രതിഷേധമെന്ന് അറിയില്ലായിരുന്നു. അക്രമ സമരമായി എസ്എഫ്ഐ പ്രതിഷേധം പരിണമിക്കുമെന്നും പ്രതീക്ഷിച്ചില്ല എന്നും ഗഗാറിൻ ന്യായീകരിച്ചു.

എന്നാൽ പാർട്ടിയെ വെട്ടിലാക്കിയ സമരമാണ് എസ്എഫ്ഐ നടത്തിയത് എന്നായിരുന്നു സംസ്ഥാന സമിതി യോഗത്തിലെ പൊതുവികാരം. ഇന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇക്കാര്യത്തിലെ പാർട്ടി നിലപാട് വ്യക്തമാക്കും. മുഖ്യമന്ത്രിയും നേതാക്കളും സമരത്തെ പരസ്യമായി തള്ളിപ്പറഞ്ഞെങ്കിലും പാർട്ടി ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ADVERTISEMENT

English Summary: SFI Attack On Rahul Gandhi's MP Office At Kalpetta - Follow Up